മോഹിനിയാട്ടത്തെ കുരിശില്‍ കയറ്റി അതിന്റെ മുമ്പില്‍ വെച്ച് ജാതിയുടെയും നിറത്തിന്റെയും പേരില്‍ പോര്‍വിളിക്കാം, അധിക്ഷേപിക്കാം, അത് ആഘോഷമാക്കാം ഒരു കുഴപ്പവുമില്ല. എന്നാല്‍ അതേ സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റത്ത് ചങ്ങനാശ്ശേരിയില്‍ ജാതിയുടെ പേരില്‍ ഭരണഘടന നല്‍കുന്ന പൗരാവകാശം പോലും കീഴ്ജാതിക്കാര്‍ക്ക് നിഷേധിക്കുന്നവര്‍ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ ധൈര്യമില്ല. കാരണം ജാതീയ വിവേചനം പ്രഖ്യാപിക്കുന്ന ഫത്വ ജമാഅത്ത് കമ്മറ്റിയുടെതാണ്. ജമാഅത്ത് കമ്മറ്റിയുടെ ജാതിവിവേചനം നീണാള്‍ വാഴട്ടെ! ചങ്ങനാശ്ശേരി ജമാഅത്ത് കമ്മറ്റിയുടെ പരിധിയിലുള്ള അനീഷ് സാലി എന്ന മുസ്ലിം യുവാവ് കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. അതാണ് കമ്മറ്റിയെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ കീഴ്‌നടപ്പുകാര്‍ ആയതിനാല്‍ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് സെക്രട്ടറിയുടെ ഫത്വ. ഒസ്സാന്‍, ലബ്ബായി, മൊദീന്‍ വിഭാഗക്കാരാണ് കീഴ്‌നടപ്പുകാര്‍ എന്ന ജാതിയില്‍ പെടുന്നവര്‍. ഒസ്സാന്‍ ബാര്‍ബര്‍ ജോലിക്കാരാണ്. ലബ്ബായി ശവസംസ്‌കാര ചടങ്ങ് നടത്തുന്നവര്‍. മൊദീന്‍ ബാങ്കുവിളിക്കുന്നവര്‍. ഇവരെല്ലാം തൊട്ടുകൂടാന്‍ പാടില്ലാത്ത താഴ്ന്ന ജാതിക്കാര്‍ എന്നാണ് കണക്കാക്കുന്നത്.
ജമാഅത്ത് കമ്മറ്റിയുടെ സവര്‍ണമേധാവിത്വം വളരെ പച്ചയായാണ് ജാതിവിവേചനം കാണിക്കുന്നത്. അനീഷ് സാലി വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും അനുകൂലവിധി നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ജമാഅത്ത് കമ്മറ്റി അത് അംഗീകരിച്ചിട്ടില്ല. മുസ്ലിം സമുദായത്തിനിടയില്‍ ജാതീയത ഇല്ല എന്നാണ് അവകാശവാദമെങ്കിലും യാഥാര്‍ത്ഥ്യം എന്താണെന്നാണ് ചങ്ങനാശ്ശേരിയില്‍ കണ്ടത്. ജാതീയത എന്നു കേട്ടാല്‍ സവര്‍ണമേധാവിത്വം എന്ന് വിളിച്ചു കൂവി ഹിന്ദു സമുദായത്തിനെതിരെ പടയെടുക്കുന്ന സാംസ്‌കാരിക നായകര്‍ക്ക് മുസ്ലിം സമൂഹത്തില്‍ സാമൂഹ്യ നവോത്ഥാനം വേണമെന്നു തോന്നുന്നേയില്ല. അവരോട് നവോത്ഥാനം പ്രസംഗിച്ചാല്‍ സ്വന്തം തല അവിടെ തന്നെ ഉണ്ടാകുമോ എന്ന ഭയം തന്നെ കാരണം.