കേരളത്തില്‍ ചെറുതും വലുതുമായി 40,000 ക്ഷേത്രങ്ങളാണുള്ളത്. മികച്ച വരുമാനമുള്ള ശബരിമലയും ഗുരുവായൂരും മുതല്‍ അന്തിത്തിരി വെക്കാന്‍ പോലും കഴിയാത്ത ക്ഷേത്രങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ദേവസ്വം ബോര്‍ഡുകളുടെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളാകട്ടെ ഒരുപറ്റം രാഷ്ട്രീയക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കറവപ്പശുവും അഭയകേന്ദ്രവുമായി മാറിയിരിക്കുന്നു. പലയിടത്തും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടുന്നതും നിവേദ്യങ്ങളും പൂജാപുഷ്പങ്ങളും മറ്റു പൂജാസാമഗ്രികളും ദേവഹിതത്തിനനുസരിച്ചുള്ള ശുദ്ധിയില്ലാത്തതുമായി മാറിയിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് പോകുന്ന ഭക്തരാകട്ടെ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധചെലുത്താതെ ഉദാസീനമായ അലസ മനോഭാവം തുടരുന്നത് ഇക്കൂട്ടര്‍ മുതലാക്കുകയും ചെയ്യുന്നു.
ധര്‍മ്മരക്ഷ ചെയ്യുന്നവരെ ധര്‍മ്മവും രക്ഷിക്കുന്നു. ഓരോ ക്ഷേത്രത്തിലും പ്രാണപ്രതിഷ്ഠാസമയത്ത് തന്ത്രിയുടെ ജീവന്റെ ഭാഗമാണ് വിഗ്രഹത്തെ ചൈതന്യവത്താക്കാന്‍ അതിലേക്ക് ആവാഹിക്കുന്നത്. ക്ഷേത്രത്തിന്റെ ചൈതന്യലോപം പരിഹരിക്കാന്‍ ഓരോവര്‍ഷവും ഉത്സവവും മറ്റനുഷ്ഠാനങ്ങളും മുടക്കാതെ ചെയ്തുകൊള്ളാമെന്നും നിത്യനിദാനങ്ങള്‍ മുടക്കില്ലെന്നും പ്രാണപ്രതിഷ്ഠാസമയത്ത് ഭക്തര്‍ പ്രതിജ്ഞ ചൊല്ലുന്നുണ്ട്. ഈ പ്രതിജ്ഞയിലെ വാക്കാണ് ഓരോ ക്ഷേത്രങ്ങളെയും നിലനിര്‍ത്തുന്നത്. ഓരോ ക്ഷേത്രത്തിന്റെയും ചൈത്യലോപവും നിത്യനിദാനങ്ങളില്‍ വരുത്തുന്ന വീഴ്ചയും അതത് നാട്ടുകാരെയും ഭക്തരെയും അവരുടെ പരമ്പരകളെയും അവരുടെ ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തെയും ബാധിക്കുമെന്നാണ് വിശ്വാസം. അതേസമയം ആചാരാനുഷ്ഠാനങ്ങളോടെ, ചൈതന്യലോപമില്ലാതെ നന്നായി നടക്കുന്ന ക്ഷേത്രങ്ങളില്‍നിന്ന് ദേവതാപ്രസാദം ആ നാട്ടിലെ മുഴുവന്‍ ജനങ്ങളിലേക്കും പ്രസരിക്കുകയും അത് നാടിനെ ഒന്നാകെ ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് നയിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ചില സ്ഥലങ്ങളിലെങ്കിലും ക്ഷേത്രങ്ങള്‍ വാണിജ്യകേന്ദ്രങ്ങളാവുകയും അടിസ്ഥാന ദേവതാസങ്കല്പങ്ങള്‍ പോലും മാറ്റിമറിക്കുകയും ചെയ്യുന്ന കലിയുഗ സ്വാധീനത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ക്ഷേത്രനിവേദ്യങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വരെ പരിശോധിക്കുന്ന തരത്തിലേക്ക് ചിലയിടത്തെങ്കിലും കാര്യങ്ങള്‍ എത്തിയെങ്കിലും ദേവഹിതമനുസരിച്ച് നിവേദ്യങ്ങള്‍ നല്‍കുന്നതില്‍ പലയിടത്തും വീഴ്ചയുണ്ടാകുന്നു എന്നത് സത്യമാണ്. കേരളത്തിലുടനീളം ക്ഷേത്രങ്ങളുടെ വിശുദ്ധി വീണ്ടെടുക്കാനുള്ള അതിശക്തമായ ഒരു മുന്നേറ്റത്തിന് കാലമായിരിക്കുന്നു. തിരുപ്പതിയിലെ ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ചേര്‍ത്തുവെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് കണ്ടെത്തിയത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു എന്നകാര്യം ഭക്തസമൂഹം മറക്കരുത്.
2021 ല്‍ ശബരിമലക്ഷേത്രത്തില്‍ ഉണ്ണിയപ്പവും അരവണയും അടക്കമുള്ള ക്ഷേത്രനിവേദ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ടെന്ററിലൂടെ വാങ്ങിയ ശര്‍ക്കര ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ളതായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ഹലാലാക്കുന്ന വിദ്യ പലതവണ ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി വന്നത് നമ്മുടെ മുന്നിലുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ ഊതിയും തുപ്പിയും ഹലാലാക്കുന്ന അപരിഷ്‌കൃത വിശ്വാസക്കാരുടെ അവശിഷ്ടങ്ങളാണോ ശബരിമല പോലെയുള്ള ഒരു ക്ഷേത്രത്തില്‍ നിവേദ്യത്തിന് എത്തിക്കേണ്ടത് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഇത് സംബന്ധിച്ച് ശബരിമല കര്‍മ്മസമിതി ജനറല്‍ സെക്രട്ടറി എസ്. ജെ.ആര്‍.കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു ഇടക്കാല ഉത്തരവ് പോലും ഉണ്ടായിട്ടില്ല. ശബരിമല പോലെ ഭാരതത്തിലെ മുഴുവന്‍ അയ്യപ്പഭക്തരും പരിപാവനമായി കാണുന്ന ഒരു ക്ഷേത്രത്തില്‍ ഇത്രയും വലിയ ആചാരലംഘനം നടന്നിട്ടും അക്കാര്യത്തില്‍ നീതിദേവതയുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടാകാത്തതിന്റെ കാരണം അന്വേഷണ വിധേയമാക്കേണ്ടതാണ്.
ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനും അവിടെ കടന്നുകയറാനും ചില സംഘടിത മതവിഭാഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിനിടെയാണ് കാലാവധി കഴിഞ്ഞ ഹലാല്‍ ശര്‍ക്കര ശബരിമലയില്‍ എത്തിയത്. ഈ ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്നും അത് ഉപയോഗിക്കു ന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പും വിജിലന്‍സും നിര്‍ദ്ദേശിച്ചിട്ടും ഈ ശര്‍ക്കര എങ്ങനെയാണ് സന്നിധാനത്ത് നിന്ന് പുറത്തേക്കുപോയത്. ഒരു വ്യാജകമ്പനിയുടെ പേരില്‍ കൊണ്ടുപോയ ഈ ശര്‍ക്കര വീണ്ടും ഭക്ഷ്യവസ്തു ആയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ കോടതിക്കോ ഉറപ്പുണ്ടോ. വൈകി കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാ രേഖകളും വെച്ച് ഹര്‍ജി നല്‍കിയിട്ടും മൂന്നുവര്‍ഷത്തിനുശേഷവും തീരുമാനമുണ്ടാകുന്നില്ല. ഈ ശര്‍ക്കര ഉപയോഗിച്ച് അരവണയും നിവേദ്യങ്ങളും ഉണ്ടാക്കി ആര്‍ക്കെങ്കിലും ജീവഹാനി വന്നിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണോ അതോ നീതിപീഠത്തിനാണോ എന്ന കാര്യം വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. അന്യാധീനപെട്ട ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ തന്നെ നിയമസഭയിലും കോടതിയിലും ഉറപ്പു നല്‍കിയതാണ്. ക്ഷേത്രഭൂമി വീണ്ടെടുക്കാന്‍ പ്രത്യേക കമ്മീഷനെ വെക്കും എന്നും അവര്‍ കേരളത്തിലുടനീളം ക്ഷേത്രഭൂമികളുടെ വീണ്ടെടുപ്പ് ഉറപ്പാക്കുമെന്നും പറഞ്ഞതാണ്. പക്ഷേ, ഇതുവരെ അത്തരമൊരു കമ്മീഷന്റെ പ്രവര്‍ത്തനം തുടങ്ങിയതായി ആര്‍ക്കുമറിയില്ല. ക്ഷേത്രങ്ങളുടെ ഭൂമി നിയമമനുസരിച്ച് മൈനറായ ദേവന്റെയോ ദേവതയുടെയോ ആണ്. ഇത് കൈമാറ്റം ചെയ്യാനോ ക്രയവിക്രയം ചെയ്യാനോ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അതല്ല, ദേവസ്വം കമ്മിറ്റികള്‍ക്കോ ഇല്ല. പല ക്ഷേത്രങ്ങളിലും ക്ഷേത്രഭൂമി പൊതു ആവശ്യത്തിനായി വിട്ടുകൊടുക്കുന്നത് ദേവഹിതം നോക്കിയല്ല. തൃശ്ശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഭൂമി ഈ തരത്തില്‍ പലയിടത്തും അന്യാധീനപ്പെട്ടിരിക്കുന്നു. ഇതേ അവസ്ഥ കേരളത്തിലുടനീളം ഉണ്ട്. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിന് ഒരേക്കറിന് അടുത്തുള്ള ഭൂമിയാണ് രേഖകളില്‍ ഉള്ളത്. ഇതു മുഴുവന്‍ ചില വ്യാപാരസ്ഥാപനങ്ങളും ഇതര മതസ്ഥാപനങ്ങളും കയ്യേറിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ പല ക്ഷേത്രങ്ങളുടെയും ഊരാണ്‍മസ്ഥാനം പോലും ഇതരമതസ്ഥര്‍ കയ്യടക്കിയിരിക്കുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല ക്ഷേത്രത്തിലേക്കുള്ള വഴിപോലും മറ്റുള്ളവര്‍ കൈവശപ്പെടുത്തിയ സാഹചര്യമുണ്ട്.
പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ ഓരോ ക്ഷേത്രത്തിന്റെയും സ്വത്ത്, അതിര്‍ത്തി എന്നിവ നിജപ്പെടുത്താനും ക്ഷേത്രഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തിരിച്ചുപിടിക്കാനുമുള്ള ഒരു പുതിയ മുന്നേറ്റം അനിവാര്യമാണ്. തമിഴ്‌നാട്ടില്‍ 1750 വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും വഖഫിന്റേതാണെന്ന് പറഞ്ഞുവന്ന സംഭവം ഓര്‍മ്മിക്കണം. മഥുരയും കാശിയും അടക്കം ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ മുഗള്‍ ഭരണകാലത്തും വൈദേശികാക്രമണത്തിലും നഷ്ടമായ കാര്യവും അതു വീണ്ടെടുക്കാന്‍ ഇന്നും ഉത്തരേന്ത്യയിലെ ഹൈന്ദവസമൂഹം നടത്തുന്ന പോരാട്ടവും മറക്കരുത്. ക്ഷേത്രങ്ങളില്‍ കണ്ണുംനട്ട് കേണല്‍ മണ്‍ട്രോയുടെ കാലത്ത് ആരംഭിച്ച ക്ഷേത്രസ്വത്തുക്കളുടെ കൊള്ളയ്ക്ക് ഇനിയെങ്കിലും അറുതി വരുത്തിയേ മതിയാകു. ഇതിനായി ഓരോ ക്ഷേത്രത്തിലും ഭക്തസമൂഹം സംഘടിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തില്ലെങ്കില്‍ കേരളത്തിലെ പ്രത്യേക ജനസംഖ്യാ വിസ്ഫോടന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഹിന്ദുസമൂഹം അഭിമുഖീകരിക്കാന്‍ പോകുന്നത് കാശ്മീരിനെയും ബംഗ്ലാദേശിനെയും വെല്ലുന്ന അവസ്ഥയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹിന്ദു ഭൂരിപക്ഷം ആകുമ്പോള്‍ ഉള്ള അവസ്ഥയല്ല ഇതര മതസ്ഥര്‍ ഭൂരിപക്ഷം ആകുമ്പോള്‍ ന്യൂനപക്ഷത്തോട് അനുവര്‍ത്തിക്കുന്നത് എന്നകാര്യം ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഹിന്ദുവിന്റെ സ്വാഭിമാനവും അവന്റെ ദേവതകളെയും ആചാരാനുഷ്ഠാനങ്ങളെയും ഒക്കെ വീണ്ടെടുക്കാനുള്ള സ്വത്വബോധത്തിന്റെയും സ്വാഭിമാനത്തിന്റെയും പോരാട്ടത്തിനാണ് ഇനി മുന്‍കൈയെടുക്കേണ്ടത്.
ഇതോടൊപ്പം എല്ലാ താലൂക്കുകളിലും അല്ലെങ്കില്‍ പഞ്ചായത്തുകളിലും ഓരോ ക്ഷേത്രത്തിനും ആവശ്യമായ ശുദ്ധമായ പൂജാദ്രവ്യങ്ങളും നെയ്യും എണ്ണയും ഒക്കെത്തന്നെ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കാനും ഭക്തസമൂഹം മുന്‍കൈയെടുക്കണം. മാംസ ഭക്ഷണശാലകളില്‍നിന്ന് വരുന്ന അവശിഷ്ട എണ്ണ അയല്‍സംസ്ഥാനങ്ങളിലെത്തിച്ച് ശുദ്ധിയാക്കി നിറവും മണവും ചേര്‍ത്ത് ഹിന്ദുപേരുകളില്‍ വിളക്കെണ്ണ എന്ന പേരില്‍ എത്തിക്കുമ്പോള്‍ അത് ദേവചൈതന്യം ഇല്ലാതാക്കുന്നതാണ് എന്ന കാര്യം ഭക്തസമൂഹം മറക്കരുത്. വേണ്ടി വന്നാല്‍ ക്ഷേത്രസ്വത്തുക്കളില്‍ എള്ള് കൃഷിചെയ്യാനോ എള്ള് വാങ്ങി എണ്ണയാക്കാനോ ഉള്ള സംവിധാനം പഞ്ചായത്ത് തലത്തിലോ താലൂക്ക് തലത്തിലോ ഭക്തസമൂഹം ഒരുക്കിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ. ഓരോ ക്ഷേത്രത്തിലും ആവശ്യമായ പൂക്കള്‍ അതത് സ്ഥലങ്ങളില്‍ തന്നെയോ അല്ലെങ്കില്‍ ക്ഷേത്രഭൂമിയില്‍ തന്നെയോ കൃഷിചെയ്യാനുള്ള സംവിധാനവും ആലോചിക്കണം. ക്ഷേത്രചൈതന്യത്തെ ബാധിക്കുന്ന ഒരു ഹലാല്‍ ഉല്‍പ്പന്നവും ക്ഷേത്രങ്ങളുടെ പടികടക്കാതിരിക്കാനുള്ള നടപടി ഹിന്ദുസമൂഹത്തില്‍നിന്ന് ഉണ്ടായേ കഴിയൂ. സനാതനത്തിന്റെയും ഭാരതീയ സംസ്‌കാരത്തിന്റെയും നിലനില്‍പ്പിന് ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പാരമ്പര്യവും സംസ്‌കാരവും പൂര്‍ണമായി കാത്തുസൂക്ഷിക്കാനുള്ള നിതാന്ത ജാഗ്രതയോടെ, കണ്ണിമ ചിമ്മാതെ പോരാട്ട ഭൂമിയിലെന്ന പോലെ നമ്മുടെ വിശ്വാസ സംരക്ഷണത്തിന് കാവല്‍ ഇരിക്കാനുള്ള ബാധ്യത ഓരോ ഹിന്ദുവിനുമുണ്ട്.