ദല്‍ഹി ജുമാമസ്ജിദ് ഷാഹിം ഇമാം സയ്യിദ് അഹമ്മദ് ബുക്കാരി സംഘപരിവാര്‍ ആണോ? സംശയിക്കാന്‍ കാരണം ഒന്നല്ല; രണ്ടാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരല്ല പൗരത്വ ഭേദഗതി നിയമം എന്നു പറഞ്ഞത് ഒന്ന്. മുസ്ലിം വിരുദ്ധ നിയമത്തിനെതിരെ പടനയിച്ച് തളര്‍ന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ക്ഷീണം തീര്‍ക്കാന്‍ ജുമാമസ്ജിദില്‍ കയറിയപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത് രണ്ടാമത്തെത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും രണ്ടാണ്; പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീമിനെ ബാധിക്കില്ല എന്നാണ് ഇമാം പ്രസ്താവനയിറക്കിയത്. പ്രതിഷേധം അക്രമമായി മാറരുത് എന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാരനും ജമാഅത്തെ ഇസ്ലാമിക്കാരനും പെണ്‍പടയെ വരെ തെരുവിലിറക്കി വികാരം ആളിക്കത്തിക്കുമ്പോള്‍ ഇമാം പറയുകയാണ് വികാരങ്ങള്‍ക്ക് ആരും അടിമപ്പെടരുത് എന്ന്. ഇത്തരക്കാരനായ ഒരു സംഘിയെ വെച്ചിരിക്കാന്‍ പാടുണ്ടോ? വനിതഫ്രട്ടേണിറ്റിക്കാര്‍ കോഴിക്കോട് അങ്ങാടിയില്‍ കാണിച്ച വീര്യം ഇമാമിനുകൂടി ഒന്നു കാണിച്ചുകൊടുക്കണ്ടേ?
പൗരത്വനിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധിക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇസ്ലാമിസ്റ്റുകളുടെ പരമകാരുണികനായ നേതാവാണ്. ആ മിശിഹയാണ് പോലീസുകാര്‍ പിടികൂടാനെത്തിയപ്പോള്‍ ജുമാമസ്ജിദില്‍ ഓടിക്കയറിയത്. പള്ളിയില്‍ പോലീസ് കടക്കില്ല എന്നതായിരുന്നു ധൈര്യം. ഈ മിശിഹയ്ക്ക് ചുടുബിരിയാണി വിളമ്പിക്കൊടുക്കേണ്ട ഇമാം അതിനു പകരം പള്ളിയ്ക്കു പുറത്തിറങ്ങാന്‍ പറഞ്ഞു. മൈക്കിലൂടെയുള്ള ഈ പ്രഖ്യാപനം കേട്ടതോടെ ജിഹാദിസംഘം സ്ഥലം വിട്ടു. അവര്‍ പുറത്തിറങ്ങി വാഹനം കത്തിച്ചുകൊണ്ട് സമരത്തിനു വീര്യം കൂട്ടി. അതോടെ ദല്‍ഹി കത്താന്‍ തുടങ്ങി എന്നു മുത്തശ്ശി പത്രവും സംഘവും കോറസ്സുപാടാനും തുടങ്ങി. നമ്മുടെ നാട്ടില്‍ ഈ പത്രത്തെ പോലുള്ള കള്ളനാണയങ്ങള്‍ക്കാണ് ഇപ്പോള്‍ പൊന്നിന്റെ വില!