കോഴിക്കോട്: ജില്ലാ മഹിളാ സമന്വയത്തിൻ്റെയും സാമാജിക സമരസതയുടെയും ആഭിമുഖ്യത്തിലുള്ള റാണി അഹല്യാഭായ് ഹോൾക്കർ ത്രിശതാബ്ദി ആഘോഷം മെയ് 16-ന് വെള്ളിയാഴ്ച 3 മണിക്ക് ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളിൽ വെച്ച് നടക്കും. പ്രശസ്ത നർത്തകിയും പ്രഭാഷകയുമായ അഖില ശശിധരൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ജലവിഭവ വികസന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞ ഡോ. ടി.കെ. ജലജ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ആർ.എസ്.എസ്. വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരൻ മാസ്റ്റർ സമാപന സന്ദേശം നൽകും. അഹല്യാഭായ് ഹോൾക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി മഹിളാ സമന്വയ വേദി അവതരിപ്പിക്കുന്ന നൃത്തശില്പവും ഉണ്ടായിരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ ഭാവനാ സുമേഷ് സ്വാഗതവും മഹിളാ സമന്വയം സഹസംയോജിക ശ്രീജ വിജയ് നന്ദിയും പറയും.