Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

ചരിത്രസംബന്ധിയായ അറിവുകള്‍

വെള്ളായണി ജയചന്ദ്രന്‍

Print Edition: 8 November 2024

മാര്‍ത്താണ്ഡവര്‍മ്മ
ചരിത്രവും പുനര്‍വായനയും
ഡോ.എം.ജി.ശശിഭൂഷണ്‍
ഡി.സി.ബുക്‌സ് കോട്ടയം
പേജ്:184 വില: 230 രൂപ
ഫോണ്‍: 7290092216

ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷണ്‍ രചിച്ച ഗ്രന്ഥമാണ് ‘മാര്‍ത്താണ്ഡവര്‍മ്മ ചരിത്രവും പുനര്‍വായനയും.’ മാര്‍ത്താണ്ഡവര്‍മ്മയെ കുറിച്ച് നിലവിലുള്ള പല ധാരണകളെയും ഈ കൃതി പൊളിച്ചെഴുതുന്നു.

പന്ത്രണ്ടദ്ധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. മാര്‍ത്താണ്ഡവര്‍മ്മ രാജാവായപ്പോള്‍, യുവരാജാവായിരുന്ന കാലം മുതല്‍ തങ്ങളുടെ പിതാവ് അനുഭവിച്ചു പോന്ന സ്വത്തുക്കള്‍ തുടര്‍ന്നും കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് തമ്പിമാര്‍ ആവശ്യപ്പെട്ടു. പപ്പുതമ്പി, രാമന്‍ തമ്പി എന്നെല്ലാം ചരിത്രാഖ്യായികയില്‍ പരാമര്‍ശിക്കുന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ തമ്പിരാമന്‍രാമന്‍, തമ്പിരാമന്‍ ആദിച്ചന്‍ എന്നിങ്ങനെയായിരുന്നു. അവര്‍ രാജാവിനോടിടഞ്ഞത് അധികാരം ലഭിക്കാനായിരുന്നില്ല. പൈതൃകമായി തങ്ങള്‍ക്കു കിട്ടിയ വസ്തുവകകള്‍ പിടിച്ചെടുത്ത് രാജാവിനെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. തമ്പിമാരെ അനുകൂലിച്ച് രാജാവിനെതിരെ പ്രവര്‍ത്തിക്കാന്‍ നായര്‍ മാടമ്പിമാരുമുണ്ടായിരുന്നു. അവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന് അറിയപ്പെട്ട പ്രമാണിമാരായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അവര്‍ ചരിത്രാഖ്യായികകളിലും മറ്റും പരാമര്‍ശിക്കുന്ന എട്ടുവീട്ടില്‍പിള്ളമാരല്ല, ചിറയിന്‍കീഴിനടുത്തുള്ള പ്രമാണിമാരായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. തനിക്കെതിരെ ഉപജാപം നടത്തി അസ്വസ്ഥതയുണ്ടാക്കിയ തമ്പിമാരെ മാര്‍ത്താണ്ഡവര്‍മ്മ വധിച്ചു. അവരെ അനുകൂലിച്ച 42 മാടമ്പിമാരെ കഴുവേറ്റി. അവരുടെ സ്ത്രീകളെയും കുട്ടികളെയും തുറയേറ്റി (കടപ്പുറത്തെ മുക്കുവര്‍ക്കു നല്‍കി). ഇതാണ് ചരിത്രം.
ഒരു വിദേശശക്തിയെ പരാജയപ്പെടുത്തിയ ഭാരതത്തിലെ ആദ്യ നാട്ടുരാജ്യം മാര്‍ത്താണ്ഡവര്‍മ്മ ഭരിച്ചിരുന്ന തിരുവിതാംകൂറാണ്. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചു. അവരുടെ പടനായകരായ യൂസ്റ്റേഷ്യസ്ഡിലനോയിയും ഡോണാഡിയും കീഴടങ്ങി തിരുവിതാംകൂര്‍ സൈന്യത്തില്‍ചേരുകയും ചെയ്തു. കീഴടങ്ങിയ ഡച്ചുപടത്തലവന്മാരുടെ സഹായത്താല്‍ തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്‌കരിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു കഴിഞ്ഞു.

മഹാരാജാവിന്റെ വലംകൈയായി പ്രവര്‍ത്തിച്ച രാമയ്യന്‍ ദളവയെക്കുറിച്ച് ‘മാര്‍ത്താണ്ഡവര്‍മ്മയുടെ ചാണക്യന്‍’ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച, വാസ്തുശില്പഭംഗികൊണ്ട് ഇന്നും ആരെയും ആകര്‍ഷിക്കുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ സമ്പൂര്‍ണ്ണമായ വിവരണം മറ്റൊരദ്ധ്യായത്തിലുണ്ട്. ‘ശ്രീമാര്‍ത്താണ്ഡമാഹാത്മ്യം കിളിപ്പാട്ട്’, ‘തമ്പിമാര്‍കഥ’, ‘സിവിയുടെ മാര്‍ത്താണ്ഡവര്‍മ്മ’, ‘ലീലാരസജ്ഞനാം മാര്‍ത്താണ്ഡമന്ത്രി’, ‘തൃപ്പടിദാനം’ തുടങ്ങിയ അദ്ധ്യായങ്ങളും ശ്രദ്ധേയങ്ങളാണ്.

തിരുവിതാംകൂറിനു വേണ്ടിയുള്ള യുദ്ധങ്ങളാണ് മാര്‍ത്താണ്ഡവര്‍മ്മ നടത്തിയത്. കന്യാകുമാരി മുതല്‍ കൊച്ചിവരെ അദ്ദേഹം തിരുവിതാംകൂര്‍ വികസിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിയെ ആക്രമിച്ചില്ല. അതിനാല്‍ ഒരുസാമന്തരാജ്യമായി ആ നാട്ടുരാജ്യം തുടര്‍ന്നു. നിരവധി കമ്പോളങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ വികസിപ്പിച്ചു. വ്യാപാരരംഗവും മാടമ്പിമാരുടെ ഭരണവും രാജഭരണത്തിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ മാര്‍ത്താണ്ഡവര്‍മ്മക്ക് കഴിഞ്ഞു. ഭൂമി അളന്നു തിട്ടപ്പെടുത്തിയത് അക്കാലത്താണ്. ആദ്യമായി ഭൂനികുതി ഏര്‍പ്പെടുത്തിയതും അക്കാലത്തുതന്നെ. തപാലിന്റെ ആവിര്‍ഭാവവും ജലഗതാഗത സംരംഭങ്ങളുമെല്ലാം മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണനേട്ടങ്ങളായി പറയാം.

അയല്‍രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയശേഷം തന്റെ രാജ്യം മുഴുവനും ശ്രീപത്മനാഭ സ്വാമിയ്ക്കുസമര്‍പ്പിക്കുകയാണ് മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്. ‘തൃപ്പടിദാനം’എന്നറിയപ്പെട്ട ഈനടപടിയിലൂടെ രാജ്യത്തിന്റെ ഭദ്രത ഉറപ്പിക്കാനും ആത്മീയവും നൈതികവുമായ ഒരടിത്തറപാകുവാനും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. ആ ഒരു നടപടിയിലൂടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ തലമുറകള്‍ ധാര്‍മിക നിയന്ത്രണത്തിലായി എന്ന കാര്യം മറക്കുന്നതെങ്ങനെ?

തുടര്‍ച്ചയായി യുദ്ധത്തിലേര്‍പ്പെട്ടു കൊണ്ടിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സിനെ കുറിച്ചും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍, രാമപുരത്തുവാര്യര്‍, ദേവരാജശാസ്ത്രി, കൃഷ്ണകവി, ശങ്കുകവി, ഉണ്ണായിവാര്യര്‍ തുടങ്ങിയ പ്രതിഭകള്‍ ആ സദസ്സിലുണ്ടായിരുന്നു.
പ്രതിമകളുടെ നഗരമാണ് തിരുവനന്തപുരം. എന്നാല്‍ തിരുവിതാംകുറിന്റെ ഭൂപടം തിരുത്തിയ, ഉരുക്കുമുഷ്ടി കൊണ്ട് രാജ്യം ഭരിച്ച മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതിമ എങ്ങും കാണാനില്ല. അദ്ദേഹത്തിനൊരു സ്മാരകവും തലസ്ഥാനത്തില്ല. ഇക്കാര്യം ചിന്തിക്കുന്ന ഗ്രന്ഥകാരന്‍, പദ്മനാഭപുരം കൊട്ടാരവും ശ്രീപദ്മനാഭ സ്വാമിക്ഷേത്രവും മാര്‍ത്താണ്ഡവര്‍മ്മയുടെ സ്മാരകങ്ങള്‍ തന്നെ എന്ന നിഗമനത്തിലാണ് എത്തുന്നത്.

കെ.ജയകുമാര്‍ ഐഎഎസിന്റെ അവതാരിക ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന ഒരു നല്ല പഠനമാണ്. നിരവധി രേഖാചിത്രങ്ങള്‍, അപൂര്‍വ്വ ഫോട്ടോകള്‍ എല്ലാം ഈ കൃതിയിലുണ്ട്. അനുബന്ധമായി തൃപ്പടിദാന രേഖ, രാജ്യകാര്യചുരുണ എന്നിവ ചേര്‍ത്തിരിക്കുന്നു. ചരിത്രാന്വേഷികള്‍ക്ക് ഇവ ഏറെ ഗുണപ്രദമാകുമെന്നു പറയേണ്ടതില്ലല്ലോ. തിരുവിതാംകൂര്‍ ചരിത്രത്തെ സംബന്ധിച്ച പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്ന ഈ കൃതി ചരിത്രശാഖയ്‌ക്കൊരു കനപ്പെട്ട ഈടുവയ്പ്പായിരിക്കും.

 

Tags: മാര്‍ത്താണ്ഡവര്‍മ്മ
Share1TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies