ഹരിയേട്ടന്റെ അഭിവന്ദ്യ മാതാവ് ദിവംഗതയായതിനെ തുടര്‍ന്ന് നടന്ന അവരുടെ മരണാനന്തര ചടങ്ങുകളുടെ സമാപന ദിവസം, സ്വയംസേവകരായിരുന്ന ഹരിയേട്ടനും അദ്ദേഹത്തിന്റെ സഹോദരന്മാരും തങ്ങളുടെ ശാഖയിലെ സുഹൃത്തുക്കളെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. ചടങ്ങുകളെല്ലാം അവസാനിച്ച് ഊണിന് സമയമായപ്പോള്‍, ചടങ്ങില്‍ പൗരോഹിത്യം വഹിക്കാനെത്തിയ പുരോഹിതന്മാര് തങ്ങള്‍ അന്യജാതിക്കാരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കില്ലെന്ന് ശഠിച്ചു. പ്രശ്നം എങ്ങനെ പരിഹരിക്കും. നാലുസഹോദരന്മാരും കൂടിയാലോചിച്ചു. അങ്ങനെ തങ്ങളുടെ പിതാവ് വീടിനകത്ത് പുരോഹിതന്മാര്ക്കൊപ്പം ഊണ് കഴിക്കട്ടെ എന്ന് തീരുമാനിച്ചു. സഹോദരന്മാരാകട്ടെ, സുഹൃത്തുക്കളോടൊപ്പം പുറത്തിരുന്നും ഊണ് കഴിച്ചു. അങ്ങനെ ആ പ്രശ്നം പരിഹൃതമായി.
ഇതിനെക്കുറിച്ച് ഹരിയേട്ടന് പിന്നീട് പറഞ്ഞത് ഇപ്രകാരമായിരുന്നു;
”ഒരര്‍ത്ഥത്തില്‍ ജാതിചിന്ത ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരെ ‘പുറത്താക്കി’∗ എന്നു പറയാം!
∗(മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന പുരോഹിതര്‍ മക്കളുടെ ഒപ്പമിരുന്നു ഭക്ഷണം കഴിക്കണം എന്നാണ് അവിടുത്തെ നിയമം)