Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

കൊടും ക്രൂരനായ വാസ്‌കോഡി ഗാമ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 8)

സന്തോഷ് ബോബന്‍

Print Edition: 7 February 2020

പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ പോര്‍ച്ചുഗീസ് അധിനിവേശംവരെ ഇവിടത്തെ തനത് ക്രിസ്ത്യാനികളുടെ ആരാധനാക്രമം പേര്‍ഷ്യന്‍ സ്വാധീനമുള്ളത് ആയിരുന്നു എന്ന് നമ്മുടെ നിരവധി ചരിത്രകാരന്മാര്‍ പറയുന്നു. ഈ അധിനിവേശം യഥാര്‍ത്ഥത്തില്‍ റോമന്‍ കത്തോലിക്ക സഭയുടെ അധിനിവേശമായിരുന്നു. ഇന്ത്യയെ കണ്ടെത്തുവാന്‍ പോര്‍ച്ചുഗീസുകാരെ പ്രേരിപ്പിച്ചത് മാര്‍പാപ്പയാണ്: കണ്ടെത്തുന്ന രാജ്യങ്ങള്‍ കീഴടക്കി ഭരിക്കുവാന്‍ പോര്‍ച്ചുഗീസുകാരും മതം മാറ്റാന്‍ കത്തോലിക്ക മിഷനറിമാരും എന്നതായിരുന്നുവല്ലോ ചരിത്രം. പിന്നീട് പോര്‍ച്ചുഗീസുകാര്‍ ഇവിടെ നിന്ന് പോകുകയും അവര്‍ സൃഷ്ടിച്ച റോമന്‍ കത്തോലിക്കസഭ ഇവിടെ അവശേഷിക്കുകയും ചെയ്തു. ഇന്ന് റോമന്‍ കത്തോലിക്ക സഭയുടെ ലോകത്തിലെ തന്നെ പ്രധാന ഹാച്ചറികളില്‍ ഒന്നാണ് കേരള ഹബ്ബ്. സുസംഘടിതരായ, സ്ഥാപനവല്‍ക്കരിക്കപ്പെട്ട റോമന്‍ കത്തോലിക്കസഭ നടത്തിയ ഈ അധിനിവേശത്തെ തുറന്ന് എഴുതുവാന്‍ ഇവിടത്തെ അക്കാദമിക് ചരിത്രകാരന്മാര്‍ക്ക് നട്ടെല്ല് ഇല്ലാതെ പോയി.

വാസ്‌കോഡി ഗാമയുടെ ഇന്ത്യന്‍ ദൗത്യം മാര്‍പാപ്പക്കും പോര്‍ച്ചുഗല്‍, സ്‌പെയിന്‍ അടക്കമുള്ള ആശ്രിത രാജ്യങ്ങള്‍ക്കും വലിയ ഉത്തേജനം നല്‍കി. പോര്‍ച്ചുഗലിലും യൂറോപ്പിലുമുള്ള നിരവധി സഭകള്‍ ഇന്ത്യയിലും പരിസര പ്രദേശങ്ങളിലും സുവിശേഷം പ്രസംഗിക്കുവാന്‍ പോകുവാന്‍ സജ്ജരായി. ഇന്ത്യയെപ്പറ്റിയുള്ള അദ്ഭുത കഥകള്‍ യൂറോപ്പിലെങ്ങും പൂമ്പാറ്റയെപ്പോലെ പാറി നടന്നു.1455 ലെ നിക്കോളാസ് മാര്‍പാപ്പയുടെ ഉത്തരവ് പ്രകാരം പോര്‍ച്ചുഗീസുകാര്‍ കണ്ടെത്തുന്ന രാജ്യങ്ങളില്‍ ഭരണം നടത്തുവാനും സ്വന്തം ചിലവില്‍ രൂപതകള്‍ സ്ഥാപിച്ച് മെത്രാന്മാരെ നിയമിക്കുവാനുമുള്ള അധികാരം പോര്‍ച്ചുഗീസ് രാജാവിന് കിട്ടിയിരുന്നു.

ഭാരത ദൗത്യം വന്‍ വിജയവും ലാഭകരവുമാണെന്ന് കണ്ട മാര്‍പാപ്പയും പോര്‍ച്ചുഗലിലെ രാജാവും തുടര്‍ യാത്രകള്‍ക്കായി നാവികരെ സംഘടിപ്പിക്കുവാന്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു. സ്വന്തം കപ്പലുകളില്‍ ഇന്ത്യയുമായി വ്യാപാരം നടത്തുന്നവര്‍ക്ക് ലാഭത്തിന്റെ മുക്കാല്‍ ഭാഗവും എടുക്കാമെന്നും കുരുമുളക്, ഏലം ഒഴിച്ചുള്ള ചരക്കുകളുടെ സ്വതന്ത്രവ്യാപാരവും പ്രഖ്യാപിച്ചു. മാര്‍പാപ്പ സംഘം ആസൂത്രിതമായി പ്രചരിപ്പിച്ച ഇന്ത്യന്‍ കഥകളില്‍ ആകൃഷ്ടരായ നിരവധി പേര്‍ യാത്രയ്ക്ക് തയ്യാറായി. കോഴിക്കോട്ടെക്കുള്ള രണ്ടാം വ്യാപാര സംഘത്തെ നയിച്ചത് അല്‍വാരസ് കബ്രാള്‍ ആയിരുന്നു. ഈ കപ്പലില്‍ ആണ് പോര്‍ച്ചുഗീസില്‍ നിന്നുള്ള ആദ്യത്തെ മിഷനറി സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വാസ്‌കോ ഡി ഗാമയുടെ കോഴിക്കോട് വരവോടെ അസ്വസ്ഥരായ അറബികളാല്‍ ആക്രമിക്കപ്പെടുമെന്ന് ഭയം ഉണ്ടായിരുന്നതിനാല്‍ യുദ്ധസന്നദ്ധരായിരുന്നു ഈ വരവ്: 13 വലിയ കപ്പലുകള്‍, 1200 യോദ്ധാക്കള്‍, 8 ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ എന്നിവരടങ്ങിയ സംഘം ക്രിസ്തബ്ദം 1500 ആഗസ്റ്റ് 30ന് കോഴിക്കോടെത്തി.

പിന്നീട് ചരിത്രത്തില്‍ കാണുന്നത് ഇന്ത്യന്‍ സമുദ്രവും അറബിക്കടലും കേന്ദ്രീകരിച്ച് പരമ്പരാഗത വൈരികളായ മുസ്ലിമുകളും പോര്‍ച്ചുഗീസ് ക്രിസ്ത്യാനികളും പേര്‍ഷ്യന്‍ സഭക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതാണ്. താരതമ്യേന ശാന്തമായിരുന്ന ഭാരതത്തിന്റെ സമുദ്രമേഖലകളെ ഇവര്‍ രക്തപങ്കിലമാക്കി.

മതവും കച്ചവടവും കൂട്ടിക്കുഴച്ചുള്ള ഒരു മസാല യുദ്ധം. വാസ്‌കോഡി ഗാമ മുതലുള്ള എല്ലാവരും ഇതില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഒന്നാം ഇന്ത്യന്‍ ദൗത്യം പൂര്‍ത്തിയായതോടെ ഗാമ പ്രശസ്തനും അഹങ്കാരിയും കൊടും ക്രൂരനുമായിത്തീര്‍ന്നു. പറയുന്നത് യേശുവിന്റെ ദൈവസ്‌നേഹത്തെക്കുറിച്ചും കരുണയെ കുറിച്ചൊക്കെയാണെങ്കിലും മാര്‍പാപ്പയുടെ ക്രിസ്ത്യന്‍ മതപ്രചാരകന്മാര്‍ക്ക് തീരെ കരുണയുണ്ടായിരുന്നില്ല. പ്രത്യേകിച്ച് മുസ്ലിമുകളോടും വിരുദ്ധ സഭക്കാരായ പേര്‍ഷ്യന്‍ സുറിയാനി സഭക്കാരോടും മററു മതസ്ഥരോടും. സുറിയാനിക്കാരന്‍ റോമന്‍ കത്തോലിക്കനായാല്‍ ആ പ്രശ്‌നം തീര്‍ന്നു.

വാസ്‌കോഡി ഗാമയുടെ വരവ് വരെ അറബികളുടെ കൈയ്യിലായിരുന്നു ഇന്ത്യയിലെ വ്യാപാര നിയന്ത്രണമെങ്കില്‍ തുടര്‍ന്ന് അവസ്ഥ മാറി. ഇത് അറബികളില്‍ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. അറബികളുടെ കച്ചവടവും മതവും വെല്ലുവിളിക്കപ്പെട്ടു. അല്‍ വാസിന്റെ കൊട്ടിഘോഷിക്കപ്പെട്ട കോഴിക്കോട് യാത്ര കോഴിക്കോട് രാജാവ് സാമൂതിരിയേയും പോര്‍ച്ചുഗീസുകാരെയും തമ്മില്‍ അകറ്റുകയാണ് ചെയ്തത്.
വാസ്‌കോഡിഗാമയുടെ യാത്ര ഉണ്ടാക്കിയ തരംഗമോ പ്രസരിപ്പോ അല്‍വാരസ് കബ്രാളിന്റെ വരവിന് ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ മുസ്ലിം -പോര്‍ച്ചുഗീസ് ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു. നിരവധി പേര്‍ വധിക്കപ്പെട്ടു. ആഫ്രിക്കയുടെ തീരവും ഇന്ത്യന്‍ സമുദവും അറബിക്കടലുമെല്ലാം സംഘര്‍ഷ മേഖലയായി: പോര്‍ച്ചുഗീസുകാരും മാര്‍പാപ്പയും ആഗ്രഹിച്ച രീതിയിലുള്ള ഒരു ആധിപത്യം ഈ മേഖലയില്‍ ഉണ്ടാക്കുവാന്‍ കഴിയാത്ത സഹചര്യത്തില്‍ അവര്‍ വാസ്‌കോഡി ഗാമയെ സമീപിച്ചു. അങ്ങിനെ ഗാമ രണ്ടാം യാത്ര തുടങ്ങി.

20 കൂറ്റന്‍ കപ്പലുകള്‍ 800 ആളുകള്‍. ചരക്ക് കയറ്റിക്കൊണ്ടുപോകാന്‍ 14 എണ്ണം. ഇന്ത്യാ സമുദ്രത്തില്‍ കാവലിനായി 6 എണ്ണം. ഇതില്‍ നിരവധി പീരങ്കികളും ആയുധങ്ങളും. ഇന്ത്യന്‍ സമൂദ്രത്തില്‍ കയറിയതോടെ ഗാമ തന്റെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തുടങ്ങി. പീരങ്കികള്‍ നിറച്ച് കരയിലേക്ക് തിരിച്ച് കരയോട് ചേര്‍ന്ന് അവ നീങ്ങാന്‍ തുടങ്ങി. ഓരോ രാജാക്കന്മാരെയും വിളിച്ച് ഗാമ കാര്യം പറഞ്ഞു. അത് ഇതാണ്. പോര്‍ച്ചുഗീസുകാരുടേതല്ലാത്ത, അവരുടെ മുന്‍കൂര്‍ അനുവാദമില്ലാത്ത ഒരു കപ്പലും ഇന്ത്യാ സമുദ്രത്തിലൂടെ ഓടാന്‍ പാടില്ല. ഒരാളും കുരുമുളക് വ്യാപാരം നടത്തുവാനോ കോഴിക്കോട്ടേക്ക് പോകുവാനോ പാടില്ല: സഞ്ചരിക്കേണ്ട കപ്പലുകള്‍ പോര്‍ച്ചുഗീസ് പാസ് വാങ്ങണം. പോര്‍ച്ചുഗീസിന്റെ പ്രഖ്യാപിത ശത്രുവായി മാറിക്കഴിഞ്ഞിരുന്ന കോഴിക്കോട് സാമൂതിരിയുടെ രാജ്യത്തേക്ക് ഒരു കപ്പലും വിടില്ല. എല്ലാം ഗാമ നിശ്ചയിച്ച പോലെ നടപ്പിലായി. കടല്‍ കൊള്ള നിത്യസംഭവമായി. ദൈവസ്‌നേഹം പ്രചരിപ്പിക്കാന്‍ കടല്‍ താണ്ടി വരുന്നവരുടെ തനി സ്വരൂപം വ്യക്തമാകുന്ന ചില സംഭവങ്ങള്‍ അക്കാലത്ത് തന്നെ ഉണ്ടായി.

മെക്കയില്‍ പോയി വരുന്ന ഒരു മുസ്ലിം കപ്പല്‍ കണ്ണൂരില്‍ ഏഴിമല തീരത്ത് വെച്ച് വാസ്‌കോഡി ഗാമ സംഘത്തിന്റെ കൈയ്യില്‍പ്പെട്ടു. 400 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്ന കോഴിക്കോട്ട് നിന്ന് പുറപ്പെട്ട ആ കപ്പലില്‍ ധാരാളം സമ്പത്ത് ഉണ്ടായിരുന്നു. ഗാമ സംഘം ആദ്യം കപ്പല്‍ കൊള്ളയടിച്ചു. അതിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള മുഴുവന്‍ യാത്രക്കാരും തങ്ങളുടെ സര്‍വസ്വത്തുക്കളും നല്‍കാമെന്നും വെറുതെ വിടണമെന്നും ഗാമയോട് യാചിച്ചു. കോഴിക്കോട് സാമൂതിരിയോടുള്ള വൈരാഗ്യത്തിന്റെ പേരിലും മുസ്ലിം വിരോധത്തിന്റെ പേരിലും ആ കപ്പല്‍ ഗാമസംഘം തീവെച്ച് നശിപ്പിക്കുകയും യാത്രക്കാരെ മുഴുവന്‍ ചുട്ടുകൊല്ലുകയും ചെയ്തു: ഇന്നും ഇതിന് സമാനമായ കടല്‍ ദുരന്തം ഉണ്ടായിട്ടില്ല.

ഇനി മറ്റൊന്ന്. കോഴിക്കോട്ടെക്ക് അരിയും കയറ്റിവന്ന 24 പായ്‌വഞ്ചികള്‍ ഗാമാസംഘം പിടിച്ചെടുക്കുകയും അതിലുണ്ടായിരുന്ന 800 യാത്രക്കാരെയും തടവിലാക്കുകയും ചെയ്തു. ഇങ്ങനെ തടവിലാക്കിയവരുടെ കൈയ്യും കാലും മൂക്കും ഗാമസംഘം കൊത്തിനുറുക്കി. സാമൂതിരിയുടെ ദൂതനായി ഗാമയുടെ അടുത്തേക്ക് വന്ന ഒരു ബ്രാഹ്മണനെയും അവര്‍ ഇതേപോലെ ആക്രമിച്ചു. ഇവരുടെ പല്ലുകള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചുകൊഴിച്ചു. ബ്രാഹ്മണന്‍ ഒഴിച്ചുള്ള ആളുകളെ ഒന്നിച്ച് കൂട്ടി തീയിട്ട് പായ്കപ്പല്‍ കരയിലേക്ക് അഴിച്ചുവിട്ടു. അംഗവിച്ഛേദം വരുത്തിയ ബ്രാഹ്മണന്റെ കഴുത്തില്‍ ഒരു താളിയോല കെട്ടിയിട്ട് സാമൂതിരിയുടെ അടുത്തേക്ക് വിട്ടു. ബ്രാഹ്മണന്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ (കപ്പലിലെ കത്തിച്ച ശരീരങ്ങള്‍) കറിയുണ്ടാക്കി കഴിക്കാനായിരുന്നു താളിയോലയിലെ കുറിപ്പ്

വാസ്‌കോഡി ഗാമയുടെ ഈ ക്രൂരതകളെ മാര്‍പാപ്പയോ പോര്‍ച്ചുഗലോ ചോദ്യം ചെയ്തില്ല. കാരണം ഭയപ്പെടുത്തി കീഴടക്കുക എന്നത് എക്കാലത്തെയും മതപരിവര്‍ത്തന അധിനിവേശത്തിന്റെ നയമായിരുന്നു. ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം വന്‍ വിജയം കണ്ടത്, ഈ നയമായിരുന്നു. വാസ്‌കോഡി ഗാമ കൊടും ക്രൂരനായിരുന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഇയാള്‍ ഒരു മാതൃകയാണെന്നായിരുന്നു പോര്‍ച്ചുഗല്‍ പക്ഷം.
(തുടരും)

Tags: വാസ്‌കോഡി ഗാമമതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share229TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies