കൊറോണക്കാലത്തെ മൂന്ന് സംഭവങ്ങള്‍ മൂന്ന് സംസ്‌കാരം കാട്ടിത്തരുന്നു. കൊറോണ കാരണം ഹജ്ജ്—യാത്ര മുടങ്ങിയ ജമ്മുവിലെ എണ്‍പത്തിയേഴുകാരി ഖാലിദ ബീഗം തീര്‍ത്ഥയാത്രയ്്ക്ക് ഒരുക്കൂട്ടിയ അഞ്ചു ലക്ഷം രൂപ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് സേവാഭാരതിയുടെ കൊറോണക്കാലത്തെ സേവനങ്ങള്‍ക്കായി നല്കി എന്നത് ഒന്നാമത്തെ സംഭവം. ദില്ലിക്കടുത്ത നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ ചട്ടം ലംഘിച്ച് സഞ്ചരിച്ച് മത പ്രചരണത്തിന്റെ മറവില്‍ രോഗം പരത്തി എന്നത് രണ്ടാമത്തെ സംഭവം. കൊറോണ പടര്‍ന്നു പിടിക്കുമ്പോഴും അമേരിക്കക്കാര്‍ തോക്കുവാങ്ങിക്കൂട്ടുന്നു എന്നത് മൂന്നാമത്തെ സംഭവം.
സ്വന്തം മോക്ഷത്തേക്കാള്‍ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ഖാലിദ ബീഗത്തിന് പ്രേരണയായത് സേവാഭാരതിയുടെ സേവനങ്ങളാണ്. താന്‍ കരുതിവെച്ച പണം അവര്‍ സേവാഭാരതിയെ ഏല്പിച്ചു. ഇത് മനുഷ്യനില്‍ ദൈവത്തെ കാണുന്ന ഭാരതീയ, ഹൈന്ദവ സംസ്‌കാരം. നിസാമുദ്ദീനിലെ മതസമ്മേളന സംഘാടകര്‍ കൊറോണ ചട്ടം പാലിച്ചില്ല. മതപ്രചരണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കൊറോണയേക്കാള്‍ മാരകമായ ജിഹാദിസംസ്‌കാരം സൃഷ്ടിക്കുന്ന വിപത്ത് ഭാരത ജനതയെ ഭയാശങ്കയിലാക്കിയിരിക്കുന്നു എന്നതാണ് ഈ സംസ്‌കാരത്തിന്റെ അനന്തരഫലം. കൊറോണക്കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ വാങ്ങിക്കൂട്ടുന്നത് തോക്കാണ്. അവിടെ തോക്കു വില്പന ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. കൊറോണ കാരണം അരാജകത്വം ഉണ്ടാകുമെന്നും സ്വന്തം രക്ഷയ്ക്ക് തോക്കു വാങ്ങി വെച്ചേ പറ്റൂ എന്നുമുള്ള അവസ്ഥയാണ് ഇതിനു കാരണം. സഹജീവിയില്‍ പോലും വിശ്വാസമില്ലാത്ത അമേരിക്കന്‍ സംസ്‌കാരത്തിന്റെ ലക്ഷണമാണിത്. കൊറോണക്കാലം ലോകത്തിനു നല്കുന്ന പാഠങ്ങളില്‍ ഒന്നാണ് ഈ മൂന്ന് സംഭവങ്ങള്‍. നാം ഈ പാഠം ഉള്‍ക്കൊള്ളുമോ?