Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ഉണരുന്ന ഹിന്ദുത്വവും കേരള രാഷ്ട്രീയവും

ജി.കെ.സുരേഷ് ബാബു

Print Edition: 2 February 2024

ഉണ്ടിരുന്ന നായര്‍ക്ക് വിളി തോന്നുമ്പോലെ എന്ന പഴഞ്ചൊല്ലിന് തുല്യമായാണ് തൃശ്ശൂര്‍ എംഎല്‍എ സഖാവ് ബാലചന്ദ്രന് രാമായണത്തെക്കുറിച്ച് പുതിയ കഥ എഴുതാന്‍ തോന്നിയത്. രാമായണവും മഹാഭാരതവും മുഴുവന്‍ ഭാരതീയരുടെയും പൊതുസ്വത്താണ്. ഇന്ന് ലോകം മുഴുവന്‍ ഹിന്ദു ദര്‍ശനങ്ങളിലേക്കും വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ ശാസ്ത്രപൈതൃകം ലോകത്തിനു തന്നെ വഴികാട്ടുന്ന രീതിയില്‍ ആധുനിക ശാസ്ത്രത്തിനും ഗവേഷണത്തിനും മുതല്‍ക്കൂട്ടാണെന്ന് ലോകത്തെ തന്നെ മികച്ച ശാസ്ത്ര സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇനിയും നേരം വെളുക്കാത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കും അവര്‍ പോറ്റി വളര്‍ത്തുന്ന ഇസ്ലാമിക-ജിഹാദികള്‍ക്കുമാണ്. ഇസ്ലാമിക വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനാണ് തൃശ്ശൂര്‍ എംഎല്‍എ ബാലചന്ദ്രന്‍ രാമായണത്തിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്. ഫേസ്ബുക്കില്‍ രാമനെയും സീതയെയും ലക്ഷ്മണനെയും അധിക്ഷേപിച്ച് ഇട്ട പോസ്റ്റ് പിന്നീട് പിന്‍വലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിച്ചു. പണ്ടാണെങ്കില്‍ ആര് എന്ത് ചെയ്താലും ചോദിക്കാത്ത ഒരു കാലമുണ്ടായിരുന്നു. ഹൈദറിന്റെ പടയോട്ട കാലത്തും മാപ്പിള ലഹളക്കാലത്തും തകര്‍ത്തെറിഞ്ഞ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഇന്നും മലബാറില്‍ ഉണ്ട്. ആ ക്ഷേത്രങ്ങള്‍ പുനഃരുദ്ധരിക്കാനും വീണ്ടെടുക്കാനും ഒരുപറ്റം ആളുകള്‍ ശ്രമം നടത്തുന്നുണ്ട്. ഈ തരത്തില്‍ കേരളത്തില്‍ നടക്കുന്ന എല്ലാ ഹിന്ദു നവോത്ഥാന ശ്രമങ്ങളെയും തല്ലിക്കെടുത്താനും അധിക്ഷേപിക്കാനും ഹിന്ദുക്കളുടെ മേല്‍ അന്യായമായി കുതിര കയറാനുമുള്ള കമ്മ്യൂണിസ്റ്റ് ശ്രമത്തിന് ദശാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്.

അങ്ങാടിപ്പുറം തളി ക്ഷേത്രം കേരളത്തിലെ 108 തളികളില്‍ ഒന്നായിരുന്നു. ഒരിക്കല്‍ ആ വഴി യാത്ര ചെയ്തിരുന്ന കേരള ഗാന്ധി കെ. കേളപ്പനാണ് തകര്‍ന്നു കിടന്ന ക്ഷേത്രവും റോഡില്‍ അനാഥമായി കിടന്ന ശിവലിംഗവും കണ്ടത്. ക്ഷേത്രം പുനഃരുദ്ധരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ശ്രമത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചത് ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. ശിവലിംഗം പുരാവസ്തുവാണെന്ന് പറഞ്ഞ് കെട്ടിയടക്കാനും സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും ആരാധനയില്‍ നിന്ന് ഒഴിവാക്കാനും ഇഎംഎസ് ശ്രമിച്ചു. അന്ന് മുസ്ലിംലീഗ് വിളിച്ച മുദ്രാവാക്യം എന്നും അങ്ങാടിപ്പുറത്തെയും മലപ്പുറത്തെയും ഹിന്ദുക്കളുടെ ഹൃദയവേദനയാണ്. നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ നിന്നെ ഞമ്മള് കണ്ടോളാം അതായിരുന്നു മുദ്രാവാക്യം. എകെജി അടക്കമുള്ള നേതാക്കള്‍ സ്വന്തം പേരില്‍ നിന്ന് വാലു മുറിച്ചു മാറ്റിയിട്ടും ആഢ്യന്‍ നമ്പൂതിരിയുടെ വാലു മാറ്റാതെ ജാതിയും ജാതി സ്പര്‍ധയും കൊണ്ടുനടന്ന ഇഎംഎസ് എന്നും ഹിന്ദുവിനും ഹിന്ദുത്വത്തിനും എതിരായിരുന്നു. ആ പാരമ്പര്യമാണ് ഇന്നും ഇടതുപക്ഷത്തിന്റെ നേതാക്കളും അവരുടെ അടിമകളായ സാഹിത്യ-സാംസ്‌കാരിക നായകന്മാരും കൊണ്ടുനടക്കുന്നത്. ലാത്തികള്‍ക്ക് ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ പലതവണ ഗര്‍ഭിണിയായേനെ എന്ന് ഹൃദയംപൊട്ടി നിലവിളിച്ച, സ്വന്തം ജീവിതം പ്രസ്ഥാനത്തിന് ഉഴിഞ്ഞുവെച്ച കെ.ആര്‍. ഗൗരിയമ്മയെ ‘ചോത്തി’ എന്നുവിളിച്ച് ചവിട്ടിപ്പുറത്തിട്ട് മരണത്തിന് വലിച്ചെറിഞ്ഞുകൊടുത്തവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍.

ജീവിതാനുഭവങ്ങളും സ്വന്തം വീടിന്റെയും പരിസരത്തെയും സാഹചര്യങ്ങളുമാണ് പലപ്പോഴും സാഹിത്യ സൃഷ്ടികള്‍ക്ക് വഴിവെക്കുന്നത്. എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും തെരുവിന്റെ കഥയും എം.ടിയുടെ നാലുകെട്ടും കാലവും സ്വാനുഭവങ്ങളില്‍ നിന്ന് ഉണ്ടായതാണ്. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലവും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും സ്വന്തം അനുഭവത്തിന്റെയും സാഹചര്യങ്ങളുടെയും പ്രതിഫലനമായിരുന്നു. സ്വന്തം കുടുംബത്തിന്റെയും സാഹചര്യങ്ങളുടെയും അനുഭവത്തില്‍ നിന്ന് സാഹിത്യകാരന്മാര്‍ തീഷ്ണമായ അനുഭവക്കുറിപ്പുകള്‍ സമൂഹത്തിന് ഒരു നിവേദ്യം കണക്കെ സമര്‍പ്പിക്കുമ്പോള്‍ നമുക്ക് നിരാകരിക്കാന്‍ ആവില്ലല്ലോ. അതുപോലെ തന്നെയാണ് ബാലചന്ദ്രന്റെയും കാര്യം. ബിനോയ് വിശ്വം സെക്രട്ടറിയായി വന്നതിനുശേഷം സിപിഐയിലെ ചില എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും ഹിന്ദു സമൂഹത്തിനെതിരെ പതുക്കെ പത്തി ഉയര്‍ത്താമെന്ന് ഒരു തോന്നല്‍ വന്നിട്ടുണ്ട്. ഇത് അതിന്റെ ഭാഗമായി തന്നെ വേണം കാണാന്‍. തൃശ്ശൂര്‍ എംഎല്‍എയ്ക്ക് ശ്രീരാമനെയും സീതയെയും ആക്ഷേപിക്കാന്‍ തോന്നിയപ്പോള്‍ സ്പീക്കര്‍ ഷംസീറിന് ഗണപതി മിത്താണെന്നാണ് തോന്നിയത്. പ്രവാചകന്‍ ചന്ദ്രനെ പിളര്‍ത്തിയതും പിന്നെ കൂട്ടിയോജിപ്പിച്ചതും ഐസക് ന്യൂട്ടനെ വെല്ലുന്ന ശാസ്ത്ര സത്യമാണെന്ന് ഷംസീറിന് നല്ല ബോധ്യമുണ്ട്. ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അവരുടെ വിശ്വാസങ്ങളെയും നിന്ദിച്ചും അധിക്ഷേപിച്ചും തള്ളിപ്പറഞ്ഞും എന്ത് നേട്ടമാണ് കേരളത്തിലെ ഇടതുമുന്നണി കൈവരിക്കാന്‍ പോകുന്നത് എന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നില്ല. മാത്രമല്ല, ഇതിന്റെ ഉദ്ദേശ്യലക്ഷ്യവും മനസ്സിലാകുന്നില്ല. സംഘടിത ഇസ്ലാമിക വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ജിഹാദി തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കാതിരിക്കാന്‍ ആവില്ല. കാരണം ജോസഫ് മാഷിന്റെ കൈവെട്ടിയ പ്രതികളോട് സ്വീകരിച്ച അനുകൂല സമീപനവും പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോള്‍ അവരുടെ സ്ഥാപനങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിലും സ്വത്തു കണ്ടുകെട്ടുന്നതിലും അവരെ അറസ്റ്റ് ചെയ്യുന്നതിലും വരുത്തിയ വീഴ്ചയും ഇസ്ലാമിക ഭീകരര്‍ക്കു വേണ്ടി പോലീസ് സംവിധാനം പൂര്‍ണമായും കയറൂരി വിട്ടുകൊടുത്തതും ഒക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് സംശയിക്കാതിരിക്കാന്‍ ആവില്ല.

അയോദ്ധ്യയിലേത് ഗാന്ധിജിയുടെ രാമനല്ല, യുദ്ധോല്‍സുകനായ രാമനാണ് എന്നാണ് നവകേരള സദസ്സിലെ ആസ്ഥാന മഹാകവി കെ. സച്ചിദാനന്ദന്‍ പ്രസ്താവിച്ചത്. ഗാന്ധിജിക്ക് മാത്രമായി ഭാരതത്തില്‍ ഒരു രാമന്‍ ഉണ്ടോ? വീറിന്റെയും പൗരുഷത്തിന്റെയും പ്രതീകമായ ഭാരതത്തിന്റെ രാമനെ മാതൃകാ പുരുഷോത്തമനായി വാഴ്ത്തിയ ഗാന്ധിജിയെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ എന്നെങ്കിലും ഗാന്ധിജിയുടെ രാമരാജ്യം എന്ന സ്വപ്‌നം അംഗീകരിച്ചിട്ടുണ്ടോ? ഇപ്പോള്‍ സച്ചിദാനന്ദന്‍ പറയുന്ന ഗാന്ധിജിയുടെ രാമന് വാല്മീകിയുടെ രാമായണത്തില്‍ വിവരിക്കുന്ന രാമനില്‍ നിന്ന് എന്തു വ്യത്യാസമാണുള്ളത്? ധര്‍മ്മത്തിന്റെ പ്രതീകമായ, മൂര്‍ത്തിരൂപമായ രാമനെയാണ് വാല്മീകി അവതരിപ്പിച്ചത്. വ്യക്തിനിഷ്ഠമായ എല്ലാ സുഖ-സൗകര്യങ്ങളും കുടുംബവും പിതാവിന്റെ വാക്കിനും രാഷ്ട്രത്തിന്റെ താല്‍പര്യത്തിനും വേണ്ടി അടിയറവച്ച ശ്രീരാമനെ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുമോ?
അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് വെറും അഞ്ചുവയസ്സുള്ള നിഷ്‌കളങ്കതയുടെ പ്രതീകമായ ബാലകരാമനെയാണ്. കൈകളില്‍ അമ്പും വില്ലുമേന്തി അസ്ത്രശാസ്ത്രങ്ങള്‍ പഠിക്കുന്ന ബാലകരാമന്‍ നിഷ്‌കളങ്കതക്കൊപ്പം തന്നെ വീര്യത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമാണ്. അത് മനസ്സിലാക്കേണ്ടവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അസ്വസ്ഥതയ്ക്ക് കാരണം. സച്ചിദാനന്ദന്‍ മാത്രമല്ല, പിന്നാലെ കെ.ഇ.എന്‍ കുഞ്ഞഹമ്മദും എം.എന്‍.കാരശ്ശേരിയും ടി.പത്മനാഭനും അശോകന്‍ ചെരുവിലും ഒക്കെ സമാന പരാമര്‍ശങ്ങളുമായി രംഗത്തുവന്നു. ഇതില്‍ പലരുടെയും പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. പക്ഷേ, കെ.ടി.ജലീല്‍ അടക്കമുള്ള ചില പഴയ സിമി-പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരര്‍ കുറച്ചുകൂടി കടന്നുകയറി. ചിലര്‍ കാമം കരഞ്ഞു കാമം തീര്‍ക്കും എന്ന് പറയുന്നതുപോലെ പള്ളി പൊളിച്ചേ എന്ന നിലവിളിയാണ് ഇവര്‍ ഉയര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഹിന്ദുക്കളാണ് ഇവര്‍ക്ക് മറുപടി പറഞ്ഞത്. ഉത്തരേന്ത്യയില്‍ തകര്‍ത്ത അറുപതിനായിരം ക്ഷേത്രങ്ങളുടെ ചരിത്രരേഖകള്‍ ഉദ്ധരിച്ച് അവര്‍ മറുപടി പറഞ്ഞു. സുല്‍ത്താന്മാരും മുഗളന്മാരും തകര്‍ത്തെറിഞ്ഞ ഭാരതത്തിലെ അറുപതിനായിരം ക്ഷേത്രങ്ങള്‍ മാത്രമല്ല, ലോകത്താകമാനം ആയിരത്തോളം സംസ്‌കാരങ്ങളെ ഇസ്ലാം തുടച്ചുനീക്കിയതും ചൂണ്ടിക്കാണിച്ചു.

അതെ, സമാധാനത്തിന്റെ മതം എന്നുപറയുന്ന ഇസ്ലാം ഒരിക്കലും സഹവര്‍ത്തിത്വം ഇഷ്ടപ്പെടുന്നില്ല. മറ്റു മതങ്ങളെയും മതക്കാരെയും അവിശ്വാസികളുടെ കൂട്ടത്തില്‍ പെടുത്തി അവരെ കൊന്നൊടുക്കാനും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാനും കയ്യടക്കി സ്വന്തമാക്കാനും ശ്രമിക്കുന്നത്‌സമാധാനത്തിന്റെ വഴിയല്ല. ഈ സമാധാനത്തെ മാതൃകയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.വൈ.എഫ്.ഐ.ക്കാരുടെ ജീവന്‍ രക്ഷാദൗത്യം നിര്‍വചിച്ചത്. ലോകമെമ്പാടും നടന്ന ഇസ്ലാമിക അധിനിവേശങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ കാണാം. ഇസ്ലാം ഇത്രയേറെ ശ്രമിച്ചിട്ടും ഭാരതത്തെ മതപരിവര്‍ത്തനം ചെയ്യാനോ ഇസ്ലാമിക രാഷ്ട്രമാക്കാനോ കഴിഞ്ഞില്ല. ആര്‍.സി. മജുംദാറും രാമസിംഹനും ഹിന്ദു സമൂഹമുയര്‍ത്തിയ പ്രതിരോധത്തിന്റെ നെടുങ്കോട്ടകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സതിയും വൈദികബ്രാഹ്‌മണര്‍ നടത്തിയ വിദ്യാലയങ്ങളും ഗുരുകുലങ്ങളും എല്ലാം തന്നെ ഈ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഇതൊന്നും അറിയാതെയാണ് രാനും രാമന്റെ ദുഃഖവും ഒക്കെയായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ ഇവര്‍ എത്തുന്നത്.

പക്ഷേ, കാലം മാറിയിരിക്കുന്നു. പഴയ പരാധീന ഹിന്ദുവല്ല ഇന്നത്തേത്. അയോദ്ധ്യയിലെ ക്ഷാത്രവീര്യം ഉള്‍ക്കൊണ്ട, വീരഹനുമാന്റെ പ്രചണ്ഡശക്തി പ്രകടമാക്കുന്ന, ധീരഹിന്ദുവിന്റെ ശബ്ദമാണ് ഇന്ന് കേരളത്തില്‍ ഉയരുന്നത്. അതുകൊണ്ടുതന്നെ മീശ ചുരുട്ടുന്നതിന് പകരം അത് വടിച്ച് തലയില്‍ മുണ്ടിട്ട് മണ്ടിയ മാതൃഭൂമിയും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് മുക്കി മാപ്പ് പറഞ്ഞ് കമന്റ് ബോക്‌സ് പൂട്ടി തടിതപ്പിയ എംഎല്‍എയും പുതിയ ഹിന്ദുത്വത്തിന്റെ പ്രതികരണത്തിന്റെ സൂചനകളാണ്. ശബരിമല അയ്യപ്പന്‍ വിവാഹിതനായി എന്ന് പറഞ്ഞ എം. സ്വരാജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കി ചൊറികുത്താന്‍ ഇരുത്തിയത് ഹിന്ദുവിന്റെ പ്രതികരണശേഷിയാണ്. ഇതുതന്നെയാണ് ചാലക്കുടിയിലെ നാടന്‍പാട്ടുകാരി പ്രസീദയും ഒപ്പം ഹിന്ദുവിനെതിരെ തുള്ളാന്‍ കൂടിയ കലാകാരന്മാരും ഒക്കെ ഏറ്റുവാങ്ങിയതും. പണ്ടത്തെപ്പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട, ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഇന്ന് ഹിന്ദുത്വം. അതുകൊണ്ടുതന്നെ ഇനിയും ഹിന്ദുനിന്ദ നടത്തിയാല്‍ വിവരമറിയുമെന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായിരിക്കുന്നു. അതെ, ഹിന്ദു ഉണരുകയാണ്. ഉണരുന്ന ഹിന്ദുത്വത്തിന്റെ രൗദ്രഭാവം താങ്ങാനുള്ള ശേഷി വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ക്ക്, അവരുടെ പിണിയാളുകള്‍ക്ക് ഉണ്ടാവില്ല എന്നകാര്യം വിനയപുരസ്സരം ഓര്‍മ്മിപ്പിക്കട്ടെ.

Share1TweetSendShare

Related Posts

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies