Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

ആദ്ധ്യാത്മികതയുടെ അമൃതഗീതം

പി.ബാലഗോപാലന്‍

Print Edition: 26 January 2024

ഭഗവത്ഗീതയിലെ
അമൃതകുടുംബസങ്കല്‍പം
എം. ലക്ഷ്മീ കുമാരി
വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍
പേജ്: 134 വില: 120 രൂപ
ഫോണ്‍ 9495667587

ഭദ്രമായ കുടുംബ ജീവിതം ഭാരതീയ സംസ്‌കാരത്തെ പോഷിപ്പിക്കുന്നതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു. എന്നാല്‍ ആഗോളീകരണകാലഘട്ടത്തില്‍ അതിന് നിരന്തരഭീഷണിയും ശിഥിലീകരണപ്രവണതയും കൂടി വരുന്നതായി ആനുകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഒപ്പം സ്വാര്‍ത്ഥ ചിന്തകള്‍ക്ക് പ്രാമുഖ്യം കിട്ടുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ആദ്ധ്യാത്മിക രംഗത്തെ മഹനീയ വ്യക്തിത്വമായ ഡോ.എം. ലക്ഷ്മീകുമാരി അമ്മ ഭഗവത്ഗീതയിലെ പതിനെട്ട് അദ്ധ്യായങ്ങളിലൂടെയും അനുവാചകനെ കൂട്ടിക്കൊണ്ടുപോയി ഓരോ അദ്ധ്യായത്തിലും ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനു നല്‍കുന്ന ഉപദേശങ്ങള്‍ എങ്ങനെയൊക്കെ നല്ല കുടുംബ ജീവിതത്തിന് ഉപകാരപ്പെടുമെന്ന് വളരെ ലളിതമായ വ്യാഖ്യാനങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നത്.

അയ്യായിരത്തില്‍ പരം വര്‍ഷങ്ങളായി ഭഗവത്ഗീതക്ക് അനേകമനേകം വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ആധുനിക കാലത്തെ മനുഷ്യര്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സുപ്രധാനമായ വിഷയങ്ങള്‍ക്ക് ഭഗവത്ഗീതയിലൂടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടു വെക്കുകയുമാണ് ഈ പുസ്തകം.
ഭാരതീയ അദ്ധ്യാത്മികത എന്നാല്‍ കുടുംബ ജീവിതത്തിന് അപ്പുറമുള്ളതാണെന്ന ധാരണ എങ്ങനെയോ പ്രചാരത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ മഹാ പ്രപഞ്ചം ഒന്നാകെ ഒരു വലിയ കുടുംബമാണെന്നും എല്ലാം പരസ്പര ധാരണയോടെ ഒരു അമ്മയുടെ മക്കള്‍ എന്നപോലെയാണെന്നും വസുധൈവ കുടുംബകം എന്ന മഹാതത്വം നമ്മെ ഓര്‍മിപ്പിക്കുന്നു. ഒന്നാമത്തെ അദ്ധ്യായത്തില്‍ കുടുംബ സങ്കല്പത്തിലെ പാളിച്ചകള്‍ക്ക് വഴിവയ്ക്കുന്ന രണ്ടു കാര്യങ്ങളെ ഭഗവാന്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്ന് അസ്ഥാനത്തുള്ള മമത രണ്ട് അഹംഭാവം. രണ്ടാം അദ്ധ്യായത്തില്‍ കുടുംബനാഥനായ ധൃതരാഷ്ട്രരുടെ സ്വാര്‍ത്ഥത വരുത്തിവെക്കുന്ന സര്‍വ്വനാശത്തെ ഓര്‍മിപ്പിക്കുന്നു. മൂന്നാം അദ്ധ്യായത്തില്‍ അമൃത കുടുംബങ്ങളെ സൃഷ്ടിക്കുന്നതില്‍ കര്‍മ്മയോഗത്തിനുള്ള പങ്ക് ഓര്‍മിപ്പിക്കുന്നു. നാലാം അദ്ധ്യായത്തില്‍ കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട നിസ്സംഗത്വം എടുത്തു കാട്ടുന്നു. തുടര്‍ന്ന് കര്‍മ്മ സന്യാസയോഗവും ആറാം അധ്യായത്തിലെ ധ്യാനയോഗത്തിന്റെ പ്രാധാന്യവും ജ്ഞാന വിജ്ഞാന യോഗവും നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നു. നിത്യവും അനിത്യവുമായ കുടുംബ സങ്കല്‍പ്പങ്ങള്‍ എട്ടാം അദ്ധ്യായത്തിലും ആത്മസമര്‍പ്പണത്തിന്റെ പ്രാധാന്യം ഒന്‍പതാം അദ്ധ്യായത്തിലും എടുത്തു പറയുന്നു. വിഭൂതി യോഗത്തില്‍ ഈ സമഷ്ടി കുടുംബത്തെയാണ് പരിചയപ്പെടുത്തുന്നത്. വിശ്വരൂപദര്‍ശനയോഗത്തിലെ ദ്വൈത അദ്വൈത സമ്മേളനത്തിലെ ഏകത്വത്തിന്റെ ഭാവം കാണുമ്പോള്‍ അര്‍ജുനനെപോലെ നമ്മളും ആശ്ചര്യചകിതരും നമ്രശിരസ്‌കരുമായിത്തീരുന്നു. സനാതന ധര്‍മത്തെ ജീവിതശൈലിയാക്കി മാറ്റാനാണ് നാം കുടുംബങ്ങളെ ഉപയോഗിക്കേണ്ടതെന്ന് ഭക്തിയോഗം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു. സംഗം, മമത, അഹംഭാവം എന്നീ ദോഷങ്ങളാല്‍ കലുഷിതമായ മനസ്സിനെ ശുദ്ധീകരിക്കാന്‍ വസുധൈവ കുടുംബകം എന്ന ഭാവന വളര്‍ത്തിയെടുക്കണമെന്ന് ക്ഷേത്ര ക്ഷേത്രജ്ഞയോഗ വ്യാഖ്യാനത്തില്‍ വിശദമാക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് ഗുണത്രയവിഭാഗയോഗത്തില്‍ വിശകലനം ചെയ്യുന്നത്.

പിതൃ പൂജ കൊണ്ട് മനസ്സില്‍ താഴ്മയും വിനയവും നിറയുകയും കുടുംബ സംസ്‌കാരം വളരുകയും ചെയ്യുമെന്ന് പുരുഷോത്തമയോഗ വ്യാഖ്യാനത്തില്‍ വിശദമാക്കുന്നു. അമൃത കുടുംബങ്ങള്‍ അസുരഭാവത്തെ നീക്കിനിര്‍ത്തണമെന്ന് പതിനാറാം അദ്ധ്യായത്തില്‍ പറയുന്നു. കുടുംബത്തില്‍ ശ്രദ്ധയുടെ പ്രസക്തി എടുത്തു പറയുന്നതാണ് ശ്രദ്ധാത്രയ വിഭാഗയോഗവ്യാഖ്യാനത്തില്‍. വ്യഷ്ടി സമഷ്ടി ഏകത്വം ഉള്‍ക്കൊള്ളുന്നവര്‍ മരണത്തെ ജയിക്കുന്നുവെന്ന് മോക്ഷ സന്യാസയോഗം വ്യാഖ്യാനിച്ചുകൊണ്ട് ഓര്‍മിപ്പിക്കുന്നു.

‘നമ്മുടെ കുടുംബങ്ങളെ നാം അമൃതകുടുംബങ്ങളാക്കി മാറ്റുമ്പോള്‍ നമ്മില്‍ക്കൂടി മാനവരാശിക്കാകമാനം ലഭിക്കുന്ന അമൃതത്ത്വത്തിന്റെ സന്ദേശം, അതായിരിക്കണം ഭാരത സ്വാതന്ത്യത്തിന്റെ അമൃത വര്‍ഷത്തില്‍ നമുക്കേവര്‍ക്കും ലോക നന്മക്കും ശാന്തിക്കുമായി കൊടുക്കാവുന്ന ഏറ്റവും വലിയ ഉപഹാരം’ എന്നു പറഞ്ഞു കൊണ്ടാണ് ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നത് എന്നതില്‍ നിന്നും എത്രത്തോളം മഹനീയമായ ഒരു കര്‍മ്മമാണ് ഈ വ്യാഖ്യാനത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത് എന്ന് വ്യക്തമാവുന്നു.

Share1TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies