Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആര്യരും ദ്രാവിഡരും (തമിഴകപൈതൃകവും സനാതനധര്‍മവും10)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 20 June 2025

ആര്യരും ദ്രാവിഡരും ഇന്ത്യയില്‍ത്തന്നെ പിറന്ന് ദീര്‍ഘകാലം ഒന്നായി കഴിഞ്ഞതിന് ശേഷം ഭാഷകളുടെയും പുതിയ ആചാരങ്ങളുടെയും പേരില്‍ വേര്‍പിരിഞ്ഞ് അവരവരുടേതായ തനത് സംസ്‌കാരം കെട്ടിപ്പടുത്തവരാണെന്നും ഇവരില്‍ ദ്രാവിഡരാണ് സുമേറിയന്‍, ഹാരപ്പാ- മോഹന്‍ജൊദാരോ സംസ്‌കാരങ്ങളും കെട്ടിപ്പടുത്തതെന്നും ആര്യര്‍ ഋഗ്വേദ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളാണെന്നും ശക്തമായി വാദിക്കുന്നവരുണ്ട്. മറിച്ച്, ഇരുകൂട്ടരും പുറത്ത്‌നിന്നും വന്നിട്ട് രണ്ട് സംസ്‌കാരങ്ങളും വ്യത്യസ്ത ഭാഷകളുമായി വേര്‍പിരിഞ്ഞവരാണെന്ന് വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. മറ്റൊരു കൂട്ടര്‍, ദ്രാവിഡര്‍ ഇന്ത്യയില്‍ പിറന്ന് ക്രമേണ ലോകം മുഴുവന്‍ വ്യാപിക്കുകയും, സുമറിലും ഹാരപ്പയിലും മറ്റും പുതിയ നാഗരികത കെട്ടിപ്പടുക്കുകയും ചെയ്തുവെന്ന് കരുതുന്നു. 144 ചട്ടമ്പി സ്വാമികള്‍, പ്രകൃതി നിയമപ്രകാരം ആദ്യമുണ്ടായ ഭൂമി വെയില്‍ തട്ടുന്ന ദ്രാവിഡദേശവും പിന്നീട് അതേ മേഖലയില്‍ കിടക്കുന്ന അറേബ്യയുടെ തെക്ക്ഭാഗം മുതലായ സ്ഥലങ്ങളുമുണ്ടായി എന്ന് പ്രസ്താവിക്കുന്നുണ്ട്. രണ്ടാമത് ആസ്‌ത്രേലിയയുടെ ഉത്തരഭാഗവും അതേമേഖലയില്‍പ്പെട്ട ആഫ്രിക്ക, അമേരിക്ക മുതലായ ഖണ്ഡങ്ങളുടെ ചിലഭാഗങ്ങള്‍; മൂന്നാമത് ഉത്തരേന്ത്യ (ആര്യാവര്‍ത്തം), ഇതേ മേഖലയില്‍പ്പെട്ട ഗ്രീസ് മുതലായ ദേശങ്ങളും പിന്നീട് മംഗോളിയയും അതേ മേഖലയില്‍പ്പെട്ട ഭൂമികളും, അതിനുശേഷം സൈബീരിയയും ഇതേ മേഖലയില്‍പ്പെട്ട ഭൂമികളും ക്രമേണ ഉണ്ടായിവന്നുവത്രെ. അതിനാല്‍, ശീതോഷ്ണാവസ്ഥ അനുകൂലമായ ദ്രാവിഡ ദേശത്താണ് സ്വാഭാവികമായി ആദ്യത്തെ ജീവോല്‍പ്പത്തിക്കും (മനുഷ്യോല്‍പ്പത്തിക്കും) സാധ്യതയെന്നുമാണ് അഗസ്ത്യ മുനിയെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം വാദിക്കുന്നത്. ഇനിയൊരു കാലത്ത് ഭൂമിയുടെ ആകൃതിക്ക് മാറ്റം വരാമെന്നും അപ്പോള്‍ പിന്‍ഗാമികള്‍ ഇതിനെ ആക്ഷേപിച്ചെന്നു വരാമെന്നുമുള്ള അഗസ്ത്യരുടെ മുന്നറിയിപ്പും സ്വാമികള്‍ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും, ഈവക വാദഭേദങ്ങള്‍ക്ക് അന്തിമ തീരുമാനം കല്‍പ്പിക്കാന്‍ ഇതുവരെകഴിഞ്ഞിട്ടില്ല. ഇവ രണ്ടും വംശീയനാമങ്ങളല്ലെന്നകാര്യം മാത്രം ഏറിയകൂറും എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇവരുടെ ഉല്‍പ്പത്തി കേന്ദ്രങ്ങളെയും വിതരണക്രമത്തെയും അതിന്റെയൊക്കെ കാലത്തെയും കുറിച്ചുള്ള ചര്‍ച്ചകളും കണക്കറ്റ് തുടരുന്നുണ്ട്. വേദങ്ങള്‍ സൈന്ധവ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയാണെന്ന ഡോ. മധുസൂദനന്‍ മിശ്രയുടെ നിഗമനത്തെപ്പറ്റി ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഭാഷാശാസ്ത്രജ്ഞനായ 145 ബി. കൃഷ്ണ മൂര്‍ത്തി, മനുഷ്യ ജീവികളുടെയും ഭാഷകളുടെയും ആധികാരികത്വത്തില്‍ പ്രാമുഖ്യമുള്ള കാവെല്ലി ഫോര്‍സയെ(2000) ഉദ്ധരിച്ചുകൊണ്ട,് ‘ആര്യനും ദ്രാവിഡനും വംശീയപദങ്ങളെല്ലെന്ന് വ്യക്തമാണെ’ ന്ന് പറയുന്നു. ദ്രാവിഡ ഭാഷകളുടെ ഉല്‍പ്പത്തികേന്ദ്രം ഇന്ത്യയുടെ പടിഞ്ഞാറേ പകുതിയില്‍ എവിടെങ്കിലുമായിരിക്കണമെന്നും, എങ്കിലും അത് തെക്കന്‍ കാസ്പിയനിലോ (ഒന്നാമത്തെ സാംസ്‌കാരിക കേന്ദ്രം) നാലാമത്തെ സാംസ്‌കാരിക കേന്ദ്രം സൂചിപ്പിക്കുന്നതു പോലെ വടക്കേ ഇന്ത്യന്‍ കേന്ദ്രത്തിലോ ആകാമെന്നും കൂടി കാവെല്ലി ഫോര്‍സ146 വിശദീകരിക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാണിച്ചിട്ട് 147കൃഷ്ണമൂര്‍ത്തിയെത്തുന്ന നിഗമനം, തല്‍ക്കാലം ദ്രാവിഡര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരാണെന്ന് കരുതുന്നതാണ് ഏറ്റവും നല്ലതെന്നും, ക്രി.മു.1500ല്‍ ആര്യര്‍ ഇന്ത്യയിലേയ്ക്ക് കടന്നു വരുന്ന സമയത്ത് ദ്രാവിഡര്‍ ഇന്ത്യമുഴുവന്‍ ചിതറിക്കിടന്നിരുന്നുവെന്നുമാണ്. ‘പ്രാങ് ദ്രാവിഡരുടെ സംസ്‌കാരത്തെക്കുറിച്ച് വിശദമായ ഭാഷാവിശകലനത്തില്‍ നിന്ന് മനസ്സിലാകുന്നത്, നഗരങ്ങളില്‍ ടെറസ്സുള്ളതും ഓടുപാകിയതുമായ വീടുകളില്‍ താമസിച്ചിരുന്ന ഉയര്‍ന്ന പരിഷ്‌കാരികളായിരുന്നു അവരെന്നാണ്. കൃഷിയായിരുന്നു പ്രധാന തൊഴില്‍. അവര്‍ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും തടാകങ്ങളില്‍നിന്നും വെള്ളം കോരിയിരുന്നുവെന്ന് മാത്രമല്ല, അവര്‍ക്ക് വ്യവസ്ഥാപിതമായ അഴുക്കുചാല്‍ സമ്പ്രദായവുമുണ്ടായിരുന്നു. സമുദ്ര വ്യാപാരത്തിലുമിവരേര്‍പ്പെട്ടിരുന്നു. എന്നാല്‍, അവരുടെ യഥാര്‍ഥ ജന്മദേശത്തെപ്പറ്റി ഒരു സൂചനയുമില്ല. ഉപഭൂഖണ്ഡത്തിന് പുറത്തുള്ള സസ്യ-ജന്തുജാലങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശവും പ്രാങ് ദ്രാവിഡ ഭാഷയിലില്ല. മഞ്ഞ്, ഐസ് മുതലായവയോ, സിംഹം, ഒട്ടകം, ദിനോസര്‍ തുടങ്ങിയ മൃഗങ്ങളോ അവരുടെ പദകോശത്തിലില്ല. അതിനാല്‍ ദ്രാവിഡ ഭാഷാ വക്താക്കള്‍ ഇന്ത്യയിലെ തദ്ദേശീയര്‍ തന്നെയാണെന്ന് കരുതാം. ഇത് അവര്‍ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളായിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. ക്രി.മു. മൂന്നാം സഹസ്രാബ്ദത്തില്‍ അവര്‍ ഋഗ്വേദാര്യരുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ കഴിയും വിധം അഫ്ഗാനിസ്ഥാനടക്കമുള്ള ഉപഭൂഖണ്ഡത്തിലാകെ ചിതറിക്കിടന്നിരുന്നു. ആര്യരുടെ വികാസത്തോടെ ചില സംഘങ്ങള്‍ സിന്ധു- ഗംഗാ സമതലങ്ങളുടെ അതിരുകളിലേയ്ക്ക് നീങ്ങിയതിനുശേഷം, മറ്റ് പല സംഘങ്ങളും ആര്യന്‍ സമൂഹത്തിലേയ്ക്ക് സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. മധ്യ അഥവാ ആധുനിക ഇന്ത്യക്കാരിലെ ഘടനാപരമായ പ്രമുഖമാറ്റങ്ങള്‍ മൂന്ന് സഹസ്രാബ്ദങ്ങളായുള്ള ഒരു ദ്രാവിഡോപഘടനയെ സൂചിപ്പിക്കുന്നുണ്ട്. മധ്യകാലേന്ത്യയില്‍ ദ്രാവിഡപദകോശവിഭാഗങ്ങള്‍ സംസ്‌കൃതത്തിലേയ്ക്കും പ്രാകൃതത്തിലേയ്ക്കും കടംവാങ്ങിയിട്ടുണ്ട്. അവയിലേറെയും ദ്രാവിഡത്തനിമയുള്ള പരികല്‍പ്പനകളാണ്. ദ്രാവിഡഭാഷാവക്താക്കളായ ഗോത്രങ്ങളിലൂടെ ഇന്തോ-ആര്യനിലേയ്ക്കുള്ള സ്വാംശീകരണത്തിന്റെയും മാറ്റങ്ങളുടെയും നീണ്ടകാലഘട്ടത്തില്‍, പ്രധാനമായും ആവശ്യാധിഷ്ഠിത വായ്പകളിലൂടെ, ദ്രാവിഡത്തില്‍ നിന്നുള്ള സവിശേഷ പദവിഭാഗങ്ങള്‍ മാത്രമേ ഇന്തോ-ആര്യനിലേയ്ക്ക് വാങ്ങിയിരുന്നുള്ളു. 148 എങ്ങനെയായാലും, ഇന്തോ-ആര്യനിലൂടെ എത്തിച്ചേര്‍ന്ന വ്യാകരണപരമായ മാറ്റങ്ങള്‍, പ്രധാനമായും ദ്രാവിഡഘടന ഇന്തോ-ആര്യനിലേയ്ക്ക് പറിച്ചുമാറ്റപ്പെട്ടതുകൊണ്ട്, ദൂരവ്യാപകങ്ങളായിരുന്നു.’

എന്നാല്‍, ഇതൊന്നും ആര്യര്‍ ഇന്ത്യയിലേയ്ക്ക് അധിനിവേശിച്ചതിന് തെളിവല്ലെന്നും, ഭാഷാഗോത്രങ്ങള്‍ തമ്മിലല്ല, ഭാഷകള്‍ തമ്മിലാണ് പരസ്പരം കടമെടുക്കുന്നതെന്നും സംസ്‌കൃതമുള്‍പ്പെടെയുള്ള ഇന്തോ-ആര്യന്‍ ഭാഷകളില്‍ നിന്ന് ദ്രാവിഡ- ആസ്റ്റ്രിക് ഭാഷകളിലേയ്ക്കും ധാരാളം വായ്പകള്‍ നടന്നിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് മറുവിഭാഗം പറയുന്നത്,149 അങ്ങനെ ധാരാളം ദ്രാവിഡ-ആസ്റ്റ്രിക് ഗോത്രങ്ങള്‍ ഇന്തോ-ആര്യരിലേയ്ക്ക് ലയിച്ചുചേരുകയും ഇന്തോ-ആര്യന്‍ഭാഷകള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്‌തെങ്കില്‍ വടക്കേ ഇന്ത്യയിലെ അവരുടെ പിന്‍ഗാമികളുടെ ഭാഷകളില്‍ ദ്രാവിഡ-ആസ്റ്റ്രിക് ഭാഷകളുടെ അംശങ്ങള്‍ കൂടുതലായുണ്ടായിരിക്കണമെന്നും എന്നാലങ്ങനെയല്ല കാണുന്നതെന്നുമാണ്. ഭാഷാശാസ്ത്രജ്ഞന്മാര്‍ പുനഃസൃഷ്ടിച്ചതനുസരിച്ചും തമിഴ്ഭാഷയുമായി തട്ടിച്ച് നോക്കിയതനുസരിച്ചും പ്രാങ് ദ്രാവിഡഭാഷകളുടെ സ്വനിമഘടന, ദേശിവാക്കുകളുടെ (മറ്റ് യൂറോപ്യന്‍ ഭാഷകളിലോ, സംസ്‌കൃതത്തിലൊ, ഇന്തോ – ആര്യന്‍ഭാഷകളിലോ തൃപ്തികരമായ നിഷ്പത്തിയില്ലാത്ത വാക്കുകള്‍) മുഴുവന്‍ വിഭാഗങ്ങളും ദ്രാവിഡ ഭാഷകളില്‍ നിന്നുള്ള വായ്പകളാകാനുള്ളസാധ്യതയെ നിഷേധിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്, ദ്രാവിഡ ഭാഷാശാസ്ത്രജ്ഞനായ കമില്‍ സ്വലിബിലിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, ട, ഠ, ഡ, ഢ, ല, ര, എന്നിവയും മഹാപ്രാണങ്ങളും ഊഷ്മാക്കളും ദ്രാവിഡങ്ങളിലില്ലെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട്, അവയൊന്നും ദ്രാവിഡ-പ്രാങ്ദ്രാവിഡഭാഷാംശങ്ങളല്ലെന്നും വ്യക്തമാക്കുന്നു.150 നാദികളും ശ്വാസികളുമായ പ്രതിബദ്ധങ്ങള്‍ക്ക് (ഒബ്സ്റ്റുവന്‍ര്‍സ്) പ്രാങ്ദ്രാവിഡത്തില്‍ കൃത്യമായ സ്ഥാനോച്ചാരണങ്ങളുണ്ടായിരുന്നെന്നും, അതിനാല്‍, ഗ, ജ,ഡ, ദ, ബ എന്നിവയിലാരംഭിക്കുന്നതും അവയുടെ ഇരട്ടിപ്പുകളുള്ളതും ക, ച, ട, ത, പ എന്നിവ മധ്യത്ത് വരുന്നതുമായ വാക്കുകളൊന്നും ദ്രാവിഡമായിരിക്കാനിടയില്ലെന്നും തലഗെരി വിശദീകരിക്കുന്നു. വടക്കും വടക്ക് പടിഞ്ഞാറും ഇന്ത്യയില്‍ ദ്രാവിഡര്‍ ആദികാലങ്ങളിലുണ്ടായിരുന്നെങ്കില്‍ സംസ്‌കൃത ഭാഷയിലുള്ള സിംഹം, ഒട്ടകം, ദിനോസര്‍ എന്നീ ജീവികളുടെ പേരുകള്‍ ദ്രാവിഡ-ആസ്റ്റ്രിക് ഭാഷകളില്‍ നിന്ന് സംസ്‌കൃതം കടമെടുത്തതാണെന്ന്പറയാമായിരുന്നുവെന്നും, അല്ലെങ്കില്‍പോലും ഈ മൃഗങ്ങളെക്കുറിക്കുന്ന പൊതുനാമങ്ങള്‍ ഈ ഭാഷകളിലുണ്ടായിരുന്നേനെയെന്നുമാണ് ശ്രീകാന്ത് തലഗെരിയുടെ നിലപാട്. 151 മറിച്ച്, ഇന്തോ- ആര്യന്‍ഭാഷകളില്‍ സംസ്‌കൃത ധാതുക്കളില്‍നിന്ന് നിഷ്പാദിപ്പിക്കപ്പെട്ട പൊതുനാമങ്ങള്‍ ധാരാളമുണ്ടായിരിക്കേ ദ്രാവിഡ -ആസ്റ്റ്രിക് ഭാഷകള്‍ ഏറിയകൂറും അവയില്‍ നിന്ന് കടമെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും 152 അതിനാല്‍, ആര്യഭാഷാവക്താക്കളും ദ്രാവിഡഭാഷ സംസാരിക്കുന്നവരും ഇപ്പോഴെവിടെയാണോ വസിക്കുന്നത് അവിടെയൊക്കെത്തന്നെയാണ് പ്രാചീനകാലത്തും താമസിച്ചിരുന്നതെന്ന് കരുതാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദ്രാവിഡഭാഷയുടെ ഘടനാപരമായ പ്രത്യേകതകള്‍ മുഴുവന്‍ ആര്യന്‍ ഭാഷകളിലേയ്ക്ക് മാറ്റിവച്ചെന്നും, എന്നാല്‍, പദകോശം പകര്‍ന്നെടുത്തില്ലെന്നുമുള്ള ബി. കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തിന്റെ വിശദീകരണം ദീര്‍ഘമായി ഉദ്ധരിച്ച് വിശകലനം ചെയ്തശേഷം 153 അത് സ്വാഭാവികമല്ലെന്ന് പറഞ്ഞ് നിരാകരിക്കുകയാണ് തലഗെരി. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കള്‍ ദ്രാവിഡരാണെന്ന പ്രബലമായ അഭിപ്രായം ദ്രാവിഡരെപ്പറ്റി വിശദമായി പഠിച്ചിട്ടുള്ള ക്ലൈഡ് അഹമ്മദ് വിന്റേഴ്‌സും ഡി.ഡി.കൊസാംബിയുമടക്കം ധാരാളം പേര്‍ പങ്കിടുന്നുണ്ട്. 154 അവര്‍ക്ക് സുമേറിയന്‍ സംസ്‌കാരവുമായും ബന്ധമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. കടന്നുവന്ന ആര്യസംസ്‌കാരം ദ്രാവിഡ സംസ്‌കാരത്തില്‍ ലയിക്കുകയാണുണ്ടായതെന്ന 155 ഹെയ്‌മെന്റെ നിരീക്ഷണമുദ്ധരിച്ചുകൊണ്ട്, ആര്യദ്രാവിഡ സംസ്‌കാരമാണ് ഇന്ത്യന്‍ ഉപദ്വീപില്‍ പ്രബലമായിട്ടുള്ളതെന്നും ആദികാല ജനതയുടെ സാംസ്‌കാരികമായ ഉള്ളടക്കമാണവിടെ നിലനില്‍ക്കുന്നതെന്നും ഒരിക്കലും ആര്യസംസ്‌കാരത്തിന്റെ അതിവ്യാപനം ഉപദ്വീപിന്റെ അതിരുകള്‍ക്കുള്ളില്‍ സംഭവിച്ചിട്ടില്ലെന്നും കടന്നുവന്നവരുടെ സംസ്‌കാരം ദേശീയവല്‍ക്കരിക്കപ്പെടുകയാണുണ്ടായിട്ടുള്ളതെന്നുമുളള അഭിപ്രായം ധാരാളം ചരക്കുകളുടെ പേരുകള്‍, പ്രാദേശികവും ദേശീയവുമായ ഭരണസംവിധാനങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ എന്നിവയുടെ പിന്‍ബലത്തോടെയും പല പഠനങ്ങളുടെയും അടിസ്ഥാനത്തിലും 156 തനി നായഗം വിശദീകരിക്കുന്നുണ്ട്. വൈദികഗ്രന്ഥങ്ങളും ഉപനിഷത്തുകളും ദ്രാവിഡ സ്വാധീനത പ്രതിഫലിപ്പിക്കുന്നതാണെന്നു മാത്രമല്ല ഋഗ്വേദവും ഇതിഹാസകൃതികളുമെല്ലാം ആര്യപൂര്‍വ സംസ്‌കാരത്തിന്റെ സ്വാധീനതയുടെ ഉല്‍പ്പന്നമാണെന്നും തനിനായഗം വ്യക്തമാക്കുന്നുണ്ട്. 157

ദ്രാവിഡര്‍ ആസ്റ്റിക് വംശത്തിന്റെ ഒരു ശാഖയാണെന്ന് കൊസാംബി കരുതുന്നു. പ്രാചീന ഇന്ത്യയില്‍ ആര്യരും ദ്രാവിഡരും മാത്രമല്ല, നാഗന്മാരുമുണ്ടായിരുന്നതായി 158 കൊസാംബി പറയുമ്പോള്‍ ദ്രാവിഡര്‍ നാഗന്മാരാണെന്ന അംബേദ്കറുടെ അഭിപ്രായം 159 ചെന്താരശ്ശേരി ഉന്നയിക്കുന്നു. ദ്രാവിഡര്‍ മെഡിറ്ററേനിയനെന്ന് വിളിക്കപ്പെടുന്ന വംശക്കാരാണെന്ന് അഭിപ്രായമുള്ള നരവംശ ശാസ്ത്രജ്ഞര്‍ ഭൂമിശാസ്ത്രപരമായ അതിരിന്റെ അടിസ്ഥാനത്തില്‍ വംശത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും, വംശത്തെക്കുറിച്ചുള്ള ധാരണകളുടെ ഭാഗമായ വിശദവിവരങ്ങള്‍ ചോര്‍ത്തിക്കളഞ്ഞിട്ട് തൊലി നിറത്തിലേയ്ക്ക് മാത്രം ചുരുക്കുകയാണെന്നും ലിയോ പോള്‍ഡ് സെന്‍ഘോര്‍ വിമര്‍ശിക്കുന്നു. 160 യഥാര്‍ഥത്തില്‍ അവര്‍ നീഗ്രോയിഡുകളാണെന്നും, മെഡിറ്ററേനിയന്‍ കടലിന്് ചുറ്റും 4 തൊട്ട് 18 ശതമാനം വരെ കറുത്തരക്തമുണ്ടെന്നും വംശീയശാസ്ത്രജ്ഞനായ ഡോ. പോള്‍ റിവര്‍ട്ടിനെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നവീന ശിലായുഗം വരെ മെഡിറ്ററേനിയന്‍ സമൂഹങ്ങളിലെ ഒരു പ്രധാനവിഭാഗമായിരുന്ന ആദികാല പ്രാചീനശിലായുഗ- മഹാശിലായുഗ നീഗ്രോയിഡുകളായ ഗ്രിമാള്‍ഡി- കാസ്പിയന്‍മനുഷ്യരെ ഇതിനുദാഹരണമായി ഡോ. റിവെറ്റ് ചൂണ്ടിക്കാട്ടുന്നത് സെന്‍ഘോര്‍ പരാമര്‍ശിക്കുന്നു.

ഹിറ്റൈറ്റുകളെയും ഇറാനികളെയും പോലെ, ബി.സി.രണ്ടായിരത്തിന്റെ പ്രാരംഭത്തില്‍ പൂര്‍വനാഗരിക പ്രദേശത്തിന്റെ അതിര്‍ത്തികളില്‍ പ്രത്യക്ഷപ്പെട്ട ഇന്‍ഡോ-യൂറോപ്യന്‍ ജനതയിലുള്‍പ്പെട്ടവരാണ് ആര്യന്മാരെന്ന് സ്വയം വിശേഷിപ്പിച്ചകൂട്ടരെന്നും, കുറഞ്ഞപക്ഷം അവര്‍ പരസ്പരം ബന്ധപ്പെട്ട ഭാഷകള്‍ സംസാരിക്കുകയും ഒരേ ദൈവത്തെ ആരാധിക്കുകയും ചെയ്തിരുന്നുവെന്നും റാല്‍ഫ് ടേര്‍ണര്‍ 161 വ്യക്തമാക്കുന്നുണ്ട്. ആര്യന്‍ സംസ്‌കാരത്തിന്റെ ആരംഭം ബി.സി. 2000ന് മുമ്പായിരിക്കാന്‍ വഴിയില്ലെന്ന് 162 ആര്‍.എസ്. ശര്‍മ, കുതിരയെ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സോമത്തിന്റെയും അഗ്നിയുടെയും ആരാധനയാരംഭിക്കുന്നതിനെ അടിസ്ഥാനമാക്കി നിരീക്ഷിക്കുന്നു. 163 ഋഗ്വേദാര്യന്മാരില്‍ തന്നെ ദേവന്മാര്‍, അദേവന്മാര്‍ എന്ന് രണ്ട് കൂട്ടരുണ്ടായിരുന്നെന്നും പുതിയ ആചാരാനുഷ്ഠാനങ്ങളുടെ വക്താക്കളായിരുന്ന വരെ മാത്രമേ ദേവന്മാരായി അംഗീകരിച്ചിരുന്നുള്ളുവെന്നും മറ്റുള്ളവര്‍ ആര്യന്മാരായിരുന്നെങ്കിലും അദേവന്മാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. അഗ്നി ആദ്യം ദേവനായിരുന്നില്ല, പിന്നെയാണ് ദേവനായത്.164 റൊമില ഥാപ്പര്‍ പറയുന്നത്, ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ആരംഭം മൂന്നാം സഹസ്രാബ്ദത്തിലായിരുന്നുവെന്നുള്ളതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ്. 165 ഗോത്രവര്‍ഗ സമൂഹങ്ങളുടെ സംസ്‌കാരങ്ങളലിഞ്ഞ് ചേര്‍ന്നിട്ടുള്ളവരാണ് ദ്രാവിഡരെന്നും അവര്‍ ജീവിതമാരംഭിച്ചത് വേട്ടക്കാരായിട്ടാണെന്നും കാലാന്തരത്തില്‍ കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കാനാരംഭിച്ചെന്നും റൊമിളാ ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.166 മംഗലോയ്ഡുകള്‍, ദ്രാവിഡര്‍, ആര്യര്‍ എന്നീ മൂന്ന് കൂട്ടരാണ് ഭാരതീയ ഗ്രാമ സമൂഹത്തിന് അടിത്തറയിട്ടത്. പടിഞ്ഞാറന്‍ ബംഗാളിലും മധ്യേന്ത്യയിലുമുള്ള കോലാര്യന്മാര്‍ മംഗളോയിഡുകളാണ്. തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകള്‍ സംസാരിക്കുന്നവരും ബന്ധഭാഷകള്‍ സംസാരിക്കുന്ന വരായ ഗോണ്ഡുകള്‍, ഖോണ്ഡുകള്‍, ഒറാവോണുകള്‍ എന്നിവരുമാണ് ദ്രാവിഡര്‍. മൂന്നാമത്തേത്, വിവിധവംശങ്ങളുള്‍ച്ചേര്‍ന്നിട്ടുള്ള ആര്യര്‍. ഇന്ത്യയില്‍ പ്രാചീന കാലംമുതല്‍ അധിവസിക്കുന്നവരെ മൂന്ന് ഗണത്തില്‍പ്പെടുത്താമെന്ന് ജെയിംസ് കൗള്‍ 167 ചൂണ്ടിക്കാട്ടുന്നു. ഒന്ന്, സംസ്‌കൃതം സംസാരിക്കുന്നവരും അതിപ്രാചീനകാലത്ത് തന്നെ പടിഞ്ഞാറ് നിന്ന് ഭാരതത്തില്‍ പ്രവേശിച്ചവരുമായ ഇന്‍ഡോ-ആര്യന്‍ ഭാഷണഗോത്രങ്ങള്‍. അവര്‍ ബ്രാഹ്മണകേന്ദ്രമായ ആര്യാവര്‍ത്തത്തില്‍ താവളമടിച്ചു. അവരുടെ പിന്മുറക്കാരാണ് തെന്നിന്ത്യയിലും ഡക്കാണ്‍മേഖലകളിലും ബ്രാഹ്മണ -ബുദ്ധ-ജൈനമതസംസ്‌കാരങ്ങളും ആചാരങ്ങളും പ്രചരിപ്പിച്ചത്. രണ്ടാമത്തെക്കൂട്ടര്‍ തെന്നിന്ത്യന്‍ ഭാഷണക്കാരും പ്രാദേശികഗോത്രങ്ങളുമായ ദ്രാവിഡര്‍, മൂന്നാമത്തേത് വനഗോത്രവര്‍ഗങ്ങള്‍. ഇവയില്‍ രണ്ടും മൂന്നും ഗണത്തില്‍പ്പെട്ടവര്‍ തമ്മില്‍ പാരമ്പര്യബന്ധങ്ങളുണ്ടെന്ന് വേണം കരുതാന്‍. പരിഷ്‌കൃതരായ ദ്രാവിഡര്‍ ആദിവാസിജനതയില്‍നിന്ന് പിരിഞ്ഞുവന്നവരായിരിക്കാമെന്നും കൗള്‍ ഊഹിക്കുന്നു.

ദേവന്മാര്‍ ആയുധമുപയോഗിച്ച് യുദ്ധം ചെയ്തതിനെ അസുരന്മാര്‍ പരിഹസിച്ചുവെങ്കിലും ആയുധം ധരിച്ചവരാണ് യുദ്ധവിജയം നേടിയത്. സൈനികവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ കീഴടക്കപ്പെട്ടവരുടെ ഗണഭരണാധികാരികളോ, ഏകാധിപതികളോ ആകുകയോ, വാണിജ്യത്തിലൂടെ ദേശീയതലത്തിലേയ്ക്കുയരുകയോ ചെയ്തു. നിരായുധരാകട്ടെ ജാതികളായും തൊഴില്‍ സമൂഹങ്ങളായും അതിജീവിച്ചു. അപ്രകാരം അധിനിവേശക്കാരും തദ്ദേശീയരും പരസ്പരം വിവിധ രീതികളിലും തലങ്ങളിലും സ്വാംശീകരിച്ചു. ചുരുക്കത്തില്‍ ഭാരതത്തില്‍ സംശുദ്ധമായഗോത്രങ്ങളോ, വര്‍ഗങ്ങളോ ഇല്ലെന്നതാണ് ചരിത്രയാഥാര്‍ഥ്യം. ആര്യരും ദ്രാവിഡരും ഏകസാമുദായി സാഹചര്യത്തില്‍ നിന്ന് രൂപപ്പെട്ടവരായതിനാലാണ് വേദോപനിഷത്തുകളിലും ഇതിഹാസങ്ങളിലും തമിഴകസാഹിത്യമായ സംഘംപാട്ടുകളിലും ദേശീയസംസ്‌കാരത്തിന്റെ സമാനതയുള്ള മുദ്രകള്‍ കാണുന്നത്.

(തുടരും)

പരാമൃഷ്ടകൃതികള്‍
144 തമിഴകവും ദ്രാവിഡ മാഹാത്മ്യവും പു.56 -57 ദ്രാവിഡമാഹാത്മ്യം
145 Dravidian Languages p.2 Cambridge 2003
146 ഇ.പു. അവതാരിക പു.3
147 ഇ.പു. പു. 5
148 ഇ.പു. പു.15-16
149 he Aryan Invasion Theory and Indian Nationalism p.197 Srikanth Talageri
150 ഇ.പു. പു..197
151 ഇ.പു. പു 202-203
152 ഇ.പു. പു.212
153 ഇ.പു. പു.123
154 ഇ.പു. പു 229
155 Heimann op.cit.pp.21-22
156 Tamil Culture and Civilization p.201-204 X.S.Thani nayagam International Institute of Tamil Studies1997
157 ഇ.പു. പു.204-206
158 പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവുംനാഗരികതയും ചരിത്രപരമായ രൂപരേഖ പു.77 വിവര്‍ത്തനം എം. ലീലാവതി ഐ സി എച്ച് ആര്‍ – ഡി സി ബുക്‌സ്
159 ആദി ഇന്ത്യരുടെ ചരിത്രം പു.8ആദി ഇന്ത്യരുടെ ചരിത്രം പു.81-82 റ്റി എച്ച് പി ചെന്താരശ്ശേരി. മൈത്രി ബുക്‌സ് 1999
160 Dravidia and Africans, paper: Negritude and Dravidian Culture p.5 Edi. Prof.Aravaanan
161 The Great Cultural Traditions Vol.I p.374 þ375 Ralph Turner Mc.Graw-Hill Books 1951
162 Looking for the Aryans p. 72 R.S. Sharma Orient Longman 1996
163 Vedic Records on Early Aryans p.91 Bharatheeya Vidya Bhavan 2004
164 Cultural Pasts p.275 Romila Thappar
165 ആദിമ ഇന്ത്യാചരിത്രം പു.177 റൊമില ഥാപ്പര്‍
166 The Village Community p.26 Gomme
167 World Civilizations Races, Tribes and Cultures Vol.IV p.245 James Cowles Prichard Aryan
Books International 1996

Tags: ആര്യദ്രാവിഡതമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies