Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

അല്പം പാശ്ചാത്യസംഗീതവിചാരം

കല്ലറ അജയന്‍

Print Edition: 9 February 2024
ബീഥോവന്‍, റാസ്പുടിന്‍

ബീഥോവന്‍, റാസ്പുടിന്‍

സംഗീതത്തിനു ഭാഷയോ രാജ്യത്തിന്റെ അതിരുകളോ ഒന്നും ബാധകമല്ല. ലോകത്തെവിടെയുള്ള സംഗീതവും ഭാഷയറിയാതെ തന്നെ ആസ്വദിക്കപ്പെടാറുണ്ട്. ബീഥോവന്‍, മൊസാര്‍ട്ട്, വാഗ്‌നര്‍ എന്നിവരൊക്കെ പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ ഇതിഹാസങ്ങളാണ്. ബീഥോവന്‍ 9 സിംഫണികളും 32 പിയാനോസൊണാറ്റകളും 16 സ്ട്രീങ് കോര്‍ട്ടറ്റുകളും ഒരു ഓപ്പറയും പിന്നെ മറ്റു ചില വര്‍ക്കുകളുമൊക്കെ ചെയ്തിട്ടുള്ളതായി അവരുടെ സംഗീതത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ കാണുന്നു. യുട്യൂബില്‍ ബീഥോവന്റെ 10, 11, 12 സിംഫണികള്‍ എന്നപേരിലും ചിലത് നമുക്ക് കേള്‍ക്കാം. ബീഥോവന്റെ ഏറ്റവും മഹത്തായ 9-ാം സിംഫണിയും മൊസാര്‍ട്ടിന്റെ ഏറ്റവും മഹത്തായതെന്ന് പറയപ്പെടുന്ന the Jupiter symphony ഒക്കെ കേട്ടു നോക്കിയിട്ടുണ്ട്. കാര്യമായി ഒന്നും ആസ്വദിക്കാനായില്ല. പാശ്ചാത്യസംഗീതത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തതിനാലായിരിക്കാം.

കര്‍ണ്ണാടക സംഗീതത്തെക്കുറിച്ച് ഏകദേശം ധാരണ ഈ ലേഖകനുണ്ട്. നന്നായി ആസ്വദിക്കാറുമുണ്ട്. പ്രധാന രാഗങ്ങളൊക്കെ കേട്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പ്രധാന രാഗങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്താനും കഴിയാറുണ്ട്. എന്നിട്ടും പാശ്ചാത്യ സംഗീതത്തിലെ സിംഫണികള്‍ എനിക്ക് ആസ്വദിക്കാന്‍ കഴിയാറേയില്ല. ത്യാഗരാജന്റെയും ഭീക്ഷിതരുടെയും ശ്യാമശാസ്ത്രികളുടെയും മൈസൂര്‍ വാസുദേവാചാര്യരുടേയും സ്വാതിതിരുനാളിന്റെയും എന്തിന് കെ.സി.കേശവപിള്ളയുടെ പോലും കീര്‍ത്തനങ്ങള്‍ കേട്ടു പരിചയമുണ്ട്. അവയൊക്കെ ആത്മാര്‍ത്ഥമായി ആസ്വദിക്കാറുമുണ്ട്. മധുരൈമണി അയ്യര്‍ തുടങ്ങി ചെമ്പൈ, ശെമ്മാങ്കുടി, ഡോക്ടര്‍ ബാലമുരളീകൃഷ്ണ, ടി.എന്‍.ശേഷഗോപാലന്‍, പ്രൊഫസര്‍ ഓമനക്കുട്ടിവരെയുള്ള നൂറുകണക്കിനു പാട്ടുകാരില്‍ പലരുടേയും കച്ചേരികള്‍ നേരിട്ടു കേട്ടിട്ടുണ്ട്. മണി അയ്യരുടേയും ജിന്‍ ബാലസുബ്രഹ്‌മണ്യത്തിന്റേയും ചെമ്പൈയുടേയും കച്ചേരികളുടെ റിക്കോര്‍ഡുകള്‍ മാത്രമേ കേട്ടിട്ടുള്ളു. ഇവരില്‍ പലരുടേയും ആലാപന ശൈലിയും മറ്റും മനസ്സില്‍ പതിഞ്ഞിട്ടുമുണ്ട്. ഹിന്ദുസ്ഥാനി കച്ചേരികളും കേട്ടിട്ടുണ്ട്. ഷെഹ്നായിയും സരോദും ഫ്‌ളൂട്ടും സാരംഗിയുമൊക്കെ വായിക്കുന്നത് നേരിട്ടു കേട്ടിട്ടുണ്ട്. നന്നായി ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ ക്ലാസിക് സംഗീതം പല തവണകേട്ടു നോക്കിയിട്ടും പ്രത്യേകിച്ച് ഒരാസ്വാദനവും സാധ്യമായിട്ടില്ല. എല്ലാം മനസ്സില്‍ ഒരുതരം ഭീകരത ജനിപ്പിച്ചിട്ടേയുള്ളൂ. എന്റെ ഈ പാശ്ചാത്യസംഗീത പരാധീനതയില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്. ലോകം മുഴുവന്‍ കൊണ്ടാടുന്ന മൊസാര്‍ട്ട്, വാഗ്‌നര്‍ ബാക്ക്, ബീഥോവന്‍ ഇവരുടെയൊന്നും സംഗീതം ആസ്വദിക്കാന്‍ കഴിയാത്ത ഞാന്‍ ഒരു പാശ്ചാത്യ സംഗീത നിരക്ഷരന്‍ തന്നെ. ഒഎന്‍വി ബീഥോവനെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്. സച്ചിതാനന്ദന്‍ പച്ചക്കുതിരയിലെ ‘വൃദ്ധന്റെ പ്രണയകവിത’ (ജനുവരി ലക്കം) എന്ന കവിതയില്‍ പ്രമുഖ ജര്‍മ്മന്‍- ബ്രിട്ടീഷ് സംഗീത പ്രതിഭയായ ‘ജോര്‍ജ്ഫ്രഡറിക് ഹാന്‍ഡെലി’ന്റെ കൃതികളെ പുകഴ്ത്തി എഴുതുന്നു. സച്ചിതാനന്ദന് പാശ്ചാത്യസംഗീതം നല്ല വശമായിരിക്കും എന്നു കരുതാം; ഒഎന്‍വിയ്ക്കും അങ്ങനെ ആയിരിക്കാം. കര്‍ണ്ണാടകസംഗീതത്തില്‍ ഒരുവിധം നല്ല പരിജ്ഞാനമുണ്ടെങ്കിലും പാശ്ചാത്യ സംഗീതം കടലാണോ കടലാടിയാണോ എന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. ആകെക്കൂടി അനുഭവപ്പെട്ടിട്ടുള്ളത് ഒരുതരം ഭീകരത ജനിപ്പിക്കുന്ന ശബ്ദ കോലാഹലം മാത്രം.

ജീവിതത്തിന്റെ സമഗ്രമേഖലയിലും നമ്മളെക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സായിപ്പിന്റെ സംഗീതം മാത്രം ഒരിക്കലും മോശമായിരിക്കാനിടയില്ല. എന്നാല്‍ അതാസ്വദിക്കാന്‍ എനിക്കു കഴിയുന്നില്ല എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. പാശ്ചാത്യസംഗീതത്തെ ഇടിച്ചുതാഴ്ത്താനുള്ള ഉദ്ദേശ്യമൊന്നുമില്ല. പാശ്ചാത്യസംഗീതം നന്നായി മനസ്സിലാക്കിയ ഒഎന്‍വിയോടും സച്ചിതാനന്ദനോടും അസൂയതോന്നുന്നു; ആ സൗഭാഗ്യം എനിക്ക് കിട്ടുന്നില്ലല്ലോ എന്ന്. കര്‍ണ്ണാടകസംഗീതവും ഹിന്ദുസ്ഥാനിസംഗീതവും എന്തിന് കൊറിയന്‍ സംഗീതംവരെ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ആ സ്ഥിതിക്ക് പാശ്ചാത്യ ക്ലാസിക് സംഗീതം കൂടി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കലയുടെ ഒരു പുതിയലോകം കൂടി തുറന്നു കിട്ടിയേനേ. ഒരു മൂളിപ്പാട്ടുപോലും പാടാന്‍ കഴിവില്ലാത്ത, നമ്മുടെ സംഗീതത്തെക്കുറിച്ച് ആ ഒന്നുമറിഞ്ഞുകൂടാത്ത പലരും ബീഥോവനേയും മൊസാര്‍ട്ടിനേയുമൊക്കെക്കുറിച്ച് പറഞ്ഞ് കണ്ണീരൊഴുകുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ സംശയാലുവായിട്ടുണ്ട്. ഇവര്‍ ഇത് ആസ്വദിച്ചിട്ടു തന്നെയാണോ ഈ രോമഹര്‍ഷമൊക്കെ പ്രകടിപ്പിക്കുന്നതെന്ന്. ആസ്വാദന സിദ്ധി പലര്‍ക്കും പല രീതിയിലാണല്ലോ!

ബീറ്റില്‍സ് (Beatles), അബ്ബ (Abba), ഒസിബിസ (Osibisa) പൊലീസ് ((The Police)) തുടങ്ങിയ പഴയകാല റോക്-പോപ് മ്യൂസിക് ബാന്റുകളുടെ വളരെ അപൂര്‍വ്വം ചില പാട്ടുകള്‍ കുറച്ചൊക്കെ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗായകനും പാട്ടെഴുത്തുകാരനുമായിരുന്ന ബോ ബ്ഡിലന് 2016-ല്‍ നൊബേല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ടല്ലോ. ബോബ്ഡിലന്റെ (Bob Dylan)) പാട്ടുകളുടെ വരികള്‍ കുറച്ചു സാഹിത്യഭംഗിയുള്ളവയായതിനാല്‍ അവ വായിച്ചു നോക്കിയപ്പോള്‍ കുറച്ചൊക്കെ രസകരമായി അനുഭവപ്പെട്ടിട്ടുണ്ട്. ഒരു പാട്ടെഴുത്തുകാരന് നൊബേല്‍ സമ്മാനം കൊടുത്തതില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ “Blowing in the wind’ ഇവിടെ സ്‌കൂള്‍ ക്ലാസില്‍ പഠിക്കാനുമുണ്ടായിരുന്നു. ഡിലന്റെ വരികളേക്കാള്‍ സാഹിത്യഭംഗിയുള്ള എത്രയോ ചലച്ചിത്രഗാനങ്ങള്‍ ഒഎന്‍വിയും വയലാറും പി.ഭാസ്‌കരനും ശ്രീകുമാരന്‍ തമ്പിയും ഒക്കെ എഴുതിയിരിക്കുന്നു. അത് നമ്മുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി നമുക്കു ചിന്തിക്കാനേ വയ്യ. നമ്മുടെ പാട്ടുകള്‍ പോലെ പ്രണയമൊക്കെത്തന്നെയാണ് മിക്കവാറും പാശ്ചാത്യ ഗാനങ്ങളുടേയും ഇതിവൃത്തം. എന്നാല്‍ ഡിലന്റെ പാട്ടുകള്‍ വളരെ നീണ്ടവയാണ്. നമ്മുടേതുപോലെ 12 വരിയില്‍ ഒതുങ്ങുന്നവയല്ല. ഉദാഹരണത്തിന് “Like A Rolling Stone എന്ന അദ്ദേഹത്തിന്റെ പാട്ടിന് 50 വരികളുണ്ട്.”Miss Lonely’ എന്ന് പാട്ടെഴുത്തുകാരന്‍ അഭിസംബോധന ചെയ്യുന്ന പെണ്ണിന്റെ പഴയ അവസ്ഥയും പുതിയ കാലത്തെ പതനവുമാണ് പാട്ടില്‍ വിശദമായി പറയുന്നത്. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞപ്പോള്‍ നീ സമ്പൂര്‍ണ്ണമായും സ്വതന്ത്രയായി ഒരു ‘റോളിങ്ങ് സ്റ്റോണി’നെപ്പോലെയായെന്നാണ് വിവക്ഷ. ഡിലന്റെ പാട്ടുകള്‍ വെറും പാട്ടുകളല്ല. അവയില്‍ തീര്‍ച്ചയായും കവിതയുമുണ്ട്.

ബോണി എം. (Boney M) എന്ന റോക് ബാന്റിന്റെ റാറാ റാസ്പുടിന്‍, ഡാഡി കൂള്‍ തുടങ്ങിയ ഗാനങ്ങള്‍ ചെറുപ്പത്തില്‍ വരി മനസ്സിലാക്കാതെയാണെങ്കിലും ആസ്വദിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വീഡിയോ കൂടി കാണാനുള്ള അവസരമുണ്ടായപ്പോള്‍ ശരിക്കും ആ ഗാനങ്ങള്‍ ആസ്വാദ്യമായി മാറി. ജര്‍മ്മന്‍കാരനായ ഫ്രാങ്ക് ഫാരിയന്‍ (Frank Farian) പാട്ടുകളെഴുതി വെസ്റ്റ് ജര്‍മ്മനിയില്‍ ആരംഭിച്ച ബാന്റിലെ നീഗ്രോ ഗായകര്‍ അവരുടെ ചുവടുകള്‍ കൊണ്ടും ആലാപനം കൊണ്ടും നമ്മളെ രസിപ്പിക്കുന്നുണ്ട്. ലിസ്മിച്ചെല്‍ (Liz Mitchell) എന്ന ലീഡ് ഗായകന്റെ ചുവടുകള്‍ ആര്‍ക്കും രസിക്കുന്നവയാണ്. ബോണി എംന്റെ ഏറ്റവും പ്രശസ്ത ഗാനമായ റാസ്പുടിന് ഇന്ന് കേരളത്തിലും വലിയ പ്രസക്തിയുണ്ട്.

റഷ്യയിലെ സര്‍ചക്രവര്‍ത്തിയുടെ (നിക്കൊളാസ് രണ്ടാമന്റെ) കുടുംബത്തിന്റെ ഉപദേശകനായും പുരോഹിതനായും സേവനം നടത്തിയിരുന്ന കുപ്രസിദ്ധനായ ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതനായിരുന്നു റാസ്പുടിന്‍. നിക്കൊളാസിന്റെ ഒരേയൊരു മകന്‍ അലക്‌സി ഹീമോ ഫീലിയ രോഗിയായിരുന്നു. തന്റെ അത്ഭുതസിദ്ധികള്‍ കൊണ്ട് രോഗം ഭേദമാക്കാനാവുമെന്ന് രാജാവിനേയും രാജ്ഞിയേയും വിശ്വസിപ്പിച്ച് കൊട്ടാരത്തില്‍ കടന്നുകയറിയ റാസ്പുടിന്‍ അധികാരസ്ഥാനത്തെ പ്രധാന ഉപദേശകനായി മാറുകയായിരുന്നു. രാജ്ഞിയുടെ രഹസ്യ കാമുകനായി മാറിയ റാസ്പുടിനാണ് റഷ്യന്‍ രാജഭരണത്തിന്റെ അടിത്തറയിളക്കുന്നതിനു കാരണക്കാരനെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. റാസ്പുടിനെപ്പോലുള്ള ഒരു നീചന്‍ രാജാവിനെ നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ റഷ്യന്‍ വിപ്ലവമോ രാജഭരണത്തിന്റെ അന്ത്യമോ ഉണ്ടാകുമായിരുന്നില്ല. ഒരുകൂട്ടം പ്രഭുക്കന്മാര്‍ ചേര്‍ന്ന് റാസ്പുടിനെ വധിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ബോണി എംന്റെ പാട്ടില്‍, അയാളെ വിഷം കൊടുത്തുകൊല്ലുകയായിരുന്നു എന്നാണ് പറയുന്നത്. പാട്ട് ആരംഭിക്കുന്നത്.

“There lived a certain man in Russia long ago” എന്നു പറഞ്ഞുകൊണ്ടാണ്.He was big and strong. In his eyes a flaming glow. Most people look at him with terror and with fear. But to Moscow he was such a lovely dear. He could preach the Bible like a preacher Full of ecstacy and fire. But he also was the kind of teacher women would desire. ഇങ്ങനെ പോകുന്ന പാട്ടില്‍ ഇടയ്ക്ക് ഇടയ്ക്ക് ആവര്‍ത്തിക്കുന്ന പല്ലവിയാണ്v ‘RaRa Rasputin Lover of the Russian Queen’ ‘Russia’s greatest love machine’  എന്നാണ് റാസ്പുടിനെ പാട്ടില്‍ അവതരിപ്പിക്കുന്നത്. West Germany, East Germany എന്നിങ്ങനെ ജര്‍മ്മനി വിഭജിക്കപ്പെട്ടിരുന്ന കാലത്താണ് ഈ പാട്ട് എഴുതപ്പെടുന്നത്. വെസ്റ്റ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ജന്മരാജ്യത്തെ വെട്ടിമുറിച്ച കമ്മ്യൂണിസ്റ്റുകളേയും റഷ്യക്കാരേയും അങ്ങേയറ്റം വെറുത്തിരുന്നു. എല്ലാ റഷ്യക്കാരും അവര്‍ക്ക് റാസ്പുടിന്മാരായിരുന്നു.

വിഷം കൊടുത്തതിനുശേഷം റാസ്പുടിനെ അവര്‍ വെടിവച്ചുവത്രേ! പാട്ട് അവസാനിക്കുന്നതിങ്ങനെയാണ്.

“”They didn’t quit, they wanted his head Ra Ra Rasputin
Russia’s greatest love machine
And so they Shot him till he was dead
Oh those Russians.”
“Oh those Russians’ എന്ന അവസാനത്തെ നിലവിളിയില്‍ റഷ്യക്കാരോടും അവരുടെ ഭരണത്തോടുമുള്ള വെറുപ്പ് പ്രകടമാണ്. അനേകം റാസ്പുടിന്മാര്‍ വാഴുന്ന ഇന്നത്തെ കേരളത്തില്‍ ഈ പടിഞ്ഞാറന്‍ ഗാനത്തിന് വലിയ പ്രസക്തിയുണ്ട്.

Share1TweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies