Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഔഷധം

കെ.ജി.രഘുനാഥ്‌

Print Edition: 15 March 2024

സര്‍ഗാത്മകതയുടെ ഇന്ദ്രജാലം
ആചാര്യശ്രീ രാജേഷ്
വേദവിദ്യാപ്രകാശന്‍
കോഴിക്കോട്
പേജ്:216 വില: 360 രൂപ

സന്മനസ്സുകള്‍ തനിക്കറിയാവുന്ന നല്ല കാര്യങ്ങളെക്കുറിച്ച് സുഹൃത്തുക്കളോടും വേണ്ടപ്പെട്ടവരോടും സംസാരിക്കും. ഉത്തമനായ ആചാര്യന്‍ ജ്ഞാനത്തെ ആര്‍ജ്ജിച്ച് അത് ശിഷ്യന്മാര്‍ വഴി എല്ലാവരിലേക്കും എത്തിക്കും. ആചാര്യശ്രീ രാജേഷ് രണ്ടുകൂട്ടത്തിലും പെടുന്നയാളാണ്. വേദോപനിഷത്തുക്കള്‍ ആഴത്തില്‍ പഠിച്ചപ്പോള്‍ വര്‍ത്തമാനകാലത്ത് ഹൃദയശുദ്ധിയോടെ ആനന്ദത്തോടെ ജീവിക്കാനുള്ളതെല്ലാം വേദത്തിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തനിക്കു ലഭിച്ച ആനന്ദം, വേദങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ലളിതമായ ഭാഷയില്‍ പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം ശ്ലാഘനീയമാണ്.

ആചാര്യശ്രീ രാജേഷ് രചിച്ച ‘സര്‍ഗ്ഗാത്മകതയുടെ ഇന്ദ്രജാലം’ എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത ഗഹനമായ കാര്യങ്ങളെ സാമാന്യജ്ഞാനമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് അവതരിപ്പിക്കുന്നത് എന്നതാണ്.

ഇന്ന് നമ്മള്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ലളിതമായ മാര്‍ഗ്ഗത്തിലൂടെ പരിഹാരം കണ്ടെത്താനാണ് ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുള്ളത്. അല്പം ശ്രദ്ധവച്ചാല്‍ നമ്മളില്‍ ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ചൈതന്യത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കിമാറ്റാന്‍ കഴിയുമെന്ന് ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

പാശ്ചാത്യ വിദ്യാഭ്യാസ പദ്ധതികളെ അനുകരിച്ച്, ഭാരതീയവിദ്യാഭ്യാസ രീതികളെ അവഗണിച്ചതിന്റെ ഫലം നാം അറിയാന്‍ തുടങ്ങിയിരിക്കുന്നു. സവിശേഷ സിദ്ധികളുള്ള മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ് ഏതൊരു മികച്ച വിദ്യാഭ്യാസ പദ്ധതിയുടെയും ലക്ഷ്യം. ആ ലക്ഷ്യം വേദസൂക്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ആധുനികകാലത്തെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നാണ് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത്. അതിനായി അദ്ദേഹം നല്‍കുന്ന ലഘു ഉപായങ്ങള്‍ മന്ത്രശക്തിപോലെ വായനക്കാരെ നവീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പ്രശ്‌നങ്ങളെ നേരിടാന്‍ പലപ്പോഴും തടസ്സമായി നില്‍ക്കുന്നത് ആത്മശങ്കയാണ്. പതിനഞ്ച് അദ്ധ്യായങ്ങളുള്ള പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം ആത്മശങ്കയെ ഇല്ലാതാക്കാനുള്ള വഴികളാണ് നിര്‍ദ്ദേശിക്കുന്നത്. വേദമന്ത്രങ്ങളെ വ്യാഖ്യാനിച്ച് ലളിതമായ ആറു കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞിട്ടുള്ളത് ആധുനിക മനശ്ശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്.

രണ്ടാമത്തെ അദ്ധ്യായത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള ഒന്‍പത് വേദസൂത്രങ്ങളുടെ ലളിതവ്യാഖ്യാനമാണ്. സ്വന്തം കഴിവില്‍ വിശ്വാസം ജനിക്കാന്‍ ഉതകുന്ന ഒന്‍പതു കാര്യങ്ങളാണ് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നത്. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഏതൊരാള്‍ക്കും ആത്മവിശ്വാസം ലഭിക്കും എന്ന് ഉറപ്പാണ്.

”ന പര്‍വ്വതാസോ യദഹം മനസ്യേ…” ‘എന്റെ ദൃഢനിശ്ചയത്തെ പര്‍വ്വതത്തിനുപോലും തടഞ്ഞുനിര്‍ത്താന്‍ ആവില്ല’ എന്ന് പറയുന്ന ഋഗ്വേദത്തിലെ മന്ത്രത്തിന്റെ കരുത്ത് അപാരമാണെന്ന് ഉദാഹരണ സഹിതം ഒന്‍പതു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
‘ആത്മാവിനെ ആത്മാവുകൊണ്ട് ജയിച്ചവന് ആത്മാവ് ബന്ധുവാണ്. ജയിക്കാന്‍ കഴിയാത്തവന്, ആത്മാവ് ശത്രുവാണ്.’ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഈ ഗ്രന്ഥം വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. വിദഗ്ദ്ധനായ ഒരു മനശ്ശാസ്ത്രജ്ഞന്റെ മികവ് കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നുണ്ട്.

വര്‍ത്തമാന കാലത്തില്‍ ജീവിക്കാനുള്ള ഒന്‍പതു വേദതന്ത്രങ്ങളാണ് മൂന്നാമത്തെ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്. സന്തോഷത്തോടെ ജീവിക്കാനാണ് എതൊരാളും ആഗ്രഹിക്കുന്നത്. അത് അത്ര പെട്ടെന്ന് നടക്കില്ല എന്നതാണ് സത്യം. എന്നാല്‍ വേദമന്ത്രങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു മന്ത്രങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി എന്തെന്ന് നന്നായി മനനം ചെയ്തിട്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിക്കാനുള്ള വഴികള്‍ പറഞ്ഞുതരുന്നത്.

‘നിങ്ങള്‍ക്ക് പറക്കാനാകുന്നില്ലെങ്കില്‍ ഓടുക. ഓടാനാകുന്നില്ലെങ്കില്‍ നടക്കുക. നടക്കാനും ആകുന്നില്ലെങ്കില്‍ ഇഴയുക. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടു പോയിക്കൊണ്ടിരിക്കുക.’ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞ ഈ കാര്യം സമാനമായ അര്‍ത്ഥത്തില്‍ വേദമന്ത്രങ്ങളില്‍നിന്ന് കണ്ടെത്തിയാണ് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത്.

‘കൃതജ്ഞത’ എന്ന നിധിയെക്കുറിച്ച് എന്തറിയാം എന്ന നാലാമത്തെ അദ്ധ്യായത്തില്‍ ജീവിതത്തില്‍ നാം വിസ്മരിച്ചു പോകുന്ന നന്ദി എന്ന മാന്ത്രിക മനോഭാവത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. നന്ദി അല്ലെങ്കില്‍ കൃതജ്ഞത പ്രകടിപ്പിക്കുക വഴി ഒരാളുടെ മനസ്സില്‍ ഉണ്ടാകുന്ന മാറ്റം പ്രവചനാതീതമായിരിക്കും. അതുകൊണ്ടാണ് ഗ്രാറ്റിട്യൂഡ് വൈറ്റമിന്‍ ജീ ആണെന്ന് പറയുന്നത്. കൃതജ്ഞത ചിലപ്പോള്‍ നമ്മള്‍ നമ്മോടുതന്നെ പ്രകടിപ്പിക്കേണ്ടതുണ്ട്.

എല്ലാദിവസവും നമുക്ക് കിട്ടിയ നേട്ടത്തെക്കുറിച്ചും കോട്ടത്തെക്കുറിച്ചും നമ്മോടു പറയാന്‍ മാറ്റിവയ്ക്കുന്ന സമയം ധ്യാനംതന്നെയാണ്. ധ്യാനത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് ഗ്രന്ഥകാരന്‍ ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.

അദ്ധ്യായം അഞ്ചില്‍ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനുള്ള മന്ത്രത്തിന്റെ ശക്തിയെക്കുറിച്ചാണ് പറയുന്നത്. മനോബലത്തെ ഒരു സുഹൃത്തിനെപ്പോലെ ഒപ്പം കൂട്ടാനാണ് നിര്‍ദ്ദേശിക്കുന്നത്. ജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ദുഃഖങ്ങള്‍ നമ്മളെ ഉയര്‍ത്താനും ഉണര്‍ത്താനും വരുന്ന ചങ്ങാതിമാരാണ് എന്ന ഭാവത്തില്‍ സ്വീകരിക്കാനാണ് ആചാര്യന്മാര്‍ എക്കാലത്തും പറഞ്ഞിട്ടുള്ളത്. സൂര്യനു തുല്യമായ പ്രകാശം ഓരോ മനുഷ്യനിലും കുടികൊള്ളുന്നുണ്ടെന്ന് വേദങ്ങളില്‍ പറയുന്ന മന്ത്രങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് അരക്ഷിതാവസ്ഥ ഇല്ലാതാക്കാനുള്ള ഉപായങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതിയിട്ടുള്ളത്. ആത്മവിശ്വാസത്തിന് ഉതകുന്ന മന്ത്രങ്ങളെ ഉരുക്കഴിക്കുന്നതുവഴി മനസ്സിന് അപാരമായ ശക്തി ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമ്മള്‍കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചിന്തിക്കുന്നതിനുപകരം തനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതാണല്ലോ ഉത്തമം.

ഭൗതികമായ അംഗീകാരങ്ങള്‍ക്കുവേണ്ടിയല്ല നമ്മള്‍ പ്രയത്‌നിക്കേണ്ടതെന്നു പറഞ്ഞുകൊണ്ട് സ്വാഭിമാനവും ഉത്സാഹവും വളര്‍ത്താനുള്ള വേദമന്ത്രങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ആറാം ആദ്ധ്യായത്തില്‍. വിഷലിപ്തമായ സുഹൃത്തുക്കളെ നേരത്തെതന്നെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്തണം. ‘സുഹൃത്ത് സരളതകൊണ്ട് സേവിക്കുന്നവനും കപടരഹിതനുമാകണം’ എന്ന വേദങ്ങളിലെ സൂക്തങ്ങളുടെ വ്യാഖ്യാനത്തിലൂടെ നല്ല സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് പറയുന്ന ഭാഗം വളരെ സൂക്ഷ്മതയോടെയാണ് ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതൊക്കെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം എത്ര ധന്യമാകുമെന്ന് ഞാന്‍ അറിയാതെ ചിന്തിച്ചു പോയി. ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ വരികളാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. നമ്മേ പരിചരിക്കാന്‍ ഒരു പറ്റം ആളുകള്‍ ചുറ്റുപാടും നില്‍ക്കുമ്പോള്‍ കടല്‍പോലെ അഗാധമായ ആഴമുള്ള ജീവിതം പശുക്കുളമ്പില്‍ കിടക്കുന്ന ജലം പോലെ നിസ്സാരമായി തോന്നും.

എട്ടുവിധമുള്ള സുഹൃത്തുക്കളെ അകറ്റിനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ദുര്‍ബ്ബലപ്പെടുത്തുന്ന വാക്കുകള്‍ ഒരിക്കലും ആരോടും പറയരുതെന്ന് വേദം നമ്മേ പഠിപ്പിക്കുന്നുണ്ട്. അതീവ ഗൗരമായി നാം സ്വീകരിക്കേണ്ടതാണ് ഈ അദ്ധ്യായം. ‘വിദ്വാന്മാരുടെ വാണിയില്‍ മംഗളമായ ലക്ഷ്മി വസിക്കുന്നു എന്ന് വേദമന്ത്രത്തില്‍ പറയുന്നതിന്റെ പൊരുള്‍ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

‘ഇതറിഞ്ഞാല്‍ നിങ്ങളുടെ ജീവിതംതന്നെ മാറിപ്പോകും’ എന്ന പേരിട്ട ഏഴാം അദ്ധ്യയത്തില്‍ നമ്മുടെ ദുഃഖത്തിന് കാരണം നാം തന്നെയാണെന്ന് സമര്‍ത്ഥിക്കുന്നു. ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’ എന്ന ഉള്ളൂരിന്റെ കവിതാശകലത്തെ സ്വീകരിച്ചുകൊണ്ട് അതിമനോഹരമായാണ് നമ്മുടെ ജീവിതത്തിന്റെ ദിശമാറ്റാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ഗ്രന്ഥകാരന്‍ നല്‍കുന്നത്. മനസ്സ് മനുഷ്യന്റെ ഉള്ളിലുള്ള പൂജ്യദേവനാണെന്ന വേദങ്ങളില്‍ പറഞ്ഞിട്ടുള്ളതിനെയാണ് ആചാര്യന്‍ വ്യാഖ്യാനിക്കുന്നത്.

നമ്മുടെ മനസ്സ് മഹത്തായ ചിന്തകള്‍കൊണ്ടു നിറയ്ക്കുന്നതുവഴി നമ്മള്‍ ദേവനായി മാറുന്നു. നമ്മുടെ മനോഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍വഴി ജീവിതത്തെ വര്‍ണ്ണാഭമാക്കി മാറ്റാമെന്നാണല്ലോ ആധുനിക മനശ്ശാസ്ത്രവും പറയുന്നത്. നല്ല മനഃസ്ഥിതി നല്ല ഫലങ്ങള്‍ തരുന്നു. അത് ജീവിതത്തില്‍ വിജയം കൊണ്ടുവരുമെന്ന് ആചാര്യന്‍ നമുക്ക് ഉറപ്പു തരികയാണ്.

വന്‍വിജയം നേടാനുള്ള വേദമന്ത്രം എന്ന എട്ടാം അദ്ധ്യായം വിജയത്തിലേക്കു നയിക്കാന്‍ ഉതകുന്ന കാര്യങ്ങളാണ് അക്കമിട്ട് പറയുന്നത്. ഏറ്റവും പ്രധാനമായി തോന്നിയത് ജീവിതം, ലക്ഷ്യത്തില്‍ അധിഷ്ഠിതമായിരിക്കണം എന്ന ആദ്യത്തെ കാര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്ന ലക്ഷ്യമല്ല, മറിച്ച് നമ്മള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ലക്ഷ്യമാകണം നമ്മള്‍ ഉന്നം വയ്‌ക്കേണ്ടത്. വിജയിച്ചവരെല്ലാം പരാജയം നുണഞ്ഞവരാണെന്ന് ഓര്‍ത്തുകൊണ്ട് ജ്ഞാനവും കര്‍മ്മവും ഒരേ ലക്ഷ്യത്തിനായി കൂട്ടിയോജിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ല.

‘വ്യക്തിത്വവികാസവും വനസ്‌നാനവും’ എന്ന ഒന്‍പതാം അദ്ധ്യായത്തില്‍ പ്രകൃതിയുമായും പരിസ്ഥിതിയുമായും അടുപ്പം പുലര്‍ത്തുകവഴി ഒരാളില്‍ ഉണ്ടാകുന്ന പരിവര്‍ത്തനത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. പ്രാചീനകാലത്ത് വിദ്യാഭ്യാസം വനാന്തരങ്ങളിലെ ഗുരുകുലങ്ങളില്‍ അഭ്യസിച്ചതിന്റെ കാരണം വ്യക്തമാണ്. പ്രകൃതിയോടുള്ള തന്മയീഭാവം ഉത്തമഗുണങ്ങളെ ഉണര്‍ത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജബാലയുടെ മകനായ സത്യകാമന്റെ കഥ പറഞ്ഞുകൊണ്ടാണ് വനവുമായുള്ള അടുപ്പം ഒരുവനില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഭാരതം ലോകരാജ്യങ്ങളുടെ നെറുകയിലേയ്ക്ക് കയറണമെങ്കില്‍ ചെയ്യേണ്ടതെന്തെന്നു ഒരു പ്രവാചകനെപ്പോലെയാണ് ആചാര്യന്‍ ഈ അദ്ധ്യായത്തില്‍ എഴുതിയിട്ടുള്ളത്.

ഈ ഗ്രന്ഥത്തിലെ എല്ലാ അദ്ധ്യായങ്ങളെക്കുറിച്ചും ഞാന്‍ പറയാന്‍ ശ്രമിക്കുന്നില്ല. പറഞ്ഞ അദ്ധ്യായങ്ങളെക്കാള്‍ മികച്ചതാണ് തുടര്‍ന്നു വരുന്ന അദ്ധ്യായങ്ങളും. ശ്രദ്ധയും ഏകാഗ്രതയും നേടാനുള്ള പ്രാചീനസൂക്തങ്ങള്‍, സമൃദ്ധിനേടാനുള്ള വേദ വഴിയെന്ത്? സങ്കല്പശക്തികൊണ്ട് അപ്രാപ്യലോകങ്ങളെ എങ്ങനെ സൃഷ്ടിക്കാം, ഭയമില്ലാതാക്കാനുള്ള സൂത്രവാക്യം, വ്യക്തിത്വം, സത്യം, കളവ്, അന്തര്‍ജ്ഞാനത്തിന്റെ രഹസ്യമെന്ത്? എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ഏറെ പറയാനുണ്ട്. അവസാനഭാഗത്തു ചേര്‍ത്തിട്ടുള്ള അഭ്യാസം പരീക്ഷ എഴുതുന്ന കുട്ടിയുടെ ഭാവത്തോടെയുള്ളതാണ്. വായനക്കാരന് സ്വയം വിലയിരുത്താനുള്ള അവസരംകൂടി നല്‍കുന്നുണ്ട്. പുസ്തകം വായിച്ചതിന് എന്തു ഫലമുണ്ടായി എന്നു ചിന്തിക്കാനും ഈ അഭ്യാസം സഹായകമാണ്.

പ്രചോദനപരങ്ങളായ അനവധി ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും അവയൊന്നും സര്‍ഗാത്മകതയുടെ ഇന്ദ്രജാലം എന്ന ഗ്രന്ഥത്തോളമെത്തില്ല എന്ന് ഉറപ്പിച്ചു പറയാനാകും. ഈ പുസ്തകത്തിന്റെ ഒരു കോപ്പി എല്ലാ വീട്ടിലും ഉണ്ടാവുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല ജീവിതത്തെ കൂടുതല്‍ ആനന്ദകരവും ആത്മസംതൃപ്തി നിറഞ്ഞുതുമാക്കാന്‍ ഈ ഗ്രന്ഥത്തിന് അപാരമായ ശക്തി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Share21TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies