ഞാനൊരു കഥ പറയാം.
ഞങ്ങളുടെ നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കലന്തന്‍ ഹാജി. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുഭരണകാലത്ത് അധികാരി (തഹസില്‍ദാര്‍) ആയിരുന്നു. അന്ന് തന്റെ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ അധികാരി സ്വന്തം പേരിലാക്കി. അവിടെ താമസിച്ചിരുന്ന രാമനും കോമനും ജേക്കബും ഗോവിന്ദനും ഔസേപ്പുമൊന്നും തങ്ങളുടെ ഭൂമി അധികാരി തട്ടിയെടുത്തത് അറിഞ്ഞിരുന്നില്ല.
ഒരു ദിവസം കലന്തന്‍ ഹാജി അവരെ ഒന്നിച്ച് വിളിച്ചിട്ട് പറഞ്ഞു: ‘നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലം എന്റെതാണ്. നാളെ തന്നെ എല്ലാവരും ഒഴിഞ്ഞുപോകണം.’
അതുകേട്ട് അവരാകെ ഞെട്ടി. കലന്തന്‍ ഹാജിയ്‌ക്കെതിരെ ഒന്നും ചെയ്യാനാവില്ല എന്നവര്‍ക്കറിയാം. അതിനാല്‍ അവര്‍ ഹാജിയാരുടെ കാലുപിടിച്ചു പറഞ്ഞു ‘ഞങ്ങളെ കുടിയിറക്കരുത്.’
കലന്തന്‍ അവരോടു പറഞ്ഞു: ‘നിങ്ങളില്‍ ആണുങ്ങള്‍ എന്റെ പാടത്തും പറമ്പത്തും പണിയെടുക്കണം. സ്ത്രീകള്‍ എന്റെ വീടിന്റെ മുറ്റമടിക്കണം, കക്കൂസ് വൃത്തിയാക്കണം. വസ്ത്രം അലക്കണം. അതിനു തയ്യാറില്ലാത്തവര്‍ക്ക് ഇവിടുന്നു പോകാം.”
ഗത്യന്തരമില്ലാതെ അവര്‍ അതിനു സമ്മതം മൂളി. ഹാജ്യാരുടെ പാടത്തും പറമ്പിലും വീട്ടിലും പണിയെടുത്തു അവര്‍ കാലം കഴിച്ചുകൂട്ടി. ഹാജ്യാര്‍ക്ക് ഒരു സ്വഭാവമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ രാമനെയും കോമനെയും മുറ്റത്തേയ്ക്ക് വിളിയ്ക്കും. ദേഷ്യം തീരുന്നതുവരെ അവരെ ചൂരല്‍ കൊണ്ടു തല്ലും. ആരെങ്കിലും തന്നെ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അവരെ വീട്ടിലേയ്ക്ക് വിളിക്കും. അവരുടെ മുമ്പില്‍ വെച്ച് ഗോവിന്ദനേയും ഔസേപ്പിനെയും ചൂരല്‍ കൊണ്ടു പൊതിരെ തല്ലും. താന്‍ അനുസരിച്ചോളം എന്നു കണ്ടുനില്‍ക്കുന്നവന്‍ പറയുന്നതുവരെ തല്ലു തുടരും.
ആര് എന്തു ചെയ്താലും ഹാജ്യാരുടെ വക ശിക്ഷ ഗോവിന്ദനും ഔസേപ്പിനും രാമനും കോമനുമൊക്കെയാണ്. ഒരിക്കല്‍ ഒരു പുരോഗമനവാദി കലന്തന്‍ ഹാജിയോടു ചോദിച്ചു: ‘ഇതു ശരിയാണോ ഹാജിയാരേ?’
‘നീയാരാടാ ചോദിക്കാന്‍. നീ വന്ന് എന്റെ കക്കൂസ് വൃത്തിയാക്കുമോ?’ ഇതോടെ പുരോഗമനവാദിയുടെ നാവുതാണു. പിന്നെയാരും കലന്തന്‍ ഹാജിയെ എതിര്‍ത്തിട്ടില്ല.
ഒരു ദിവസം കലന്തന്‍ ഹാജി രാമനേയും കോമനെയും ഗോവിന്ദനേയും ഔസേപ്പിനെയും ജോസഫിനെയും വിളിച്ചു. ‘ഇന്നു മുതല്‍ നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ രാത്രി കിടക്കേണ്ടത് എന്റെ ഒപ്പമാണ്. വൈകുന്നേരം എല്ലാവരെയും എന്റെ വീട്ടിലേയ്ക്കയക്ക്’
”അയ്യോ ഹാജ്യാരേ അങ്ങനെ പറയല്ലേ” – അവര്‍ കേണു പറഞ്ഞു. ഹാജിയാര്‍ക്ക് കലി വന്നു.
അന്ന് അദ്ദേഹം ചൂരലിനു പകരം ഉലക്കയെടുത്തു. രാമനെ കാലു രണ്ടും തല്ലി എല്ലുപൊട്ടിച്ചു.
കോമന്റെ തലപൊട്ടി. ഗോവിന്ദനെ കയ്യു രണ്ടും തല്ലിയൊടിച്ചു. ഔസേപ്പിന്റെയും ജോസഫിന്റെയും നെടുമ്പുറത്ത് ഉലക്കയടി വീണു. എല്ലാവരും ബോധമറ്റുവീണു.
ഹാജിയാര്‍ എല്ലാറ്റിനേയും എടുത്തു പുറത്തിട്ടു. ആരോ അവരെ ആശുപത്രിയിലാക്കി. ഡോക്ടര്‍ അവരുടെ മുറിവുവെച്ചു കെട്ടി. കാലിനും കൈയ്ക്കും പ്ലാസ്റ്ററിട്ടു. കട്ടിലില്‍ കിടത്തി ഗ്ലൂക്കോസും മരുന്നും നല്‍കി.
അപ്പോഴേയ്ക്കും കലന്തന്‍ ഹാജി അവിടെയെത്തി. നേരെ ഡോക്ടറുടെ അടുത്തുചെന്നു പറഞ്ഞു ‘ഡോക്ടറെ. എനിയ്ക്കും വേണം ഒരു കട്ടില്‍. അതില്‍ കിടക്കുമ്പോള്‍ എനിയ്ക്കും തരണം മരുന്ന്.’
ഡോക്ടര്‍ ഞെട്ടി.
‘ഇത്. ആശുപത്രിയാണ്. രോഗികള്‍ക്കാണ് കട്ടില്‍ കൊടുക്കുക.’
കലന്തന്‍ ഹാജിയ്ക്ക് ശുണ്ഠിവന്നു.
‘ഈ ആശുപത്രിയിലെ കട്ടിലില്‍ കിടക്കുന്നത് എന്റെ വീടിനടുത്തുള്ള ഗോവിന്ദനും രാമനും ജോസഫുമൊക്കെയാണ്. ഞാനും അവര്‍ വന്ന സ്ഥലത്തു നിന്നുതന്നെയാണ് വന്നത്. അതിനാല്‍ എനിക്കും വേണം കട്ടില്‍’.
ഡോക്ടര്‍ പറഞ്ഞു: ‘ഇവിടെ പ്രവേശനമുള്ളത് രോഗികള്‍ക്കാണ്.’
ഹാജിയാര്‍ വിട്ടുകൊടുത്തില്ല.
‘നിങ്ങള്‍ കിടക്കകൊടുത്തത് രാമനും ഗോവിന്ദനും ജേക്കബിനും ഔസേപ്പിനുമാണ്. കലന്തന് കിടക്ക തന്നില്ല. ഇത് മതപരമായ വിവേചനമാണ്. ഈ ആശുപത്രിയില്‍ ചികിത്സ മതം നോക്കിയാണ്.”
പിന്നെ കലന്തന്‍ ഹാജി നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി. അതോടെ അവിടെ ആളുകള്‍ കൂട്ടംകൂടി. അവരെ നോക്കി ഹാജിയാര്‍ പറഞ്ഞു: ‘മുസ്ലീമായ എനിക്ക് ഇവിടെ ചികിത്സയില്ല. ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും ചികിത്സയുണ്ട്.”
പുരോഗമനക്കാര്‍ ഡോക്ടറോട് കയര്‍ത്തു ”നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും മാത്രം കിടക്ക നല്‍കി? മുസ്ലീമിനെ എന്തുകൊണ്ട് ഒഴിവാക്കി.”
‘ഈ അനീതി ഞങ്ങള്‍ അനുവദിക്കില്ല.’ അവര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടററെ കൈകാര്യം ചെയ്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
നാട്ടുകാരേ, ഈ കഥയാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ കഥ.