Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ദൃശ്യസാഹിത്യത്തിലെ അമൂല്യ രചന

ടി. സുധീഷ്, ടി.കെ. സുധാകരന്‍

Print Edition: 10 July 2020

പഥേര്‍ പാഞ്ജലി
പ്രഭാത് ബുക്ക് ഹൗസ്
തിരക്കഥ ആവിഷ്‌കാരം: സാബു ശങ്കര്‍
പേജ്: 144 വില: 150

സിനിമ ഇന്ന് കേവലം ഒരു വിനോദോപാധി എന്നതിലുപരി ഏറെ ഗൗരവമുള്ള ഒരു പഠന വിഷയമാണ്. മൂക സിനിമകളില്‍ തുടങ്ങി ബ്ലാക് ആന്റ് വൈറ്റിലേക്കും അവിടുന്ന് കളറിലേക്കും പിന്നീട് ആധുനിക സാങ്കേതിക മികവുകളോടെ ഇന്നത്തെ രീതിയില്‍ രൂപ പരിണാമം സിദ്ധിച്ചതും ആശ്ചര്യത്തോടുകൂടി അല്ലാതെ നമുക്ക് നോക്കി കാണാന്‍ സാധിക്കില്ല. ലോക സിനിമാ ഭൂപടത്തില്‍ ഭാരതത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത് 1955ല്‍ പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ജലി (പാതയുടെ ഗീതം) എന്ന ബംഗാളി സിനിമയിലൂടെയാണ്. സത്യജിത്ത് റേ എന്ന അതുല്യ പ്രതിഭയുടെ ആദ്യ സിനിമ എന്നതോടൊപ്പം തിരക്കഥ പോലുമില്ലാത്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. 11 അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ ഇന്നും ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാകുന്നുണ്ട്. ബോക്‌സോഫീസില്‍ പൊളിഞ്ഞ് പാളീസായ ഈ സിനിമ പതുക്കെ പതുക്കെ ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നതാണ് പിന്നീട് നാം കണ്ടത്.

ലോകം കീഴടക്കിയ ഈ സിനിമയുടെ ആദ്യ തിരക്കഥാരൂപം ഉണ്ടാകുന്നത് മലയാളത്തിലാണ്. സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും 12 ഓളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത സാബു ശങ്കറാണ് ഇത് തിരക്കഥാ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. 1996ല്‍ ആണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. ഇന്ന് അത് 12-ാം പതിപ്പില്‍ എത്തിയിരിക്കുകയാണ്. ഇതില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവതാരിക ഏറെ ശ്രദ്ധേയമായതാണ്. അതിനുപുറമെ സത്യജിത്ത് റേയുടെ മകന്‍ സന്ദീപ് റേയുടെ അനുസ്മരണവും സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ജലിയെക്കുറിച്ചുള്ള അനുഭവക്കുറിപ്പും ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.
തിരക്കഥയെ അടിസ്ഥാനമാക്കി ദൃശ്യസാഹിത്യത്തെക്കുറിച്ചുള്ള സാബു ശങ്കറിന്റെ പ്രൗഢവും വിശദവുമായ ലേഖനവും തുടക്കത്തില്‍ ഉണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയില്‍ ബിരുദതലത്തില്‍ പാഠപുസ്തകമായിരുന്നു ഈ തിരക്കഥ. മലയാള ദൃശ്യ സാഹിത്യത്തിലെ അമൂല്യ രചനയായി ഇതിനെ പരിഗണിക്കാവുന്നതാണ്.

തന്ത്ര പ്രായശ്ചിത്തം:
കേരള സമൂഹവും ചരിത്രവും
ഡോ.ടി.എസ്.ശ്യാംകുമാര്‍
ഇന്ത്യ ബുക്‌സ്
പാളയം, കോഴിക്കോട്- 2
പേജ് : 224 വില: 200 രൂപ

പ്രകൃതിമാതാവിനെ ആരാധിക്കുന്ന പാരമ്പര്യം ലോകത്തിന് ഭാരതം നല്‍കിയ നിസ്തുല സംഭാവനയാണ്. വിജ്ഞാന സ്രോതസ്സിലൂടെ വെളിച്ചം കണ്ട അനവധി ഗ്രന്ഥങ്ങളും ആചാരനുഷ്ഠാനങ്ങളും സംസ്‌കാര ചിത്തരാവാനുള്ള പ്രേരണ നമുക്ക് നല്‍കിയിരുന്നു. പൂര്‍വ്വികര്‍ എത്രയോ തലമുറയെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം പലതും വാര്‍ത്തെടുത്തത്. അതില്‍ ആചാരാനുഷ്ഠാനങ്ങളിലെ പ്രായശ്ചിത്ത കര്‍മ്മങ്ങളും ക്രിയകളും മനുഷ്യകുലത്തിന്റെ മൂല്യബോധത്തെ തട്ടിയുണര്‍ത്താന്‍ പര്യാപ്തമാണ്. തന്ത്ര പ്രായശ്ചിത്തം കേരള സമൂഹവും ചരിത്രവും എന്ന ഗ്രന്ഥം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. കേരളീയ തന്ത്ര പാരമ്പര്യം വളരെ ബൃഹത്താര്‍ന്നതാണ്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇതിന് വ്യത്യസ്തമാനങ്ങളുണ്ടെന്ന് ചരിത്രകാരന്മാരും വെളിപ്പെടുത്തിയിട്ടുണ്ട്. അനവധി താളിയോലകളും അപൂര്‍വ്വ ഗ്രന്ഥങ്ങളും നമ്മുടെ സര്‍വ്വകലാശാലകളിലും തൃപ്പൂണിത്തുറ ഹെറിറ്റേജ് സെന്ററി ലും മറ്റും ഗവേഷണത്തിനായി കെട്ടിക്കിടക്കുന്നുണ്ട്. ഇനിയും സ്വകാര്യ വ്യക്തികളുടെ കൈകളില്‍ ഭദ്രമായി കിടക്കുന്നവ വേറെയും. ഇവയുടെയെല്ലാം പരാമര്‍ശവും പഠനവും, വേദകാലം തൊട്ട് ഇന്നേവരെയുള്ളവയെ വിശദമാക്കിയ അപൂര്‍വ്വ ഗ്രന്ഥമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഗ്രന്ഥകാരന്‍ നേരത്തെ എഴുതിയ കേരളീയ തന്ത്രപാരമ്പര്യം എന്ന പുസ്തകത്തിന്റെ തുടര്‍ച്ച എന്ന് വേണമെങ്കില്‍ ഇതിനെ ന്യായീകരിക്കാം. അനവധി തന്ത്ര ഗ്രന്ഥങ്ങളുടെ പഠനമായിരുന്ന പ്രസ്തുത പുസ്തകം ഗവേഷകര്‍ക്കും ആചാര്യന്മാര്‍ക്കും മൂല്യഗ്രന്ഥം തന്നെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രായശ്ചിത്തത്തെ മാത്രം കേന്ദ്രീകരിച്ചാണ് പ്രസ്തുത ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മതാനുഷ്ഠാനങ്ങളിലെ കൃതികളും ആചാരങ്ങളും വിശദമായി (പ്രായശ്ചിത്തത്തെ പറ്റി പറയുന്നവ) പഠനവിഷയമാക്കിയിട്ടുണ്ട്. ശൈവാഗമങ്ങളിലെ പ്രായശ്ചിത്ത വിധികള്‍, വൈഷ്ണവ ആഗമങ്ങളിലെ വിധികള്‍, ശാക്തേയ പാരമ്പര്യത്തില്‍, കേരളീയ തന്ത്ര ഗ്രന്ഥങ്ങളില്‍ തുടങ്ങി ബുദ്ധ ജൈന പാരമ്പര്യത്തിലൂടെ ഇവ വിശദമാക്കുന്നുണ്ട്. അശുദ്ധികര്‍മ്മങ്ങളുടെ വിവിധ ഭാഗങ്ങളും അവ സമൂഹത്തില്‍ വേരോടിയ കാരണങ്ങളും സ്വാധീനവും ചിലപ്പോള്‍ സംഭവിക്കുന്ന അപചയങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാജ സംസ്‌കാരത്തിന്റെ ആണിക്കല്ലായ മൂല്യബോധത്തെ നിലനിറുത്തുന്നതില്‍ ഇത്തരം പ്രായശ്ചിത്ത വിധികള്‍ക്ക് പ്രധാന പങ്കുണ്ട്. പ്രായശ്ചിത്ത വിധികളെയും അതിനെ സംബന്ധിച്ച അനവധി കൃതികളെയും വിശദമാക്കുന്ന അപൂര്‍വ്വ ഗ്രന്ഥം തന്നെയിതെന്ന് നിസ്സംശയം പറയാം.

Share3TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies