ബഹുമാനപ്പെട്ട സുപ്രീംകോടതി ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന നീതിപീഠമാണ്. സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഏതൊരു പൗരനും സമീപിക്കാവുന്ന, നിയമസംവിധാനത്തിന്റെ ഏറ്റവും അവസാന വാക്കാണ് സുപ്രീം കോടതിയുടേത്. അടുത്തിടെ ബ്രിട്ടീഷ് പാരമ്പര്യം അനുസരിച്ചുള്ള കണ്ണുകെട്ടിയ നീതിദേവതയുടെ ശില്പത്തില്‍ കണ്ണു മൂടിയിരുന്ന തുണിക്കഷണം നീക്കി നീതിയും ധര്‍മ്മവും സത്യവും കണ്ണുതുറന്നു തന്നെ കാണുന്ന നീതിദേവതയുടെ ശില്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്ഥാപിച്ചപ്പോള്‍ ഓരോ ഭാരതീയനും വല്ലാതെ സന്തോഷിച്ചു. കാരണം അത് നീതിപീഠത്തിന്റെ, നിയമവ്യവസ്ഥയുടെ, കോടതി നടപടിക്രമങ്ങളുടെ എല്ലാം ഒരു പരിവര്‍ത്തനത്തിന്റെ സൂചനയായിരിക്കും എന്നാണ് കരുതിയത്.
എന്നാല്‍ സുപ്രീംകോടതിയുടെ പ്രത്യേകിച്ചും വാക്കാല്‍ ഉള്ളതും രേഖാമൂലം അല്ലാത്തതുമായ ചില പരാമര്‍ശങ്ങള്‍ അസ്വസ്ഥത മാത്രമല്ല, അനൗചിത്യവും സൃഷ്ടിക്കുന്നതാണെന്ന് തോന്നുന്നു. കോടതിയുടെ മുന്നിലെത്തുന്ന തെളിവുകളും രേഖകളും മാത്രം പരിശോധിച്ചും അതിലെ ന്യായാന്യായങ്ങള്‍ അല്ലെങ്കില്‍ വാദമുഖങ്ങള്‍ കേട്ടും മാത്രമാണോ സുപ്രീംകോടതിയെ പോലുള്ള ഉന്നതനീതിപീഠം വിധികല്‍പ്പിക്കേണ്ടത്. ഭാരതം പോലെ ഒരു രാഷ്ട്രത്തില്‍ നാനാവിധ മതവിഭാഗങ്ങളും ജാതികളും ഗോത്രങ്ങളും ഒക്കെ സഹസ്രാബ്ദങ്ങളായി ജീവിക്കുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം ഉള്ളില്‍ മുഴുവന്‍ ജനവിഭാഗത്തെയും ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ചു മുതല്‍ കാമരൂപം വരെയും ഒന്നിച്ചു ചേര്‍ക്കുന്ന സാംസ്‌കാരികധാരയുടെ സുവര്‍ണ്ണനൂലുണ്ട്. ഈ ഭാരതീയ സംസ്‌കാരത്തെ സനാതനധര്‍മ്മത്തിന്റെയും സനാതന വിശ്വാസത്തിന്റെയും അടിത്തറയെ, ഹിന്ദുത്വം എന്നു വ്യാഖ്യാനിച്ചത് സുപ്രീംകോടതി തന്നെയാണ്. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന ആര്‍ഷ സംസ്‌കൃതിയുടെ അടിസ്ഥാനപ്രമാണത്തിലാണ് ഹിന്ദുസമൂഹം വിശ്വസിക്കുന്നത്. സഹസ്രാബ്ദങ്ങളായി വ്യാപാരാവശ്യത്തിന് ഇവിടെയെത്തിയ മുഴുവന്‍ സമൂഹത്തെയും മതവിഭാഗങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിക്കുകയും അവര്‍ക്കെല്ലാം സ്വതന്ത്രമായ ആരാധനയ്ക്ക് അവസരം നല്‍കുകയും ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തത് ഹിന്ദുസംസ്‌കാരമാണ്, ധര്‍മ്മമാണ്. അതേസമയം വാളും വെടിക്കൊപ്പുമായി വന്ന അധിനിവേശസമൂഹങ്ങളോട് പോരാടിയ പാരമ്പര്യവുമാണ് നമ്മുടേത്.
വിഭജനം ഭാരതത്തിന്റെ ഹൃദയത്തിനേറ്റ മുറിവായിരുന്നു. ഇസ്ലാം മതത്തിന് സ്വാധീനം കൂടുതലുള്ള പ്രദേശങ്ങള്‍ വെട്ടിമുറിച്ച് ഭാരതത്തിന്റെ ആത്മാവ് പിളര്‍ത്തിയപ്പോള്‍ ഗാന്ധിജിപോലും പറഞ്ഞത് എന്നെ വെട്ടിമുറിച്ച ശേഷം മാത്രമേ ഭാരതത്തെ മുറിക്കാവൂ എന്നാണ്. തങ്ങളുടെ മതവിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പാകിസ്ഥാന്‍ എന്ന പേരില്‍ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റണം എന്ന ആവശ്യം ഇസ്ലാമിക തീവ്രവാദികള്‍ ഉന്നയിക്കുമ്പോള്‍ എതിര്‍ക്കാന്‍ ഭാരതത്തെ വിഭജിക്കാതെ അവിഭക്ത ഭാരതമായി തുടരണമെന്ന് ആവശ്യപ്പെടാന്‍ ഉറപ്പുള്ള എത്ര കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടായിരുന്നു, മുസ്ലീംലീഗ് നേതാക്കളുണ്ടായിരുന്നു. സാരേ ജഹാംസേ അച്ഛാ എന്ന് പാടിയ കവി മുഹമ്മദ് ഇക്ബാല്‍ പോലും പാകിസ്ഥാനിലേക്ക് പോയത് മറക്കാനാവില്ല. ഭാരതം വിഭജിക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന പത്തുകോടി മുസ്ലീങ്ങളില്‍ ആറരക്കോടി പേര്‍ പാകിസ്ഥാനിലേക്ക് പോയാണ് കിഴക്കന്‍ പാകിസ്ഥാനും പശ്ചിമ പാകിസ്ഥാനുമായി മാറിയത്. കിഴക്കന്‍ പാകിസ്ഥാന്‍ പിന്നീട് ബംഗ്ലാദേശ് ആയതും ഇപ്പോഴത്തെ സംഭവവികാസങ്ങളും ചരിത്രം. രണ്ടു കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒന്ന്, ബംഗ്ലാദേശിലും പാകിസ്ഥാനിലും ഉണ്ടായിരുന്ന ഹിന്ദുക്കള്‍ മാത്രമല്ല ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്തുപറ്റിയെന്ന് അന്വേഷിക്കണം, ആലോചിക്കണം. രണ്ട്, ഇനിയും മതത്തിന്റെ പേരില്‍ ഭാരതത്തെ വിഭജിക്കപ്പെടാന്‍ അനുവദിക്കണമോ എന്ന കാര്യവും പരിശോധിക്കണം. ഈ രണ്ടു കാര്യങ്ങള്‍ കൂടി ന്യൂനപക്ഷ പ്രീണനത്തിന്റെ ഈ കാലഘട്ടത്തില്‍ ഒരു കേസ് വരുമ്പോള്‍ സുപ്രീംകോടതി ആലോചിക്കണ്ടേ. ഇതെങ്കിലും കാണാനും അറിയാനും ബോധ്യപ്പെടാനും അല്ലേ നീതിദേവതയുടെ കണ്ണുകെട്ടിയിരുന്ന തുണിക്കഷണം ചീഫ് ജസ്റ്റിസ് അഴിച്ചു നീക്കിയത്.
ഭാരതത്തില്‍ ഉണ്ടായിരുന്ന മൂന്നരക്കോടി മുസ്ലിം ജനവിഭാഗം 20 കോടിയായി ഉയര്‍ന്നു. കുടുംബാസൂത്രണം മാത്രമല്ല ഒരുതരത്തിലുള്ള വാക്സിനുകളും ഉപയോഗിക്കാന്‍ തങ്ങളുടെ മതം അനുവദിക്കുന്നില്ല എന്നാണ് അവര്‍ നിലപാടെടുക്കുന്നത്. സ്ത്രീകളെ കൃഷിയിടമായി മാത്രം കാണുന്ന, ലൈംഗിക ഉപകരണങ്ങളായി മാത്രം അധ:പതിപ്പിക്കുന്ന ശരീയത്ത് സംവിധാനത്തില്‍, കെട്ടിയ ഏതു പെണ്ണിനെയും എപ്പോഴും എവിടെവെച്ചും മുത്തലാക്ക് ചൊല്ലി തെരുവിലേക്ക് ഇറക്കാനുള്ള അധികാരമാണ് നല്‍കുന്നത്. ഈ ശരീയത്ത് നിയമത്തെ ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിക്കുന്നുണ്ടോ? ഷഹബാനു കേസില്‍ 1987 ല്‍ ഇതേപോലെ വഴിയാധാരമാക്കപ്പെട്ട അവരുടെ ജീവിതത്തെ താങ്ങി നിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും ന്യൂനപക്ഷപ്രീണനത്തിന്റെ വഴിയിലൂടെ അധികാരം നേടാനും നിലനിര്‍ത്താനും ശ്രമിച്ച ഭരണാധികാരികള്‍ നിയമഭേദഗതിയിലൂടെ ആ വിധി മറികടന്നപ്പോള്‍ സുപ്രീംകോടതിയുടെ ന്യായത്തിന്റെയും സത്യത്തിന്റെയും ധീരമായ മുഖം എങ്ങനെയാണ് നഷ്ടമായത്? നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനുശേഷമാണ് വീണ്ടും മുത്തലാഖ് നിയമവിരുദ്ധമായത്, അതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവന്നത്. ഭാരതത്തിന്റെ സ്വതന്ത്രമായ ഭരണഘടന നിലവിലുള്ളപ്പോള്‍ എങ്ങനെയാണ് ഭാരതത്തില്‍ ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ ശരീയത്ത് നിയമത്തില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്ന് മതവിഭാഗം ശഠിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശരീയത്ത് നിയമം അനുസരിച്ചുള്ള മറ്റു ശിക്ഷാവിധികളും നടപ്പിലാക്കണ്ടേ. ആളെ കല്ലെറിഞ്ഞു കൊല്ലാനും ഹദ്ദടി നടത്താനും കയ്യും കാലും വെട്ടാനും ഒക്കെയുള്ള അധികാരം ശരീയത്ത് നിയമമനുസരിച്ച് മതകോടതികള്‍ക്ക് നല്‍കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്ത്യന്‍ പള്ളികളിലും ഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളിലും ന്യായവിചാരണ നടത്താനുള്ള അനുവാദവും സുപ്രീംകോടതി നല്‍കുമോ? മതത്തിനതീതമായി, ഭരണഘടനാ അനുസൃതമായിട്ടല്ലേ ഒരു മതേതര രാഷ്ട്രം പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ കാര്യത്തിലും ഇക്കാര്യം ബാധകമല്ലേ?
മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ പലതരം അന്വേഷണങ്ങളും നിരീക്ഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ തന്നെ പല പ്രഗല്‍ഭരും തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന പ്രജനനകേന്ദ്രങ്ങളാണ് പല മദ്രസകളും എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമില്‍ വിശ്വസിക്കാത്തവര്‍ മുഴുവന്‍ കാഫിറുകള്‍ ആണെന്നും കാഫിറുകളെ എവിടെ കണ്ടാലും കൊല്ലണമെന്നും അങ്ങനെ കൊല്ലുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നും സ്വര്‍ഗ്ഗത്തില്‍ 72 ഹൂറികളും ഇഷ്ടംപോലെ സുഖഭോഗങ്ങളും അവര്‍ക്ക് ലഭ്യമാകും എന്നും പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ എത്തുന്ന എത്ര വയസ്സായ ആളും 30 വയസ്സുകാരന്റെ ശക്തി നേടുമെന്നും അവിടുത്തെ കെട്ടിടങ്ങള്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കട്ടകള്‍ കൊണ്ട് ഉണ്ടാക്കിയതാണെന്നും തേനിന്റെയും പാലിന്റെയും മദ്യത്തിന്റെയും പുഴ ഒഴുകുന്നുണ്ടെന്നും ഒക്കെ പഠിപ്പിച്ചു മസ്തിഷ്‌കപ്രക്ഷാളനം നടത്തി ഇതര മതസ്ഥരെ കൊല്ലാന്‍ സജ്ജരാക്കി വിടുന്ന തീവ്രവാദ പ്രജനനകേന്ദ്രങ്ങളായി മദ്രസകള്‍ മാറിയിട്ടുണ്ട്. ഇക്കാര്യം തുറന്നുപറഞ്ഞ ചേകന്നൂര്‍ മൗലവി സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍ എന്ന പുസ്തകം എഴുതി. പത്ത് ദിവസം തികയുമ്പോഴേക്കും തട്ടിക്കൊണ്ടു പോകപ്പെടുകയും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതും ആയ സാഹചര്യം സുപ്രീംകോടതി പരിഗണിക്കേണ്ടേ? ചാവേര്‍ സ്ഫോടനം നടത്താന്‍ എത്തിയതിനിടെ പിടിയിലായ ഇസ്ലാമിക ഭീകരന്‍ തന്റെ ലൈംഗികാവയവം മാത്രം ലോഹംകൊണ്ട് പൊതിഞ്ഞുവെച്ച കാര്യം സുപ്രീംകോടതി അറിഞ്ഞിട്ടുണ്ടോ? ഇത് മദ്രസാ വിദ്യാഭ്യാസത്തിന്റെ ഫലമാണ്.
11 വര്‍ഷം മദ്രസയില്‍ താമസിച്ചു പഠിച്ചു വന്ന അസ്‌കറലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുസംവദിച്ചു. മദ്രസകളില്‍ ശാസ്ത്രവും ഗണിതവും ഭൂമിശാസ്ത്രവും ഒന്നും പഠിപ്പിക്കുന്നില്ല മതപ്രബോധനം മാത്രമാണ് നടക്കുന്നത്. മതപ്രബോധനം നയിക്കുന്നത് തീവ്രവാദത്തിലേക്കും അസഹിഷ്ണുതയിലേക്കും ഇതര മതസ്ഥരെ കൊന്നൊടുക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളിലേക്കുമാണ്. ഈ വിദ്യാഭ്യാസ സമ്പ്രദായം ശാസ്ത്രാധിഷ്ഠിതമാക്കണമെന്നും മതബോധനത്തോടൊപ്പം മറ്റു വിഷയങ്ങള്‍ കൂടി പഠിപ്പിക്കണം എന്നും നിര്‍ദ്ദേശിക്കുന്നതില്‍ എന്താണ് തെറ്റ്. കഴിഞ്ഞവര്‍ഷം ബസ്സില്‍ കണ്ടുമുട്ടിയ ഒരു സ്‌കൂള്‍ കുട്ടിയുടെ കാര്യം ഈ പംക്തിയില്‍ തന്നെ എഴുതിയിരുന്നു. ബാല്യം വിട്ടുമാറാത്ത നിഷ്‌കളങ്കനായ ആ കുഞ്ഞിനോട് ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നില്ല മദ്രസയിലാണ് പഠിക്കുന്നത് എന്നായിരുന്നു മറുപടി. സംസ്ഥാന സര്‍ക്കാരിലെ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ മകനായിരുന്നു അത്. അവന്‍ തുടര്‍ന്ന് പറഞ്ഞതാണ് ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. അവന്‍ മാത്രമല്ല അവന്റെ മൂന്ന് സഹോദരന്മാരും സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നില്ല. മദ്രസയില്‍ മാത്രമാണ് പഠിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് വര്‍ഗീയതയുടെ അടിവേരുകള്‍ എന്ന പുസ്തകം തയ്യാറാക്കുന്നതിനുള്ള പഠനത്തിനുവേണ്ടി മലപ്പുറം ജില്ലയില്‍ താമസിക്കുമ്പോള്‍ ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം ഇന്നും ഓര്‍മിക്കുന്നു. മദ്രസകളില്‍ ഇന്നും പഠിപ്പിക്കുന്നത് ഭൂമി പരന്നതാണെന്നാണ്. ഭൂമി ഉരുണ്ടതാണെന്ന് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന് പറയുന്ന കുഞ്ഞിനോട് കുഞ്ഞിന്റെ ബാപ്പ പറയുന്നത് മുസ്ലിയാര്‍ പറയുന്നതാണ് ശരി, അത് സ്വീകരിച്ചാല്‍ മതിയെന്നാണ്. കുട്ടികളുടെ മനസ്സില്‍ ശാസ്ത്രവിഷയങ്ങളെ കുറിച്ച് ഒരു സന്ദേഹം എങ്കിലും ഉണ്ടാകാന്‍ മദ്രസാ വിദ്യാഭ്യാസത്തോടൊപ്പം സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസവും അനിവാര്യമാകുന്നത് ഇവിടെയാണെന്ന് ജബ്ബാര്‍ മാസ്റ്റര്‍ പറയുന്നു. അതേസമയം പൊതുവിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത മതവിദ്യാഭ്യാസം മാത്രം നേടുന്നവര്‍ക്ക് ബിരുദം നല്‍കാനും ആ ബിരുദത്തിന്റെ പേരില്‍ നിയമനം നല്‍കാനും ഒക്കെ കഴിയുന്ന രീതിയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം കേരളം അടക്കം ചില സംസ്ഥാനങ്ങളിലെങ്കിലും മാറ്റിമറിച്ച കാര്യം കൂടി സുപ്രീംകോടതി അറിയണം.
മദ്രസകളുടെ കാര്യത്തില്‍ മാത്രം ദേശീയ ബാലാവകാശ കമ്മീഷന് പ്രത്യേക ഉത്കണ്ഠ എന്താണെന്ന് സുപ്രീംകോടതി ചോദിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കാതിരിക്കാന്‍ കഴിയില്ല. ഹിന്ദു മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്ത്യന്‍ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം മാത്രം പഠിക്കാന്‍ വിടുന്നത് പുരോഹിത വൃത്തിയിലേക്ക് പോകുന്നവരെ മാത്രമാണ്. അവര്‍ക്കുപോലും അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയതിന് ശേഷമാണ് മതപഠനത്തിലേക്ക് തിരിച്ചുവിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമില്ല. മാത്രമല്ല, ഹിന്ദു-ക്രിസ്ത്യന്‍ മതപാഠശാലകളില്‍ നിന്നും ഒരു ഭീകരനോ രാഷ്ട്രവിരുദ്ധനോ ഉണ്ടാകുന്നില്ല എന്ന കാര്യം പരിഗണിക്കപ്പെടേണ്ടതല്ലേ? മദ്രസാ വിദ്യാഭ്യാസം ആശങ്ക ഉണര്‍ത്തുന്ന സംഭവമായി മാറുന്നത് അതുകൊണ്ടാണ്. പോളിയോ മുതല്‍ ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക ജ്വരവും നിപ്പ വരെയുള്ള ഏതു രോഗത്തിനും പ്രതിരോധ വാക്‌സിന്‍ എടുക്കില്ലെന്ന് മതത്തിന്റെ പേരില്‍ ശഠിക്കുന്നത് മദ്രസ വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാണ്. ലോകം 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോഴും ഇത്തരം വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ സന്താന നിയന്ത്രണത്തിനും വാക്സിനേഷനും സ്ത്രീകളുടെ ജീവിതം അടിമകള്‍ക്ക് തുല്യമാക്കുന്നതിനും എതിരെ ലോകം മുഴുവന്‍ മുല്ലപ്പൂ വിപ്ലവം നടക്കുമ്പോഴും പിന്തിരിഞ്ഞു പോകുന്നത് മദ്രസാ വിദ്യാഭ്യാസം കാരണമാണ്. ഇതു മനസ്സിലാക്കാന്‍ സുപ്രീംകോടതിക്ക് കഴിയുന്നില്ലെങ്കില്‍ അവിടെ എന്തോ സാരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സാധാരണ പൗരന്മാര്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ?
ഒരു കാര്യം കൂടി പറയാതിരിക്കാന്‍ കഴിയില്ല. 1947 കളില്‍ ഭാരതത്തിനു മാത്രമല്ല സ്വാതന്ത്ര്യം ലഭിച്ചത്. അന്ന് സ്വാതന്ത്ര്യം ലഭിച്ച മറ്റു രാജ്യങ്ങളെല്ലാം സ്വന്തം സ്വത്വത്തിലേക്ക് സ്വാഭിമാനത്തിന്റെയും സ്വന്തം പാരമ്പര്യങ്ങളുടെ അടിത്തറയിലുള്ള മൂല്യങ്ങളിലേക്കും തിരിച്ചുപോയിട്ടും ഭാരതത്തിന് മാത്രം പോകാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ചരിത്രരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. ദി ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പെന്‍ഡ് ടു ദെം എന്ന ആര്‍.എസ്. ഗോയലിന്റെ പുസ്തകത്തിലല്‍ ഓരോ മുഗള്‍ രാജാക്കന്മാരുടെ കാലത്തും നടത്തിയ ക്ഷേത്രധ്വംസനങ്ങളുടെയും ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കിയതിന്റെയും വിഗ്രഹങ്ങള്‍ ഇസ്ലാമിക രാജാക്കന്മാര്‍ കൊട്ടാരക്കെട്ടിലേക്ക് കയറാനുള്ള പടിക്കെട്ടാക്കിയതിന്റെയും ഒക്കെ ചരിത്രം വിവരിക്കുന്നുണ്ട്. ആനന്ദിന്റെ വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്തകവും ഇക്കാര്യം പറയുന്നുണ്ട്. ഭാരതത്തിലെ തനത് പൗരാണിക സമൂഹമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ അധിനിവേശശക്തികളില്‍ നിന്ന് വീണ്ടെടുത്ത് കൊടുക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കില്ലേ? ഇതിനെതിരെ കൊണ്ടുവന്ന നിയമഭേദഗതികള്‍ പുനഃപരിശോധിക്കാനുള്ള ബാധ്യതയും സുപ്രീംകോടതിക്ക് ഇല്ലേ? ഒരുകാലത്ത് അധിനിവേശ ശക്തികള്‍ നടത്തിയ കയ്യേറ്റത്തെ ശരിവെക്കുന്നതും അതിന് നിയമപരമായ വിശുദ്ധി നല്‍കാനുമാണോ നിയമസംവിധാനം ശ്രമിക്കേണ്ടത് എന്നകാര്യം ഗൗരവമായി ആലോചിക്കണം. നീതിപീഠത്തിന്റെ പരിശുദ്ധിയും ധാര്‍മികതയും നിലനിര്‍ത്തണമെങ്കില്‍ നീതിദേവതയുടെ കണ്ണ് ശരിക്കും തുറക്കണമെങ്കില്‍ ഇത്തരം അനീതികളിലും അസ്വാസ്ഥ്യജനകമായ സംഭവങ്ങളിലും ഗൗരവപൂര്‍ണ്ണമായ ഇടപെടല്‍ കോടതിയില്‍നിന്ന് ഉണ്ടാകണം. ഭാരതീയ സംസ്‌കാരത്തിന് എതിരായ എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുകയും ജീര്‍ണതകളെ കടന്നുവരാന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ ആശങ്കയുണ്ടാകുന്നു. മാത്രമല്ല, മതത്തിന്റെ പേരിലുള്ള ഒരു വിഭജനം ഇനിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത പരമോന്നത നീതിപീഠത്തിനും ഇല്ലേ? ഇക്കാര്യത്തില്‍ പൊതുസമൂഹത്തിലും ഗൗരവതരമായ ചര്‍ച്ച ഉണ്ടാകണം. മദ്രസ വിദ്യാഭ്യാസം മതബോധനത്തിന്റെ പേരില്‍ അനിവാര്യമാണെങ്കില്‍ അത് പൊതുവിദ്യാഭ്യാസത്തിനൊപ്പം മറ്റു മതക്കാരെ പോലെ അതിന്റെ ഭാഗമായി മാത്രമായി നടത്താന്‍ കഴിയണം. മതേതര രാഷ്ട്രത്തില്‍ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന് വേണ്ടി മാത്രം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ താല്‍പര്യങ്ങളും ബലി കഴിക്കാനാകുമോ എന്ന കാര്യം കൂടി ബഹുമാനപ്പെട്ട നീതിപീഠം പരിഗണിക്കണം.