Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തബ്‌ലീഗ് എന്ന വൈറസ്

ജി. കെ സുരേഷ്ബാബു

Print Edition: 10 April 2020

തബ്‌ലീഗ് ജമാഅത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസത്തില്‍ ദല്‍ഹിയില്‍ നടന്ന സമ്മേളനമാണ് ഇന്ന് കൊറോണയ്ക്കു മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഭാരതത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. 1700 മുതല്‍ 2000 വരെ രോഗബാധിതരെക്കൊണ്ട് പൂര്‍ണ്ണമായും നിയന്ത്രണവിധേയമാകുമായിരുന്ന രോഗത്തെ ഭാരതം മുഴുവന്‍ ഒരേപോലെ വ്യാപിപ്പിച്ച് ഇപ്പോള്‍ തന്നെ 3000 ത്തിന് മുകളിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്തം തബ്‌ലീഗിന് മാത്രമാണ്. തമിഴ്‌നാട്ടില്‍ രോഗബാധിതരായ 103 പേരില്‍ 100 പേരും തബ് ലീഗില്‍ പങ്കെടുത്തവരാണ്. ദല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കാശ്മീരിലും ഒക്കെ രോഗബാധിതരായവരുടെ 95 ശതമാനവും തബ് ലീഗില്‍ പങ്കെടുത്തവരാണെന്ന് തിരിച്ചറിയുമ്പോഴാണ് ഇവര്‍ ഉയര്‍ത്തിയ പ്രതിസന്ധിയുടെ ആഴവും പരപ്പും നമുക്ക് ബോദ്ധ്യപ്പെടുന്നത്. സാധാരണ നിഷ്‌കളങ്കരായ ഇസ്ലാംമത വിശ്വാസികള്‍ ഒത്തുകൂടിയ ഒരു മതസമ്മേളനമായിരുന്നില്ല നിസാമുദ്ദീനില്‍ നടന്നത്. നിശ്ശബ്ദമായ ജിഹാദ് അഥവാ കൊറോണ ജിഹാദ് ആണ് അവിടെ അരങ്ങേറിയത്. ഇതിന്റെ പേരില്‍ മതത്തെക്കുറിച്ച് പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരേപോലെ ആവര്‍ത്തിച്ചു പറയുമ്പോഴാണ് ഇതിന്റെ പിന്നിലെ ശക്തമായ ഗൂഢാലോചനയും ഇസ്ലാമിക വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമവും പഠനവിധേയമാക്കേണ്ടിവരുന്നത്.

സാധാരണ കാര്യമായി ശ്രദ്ധയില്‍പ്പെടാതെ നടന്നുപോകേണ്ട ഒരു സമ്മേളനമാണ് തബ്‌ലീഗിന്റേത്. തബ് ലീഗിനെ കുറിച്ച് സാധാരണക്കാരായ മുസ്ലീങ്ങളുടെ കാഴ്ചപ്പാടും ഏതാണ്ട് അങ്ങനെ തന്നെയാണ്. കടുത്ത മതബോധമുള്ള യാഥാസ്ഥിതികര്‍ എന്നു മാത്രമാണ് ഇവരെക്കുറിച്ച് വിലയിരുത്തിയിട്ടുള്ളത്. 80 രാജ്യങ്ങളിലായി എട്ടുകോടി മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന തബ്‌ലീഗിന്റെ ആസ്ഥാനം ന്യൂദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയാണ്. 1925 ല്‍ ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് ഇല്യാസ് ആണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ആരും കരുതാത്ത വിധം തീവ്ര വര്‍ഗ്ഗീയ സ്വഭാവമുള്ള സംഘടനയുടെ കാഴ്ചപ്പാട് അനുസരിച്ച് അല്ലാഹു മാത്രമേ ആരാധ്യനായുള്ളൂ. അതുള്‍ക്കൊണ്ടവരെല്ലാം കാഫിറുകളാണ്. 1500 വര്‍ഷം മുന്‍പ് മുഹമ്മദ് നബിയുടെ കാലത്ത് എങ്ങനെയാണോ ഇസ്ലാമിക മതാചാരം പാലിച്ചത് അതേ രീതിയില്‍ ഇപ്പോഴത്തെ കാലത്തും മതബോധനം നടത്തുകയും മതാചാരം പാലിക്കുകയും ചെയ്യണമെന്ന് ശഠിക്കുന്നതാണ് ഇവരുടെ രീതി. അംഗരാജ്യങ്ങളിലെല്ലാം അമീര്‍മാരും ജില്ലാതലത്തില്‍ കോഡിനേറ്റര്‍മാരുമുള്ള സംഘടനാ സംവിധാനത്തില്‍ സംസ്ഥാനതല അമീര്‍മാരും ഉണ്ട്. ചില്ല എന്ന പേരിലാണ് ദേശവ്യാപകമായി ഇവര്‍ മതബോധനവും പ്രചാരണവും നടത്തുന്നത്. ഓരോരോ സ്ഥലങ്ങളില്‍ നിന്ന് മറ്റൊരിടത്തേക്ക് ഒഴുകിനീങ്ങി മതപ്രചാരണം നടത്തുന്ന ഇവര്‍ വസ്ത്രധാരണത്തില്‍ പോലും പ്രവാചകന്റെ കാലത്തെ രീതികള്‍ അവലംബിക്കാന്‍ ശ്രമിക്കുന്നു. മതബോധനവും പ്രചാരണവും മുഖംമൂടിയാക്കിക്കൊണ്ട് ഇസ്ലാമിക ഭരണത്തിന് അടിത്തറയിടാനും ഇസ്ലാമിക രാഷ്ട്രത്തിന് അരങ്ങൊരുക്കാനുള്ള സംഘടനാ സംവിധാനം വിന്യസിക്കുകയുമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലെ ദര്‍ഗ്ഗയിലും ബംഗ്ലാവാലി പള്ളിയിലും എല്ലാവര്‍ഷവും വരുന്നതുപോലുള്ള തബ്‌ലീഗ് സമ്മേളനം മാത്രമായിട്ടാണ് ദല്‍ഹിയിലെ കേജ്‌രിവാള്‍ ഭരണകൂടം ഈ സമ്മേളനത്തെ കണ്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ തന്നെ പലതരം സമ്മേളനങ്ങള്‍ക്കായി പ്രതിനിധികള്‍ എത്തിക്കൊണ്ടിരുന്നു. ഡല്‍ഹിയിലെ സമ്മേളനത്തിനു മുന്‍പ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലേഷ്യയിലെ പെറ്റാലിംഗ് പള്ളിയില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ തബ്‌ലീഗ് സമ്മേളനം നടന്നിരുന്നു. ഏതാണ്ട് 16,500 ലേറെ പേര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ 14,000 പേരും മലേഷ്യയില്‍ നിന്നുതന്നെ ഉള്ളവരായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ നിന്നുതന്നെയാണ് മലേഷ്യയില്‍ കൊറോണ പടര്‍ന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ഒപ്പം ഇന്തോനേഷ്യ, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലും രോഗബാധ കണ്ടുപിടിച്ചു. ആറു രാജ്യങ്ങളില്‍ ഇവിടെ നിന്നാണ് കൊറോണ എത്തിയതെന്ന് കണ്ടെത്തുമ്പോഴേക്കും വൈകിയിരുന്നു. ജനുവരി 25 നാണ് മലേഷ്യയില്‍ ആദ്യ കൊറോണ ബാധ കണ്ടെത്തിയത്. ഫെബ്രുവരി 27 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 25 ആയി. അവിടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം കൊണ്ടുവരുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അതിനിടെ നിരവധി പ്രവര്‍ത്തകര്‍ ദല്‍ഹിയിലേക്ക് പോരുകയും ചെയ്തു. ദല്‍ഹിയിലെ പ്രധാന സമ്മേളനം മാര്‍ച്ച് 13 മുതല്‍ 15 വരെ ആയിരുന്നെങ്കിലും മാര്‍ച്ച് ഒന്ന് മുതല്‍ തന്നെ ഇതിന്റെ ഭാഗമായുള്ള ചെറു സമ്മേളനങ്ങള്‍ തുടങ്ങിയിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗ്ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കൂടുതല്‍ പ്രതിനിധികള്‍ എത്തിയത്. പ്രധാന സമ്മേളനത്തില്‍ മാത്രം 3400 പ്രതിനിധികളാണ് പങ്കെടുക്കേണ്ടിയിരുന്നത്. മാര്‍ച്ച് 13 ആയപ്പോള്‍ തന്നെ മലേഷ്യയിലെ രോഗബാധിതരുടെ എണ്ണം 200 ആയിരുന്നു. ഇന്ത്യയില്‍ ആ സമയത്ത് 70 രോഗബാധിതരും രണ്ട് മരണവുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ മാര്‍ച്ച് 13 ന് തന്നെ ദല്‍ഹിയില്‍ 200 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്ന് ദല്‍ഹി ആരോഗ്യവകുപ്പ് സെക്രട്ടറി പത്മിനി സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ വഷളായിത്തുടങ്ങിയപ്പോള്‍ മാര്‍ച്ച് 16 ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തന്നെ പത്രസമ്മേളനം നടത്തുകയും 50 പേരില്‍ കൂടുതല്‍ ഒത്തുചേരരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷേ, ഇതൊന്നും അവര്‍ വകവെച്ചില്ല.

ഇതിന്റെ ഗൗരവത്തെക്കുറിച്ച് ദല്‍ഹി ഭരണകൂടത്തിനും പോലീസിനും ബോദ്ധ്യപ്പെട്ടത് ശ്രീലങ്കയില്‍ നിന്നുള്ള ഇന്റലിജന്‍സ് സൂചനകള്‍ ലഭിച്ചപ്പോഴാണ്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തി നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ ദല്‍ഹി നിസാമുദ്ദീനിലെ പള്ളിയില്‍ എത്തിയിട്ടുണ്ടെന്ന് അവര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ജനുവരി ഒന്നുമുതല്‍ തബ്‌ലീഗ് ആസ്ഥാനത്തെത്തിയ വിദേശികളുടെ എണ്ണം 2100 ലേറെയാണ്. മാര്‍ച്ചിലെ സമ്മേളനത്തിലെത്തിയത് 824 പേരും. ഇവരെല്ലാം തന്നെ സന്ദര്‍ശക വിസയില്‍ വന്നവരാണ്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് മതബോധനത്തിനോ മതപ്രചാരണത്തിനോ അനുവാദമില്ല. സമ്മേളനത്തിനു ശേഷവും വിദേശികളടക്കമുള്ള പ്രതിനിധികള്‍ ബംഗ്ലാവാലി പള്ളിയില്‍ താമസിക്കുകയായിരുന്നു. മാര്‍ച്ച് 26 ന് ലോക്ക് ഡൗണ്‍ നിയന്ത്രണവും നിരോധനവും ലംഘിച്ച് കഴിയുന്നവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. 27 ന് പുലര്‍ച്ചെ രണ്ടുമണിക്ക് ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശമനുസരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പള്ളിയില്‍ എത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ട 1203 പേരില്‍ 303 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളെയും അവരുടെ സഞ്ചാരവഴിയും അവര്‍ സഹവസിച്ചിട്ടുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഒരാളിന്റെ പോലും മേല്‍വിലാസമോ, യാത്രാരേഖകളോ, മറ്റ് വിശദാംശങ്ങളോ എവിടെയും ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശമനുസരിച്ച് മൊബൈല്‍ ടവറുകളിലെ ലൊക്കേഷന്‍ എടുത്ത് ആളുകളെ കണ്ടെത്തുക എന്ന പരിക്ഷീണമായ ജോലിയാണ് പോലീസ് ഏറ്റെടുത്തത്. ഇപ്പോള്‍ ഏതാണ്ട് 27,000 പേരെയാണ് കണ്ടെത്തി ഏകാന്തവാസത്തിന് അയച്ചിട്ടുള്ളത്.

ആകസ്മികമല്ല, ആസൂത്രിതം
തെലങ്കാനയിലെ ആറ് മരണത്തോടെയാണ് തബ്‌ലീഗിന്റെ പങ്ക് പുറത്തുവന്നത്. തബ്‌ലീഗുകാര്‍ കൊറോണ പരത്തിയെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി ഇവര്‍ക്കുവേണ്ടി വലവീശി. ബീഹാറിലെ മുസ്ലീംപള്ളിയില്‍ നിന്ന് ഒളിവിലിരിക്കെ പിടിയിലായ പത്തുപേരും ചൈനക്കാരായ മതപ്രചാരകര്‍ ആയിരുന്നു. തെലങ്കാനയിലെ കരിംനഗറില്‍ രോഗം പരത്തിയത് ഇന്തോനേഷ്യയില്‍ നിന്ന് എത്തിയ പത്തംഗ മതപ്രചാരകര്‍ ആയിരുന്നു. തമിഴ്‌നാട്ടില്‍ രോഗം പരത്തിയത് തായ്‌ലന്റില്‍ നിന്ന് വന്ന മതപ്രചാരകര്‍ ആയിരുന്നു. കര്‍ണ്ണാടകത്തിലെ ആദ്യ മരണം സൗദിയില്‍ ഉംറയ്ക്ക് പോയിവന്ന 76 കാരനായിരുന്നു. കാശ്മീരിലും രോഗം പടര്‍ത്തിയത് തബ്‌ലീഗുകാര്‍ ആയിരുന്നു. കാശ്മീരിലെ 37 രോഗബാധിതരില്‍ 18 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ കൊറോണ ബാധിച്ചത് തബ്‌ലീഗ് പ്രവര്‍ത്തകരിലൂടെയാണ്. ഇവിടെയാണ് തബ്‌ലീഗ് സമ്മേളനം കൊറോണ പടര്‍ത്താനുള്ള ആസൂത്രിത ശ്രമമായിരുന്നു എന്ന സംശയം അധികൃതരില്‍ ഉണ്ടായത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അവിശ്വാസികളായ കാഫിറുകളെ കൊല്ലാനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ കൊറോണ പടര്‍ത്താന്‍ ഇവര്‍ ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു എന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. ഇന്ത്യയിലെയും പാകിസസ്ഥാനിലെയും പ്രധാന ദര്‍ഗ്ഗകളും പള്ളികളും എല്ലാം കൊറോണ നിയന്ത്രണത്തിന്റെ പേരില്‍ അടച്ചിട്ടിരുന്നു. അതേസമയം തന്നെ മക്കയും മദീനയും അടച്ചുകഴിഞ്ഞിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും യാത്രാ നിയന്ത്രണങ്ങളും മറികടന്ന് കൊറോണ രോഗബാധയുള്ളവരുടെ അന്താരാഷ്ട്ര സമ്മേളനമായി ദല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് മാറി. എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ഇവിടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയത്.

മറ്റ് മതസ്ഥരുടെയോ സമൂഹത്തിന്റെയോ സുരക്ഷയ്‌ക്കോ ജീവനോ യാതൊരു വിലയും കൊടുക്കാത്ത പ്രവര്‍ത്തനരീതിയാണ് ഇവര്‍ നടത്തിയത്. രാജ്യത്തുടനീളം തബ്‌ലീഗുകാരുമായി ബന്ധപ്പെട്ട് നടന്ന നിരവധി സംഭവങ്ങള്‍ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. കര്‍ണ്ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ മരണമടഞ്ഞ മുഹമ്മദ് ഹുസൈന്‍ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. രോഗം കൊറോണയാണ് എന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തെ മറ്റൊരിടത്തേക്ക് നീക്കാനാവില്ലെന്ന് പോലീസും ആരോഗ്യവകുപ്പും ഡിവിഷണല്‍ മജിസ്‌ട്രേറ്റും പറഞ്ഞെങ്കിലും നിര്‍ബ്ബന്ധപൂര്‍വ്വം ഇവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് റോഡുമാര്‍ഗ്ഗം ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. നൂറുകണക്കിന് ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയാണ് ഇതുവഴി തുറന്നിട്ടത്. പിന്നീട് ഹൈദരാബാദില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നതിനു ശേഷമാണ് ഇയാള്‍ മരണപ്പെട്ടത്. ഇതും കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായിരുന്നു. മുഹമ്മദ് ഹൂസൈന്‍ സിദ്ദിഖും തബ്‌ലീഗ് വിശ്വാസിയായിരുന്നു.

മജീദ് മുഹമ്മദ് എന്ന ഇന്‍ഫോസിസ് ജീവനക്കാരന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. രോഗം പരത്തുന്ന രീതിയില്‍ പരസ്യമായി തുപ്പാനും തുമ്മാനുമാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇന്‍ഫോസിസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. ഈ തരത്തില്‍ പരസ്യമായി രോഗം പടര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന തബ്‌ലീഗ് പ്രവര്‍ത്തകരുടെ നിരവധി വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും ടിക്‌ടോക്കിലും പ്രചരിച്ചു. ദല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മറികടന്ന് ബംഗ്ലാവാലി പള്ളിയില്‍ കൂടിയിരുന്ന 2800 പേര്‍ കൊറോണയുടെ പ്രജനനകേന്ദ്രമായി മാറുകയായിരുന്നു. ഇവരെ പുറത്തുവിടണമെന്ന് തബ്‌ലീഗ് മേധാവിയായ മൗലാന സാദിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹ വഴങ്ങിയില്ലെന്നു മാത്രമല്ല, പള്ളിയില്‍ നിന്ന് പുറത്തു പോകുന്നതിനെതിരെ അദ്ദേഹം വിശ്വാസികളോട് സംസാരിക്കുന്ന ശബ്ദസന്ദേശം പിന്നീട് പുറത്തുവന്നു. ആശുപത്രിയില്‍ കിടന്നു മരിക്കുന്നതിനേക്കാള്‍ പള്ളിക്കുള്ളില്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ബംഗ്ലാവാലി പള്ളിയുടെ അടുത്തുള്ള ജാറത്തിലേക്ക് പോയവരോട് രോഗം പടരാതിരിക്കാന്‍ മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഇസ്ലാംമത വിശ്വാസിയെ തബ്‌ലീഗുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ‘നീ ബഹുദൈവ വിശ്വാസിയാണ്. അതുകൊണ്ടാണ് നീ സര്‍ക്കാരിനെ അനുകൂലിക്കുന്നത്. സര്‍ക്കാര്‍ പറയുന്നതുപോലെ മാസ്‌ക്ക് ധരിക്കുന്നത്. സര്‍ക്കാരല്ല വലിയവന്‍. നമുക്ക് വലിയവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിന്റെ കല്‍പ്പന മാത്രമേ അനുസരിക്കേണ്ടതുള്ളൂ’, ഇതായിരുന്നു നിലപാട്.

ഇതേപോലെ തന്നെ രോഗം പടര്‍ത്താന്‍ പറ്റുന്ന രീതിയില്‍ പ്രത്യേകതരത്തില്‍ ശ്വാസം വിടാനുള്ള പരിശീലനം പോലും തബ്‌ലീഗുകാര്‍ നല്‍കിയെന്നാണ് സൂചന. ബംഗ്ലാവാലി പള്ളിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ഒളിച്ചുകടന്ന തബ്‌ലീഗുകാരെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി അയച്ച യു പിയിലെ ആശുപത്രിയിലും രസകരമായ രംഗങ്ങളാണ് അരങ്ങേറിയത്. ചികിത്സയോട് സഹകരിക്കാതിരിക്കുക, പുകവലിക്കുക, ആശുപത്രിയിലും പരിസരത്തും പരസ്യമായി തുപ്പുക, ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അപമര്യാദയായി പെരുമാറുക, മാന്യമായി വസ്ത്രം ധരിക്കാതിരിക്കുക, നഗ്നരായി നടക്കാന്‍ ശ്രമിക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ കൂടിയപ്പോള്‍ പോലീസും ഡിവിഷണല്‍ മജിസ്‌ട്രേറ്റും ചേര്‍ന്ന് കുറച്ചുപേരെ ജയിലിലേക്ക് അയച്ചു. ഉദ്യോഗസ്ഥരില്‍ മുസ്ലീങ്ങളും ഉണ്ടായിരുന്നതുകൊണ്ട് യോഗി ആദിത്യനാഥിന് എതിരെ വര്‍ഗ്ഗീയത ആക്ഷേപിക്കാനുള്ള അവസരമുണ്ടായില്ല. ഇതേരീതിയില്‍ തന്നെയാണ് ഇന്‍ഡോറിലും തമിഴ്‌നാട്ടിലും ഉണ്ടായത്. ഇന്‍ഡോറില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയ കൊറോണ ബാധിതര്‍ എന്ന് സംശയിക്കുന്നവരെ പരിശോധിക്കാന്‍ എത്തിയ വൈദ്യസംഘത്തിന് എതിരെ ആക്രമണമുണ്ടായി. ഡോകടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തെ കല്ലെറിഞ്ഞും അടിച്ചും ഓടിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇതേസംഭവം ആവര്‍ത്തിച്ചു. കേരളത്തിലും തബ്‌ലീഗ് കഴിഞ്ഞെത്തിയ ആളുകളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഹൈദരാബാദിലും കോയമ്പത്തൂരിലും മുംബൈയിലും അടക്കം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇപ്പോഴും അനിയന്ത്രിതമായി രോഗം പടരുകയാണ്. കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ പോലും ഇങ്ങനെ പരസ്യമായി തുപ്പാനും നിയമം ലംഘിക്കാനുമുള്ള ശ്രമം നടന്നതും പോലീസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും മറക്കരുത്. ഇന്ത്യ മുഴുവന്‍ രോഗം എത്തിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് തബ്‌ലീഗ് ജമാഅത്ത് നടത്തിയത്. 50 കോടി ഹിന്ദുക്കളെയെങ്കിലും ഇതിലൂടെ വകവരുത്തണമെന്ന് ഇവര്‍ പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌നേഹത്തിന്റെ മതമെന്ന് പറഞ്ഞ്, ഇതര മതസ്ഥരെ ആദരവോടെ കാണുന്ന ഭാരതത്തിന്റെ സ്വത്വം പേറി ജീവിക്കുന്ന പാവപ്പെട്ട മുസ്ലീങ്ങളുടെ ശബ്ദവും പ്രവൃത്തിയുമല്ല തബ്‌ലീഗ് നടത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ഇന്റലിജന്‍സ് സൂചനകള്‍ കൂടി വിലയിരുത്തിയാണ് രോഗം വ്യാപിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Tags: തബ്‌ലീഗ്
Share151TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies