ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് നാലായിരം മൈല്‍ അകലെയുള്ള കാശ്മീരാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. അതാണ് ഹിന്ദുതിരിച്ചടി. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ സാധാരണ ഭാരതവംശജരായ ബ്രിട്ടീഷ് പൗരന്മാരില്‍ കൂടുതല്‍ പേരും ലേബര്‍ പാര്‍ട്ടിയ്‌ക്കൊപ്പമാണ് നില്‍ ക്കാറ്. പൊതുവെ വിശാല കാഴ്ചപ്പാടുള്ള ഭാരതവംശജരുടെ വോട്ട് എല്ലാ കക്ഷികള്‍ക്കുമായി ഭിന്നിച്ചാണ് പോകാറെങ്കിലും കൂടുതല്‍ പേരും ലേബര്‍ പാര്‍ട്ടിയ്‌ക്കൊപ്പമാണ്. കഴിഞ്ഞ സപ്തംബറില്‍ ലേബര്‍പാര്‍ട്ടിയുടെ സമ്മേളനം കാശ്മീര്‍ വിഷയത്തില്‍ ഒരു അടിയന്തരപ്രമേയം പാസ്സാക്കിയിരുന്നു. കാശ്മീര്‍ സൈനിക തടവറയിലാണെന്നും സൈനികര്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നും പരക്കെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്നുമൊക്കെയായിരുന്നു പ്രമേയത്തിലെ വരികള്‍. മുസ്ലിം ഭൂരിപക്ഷ കാശ്മീരില്‍ ഹിന്ദുദേശീയവാദികളായ ബി.ജെ.പി സര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. തങ്ങളുടെ കീശയിലുള്ള ഭാരതവംശജരുടെ വോട്ടു നഷ്ടപ്പെടില്ലെന്നും ഒപ്പം പാകിസ്ഥാന്‍ അനുകൂലികളുടെ വോട്ടുകൂടി കിട്ടുമെന്നുമുള്ള പ്രതീക്ഷയായിരിക്കാം ഈ പ്രമേയത്തിനു പിന്നില്‍.
പ്രമേയത്തിനുപിന്നാലെ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജെറിമി കോര്‍ബൈനിന്ന് നൂറിലധികം ഇന്ത്യന്‍ ഗ്രൂപ്പുകളില്‍ നിന്നു പ്രതിഷേധ സന്ദേശമെത്തി. ബ്രിട്ടീഷ് പൗരന്മാരെ വരെ സ്വാധീനിക്കുംവിധം ലേബര്‍ പാര്‍ട്ടിക്കെതിരെ വന്‍തോതില്‍ പ്രചരണം ഭാരതവംശജരില്‍ നിന്നുണ്ടായി. ഇതോടെ കാശ്മീര്‍ പ്രശ്‌നത്തില്‍ തലയിട്ടത് അപകടമായിപ്പോയി എന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ ക്ക് ബോധ്യമായി. എന്നാല്‍ സമയം വൈകിപ്പോയിരുന്നു. തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം പ്രവചിക്കപ്പെട്ട ലേബര്‍ പാര്‍ട്ടി ഫലം വന്നപ്പോള്‍ പിന്നിലായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 1987നുശേഷമുള്ള ചരിത്രവിജയമായിരുന്നു അത്. ലേബര്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടിങ്ങ് സ്വഭാവം പോലും മാറിയെന്നാണ് ജോണ്‍സന്‍ പറഞ്ഞത്. 2017ലെ പൊ തുതിരഞ്ഞെടുപ്പിനേക്കാള്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് 12 ശതമാനം പോയന്റ് താഴ്ചയുണ്ടായി എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഹിന്ദുതിരിച്ചടിയ്ക്ക് ഭാരതത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ചലനമുണ്ടാക്കാനാകുന്നു എന്നാണ് ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് കാണിക്കുന്നത്.