ബാബരി കെട്ടിടം തകര്‍ന്നപ്പോള്‍ മതേതരത്വം ഇല്ലാതായി എന്നായിരുന്നു ചിലരുടെ വ്യാഖ്യാനം. അയോധ്യയില്‍ കണ്ണഞ്ചിപ്പിക്കുന്ന വിധം രാമക്ഷേത്രം ഉയരുമ്പോള്‍ ഇക്കൂട്ടര്‍ക്ക് ഒന്നും പറയാനില്ല. അതിലേറെ അവരെ ഗതികേടിലാക്കിയിരിക്കയാണ് കോടതി. അയോധ്യയില്‍ പുരാവസ്തു വകുപ്പിന്റെ ഉദ്ഖനനത്തെ അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതി ആ സ്ഥലം ക്ഷേത്രത്തിനു വിട്ടു കൊടുത്തത്. ഇപ്പോഴിതാ കാശി ജ്ഞാനവാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്നു. അതിനു പിന്നാലെ മഥുര ഈദ്ഗാഹ് പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടമുണ്ടോ എന്നു ആന്വേഷിക്കാന്‍ അഡ്വക്കറ്റ് കമ്മീഷനെ അലഹബാദ് ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്നു. ഈ സര്‍വ്വേ തടയണേ എന്നു അപേക്ഷിച്ച് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ പോയിട്ടും കാര്യമുണ്ടായില്ല. ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത് എന്ന വസ്തുത പുറത്തു വന്നാല്‍ പള്ളി വാദക്കാരായ ഇസ്ലാമിസ്റ്റുകളും അവര്‍ക്കൊപ്പം നിന്ന മതേതരക്കാരായ കോണ്‍ഗ്രസ്സും കള്ള ചരിത്ര നിര്‍മ്മിതിക്കാരായ ഇടതുപക്ഷക്കാരും വല്ലാത്ത ഗതികേടിലാകും. ഒരു പള്ളിയുടെ പേരില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് ഇത്രയും കാലം കഴിഞ്ഞു പോന്ന ഇക്കൂട്ടര്‍ക്ക് ഇര നഷ്ടമായി എന്നു മാത്രമല്ല റോഡില്‍ വസ്ത്രമുരിഞ്ഞ് നാണം കെട്ട് നില്‌ക്കേണ്ടിയും വന്നു.
ആര്‍.എസ്.എസ്സിന്റെ കാവിവല്‍ക്കരണ നീക്കം എന്നു ഇതിനെ വിളിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പറ്റാത്ത അവസ്ഥ. കാരണം പള്ളി സ്ഥലം പരിശോധിക്കാന്‍ ഉത്തരവിട്ടത് സുപ്രീം കോടതിയാണ്. പള്ളികള്‍ക്കടിയില്‍ ശിവലിംഗം തപ്പാന്‍ പോകണ്ട എന്ന് ആര്‍.എസ്. എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വ്യക്തമായി പറഞ്ഞതിനാല്‍ സംഘ പരിവാര്‍ അജണ്ട എന്നും കുറ്റപ്പെടുത്താന്‍ പറ്റില്ല. അയോധ്യയില്‍ മുസ്ലിം പള്ളി പണിയാന്‍ കോടതി അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു. പള്ളിസ്‌നേഹികളായ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധൃതിയുമില്ല. അപ്പോഴാണ് കൂനിന്മേല്‍ കുരു എന്ന പോലെ പള്ളി സ്ഥലത്ത് പരിശോധന നടത്താനുള്ള കോടതിയുടെ നിര്‍ദ്ദേശം. പള്ളിയുടെ പേരില്‍ മുസ്ലിങ്ങളെ ഇളക്കിവിട്ട് കലാപമുണ്ടാക്കുന്ന പണിയ്ക്ക് മാര്‍ക്കറ്റ് നഷ്ടപ്പെടുത്തിയ കോടതിയുടെഈ ഉത്തരവ് വല്ലാത്ത ഇരുട്ടടിയായിപ്പോയി