ഹിമാചല്‍പ്രദേശില്‍ പള്ളികള്‍ വലുപ്പം വെക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പരക്കുകയും ചെയ്യുന്ന അത്ഭൂത പ്രതിഭാസം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു കാരണക്കാര്‍ സംഘപരിവാര്‍കാരാണത്രെ! കേരളത്തിലെ മുസ്ലിം പത്രങ്ങള്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ എന്തു ചെയ്യും? സിംലക്കടുത്ത സഞ്ചൗലിയിലെ മസ്ജിദ് 1960 മുതല്‍ ഉള്ളതാണ്. ഇയ്യിടെ ഒരു സുപ്രഭാതത്തില്‍ അത് കോര്‍പ്പറേഷന്‍ അധികൃതര്‍ പോലും അറിയാതെ രണ്ടുനില ഉയര്‍ന്നു. ഈ അസാധാരണ വളര്‍ച്ച കണ്ടെത്തിയത് സംഘപരിവാര്‍കാര്‍. അവര്‍ കോര്‍പ്പറേഷനോട് കാരണമന്വേഷിച്ചു. അവര്‍ക്ക് ഉത്തരമില്ല. കോര്‍പ്പറേഷന് അനക്കമില്ലാതെ വന്നപ്പോള്‍ പ്രതിഷേധം തെരുവിലെത്തി. പ്രതിഷേധിച്ചവര്‍ക്കെതിര ജലപീരങ്കിയും ലാത്തിയടിയുമായി. ക്രമസമാധാനം തകര്‍ക്കുന്നു എന്ന കുറ്റം വേറെയും. സിംലയിലെ മണ്ടിയില്‍ വേറൊരു പള്ളിയ്ക്ക് 45 ചതുരശ്രമീറ്റര്‍ കെട്ടിടം പണിയാനാണ് അനുമതി. എന്നാല്‍ 232 ചരുരശ്രമീറ്ററിലാണ് കെട്ടിടം പണിതത്. പി.ഡബ്ല്യുഡിയുടെ സ്ഥലത്തേക്ക് പള്ളി വളര്‍ന്നത് നഗരസഭക്കാര്‍ അറിഞ്ഞത് സംഘപരിവാറുകാര്‍ പ്രതിഷേധിച്ചപ്പോള്‍. കേരളത്തിലെ മുസ്ലിം മാധ്യമങ്ങള്‍ ഭൂതക്കണ്ണാടി വെച്ച്കണ്ടെത്തി ഈ വളര്‍ച്ചക്ക് കാരണം സംഘപരിവാറാണെന്നാണ്. കാരണം അവര്‍ ഒച്ചപ്പാടാക്കിയിരുന്നില്ലെങ്കില്‍ ആരെങ്കിലും അറിയുമായിരുന്നോ ഈ അത്ഭുത പ്രതിഭാസം
സഞ്ചൗലിയിലെ രണ്ടുനില അനധികൃത നിര്‍മ്മാണം പള്ളിക്കമ്മറ്റി പൊളിച്ചു നീക്കി. മണ്ടിയില്‍ പള്ളി മതിലേ പി.ഡബ്ല്യുഡി സ്ഥലത്തുള്ളു എന്നാണ് പള്ളിക്കമ്മറ്റിയുടെ വാദം. സര്‍ക്കാര്‍ കാണിക്കേണ്ട ജാഗ്രത ഹിന്ദുത്വസഘടനകള്‍ കാണിക്കുന്നത് വലിയ അപരാധമാണ് നമ്മുടെ നാട്ടില്‍. 1950 കളില്‍ കേരളത്തില്‍ പള്ളിക്കു മുമ്പിലൂടെ പൊതുനിരത്തില്‍ ക്ഷേത്രഘോഷയാത്ര പോകാന്‍ അനുവാദമില്ലായിരുന്നു. ആ ജനാധിപത്യ അവകാശം നേടിയെടുക്കാന്‍ സംഘപരിവാറുകാര്‍ വേണ്ടിവന്നു. 1980 കളില്‍ സിമി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് മതിലുകളില്‍ എഴുതിനിറച്ചപ്പോള്‍ ഒരു മതേതരക്കാരനും വികാരം വ്രണപ്പെട്ടില്ല. എന്നാല്‍ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ’ എന്ന ബദല്‍ ചുമരെഴുത്തു വന്നപ്പോള്‍ മതേതരക്കാര്‍ കൂടിളക്കി വന്നു. ഡിഫിക്കാരുടെ മതേതര സംരക്ഷണ പ്രകടനം തുടങ്ങിയ കലാപരിപാടികള്‍ നാട്ടുകാര്‍ കണ്ടു. ഹിന്ദുപ്രതികരണത്തിനു ഫലമുണ്ടായി. ഇസ്ലാമിക അജണ്ടക്കാര്‍ പത്തിമടക്കി. ഇതൊക്കെ തന്നെയേ ഇപ്പോള്‍ ഹിമാചലിലും സംഭവിച്ചിട്ടുള്ളു.