ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ ഫോണില്‍ അമ്മാവനുമായി നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
‘അയ്യയ്യോ..മലയാളം ചാനലുകളിലെ വാര്‍ത്തകള്‍ മഹാ മോശം.’
‘എന്നിട്ടും എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും അത് തന്നെ കാണുന്നു എന്നുള്ളതുകൊണ്ടാണല്ലോ ചാനലുകാര്‍ പിടി വിടാത്തത്.’ എന്ന് ഞാന്‍.
‘അത് ശരിയാ.. ഇനി ആര്? ആരെ ചതിച്ചു? എങ്ങനെ ചതിച്ചു? എന്ന ഉദ്വേഗം ആളുകളിലുണ്ടാക്കിയാല്‍ പിന്നെ അങ്ങനെയല്ലേ? നാറ്റക്കേസുകള്‍ കേള്‍ക്കാന്‍ ആളു കൂടും.’ അമ്മാവന്‍ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
‘അത് ശരിയാ.. വെള്ളിത്തിരയില്‍ വരുന്നവരുമായി പ്രേക്ഷകര്‍ക്ക് ഒരു ബന്ധമുണ്ടാവും. അവര്‍ക്ക് നടീനടന്മാര്‍ അടുത്തറിയുന്ന സ്വന്തക്കാരാണെന്ന തോന്നലുണ്ടാകും. അതിനാലാണ് ഇത്രയും ആകാംക്ഷ. പടം കണ്ടാല്‍ അപ്പൊഴേ കഥാപാത്രങ്ങളേയും അഭിനയിച്ചവരേയും എങ്ങനെ മറക്കാന്‍? പണ്ടാണെങ്കില്‍ വേറെ കാഴ്ചയ്ക്കും വിനോദത്തിനും അവസരമുണ്ടായിരുന്നില്ല. അതിനാല്‍ ഒരു സിനിമ കണ്ടാല്‍ അതിന്റെ കാഴ്ചകള്‍ ബ്ലാക് ആന്റ് വൈറ്റ് ആയിരുന്നിട്ട് കൂടി മനസ്സില്‍ തങ്ങി നില്ക്കും. അതുപോലെ പാട്ടും.’
‘ഇന്ന് അങ്ങനെയല്ലല്ലോ?’
‘ശരിയാണ്.. ഇന്ന് ഏത് പാട്ടിലേയും വരികള്‍ ഓര്‍മ്മയില്‍ നില്ക്കില്ല, വരില്ല, വരികളില്‍ സാഹിത്യമില്ല, സംഗീതം വെറും യാന്ത്രികം, പാടുന്നവര്‍ ഉറക്കച്ചടവോടെ എന്തോ മൂളുന്നവരോ പിറുപിറുക്കുന്നവരോ ആയിരിക്കുന്നു. ഭോഗാലസതയാണ് സ്ഥായീഭാവം.’
‘ഹ..ഹ..നമുക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റാത്തത് ജനറേഷന്‍ ഗ്യാപ്പ് കൊണ്ടായിരിക്കാം. എന്നാലും തീം സെലക്ട് ചെയ്യുന്നതിലും കഥകളിലും മലയാള സിനിമകള്‍ ആധുനികമാണെന്ന് ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞു.’
‘ബോള്‍ഡ് ആയ നടികളും സംവിധായകരും നമുക്കുണ്ട്. പരീക്ഷണ സിനിമകളും ഉണ്ട്. കഴിവുള്ളവര്‍ അനേകം ഉണ്ട്.’
അമ്മാവന്റെ മകളുടെ ഭര്‍ത്താവ് ഡോക്ടറാണെങ്കിലും കുറച്ച് കാലം കന്നഡ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അപ്പോള്‍ സിനിമയോട് ബന്ധം ഉണ്ട്.
‘ശരിയാണ്. പക്ഷേ സിനിമാ മേഖലയെ മൊത്തം കള്ളക്കടത്തിനും സെക്‌സിനും കൂട്ടിക്കൊടുപ്പിനും ‘പ്രബലഗ്രൂപ്പ്’ കളിയ്ക്കും കുതികാല്‍ വെട്ടിനും ഇപ്പോള്‍ മയക്ക്മരുന്ന് കച്ചവടത്തിനും ദേശദ്രോഹ പരിപാടികള്‍ക്കും കൂടി ഉപയോഗിച്ച് വരുകയാണ്. അതാണ് അധ:പ്പതനത്തിലേയ്ക്ക് നയിച്ചത്.’
‘ഒരു കൂട്ടം കശ്മലര്‍ രാഷ്ട്രീയക്കളി കളിച്ച് വേര്‍തിരിവ് സൃഷ്ടിച്ചു. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ വികസനം കൊണ്ടുവരുമ്പോള്‍ അതിനെ നടീനടന്മാര്‍ എതിര്‍ക്കുന്നതെന്തിന്? ഒരു നടി ഭാരതാംബയായി വേഷം കെട്ടിയതിനെ പരിഹസിക്കുക, അവരെ വിലക്കുക, സിനിമയില്‍ ചില സമുദായങ്ങളെ അവഹേളിച്ചും കൊള്ളിച്ചുകൊണ്ടും ഡയലോഗുകള്‍ തിരുകുക എന്നീ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ മലയാള സിനിമയ്ക്ക് കളങ്കം ചാര്‍ത്തി.’
‘വെറും ലൈംഗിക ആരോപണങ്ങള്‍ മാത്രമല്ല മൂല്യച്യുതിയ്ക്ക് കാരണം. സര്‍വത്ര മലീമസമായിരിക്കുന്നു.’
‘ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറഞ്ഞു. ധനികരും പ്രബലരും ശക്തിയുള്ളവരും സിനിമയില്‍ സ്വാധീനമുപയോഗിച്ച് പലതും ചെയ്യും. അത് മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമാണ് എന്ന്.’
‘ഇവിടത്തെ മുതലാളിമാര്‍ കമ്മ്യൂണിസ്റ്റുകളാണ്, അവരാണ് പരമ ദുഷ്ടരായ പ്രബലര്‍. അവരെ, അവരുടെ ചെയ്തികളെ ന്യായീകരിക്കുകയാണ് ഈ സാംസ്‌കാരികമന്ത്രി ചെയ്തത്.’
‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹിന്ദിയിലെ ഒരു പ്രശസ്ത നടന്‍ അധികാരസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന കാരണത്താല്‍ മാസങ്ങളോളം സമരം ചെയ്തവര്‍ കേരളത്തിലെ സിനിമയുമായി ബന്ധപ്പെട്ട സകല സ്ഥാനങ്ങളിലും തങ്ങളുടെ ആള്‍ക്കാരെ നിയമിച്ചു. എങ്കിലും മറ്റു രാഷ്ട്രീയക്കാര്‍ മൗനം പാലിച്ച് മര്യാദ കാട്ടി.’
‘കലാമണ്ഡലത്തില്‍ മല്ലികാ സാരാഭായിയെ കൊണ്ടുവന്നത് അവരുടെ കഴിവ് മാത്രം നോക്കിയല്ലാ എന്ന് ഏവര്‍ക്കും അറിയുന്നതല്ലേ? തങ്ങള്‍ക്ക് എന്തും ആവാം അത് മറ്റുള്ളവര്‍ ചെയ്താല്‍ ഘോര അപരാധം.’
‘ധൈര്യമുണ്ടെങ്കില്‍ പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന പോലെ നടീനടന്മാര്‍ക്ക് ശമ്പളം നിശ്ചയിക്കട്ടെ. അപ്പോള്‍ കാണാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയനില്‍ നിന്ന് ഒരു സംഘം നടീനടന്മാര്‍ മുംബൈയിലെത്തി. ഇവിടത്തെ അഭിനേതാക്കളുടെ ആര്‍ഭാടമായ രാജകീയജീവിത സാഹചര്യങ്ങള്‍ കണ്ട് അവര്‍ ഞെട്ടിപ്പോയത്രെ. അവര്‍ക്ക് അവിടെ എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം മാത്രമേ കിട്ടൂ എന്നും അക്കാലത്തെ പത്രങ്ങളില്‍ വന്നിരുന്നു.’
‘കമ്മ്യൂണിസ്റ്റുകള്‍ അസത്യവാദികളും അധര്‍മ്മികളുമാണ്. അവര്‍ സിനിമയില്‍ ഇടപെടുമ്പോള്‍ ആ മേഖല നശിക്കും. നശിപ്പിക്കും. കുട്ടികളെക്കൊണ്ട് ആഭാസചിത്രം വരപ്പിച്ച്, അസഭ്യ കവാടങ്ങള്‍ തീര്‍ക്കുന്നവരും പാര്‍ട്ടിയിലെ ചുമതല വഹിക്കുന്ന മുതിര്‍ന്നവര്‍ ഭൂരിപക്ഷം പേരും അസാന്മാര്‍ഗ്ഗികളും ആവുമ്പോള്‍ അവര്‍ക്കെങ്ങനെ നേരിന്റെ കൂടെ നില്ക്കാന്‍ പറ്റും?’
‘അമ്മാവന്‍ പറഞ്ഞത് സത്യമാണ്. ഇന്നിപ്പോള്‍ ചിലര്‍ പറയുമ്പോലെ ആ പാര്‍ട്ടിയിലെ സ്ത്രീകളെ ആളുകള്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു.’
‘ഇതിനൊക്കെ ഒരറുതി എങ്ങനെ ഉണ്ടാകും?. ഒരുപക്ഷേ എല്ലാം നല്ലതിനാവാം.. ആര്‍ക്കറിയാം?’
എന്ന് അമ്മാവന്‍ പറഞ്ഞവസാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.
‘അറുതി ഉടന്‍ ഉണ്ടാവും. നടീനടന്മാരുടെ പിന്നാലെ പോകേണ്ട ഒരാവശ്യവുമുണ്ടാവില്ല. ഇത്രയധികം ധനം ദുര്‍വ്യയം ചെയ്യേണ്ട കാര്യവുമില്ല. നല്ല ഒന്നാംതരം നടീനടന്മാരെ ഏ.ഐ. എന്ന നിര്‍മ്മിതബുദ്ധി ഉണ്ടാക്കിത്തരും.
ഏതുവിധേനയും അവര്‍ അഭിനയിക്കും. കഥയും, തിരക്കഥയും പാട്ടും ഏ.ഐ എഴുതും. ആനിമേഷന്‍ വേണമെങ്കില്‍ അങ്ങനെ അല്ലെങ്കില്‍ ഏറ്റവും റിയലിസ്റ്റിക്കായ ആളുകളെപ്പോലെയുള്ള ക്യാരക്ടറുകള്‍. അതെല്ലാം ഉടന്‍ ഉണ്ടാവും. ഈ ആഭാസകഥകളെല്ലാം നില്ക്കും. എന്തൊക്കെയായിരുന്നു പ്രശസ്തനടന്‍ പോര..മഹാനടന്‍, മെഗാസ്റ്റാര്‍, ഫാന്‍സ് അസോസിയേഷനുകള്‍…അഹങ്കാരം അരുത്. അത് ആര്‍ക്കും നല്ലതല്ല. നടീനടന്മാരായാലും രാഷ്ട്രീയക്കാരായാലും പത്രക്കാരായാലും.
‘നാ അഹങ്കാരാത് പരോ രിപു’ എന്ന് ഉപനിഷദ് വാക്യം. അഹങ്കാരത്തേക്കാള്‍ വലിയ ശത്രു വേറെയില്ല.
‘ശരി. എന്നാല്‍ നിര്‍ത്താം നമ്മള്‍ കുറേയേറെ പറഞ്ഞു.’ എന്ന് പറഞ്ഞ് അമ്മാവന്‍ ഫോണ്‍ വെച്ചു.
‘സ്വസ്തി’ എന്ന് പറഞ്ഞ് ഞാനും.