കേസരി ഓണം വിശേഷാല്‍പ്പതിപ്പില്‍ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് ജി.കെ. സുരേഷ് ബാബു ഓ.വി. ഉഷയുമായി നടത്തിയ അഭിമുഖമാണ്. ഓ.വി. വിജയനില്‍ ഒരു കമ്മ്യൂണിസ്റ്റിനേയോ ഹിന്ദുത്വവാദിയേയോ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരെഴുത്തുകാരനിലും കൃത്യമായ പ്രത്യയശാസ്ത്ര പ്രതിബദ്ധത കണ്ടെത്താനാവില്ല. അതന്വേഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. ആത്മപ്രകാശന വ്യഗ്രരരാണ് സര്‍ഗ്ഗാത്മക സാഹിത്യകാരന്മാര്‍. അതിനുള്ള അവസരങ്ങള്‍ക്കുവേണ്ടി ഭ്രാന്തു പിടിച്ചു നടക്കുന്നവരാണവര്‍. എപ്പോഴെങ്കിലും അതുനിഷേധിക്കപ്പെട്ടാല്‍ ധീരന്മാരായ ചില എഴുത്തുകാര്‍ പ്രതിഷേധിച്ചേക്കാം. പലരും അതിനും മുതിരാറില്ല. മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ നിലവിലുള്ള അധികാരസ്ഥാപനത്തോട് പൊരുത്തപ്പെട്ടോ പ്രകീര്‍ത്തിച്ചോ കാലം കഴിക്കുകയാണ് ബഹുഭൂരിപക്ഷം പേരും ചെയ്യുന്നത്.
അധികാരത്തിന്റെ വലിയ അടിച്ചമര്‍ത്തലുകളുണ്ടായാല്‍ പ്രതികരിക്കാന്‍ ധൈര്യമില്ലാത്ത എഴുത്തുകാര്‍ പ്രതീകാത്മകതയെ അഭയം പ്രാപിക്കുകയാണ് പതിവ്. ലോകത്തു പലയിടത്തും അധികാരത്തിന്റെ തിന്മയെ നേരിട്ട് എതിര്‍ക്കാന്‍ ധൈര്യമില്ലാത്ത സാഹിത്യകാരന്മാര്‍ പ്രതീകാത്മകമായി അതിനെതിരെ കലാത്മകമായി പ്രതികരിച്ചിട്ടുണ്ട്. അത്തരം പ്രതികരണങ്ങള്‍ സാഹിത്യ കുതുകികള്‍ക്ക് ആനന്ദകരമായിത്തീരാറുണ്ടെങ്കിലും സാധാരണ ജനതയ്ക്ക് അതുകൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടാകാറില്ല.
ഓ.വി. വിജയന്റെ ഹിന്ദുത്വവും കമ്മ്യൂണിസ്റ്റ് ആഭിമുഖ്യവും അധികാരവിരുദ്ധതയുമൊന്നും പ്രകടമായിരുന്നില്ല. കാരണം സാധാരണ എഴുത്തുകാരെപ്പോലെ ആരേയും പിണക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഇടയ്ക്ക് മാര്‍ക്‌സിസത്തെക്കുറിച്ച് ചില കാല്പനികമായ ഉദീരണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒരിക്കലും അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. എന്നുകരുതി ജനാധിപത്യ വലതുപക്ഷത്തോടും അദ്ദേഹത്തിന് ചായ്‌വൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദുത്വത്തോടും ദേശീയതയോടും ഗുപ്തമായ താല്പര്യങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും സമ്പൂര്‍ണ്ണമായി വെളിവാക്കാന്‍ വിജയന്‍ തുനിഞ്ഞിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. സമ്പൂര്‍ണ്ണമായ വിധേയത്വം എഴുത്തുകാരില്‍ ബഹുഭൂരിപക്ഷം പേരും പുലര്‍ത്താറില്ല. അതിനു രണ്ടുകാരണങ്ങളുണ്ട്. ഒന്ന് സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നും രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാകയാല്‍ അവരെ പിണക്കുന്നത് എഴുത്തുകാരനെന്ന നിലയ്ക്കുള്ള അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയം. രണ്ടാമത്തേത് അനിയന്ത്രിതമായ സ്വാതന്ത്ര്യവാഞ്ഛയാണ്. എഴുത്തുകാര്‍ ഒരിക്കലും കെട്ടപ്പെടാന്‍ ഇഷ്ടപ്പെടുന്നവരല്ല. എത്രമാത്രം ‘ബന്ധുരമായ കാഞ്ചനക്കൂടുകള്‍’ ലഭിച്ചാലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍ അവര്‍ പ്രതിഷേധിക്കും. വലിയ ഇടതുപക്ഷക്കാരായിരുന്ന എഴുത്തുകാരില്‍ പലരും പില്‍ക്കാലത്ത് ഇടതുപക്ഷത്തെ ഉപേക്ഷിച്ചു പോയത് സ്വാതന്ത്ര്യനിഷേധത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുകൊണ്ടാണ്.
കമ്മ്യൂണിസത്തോട് ഒപ്പം നില്‍ക്കുകയും പിന്നെ വിയോജിക്കുകയും ചെയ്ത എഴുത്തുകാരില്‍ ഏറ്റവും തലപ്പൊക്കമുള്ളയാള്‍ ഫ്രെഞ്ച് എഴുത്തുകാരനായിരുന്ന ആന്ദ്രേജീദ് (Andre Paul Guillaume Gide) ആണെന്നു പറയാം. സോവിയറ്റ് യൂണിയനിലെ എഴുത്തുകാരായിരുന്ന മയക്കോവ്‌സ്‌ക്കി, യസ്യാനിന്‍ എന്നിവരെ തല്‍ക്കാലം വിടുന്നു. അവരെക്കാളൊക്കെ ലോകശ്രദ്ധ നേടിയത് ജീദ് ആയിരുന്നു. സ്റ്റാലിന്റെ ഭരണകൂടം തടവിലാക്കിയ വിക്ടര്‍ സെര്‍ജിയെ (Victor Serge) വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട ആന്ദ്രേ ക്രമേണ സോഷ്യലിസത്തില്‍ നിന്ന് അകലുകയായിരുന്നു. ട്രോട്‌സ്‌കിയുടെ പ്രഖ്യാതമായ”The Revolution Betrayed – What is soviet union and where is it going’ എന്ന കൃതിയുടെ പാരായണവും ജീദിലെ കമ്മ്യൂണിസ്റ്റിനെ സമ്പൂര്‍ണ്ണമായും സംശയാലുവാക്കി. ക്രമേണ അദ്ദേഹം സമ്പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി. ഫ്രാന്‍സില്‍ ജീവിച്ചതു മൂലം തന്റെ പ്രതിഷേധം അവതരിപ്പിക്കാന്‍ ആന്ദ്രേ ജീദിനു കഴിഞ്ഞു. എന്നാല്‍ സോവിയറ്റ് യൂണിയനില്‍ ആയിരുന്നു അദ്ദേഹമെങ്കില്‍ ജയലഴിക്കുള്ളിലടയ്ക്കപ്പെടുമായിരുന്നു.
1933 മെയ് പത്തിന് ജര്‍മ്മനിയിലെ നാസിയുവജനങ്ങള്‍ ചേര്‍ന്ന് ലോകത്തിനു തന്നെ മുതല്‍ക്കൂട്ടായിത്തീര്‍ന്ന സിഗ്മണ്ട്‌ഫ്രോയിഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ മഹാപ്രതിഭാശാലികളായ ജൂതന്മാരുടെ 25000ത്തോളം പുസ്തകങ്ങള്‍ ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ അഗ്നിക്കിരയാക്കി. അന്ന് നാല്പതിനായിരത്തോളം വരുന്ന നാസികളെ അഭിസംബോധന ചെയ്തുകൊണ്ട് കുപ്രസിദ്ധനായ ജോസഫ് ഗീബല്‍സ് പറഞ്ഞത്””The era of extreme Jewish intellectualism is now at an end” എന്നായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളില്‍ അതിനെതിരെ പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ജര്‍മ്മനിയിലെ എഴുത്തുകാരില്‍ ആരും തന്നെ പ്രതിഷേധിച്ചില്ല. ഹെന്‍ട്രിച്ച് ഹെയ്‌നെ (Heinrich Heine) പോലുള്ള ജര്‍മ്മന്‍ ജൂത എഴുത്തുകാര്‍””Where one burns books one will soon burn people” എന്നിങ്ങനെ പ്രവചന സ്വഭാവത്തോടെ പ്രതികരിച്ചു. എന്നാല്‍ ക്രിസ്ത്യന്‍ എഴുത്തുകാരാരും പ്രതികരണവുമായെത്തിയില്ല. എല്ലാവരും ആ ഹീന പ്രവൃത്തിയോടു യോജിപ്പുള്ളതുകൊണ്ടായിരിക്കില്ല. ഭയം മൂലം വിട്ടു നിന്നതായിരിക്കും. ഒരു പക്ഷേ ജര്‍മ്മന്‍കാരായ ക്രിസ്ത്യന്‍ എഴുത്തുകാരൊന്നടങ്കം അന്ന് നാസിതിന്മകള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നെങ്കില്‍ പില്‍ക്കാലത്തു സംഭവിച്ച ജൂതക്കൂട്ടക്കൊലകള്‍ നടക്കുമായിരുന്നില്ല. എങ്കില്‍ ഹെന്റിച്ച് ഹെയ്‌നിനെപ്പോലുള്ളവര്‍ക്ക് “”Sleep is good, death is better, the best thing would to have never been born at all” എന്ന് എഴുതേണ്ടി വരുമായിരുന്നില്ല.
മാധ്യമം വാരികയില്‍ മറ്റൊരു അഭിമുഖമുണ്ട് (സപ്തംബര്‍ 2-9). ആട്ടം എന്ന ചലച്ചിത്രത്തോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്ര സംവിധായകനായ ആനന്ദ് ഏകര്‍ഷിയുമായി പ്രമോദ് ഗംഗാധരന്‍ നടത്തുന്നത്. നാടകത്തെ സിനിമയുമായി സംയോജിപ്പിച്ചതാണ് ഏറ്റവും മഹത്തായ സംഗതിയായി ഇരുവരും കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ചലച്ചിത്രകാരന്‍ നാടകത്തെ സിനിമയുമായി സംയോജിപ്പിച്ചിരുന്നു. അത് കെ.ജി. ജോര്‍ജ്ജ് ആയിരുന്നു. അദ്ദേഹത്തിന്റെ ‘യവനിക’ എന്ന ചലച്ചിത്രവും മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. അതിലും നാടകത്തെ സിനിമയോടു കൂട്ടിക്കെട്ടുകയാണു ചെയ്തത്. ‘ആട്ടത്തെപ്പോലെ’ യവനികയിലും നാടകക്കാര്‍ക്കിടയില്‍ ഒരു കുറ്റകൃത്യം നടക്കുകയാണ്. മലയാളത്തിലെ അഭിനയ പ്രതിഭയായിരുന്ന കൊടിയേറ്റം ഗോപിയുടെ ‘തബല അയ്യപ്പന്‍’ എന്ന അത്ഭുത കഥാപാത്രം വിടര്‍ന്നത് ആ ചിത്രത്തിലായിരുന്നു. സെബാസ്റ്റ്യന്‍ കെ.എബ്രഹാം എന്ന ആനന്ദ് ഏകര്‍ഷി ആ പേരു സ്വീകരിച്ചതിനു പിറകില്‍ ഇന്ത്യന്‍ ആത്മീയതയുടെയും ഉപനിഷത്തിന്റെയും സ്വാധീനമുണ്ടെന്ന് അഭിമുഖത്തില്‍ പറയുന്നു. സിനിമയെ ഗൗരവമായിക്കാണാന്‍ പേരിനെ ഗൗരവമായിക്കാണുന്ന ഏകര്‍ഷിക്കു കഴിയട്ടേ.
ഹാം വലിയ വിപ്ലവകാരിയും ബുദ്ധിജീവിയുമാണ്. മേപ്പടി ബുദ്ധിയോ വിപ്ലവമോ അദ്ദേഹത്തിന്റെ രചനകളില്‍ എനിക്കുകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കണക്കറ്റ് കളിയാക്കുന്ന ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ പോലുള്ള സിനിമ നിര്‍മ്മിച്ച ജോണ്‍ എങ്ങനെയാണു വിപ്ലവകാരിയാകുന്നത്? ‘അമ്മ അറിയാനി’ല്‍ കുറെ നക്‌സല്‍ അതി വിപ്ലവകാരികളെ അവതരിപ്പിക്കുന്നതു കൊണ്ടാണോ? അവരൊക്കെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും നശിക്കുന്നതാണു കാണിക്കുന്നത്. അതൊക്കെയാകുമോ വിപ്ലവം. ‘വിപ്ലവത്തിന്റെ അവസ്ഥാന്തരങ്ങളില്‍ നീ കദനപ്പെട്ടിരുന്നുവോ?” എന്നൊക്കെയാണ് രാജൂ വള്ളിക്കുന്നം എഴുതുന്നത്. കവിക്ക് ജോണ്‍ എബ്രഹാം എന്ന മനുഷ്യനെക്കുറിച്ച് ഒന്നും അറിയില്ല എന്നു വ്യക്തം. വിപ്ലവത്തോടോ കമ്മ്യൂണിസത്തോടോ ജോണ്‍ എന്ന വ്യക്തിക്ക് ഒരു താല്പര്യവുമുണ്ടായിരുന്നില്ല എന്നതാണു വാസ്തവം. അദ്ദേഹം ഒന്നിനോടും ഒരു കടപ്പാടുമില്ലാത്ത മദ്യത്തെ മാത്രം സ്‌നേഹിച്ച അരാജകവാദിയായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. മരിച്ചാല്‍ എല്ലാവരേയും മഹത്വത്തിലേക്കു സ്‌നാനപ്പെടുത്തുന്ന മനോഭാവം സമൂഹനന്മയ്ക്ക് ഉതകുന്നതാണെന്നു തോന്നുന്നില്ല.
ഭാഷാപോഷിണിയില്‍ ചേര്‍ത്തിരിക്കുന്ന മറ്റൊരു കവിത ശ്രീരമയുടെ ‘ജനലുകളില്ലാത്ത വീടാ’ ണ്. ജനല്‍ ഇല്ലാതെ ഒരു വീടുവച്ചാല്‍ അതിനെ ആരും വീടെന്നു വിളിക്കാന്‍ ഇടയില്ല. തടവറകള്‍ക്കുപോലും ഉയരെ ജനലുകളുണ്ട്. അതുകൊണ്ടു തന്നെ ജനലുകളില്ലാത്ത വീടിനെ വീടെന്ന് ആരും വിളിക്കില്ല. കവിതയില്‍ അങ്ങനെയൊന്ന് അവതരിപ്പിച്ചാല്‍ അതില്‍ തീര്‍ത്തും ഗുപ്തമായ ഒരു വ്യംഗ്യം ഉണ്ടാവണം. ഇവിടെ ആ വീട് മനുഷ്യന്റെ മനസ്സുപോലെ മറ്റെന്തെങ്കിലും ആയിരിക്കണം. അങ്ങനെയൊന്നും ധ്വനിപ്പിക്കാന്‍ ശ്രീരമയ്ക്കു കഴിയുന്നില്ല. അതിനാല്‍ ഈ വീട് പാഴ്‌വീടുതന്നെ.
ഭാഷാപോഷിണിയില്‍ കവിതകള്‍ക്കു പഞ്ഞമേതുമില്ല. അന്‍വര്‍ അലിയുടെ ?, സാബു കോട്ടുക്കല്ലിന്റെ തറാല്‍, ശാന്തന്റെ വേധശാല, വി.വിനയകുമാറിന്റെ ആറ്റിലെ കുളി, വിനു ജോസഫിന്റെ തത്തങ്ങ, അനില്‍ നീണ്ടകരയുടെ കരുതല്‍, ഷാനി പ്രശാന്തിയുടെ രണ്ടു കവിതകള്‍, രാജന്‍ കൈലാസിന്റെ മരസ്സാക്ഷി, അങ്ങനെ ഒരു ഡസനോളം. കൂട്ടത്തില്‍ ഉള്ളിലുടക്കിയത് ഷാനി പ്രശാന്തിയുടെ ‘ഉള്ളിലുള്ളതും’ രാജന്‍ കൈലാസിന്റെ മരസ്സാക്ഷിയും മാത്രം. ഷാനി പ്രശാന്തി അമ്മ വീട്ടിലെ കിണറിനെ കുറിച്ചാണെഴുതുന്നത്. ‘മഴക്കാലത്ത് ആകാശം നോക്കാന്‍ നീലക്കണ്ണുവിടര്‍ത്തി പന്നല്‍പ്പീലികള്‍ വീശി’ നില്‍ക്കുന്ന കിണറില്‍ കവിയുടെ നിരീക്ഷണങ്ങളുണ്ട്. രാജന്‍ കൈലാസിന്റെ ‘മരസ്സാക്ഷി’ എന്ന തലക്കെട്ടു തന്നെ ഉള്‍ക്കാഴ്ചയുള്ളതാണ്. ‘മരത്തിനാവില്ല നടന്നു നീങ്ങുവാന്‍, ചരിത്രസാക്ഷിയായുറച്ചു നില്‍ക്കണം’ എന്നു തുടങ്ങുന്ന കവിത മഹത്തായ വായനാനുഭവം പ്രദാനം ചെയ്യുന്നതുതന്നെയാണ്. മനുഷ്യാവസ്ഥയേയും ചരിത്രത്തേയും ഉള്‍ക്കൊള്ളുന്ന ഹൃദ്യമായ രചന. വൈലോപ്പിള്ളിയെപ്പോലെ എല്ലാ വരികളിലും കവിത നിറച്ചുവച്ചിരിക്കുന്നു. അലസമായി ഒരു വരിയുമില്ല. കവി അഭിനന്ദനം അര്‍ഹിക്കുന്നു.
ഭാഷാപോഷിണിയില്‍ രാജൂ വള്ളിക്കുന്നം എഴുതുന്ന കവിത (സപ്തംബര്‍ ലക്കം) ‘ഒരു ജോണ്‍ അനുഭവം’ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘എവിടെ ജോണി’ന്റെ രണ്ടാം ഭാഗമാണെന്നു പറയാം. ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരന്റെ സിനിമകളിലോ വ്യക്തി ജീവിതത്തിലോ എന്തെങ്കിലും മഹത്വം കാണാന്‍ കഴിയാത്ത ഒരാളാണ് ഈ ലേഖകന്‍. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്കൊന്നും പലരും കൊട്ടിഘോഷിക്കുന്ന പോലെ ഒരു മഹത്വവും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ അക്കാര്യം വിശദമായി സൂചിപ്പിച്ചതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനും രാജൂ വള്ളിക്കുന്നത്തിനും ജോണ്‍ എബ്രഹാം വലിയ വിപ്ലവകാരിയും ബുദ്ധിജീവിയുമാണ്. മേപ്പടി ബുദ്ധിയോ വിപ്ലവമോ അദ്ദേഹത്തിന്റെ രചനകളില്‍ എനിക്കുകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കണക്കറ്റ് കളിയാക്കുന്ന ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ പോലുള്ള സിനിമ നിര്‍മ്മിച്ച ജോണ്‍ എങ്ങനെയാണു വിപ്ലവകാരിയാകുന്നത്? ‘അമ്മ അറിയാനി’ല്‍ കുറെ നക്‌സല്‍ അതി വിപ്ലവകാരികളെ അവതരിപ്പിക്കുന്നതു കൊണ്ടാണോ? അവരൊക്കെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും നശിക്കുന്നതാണു കാണിക്കുന്നത്. അതൊക്കെയാകുമോ വിപ്ലവം. ‘വിപ്ലവത്തിന്റെ അവസ്ഥാന്തരങ്ങളില്‍ നീ കദനപ്പെട്ടിരുന്നുവോ?” എന്നൊക്കെയാണ് രാജൂ വള്ളിക്കുന്നം എഴുതുന്നത്. കവിക്ക് ജോണ്‍ എബ്രഹാം എന്ന മനുഷ്യനെക്കുറിച്ച് ഒന്നും അറിയില്ല എന്നു വ്യക്തം. വിപ്ലവത്തോടോ കമ്മ്യൂണിസത്തോടോ ജോണ്‍ എന്ന വ്യക്തിക്ക് ഒരു താല്പര്യവുമുണ്ടായിരുന്നില്ല എന്നതാണു വാസ്തവം. അദ്ദേഹം ഒന്നിനോടും ഒരു കടപ്പാടുമില്ലാത്ത മദ്യത്തെ മാത്രം സ്‌നേഹിച്ച അരാജകവാദിയായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. മരിച്ചാല്‍ എല്ലാവരേയും മഹത്വത്തിലേക്കു സ്‌നാനപ്പെടുത്തുന്ന മനോഭാവം സമൂഹനന്മയ്ക്ക് ഉതകുന്നതാണെന്നു തോന്നുന്നില്ല.
ഭാഷാപോഷിണിയില്‍ ചേര്‍ത്തിരിക്കുന്ന മറ്റൊരു കവിത ശ്രീരമയുടെ ‘ജനലുകളില്ലാത്ത വീടാ’ ണ്. ജനല്‍ ഇല്ലാതെ ഒരു വീടുവച്ചാല്‍ അതിനെ ആരും വീടെന്നു വിളിക്കാന്‍ ഇടയില്ല. തടവറകള്‍ക്കുപോലും ഉയരെ ജനലുകളുണ്ട്. അതുകൊണ്ടു തന്നെ ജനലുകളില്ലാത്ത വീടിനെ വീടെന്ന് ആരും വിളിക്കില്ല. കവിതയില്‍ അങ്ങനെയൊന്ന് അവതരിപ്പിച്ചാല്‍ അതില്‍ തീര്‍ത്തും ഗുപ്തമായ ഒരു വ്യംഗ്യം ഉണ്ടാവണം. ഇവിടെ ആ വീട് മനുഷ്യന്റെ മനസ്സുപോലെ മറ്റെന്തെങ്കിലും ആയിരിക്കണം. അങ്ങനെയൊന്നും ധ്വനിപ്പിക്കാന്‍ ശ്രീരമയ്ക്കു കഴിയുന്നില്ല. അതിനാല്‍ ഈ വീട് പാഴ്‌വീടുതന്നെ.
ഭാഷാപോഷിണിയില്‍ കവിതകള്‍ക്കു പഞ്ഞമേതുമില്ല. അന്‍വര്‍ അലിയുടെ ?, സാബു കോട്ടുക്കല്ലിന്റെ തറാല്‍, ശാന്തന്റെ വേധശാല, വി.വിനയകുമാറിന്റെ ആറ്റിലെ കുളി, വിനു ജോസഫിന്റെ തത്തങ്ങ, അനില്‍ നീണ്ടകരയുടെ കരുതല്‍, ഷാനി പ്രശാന്തിയുടെ രണ്ടു കവിതകള്‍, രാജന്‍ കൈലാസിന്റെ മരസ്സാക്ഷി, അങ്ങനെ ഒരു ഡസനോളം. കൂട്ടത്തില്‍ ഉള്ളിലുടക്കിയത് ഷാനി പ്രശാന്തിയുടെ ‘ഉള്ളിലുള്ളതും’ രാജന്‍ കൈലാസിന്റെ മരസ്സാക്ഷിയും മാത്രം. ഷാനി പ്രശാന്തി അമ്മ വീട്ടിലെ കിണറിനെ കുറിച്ചാണെഴുതുന്നത്. ‘മഴക്കാലത്ത് ആകാശം നോക്കാന്‍ നീലക്കണ്ണുവിടര്‍ത്തി പന്നല്‍പ്പീലികള്‍ വീശി’ നില്‍ക്കുന്ന കിണറില്‍ കവിയുടെ നിരീക്ഷണങ്ങളുണ്ട്. രാജന്‍ കൈലാസിന്റെ ‘മരസ്സാക്ഷി’ എന്ന തലക്കെട്ടു തന്നെ ഉള്‍ക്കാഴ്ചയുള്ളതാണ്. ‘മരത്തിനാവില്ല നടന്നു നീങ്ങുവാന്‍, ചരിത്രസാക്ഷിയായുറച്ചു നില്‍ക്കണം’ എന്നു തുടങ്ങുന്ന കവിത മഹത്തായ വായനാനുഭവം പ്രദാനം ചെയ്യുന്നതുതന്നെയാണ്. മനുഷ്യാവസ്ഥയേയും ചരിത്രത്തേയും ഉള്‍ക്കൊള്ളുന്ന ഹൃദ്യമായ രചന. വൈലോപ്പിള്ളിയെപ്പോലെ എല്ലാ വരികളിലും കവിത നിറച്ചുവച്ചിരിക്കുന്നു. അലസമായി ഒരു വരിയുമില്ല. കവി അഭിനന്ദനം അര്‍ഹിക്കുന്നു.