ആ വിളി ആരും കേട്ടില്ല…..!!!
ആഷാഢ മാസത്തിലെ തെളിഞ്ഞ പ്രഭാതം... ആകാശത്തിൽ അവിടവിടെയായി പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കീറുകൾ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിലും അവക്കിടയിലൂടെ പ്രഭാതസൂര്യന്‍റെ പൊൻകിരണങ്ങൾ എത്തിനോക്കുന്നുണ്ട്. ഗലികൾ ഉണരുന്നതേയുള്ളു. സമീപത്ത് ശാന്തമായൊഴുകുന്ന ഗംഗാനദി...... തലേദിവസം മഴ പെയ്തതുകൊണ്ടാവണം...















