ലഖ്നൗ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ച 15 അംഗ ട്രസ്റ്റ് നിലവില്‍ വന്നു. രാംലല്ലവിരാജ് മാനുവേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരന്റെ ദല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീടായിരിക്കും ട്രസ്റ്റിന്റെ ഓഫീസ്. അദ്ദേഹം തന്നെയായിരിക്കും ട്രസ്റ്റിന്റെ അധ്യക്ഷനെന്നും കരുതപ്പെടുന്നു. രാമക്ഷേത്രത്തിന് 1989ല്‍ ശിലാന്യാസം നിര്‍വ്വഹിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട കാമേശ്വര് ചൗപ്പല്‍ ട്രസ്റ്റില്‍ അംഗമാണ്; ‘ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ എന്നാണ് സ്വതന്ത്ര അധികാരമുള്ള ട്രസ്റ്റിന് നല്കിയ പേര്.
ക്ഷേത്രനിര്‍മ്മാണം ഏപ്രില്‍ 2ന് രാമനവമിക്ക് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനു വേണ്ടിയുള്ള കൊത്തുപണികളും മറ്റും വര്‍ഷങ്ങളായി അയോദ്ധ്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അഭിമാന സ്തംഭമായി മാറാന്‍ പോകുന്ന രാമക്ഷേത്രം ലോക തീര്‍ത്ഥാടന കേന്ദ്രമായി മാറും.