Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

വീരഭൂമിയിലൂടെ ഒരു യാത്ര

മേജര്‍ അമ്പിളി ലാല്‍കൃഷ്ണ

Print Edition: 20 September 2024

ഒരു സ്വപ്‌ന സാക്ഷാത്ക്കാരം…
ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന ഒരു യാത്രയായിരുന്നു അത്… കാര്‍ഗില്‍ മലനിരകളിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് ഭാരതാംബയുടെ വീരപുത്രന്മാര്‍ക്ക് ഒരു ആദരവ് നല്‍കണം എന്നത്. പക്ഷെ ഇനി അതു നടക്കില്ല എന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടിരുന്ന നേരത്താണ് പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കാര്‍ഗില്‍ യാത്ര നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞത്. അപ്പോഴേ നിശ്ചയിച്ചു അടുത്ത യാത്രയില്‍ പങ്കെടുക്കണം എന്ന്. ആഗ്രഹം പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സേതുവേട്ടനോടു (കെ.സേതുമാധവന്‍) അറിയിച്ചു. അദ്ദേഹം പ്രസിഡന്റ് മേജര്‍ ജനറല്‍ വിവേകാനന്ദന്‍ സാറിനെയും, നാഷണല്‍ കമ്മറ്റിയെയും അറിയിച്ചു. അങ്ങനെ ഞാനും എന്നോടൊപ്പം സൈന്യ മാതൃശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി ലത.വിയും സംസ്ഥാന ട്രഷറര്‍ സുഗത.പിയും ഒരുങ്ങി. കഴിഞ്ഞ ഏഴു വര്‍ഷമായി പൂര്‍വ്വ സൈനിക സേവാപരിഷത്ത് നടത്തി വരുന്ന കാര്‍ഗില്‍ യാത്രയില്‍ – ”25-ാം വര്‍ഷം” രജത ജൂബിലി ആഘോഷവര്‍ഷം കേരളത്തില്‍ നിന്നും ആദ്യമായി ഒരു ടീം, ഞങ്ങള്‍ 3 പേര്‍ കാര്‍ഗില്‍ എന്ന അഭിമാന മണ്ണിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും 2024 ജൂലായ് 2ന് യാത്ര തുടങ്ങി.

55 പേരടങ്ങുന്ന പൂര്‍വ്വ സൈനികരും ഭാര്യമാരും വീരനാരികളും അടങ്ങുന്ന ഭാരതത്തിന്റെ പല ഭാഗത്തു നിന്നായി വന്നെത്തിയ ഞങ്ങള്‍ക്ക് ഏവര്‍ക്കും ശ്രീനഗറില്‍ ആര്‍മിയുടെ വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. മേജര്‍ ജനറല്‍ നിശ്ചയ് റൗത്ത് (റിട്ട) ആയിരുന്നു ഞങ്ങളുടെ ടീം ലീഡര്‍. അവിടെ നിന്നും ആര്‍മി കോണ്‍വോയില്‍ ആര്‍മി ക്യാമ്പിലേക്ക്: റൂം തുറന്ന് കയറിയപ്പോള്‍ പഴയ ആര്‍മി ജീവിതം തിരിച്ചുകിട്ടിയ പോലെ.

പിറ്റേന്ന് പുലര്‍ച്ച 4.30 ആയപ്പോഴേക്കും നല്ല പകല്‍. പയ്യെ പുറത്തിറങ്ങി മനോഹരമായ ഉദ്യാനത്തിലൂടെ രാവിലെ തുടങ്ങുന്ന കാര്‍ഗില്‍ യാത്രയെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നടന്നു.

രാവിലെ 7.30ന് രണ്ടു വാഹനങ്ങളിലായി ഞങ്ങള്‍ 203 കിലോമീറ്റര്‍ അകലെയുള്ള കാര്‍ഗില്‍, ഭാരതാംബക്കായി വീരഗാഥ രചിച്ച, നൂറു കണക്കിന് ജീവന്‍ ബലി അര്‍പ്പിക്കപ്പെട്ട മണ്ണിലേക്ക് യാത്ര തുടങ്ങി. ചായയും, ഉച്ചഭക്ഷണവുമായി യാത്രാ മദ്ധ്യേ ആര്‍മി വളരെ ഔദ്യോഗികമായി തന്നെ പൂര്‍വ്വ സൈനികരായ ഞങ്ങളെ സ്വാഗതം ചെയ്തു. വൈകുന്നേരം 7 മണിയോടെ ദ്രാസിലെ ആര്‍മി ക്യാമ്പിലെത്തി. അവിടെ ഇങ്ങനെ എഴുതിവച്ചിരുന്നു. ലോകത്തിലെ രണ്ടാമത്തെ അതിശൈത്യം അനുഭവപ്പെടുന്ന ജനവാസ മേഖല 600ര. ടോലോലിങ് എന്ന മുറിയില്‍ ആണ് ഞാന്‍ താമസിച്ചത്. ഇത്ര മനോഹരമായ ഒരു പ്രകൃതി ഒരുപക്ഷേ അപകടം നിറഞ്ഞതുമാവാം.

അന്ന് രാത്രി സത്യത്തില്‍ ഉറക്കം വന്നില്ല. ഒരിക്കലും നടക്കില്ല എന്ന് ഞാന്‍ വിചാരിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. രാവിലെ 4 മണി ആയപ്പോഴേക്കും നേരം നല്ലതുപോലെ പുലര്‍ന്നു. വൈകിട്ട് 8.30 വരെയും സന്ധ്യ ആവില്ല. ഞാന്‍ പയ്യെ നടക്കാനിറങ്ങി. തലേ ദിവസം മെസ് ബോയ് പറഞ്ഞിരുന്നു, മാഡം പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം കരടിയുടെ ശല്യം ഉണ്ടെന്ന്.

എന്നാലും ധൈര്യം സംഭരിച്ച് കുറേ നേരം മലകളോട് സംസാരിച്ച് അങ്ങനെ നടന്നു. എല്ലാവര്‍ക്കും വലിയ ബക്കറ്റുകളില്‍ ചൂടുവെള്ളവുമായി കൃത്യം 6 മണിക്ക് പട്ടാളക്കാര്‍ എത്തി.

കുളി കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ പിവിസി ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സ്മൃതി മണ്ഡപത്തില്‍ പോയി. ‘യേ ദില്‍ മാംഗേ മോര്‍’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കൊത്തി വച്ചിരിക്കുന്നു. അദ്ദേഹത്തിന് സല്യൂട്ട് നല്‍കി. അവിടെ നിന്നും ഞങ്ങള്‍ കാര്‍ഗില്‍ വാര്‍ മെമ്മോറിയലിലേക്കു യാത്ര തുടങ്ങി. ഏകദേശം ഏഴ് കി.മീ ദൂരമുണ്ട് വാര്‍ മെമ്മോറിയലിലേക്ക്. ദ്രാസിലാണ് ശരിക്കും വാര്‍ മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നത്. ”കാര്‍ഗില്‍ വാര്‍ മെമ്മോറിയല്‍” ഭാരതാംബയുടെ വീരപുത്രന്മാര്‍, അവരുടെ വീരേതിഹാസം കുറിച്ച മണ്ണ്. 527 ധീര സൈനികര്‍ ആണ് അവരുടെ ജന്മനാടിനെ കാക്കുന്നതിനു വേണ്ടി സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ചത്. കാര്‍ഗില്‍ ഹീറോ ക്യാപ്റ്റന്‍ വിക്രം ബത്ര, റൈഫിള്‍ മാന്‍ സഞ്ചയ് കുമാര്‍, ജിഎന്‍ആര്‍ യോഗേന്ദര്‍ സിംഗ്, ക്യാപ്റ്റന്‍ അനുജ് നയ്യാര്‍, ലഫ്റ്റ് മനോജ് കുമാര്‍ പാണ്ഡ്യ…. ഇങ്ങനെ 527 പേര്‍. അവര്‍ക്കായി ഭാരതാംബയുടെ മടിയില്‍ ടോലോ ലിംഗ് മലനിരകള്‍ക്കു മുന്‍പില്‍ ആ ധീരയോദ്ധാക്കള്‍ നമ്മുടെ നാളെക്കായി നിണമണിഞ്ഞ കാര്‍ഗില്‍ മലനിരകളുടെ കാഴ്ചപ്പുറത്ത് എല്ലാ ആദരവോടും കൂടി അതിവിശിഷ്ടമായി, നമ്മുടെ ധീര ഇതിഹാസം രചിച്ച നായകന്മാരുടെ ഗാംഭീര്യം ഒട്ടും കുറക്കാതെ പ്രൗഢഗംഭീരമായി തയ്യാറാക്കിയ കാര്‍ഗില്‍ വാര്‍ മെമ്മോറിയല്‍. പിന്നില്‍ നമ്മുടെ ധീര ജവാന്മാര്‍ക്ക് കാവലായി ടോലോലിംഗ് മലനിര. മുന്‍പില്‍ അവര്‍ക്കായി എരിയുന്ന ഹൃദയാഗ്‌നിയായി അമര്‍ ജ്യോതി. ആ ഒരൊറ്റ കാഴ്ച മതി ഏതൊരു ഭാരതീയനേയും ദേശസ്‌നേഹി ആക്കി മാറ്റാന്‍.

അവിടെയുള്ള ലോക്കല്‍ ആര്‍മി യൂണിറ്റ് എന്നും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും, വാര്‍ മെമ്മോറിയലിന്റെ കാര്യങ്ങള്‍ ഭംഗിയായി നടത്തുകയും ചെയ്യുന്നു.

വാര്‍ മെമ്മോറിയലിന്റെ ഇടതുവശത്ത് ഒരു ഓര്‍മ്മകുടീരം ഉണ്ട്. അവിടെ കാര്‍ഗില്‍ ഉയരങ്ങളില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റകാരില്‍ നിന്ന് നമ്മുടെ മണ്ണ് ഒരിഞ്ചുപോലും നല്‍കാതെ തിരിച്ചുപിടിച്ച വീരഗാഥ നമുക്കായി ചിത്രങ്ങളിലൂടെ മനസ്സിലാക്കി തരുന്നു. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകളും മറ്റു യുദ്ധോപകരണങ്ങളും കാണാം.

ഒപ്പം… നെഞ്ച് പിളരുന്ന, അറിയാതെ നമ്മുടെ കണ്ണു നനക്കുന്ന ചില കത്തുകളും കാണാം…

ഷേര്‍ഷാ എന്ന ക്യാപ്റ്റര്‍ വിക്രം ബത്ര തന്റെ പ്രണയിനിക്കെഴുതിയ അവസാന കത്ത്, ക്യാപ്റ്റന്‍ വിജയാന്ത് ഥാപ്പര്‍ വീര്‍ ചക്ര, അദ്ദേഹം തന്റെ കുടുംബത്തിനായി എഴുതിയ കത്തില്‍ പറയുന്നു ”എന്റെ ഈ കത്ത് നിങ്ങളില്‍ എത്തുമ്പോള്‍ ഞങ്ങള്‍ സ്വര്‍ഗ്ഗലോകത്ത് സ്വാഗത വിരുന്നിലായിരിക്കും: എന്റെ നാടിനുവേണ്ടി ഞങ്ങള്‍ ജീവന്‍ നല്‍കുന്നു. അടുത്ത ജന്മം ഉണ്ടെങ്കില്‍ എനിക്കു വീണ്ടും പട്ടാളക്കാരനായി ജനിക്കണം”. അദ്ദേഹം ഒരു കാര്യം കൂടി പറയുന്നു. ”പറ്റുകയാണെങ്കില്‍ നിങ്ങള്‍ ഏവരും വന്നു കാണണം ഭാരത സേന ഓരോ പൗരന്റെയും ഭാവിക്കായി എത്ര കഷ്ടപ്പെട്ട് എവിടെയാണ് യുദ്ധം ചെയ്തത് എന്ന്….” ബാക്കി വായിക്കാന്‍ നമ്മളെക്കൊണ്ടാവില്ല, കാരണം നിറമിഴികള്‍ അതിനനുവദിക്കില്ല.

അങ്ങനെ എത്ര കത്തുകള്‍. പക്ഷെ ആ കത്തുകളെല്ലാം ഹൃദയം നുറുങ്ങുന്ന വേദനയിലും ദേശസ്‌നേഹം പകര്‍ന്നു നല്‍കുന്നവയാണ്. ഒരാള്‍ പോലും പരാതിയോ, പരിഭവമോ പറഞ്ഞില്ല.
വാര്‍ മെമ്മോറിയലിന്റെ വലതു വശത്താണ് വീരഭൂമി- ഭാരതത്തിനായി പല മിലിട്ടറി ഓപ്പറേഷനുകളില്‍ കാര്‍ഗില്‍ മണ്ണില്‍ വീരചരമം പ്രാപിച്ചവര്‍ക്കായുള്ള ഓര്‍മ്മക്കായി ഓരോരുത്തരുടെയും പേര് കൊത്തി വച്ചിട്ടുള്ള പുണ്യഭൂമി: പക്ഷെ ഈ ഭൂമിയിലേക്ക് ഇനി എത്ര പേര്‍…


മനസ്സില്‍ രാജ്യസ്‌നേഹം നിറച്ച് ഞങ്ങള്‍ അവിടെ തയ്യാറാക്കിയിരുന്ന ഒരു ചെറിയ ഡോക്യുമെന്ററി കാണാന്‍ പോയി. എങ്ങനെയാണ് കാര്‍ഗില്‍ യുദ്ധം നാം ജയിച്ചത് എന്ന് ”നമ്മുടെ വീര സൈനികരുടെ ഇതിഹാസ കഥ” – നമുക്ക് കാട്ടിത്തരുന്നു.
അവിടെ നിന്നും തിരിച്ചുപോരുമ്പോള്‍ മനസ്സ് പറഞ്ഞു ഇനിയും ഞാന്‍ വരും ഈ മണ്ണില്‍ എന്ന്.

അവിടെ നിന്നും നേരെ കാര്‍ഗില്‍ അതിര്‍ത്തിയിലുള്ള പോസ്റ്റിലേക്ക്. 13620 അടി ഉയരമുണ്ട് മേജര്‍ രണ്‍ഥാവാ പോസ്റ്റിലേക്ക്. മുകളിലേക്ക് കയറുമ്പോള്‍ ശ്വാസം മുട്ടാന്‍ വഴിയുണ്ട് എന്ന് മുന്നറിയിപ്പുണ്ടായിട്ടും ഞങ്ങള്‍ ആരും പിന്നോട്ട് മാറിയില്ല, 80 വയസ്സുള്ള സുബേദാര്‍ സാബ് പോലും കയറി.
അവിടെ വെള്ളം പോലും കുടിക്കാന്‍ കിട്ടില്ല. താഴെയുള്ള മഞ്ഞ് മലകള്‍ ഉരുകി കിട്ടുന്ന ജലമാണ്, മുകളില്‍ എത്തിച്ചു നല്‍കുന്നത്. ‘അത്രക്കു കഠിനമാണ് അവിടെയുള്ള ജീവിതം.’ എന്നിട്ടും ഞങ്ങള്‍ക്ക് വളരെ ഹൃദ്യമായ സ്വാഗതം ആര്‍മി നല്‍കി നല്ല ചൂടു ചായയും, വിഭവങ്ങളുമായി.

1947, 65, 71, 99- നാലു യുദ്ധത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ച ഭൂമിയാണ് രണ്‍ഥാവാ പോസ്റ്റ്. 65ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരുന്ന ഈ ഭൂമി മേജര്‍ രണ്‍ഥാവയുടെ നേതൃത്വത്തില്‍ നമ്മുടെ സൈനികര്‍ പിടിച്ചെടുത്തു. മേജര്‍ ബല്‍ജിത് സിംഗ് രണ്‍ഥാവാ (4 രജപുത്) 1965 മെയ് 17ന് ശത്രുസൈന്യത്തെ വളരെ ശക്തമായി നേരിട്ട് ഗുരുതരമായി പരുക്കേറ്റിട്ടും കാര്‍ഗില്‍ പോസ്റ്റ് പിടിച്ചെടുത്തു. ശേഷം അദ്ദേഹം വീരചരമം പ്രാപിച്ചു. മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തിന് മഹാവീര്‍ചക്ര നല്‍കി ആദരിച്ചു. രണ്ടുവട്ടം പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത, നയതന്ത്രപരമായി വളരെ പ്രാധാന്യമുള്ള ഈ മലനിര സമാധാന കരാര്‍ പ്രകാരം തിരിച്ചു നല്‍കി. പക്ഷെ 71-ല്‍ തിരിച്ചുപിടിച്ച ഭൂമി പിന്നെ തിരിച്ചു നല്‍കിയില്ല. അത് ഇന്നും മേജര്‍ രണ്‍ഥാവയുടെ പേരില്‍ തലയുയര്‍ത്തി ഭാരത സൈന്യത്തിന്റെ പൊന്‍ തൂവലായി നിലകൊള്ളുന്നു.

ദേശസ്‌നേഹം മനസ്സില്‍ നിറച്ച് മടക്കയാത്ര. അന്ന് ദ്രാസില്‍ തങ്ങി. പിറ്റേന്ന് ശ്രീനഗറിലേക്ക് മടക്കം. യാത്രാ വഴിയില്‍ സോജില പാസ് അതിമനോഹര ദൃശ്യം. സോജിലക്കുമുണ്ട് ധാരാളം കഥകള്‍ ‘മദ്രാസ് സാപ്പേര്‍സി’ന്റെ വീരകഥകള്‍. ചെങ്കുത്തായ മലനിരകളില്‍ അന്ന് യുദ്ധത്തിനായി ടാങ്കുകള്‍ എത്തിച്ച സൈന്യത്തിന്റെ മനോവീര്യത്തെ എത്ര പുകഴ്ത്തിയാലും പോര. അന്ന് സന്ധ്യയോടെ ഞങ്ങള്‍ ശ്രീനഗറില്‍ തിരിച്ചെത്തി.

പിറ്റേന്ന് ശ്രീനഗര്‍ വാര്‍ മെമ്മോറിയല്‍ സന്ദര്‍ശിച്ചു. അവിടെ ഞങ്ങള്‍ ഏവരും ധീര സൈനികര്‍ക്ക് ആദരവര്‍പ്പിച്ചു. പിന്നീട് പാനി മന്ദിര്‍, ആര്‍മി മ്യൂസിയം, എന്നിവ കണ്ട് കാശ്മീരിലെ പൂര്‍വ്വ സൈനികരുമായി കൂടിക്കാഴ്ച, അടുത്ത ദിവസം ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം, ഉച്ചക്ക് ശേഷം ദാല്‍ ലേക്കില്‍ ബോട്ടിങ്. 8ന് മടക്കം.

ഞങ്ങള്‍, ഞാന്‍, സൈന്യ മാതൃശക്തി ജനറല്‍ സെക്രട്ടറി ലത.വി, ട്രഷറര്‍ സുഗത.പി, ഉറപ്പു പറഞ്ഞു: നമ്മള്‍ വീണ്ടും വരും ഈ പുണ്യഭൂമിയില്‍, ഈ ഈശ്വരന്മാരുടെ ദര്‍ശനത്തിനായി….
ജയ് ഹിന്ദ്
വന്ദേ ഭാരതമാതരം

 

Tags: കാര്‍ഗില്‍മേജര്‍ അമ്പിളി ലാല്‍കൃഷ്ണ
ShareTweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies