Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

അനുഭവപാഠങ്ങളുടെ ആത്മവിദ്യാലയം

സംഗീത്

Print Edition: 16 February 2024

കര്‍മ്മണ്യതയെ ധ്യേയപന്ഥാവാക്കിയ വ്യക്തിയുടെ ജീവിതം പലപ്പോഴും ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമായിരിക്കും. മഹാത്മാക്കളായ പലരുടെയും ആത്മകഥകള്‍ കാലത്തിന്റെ ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്. പത്തനംതിട്ടയില്‍ ജനിച്ച്, അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച്, എന്‍.എസ്.എസിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവസാന്നിധ്യമായി മാറിയ മഞ്ചേരി ഭാസ്‌കരന്‍പിള്ളയുടെ ആത്മകഥയാണ് ‘ആത്മവിദ്യാലയം’.

എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും മഞ്ചേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റുമൊക്കെയായിരുന്ന മഞ്ചേരി ഭാസ്‌കരന്‍പിള്ള അനുഭവപാഠങ്ങളുടെ ആത്മവിദ്യാലയം അനുവാചകര്‍ക്കായി തുറന്നിടുകയാണ്. ‘ഈ ജീവിതകഥയില്‍ പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിനാല്‍ ചില അപ്രിയസത്യങ്ങള്‍ പറയേണ്ടി വന്നിട്ടുമുണ്ട്. അതൊന്നും വ്യക്തിപരമായ എന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല, പകരം വരുംതലമുറകള്‍ക്ക് പാഠമാകാനും അവരുടെ കൈകളില്‍ കറ പുരളാതിരിക്കാനുമുള്ള ഒരു അധ്യാപകന്റെ ഉപദേശമായി കണക്കാക്കണം’ എന്ന് ആമുഖത്തില്‍ അദ്ദേഹം പറയുന്നു.

സാമുദായിക സംഘടനാ പ്രവര്‍ത്തനവുമായി ഇഴുകിച്ചേര്‍ന്ന ഗ്രന്ഥകാരന്‍ തന്റെ ജീവിതവും എന്‍എസ്എസുമായുള്ള ബന്ധത്തിന്റെ ആഴവും പുസ്തകത്തില്‍ വരച്ചു കാട്ടുന്നുണ്ട്. ‘മഞ്ചേരി ഭാസ്‌കരന്‍പിള്ള എന്ന പേര് എനിക്കു സമ്മാനിച്ചത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പണിക്കര്‍ സാറാണ്. എന്‍.എസ്.എസ് മഞ്ചേരി യൂണിയന്‍ പ്രസിഡണ്ടായതു കൊണ്ടാണ് ‘മഞ്ചേരി’ എന്ന സ്ഥലപ്പേര് എന്റെ പേരിനുമുന്നില്‍ ചേര്‍ക്കപ്പെട്ടത്. കെ.ആര്‍.ഭാസ്‌കരന്‍പിള്ള, മഞ്ചേരി ഭാസ്‌കരന്‍ പിള്ളയായി മാറിയത് എന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ കഥയും കൂടിയാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ എന്നെ സ്വാധീനിച്ചത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്. മന്നത്ത് പദ്മനാഭന്‍ എന്ന യശോധനനായ മഹാന്റെ പ്രവര്‍ത്തനങ്ങളാണ് നായര്‍ സര്‍വീസ് സൊസൈറ്റിയിലേക്ക് എന്നെ ആകര്‍ഷിച്ചത്. മന്നത്തിന്റെ ത്യാഗോജ്വലജീവിതം പ്രാണന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമായിരുന്നു എന്‍.എസ്.എസ്’ (പേജ് 136). നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാരംഭ ചരിത്രത്തിലൂടെയും അതിന്റെ കാലപ്രവാഹത്തിലൂടെയും സഞ്ചരിക്കുന്ന ഗ്രന്ഥകാരന്‍ കാലക്രമേണ സംഘടനയില്‍ വന്നുചേര്‍ന്ന ജീര്‍ണ്ണതകളെയും ആര്‍ജ്ജവത്തോടെ തുറന്നു കാട്ടുന്നുണ്ട്. അപ്പോഴും വിമര്‍ശനങ്ങള്‍ വ്യക്തിപരമായ വിരോധത്തിലേക്ക് വഴിമാറിപ്പോകാതിരിക്കാനുള്ള സര്‍ഗ്ഗസഭ്യത അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

സര്‍വ്വാദരണീയനായ മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കരണാര്‍ത്ഥം നടത്തിയ പ്രവര്‍ത്തനങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റി കെട്ടിപ്പടുക്കാന്‍ വേണ്ടി കേരളത്തിലുടനീളം യാത്ര ചെയ്ത് അനുഷ്ഠിച്ച ത്യാഗസേവനങ്ങളെയും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിമോചന സമരകാലത്ത് ഉള്‍പ്പെടെ മന്നത്ത് പത്മനാഭന്‍ നടത്തിയ ഇടപെടലും സാമൂഹിക വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നയചാതുരിയും ഒക്കെ ഗ്രന്ഥത്തില്‍ ഇതള്‍വിരിയുന്നു. നായര്‍ സമുദായത്തിന് പുറത്ത് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മന്നം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് പുസ്തകം അടിവരയിടുന്നു. ‘വിവേകാനന്ദസ്വാമികളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മദ്രാസ് ആസ്ഥാനമാക്കി 1962-ല്‍ സ്ഥാപിതമായ വിവേകാനന്ദ സ്മാരക കമ്മറ്റിയുടെ ഒന്നാമത്തെ പ്രസിഡന്റ് മന്നത്തു പദ്മനാഭനായിരുന്നുവെന്നത് എക്കാലത്തും സ്മരണീയമാണ്. കന്യാകുമാരിയെ കന്യകാമേരിയാക്കി കുരിശുനാട്ടാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ഹീനശ്രമം ചെറുത്തുതോല്‍പ്പിക്കാനുള്ള സനാതനധര്‍മ്മവിശ്വാസികളുടെ ശ്രമത്തിന് മന്നത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. അങ്ങനെയാണ് വിവേകാനന്ദ സ്മാരക കമ്മറ്റിയുടെ അധ്യക്ഷനായി മന്നം രംഗപ്രവേശം ചെയ്യുന്നത്. യഥാര്‍ത്ഥ കര്‍മയോഗിയായിരുന്ന ഏകനാഥ റാനഡെയായിരുന്നു മന്നത്തു പദ്മനാഭന്‍ അദ്ധ്യക്ഷനായ സ്മാരകകമ്മറ്റിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി’ (പേജ് 147).

ഇരുപത്തൊന്‍പത് അദ്ധ്യായങ്ങളിലായി അനുഭവപാഠങ്ങളുടെ ആത്മവിദ്യാലയമാണ് ഈ ഗ്രന്ഥത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ അനുഭവങ്ങളും ചലനങ്ങളുമൊക്ക ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 1969 കാലത്ത് നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ഥിയായി മത്സരിച്ച അനുഭവം ഗ്രന്ഥകാരന്‍ വളരെ നാടകീയമായി വിവരിച്ചിട്ടുണ്ട്.

‘തെളിഞ്ഞ ഇളനീരൊഴുക്കിന്റെ ഭാഷ, സന്ദര്‍ഭങ്ങളെ വിളിച്ചുണര്‍ത്തുന്നതിലെ സുതാര്യത, പ്രതിപാദനരീതിയുടെ അവക്രത, പ്രതിസന്ധികളെ തരണം ചെയ്യുന്നതിലെ ധീരത, സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന അചഞ്ചലത, അന്യദുഃഖങ്ങളിലെ ആര്‍ദ്രത തുടങ്ങി എടുത്തുപറയാവുന്ന എത്രയോ മേന്മകള്‍ ഈ ആത്മകഥയെ നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാക്കുന്നു. ഗതിവിഗതികള്‍ നിര്‍ത്തേണ്ടിടത്തു നിര്‍ത്താനും നിയന്ത്രിക്കേണ്ടിടത്തു നിയന്ത്രിക്കാനുമുള്ള രചനാതന്ത്രത്തിന്റെ രാസവിദ്യ മികച്ച വാഗ്മിയും മിടുക്കാര്‍ന്ന പ്രഭാഷകനുമായ ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഒട്ടും അന്യമല്ലതന്നെ. ആകയാല്‍, കറകളഞ്ഞ ഒരു ഗ്രന്ഥശില്‍പ്പമായിത്തീര്‍ന്നിരിക്കുന്നു ഈ ‘ആത്മവിദ്യാലയം’ എന്ന് അവതാരികയില്‍ എസ്. രമേശന്‍നായര്‍ എഴുതിയത് ഈ ഗ്രന്ഥത്തിന്റെ മാറ്റ് എത്രയെന്ന് വെളിപ്പെടുത്തുന്നു.

Share3TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies