ഡോ. വി. സുജാത എഴുതിയ മനുഷ്യന് വ്യാകരണസിദ്ധി ജന്മനാ ലഭിച്ചതോ? എന്ന ലേഖനം (കേസരി, നവംബര്‍ 01) വളരെ സുന്ദരമായി. ചെറിയ ലേഖനത്തില്‍ ഗഹനമായ വിഷയം ഒതുക്കി പറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗീയ മാധവ്ജി എഴുതിയ അക്ഷരമാലയുടെ ദാര്‍ശനിക പശ്ചാത്തലം കൂട്ടിവായിക്കുമ്പോള്‍ ലേഖനത്തിന്റെ ഉള്ളടക്കം വ്യക്തമാവുന്നുണ്ട്.
ഭാരതീയ നവോത്ഥാനത്തില്‍ മന്ത്രശാസ്ത്രത്തിന്റെ പ്രസക്തി എന്ന ഭാഗത്ത് മാധവ്ജി കാലത്തിന് മുമ്പേ സഞ്ചരിച്ചു പറയുന്നു. സം സ്കൃതം പഠിച്ചു ഋഷിതുല്യപ്രഭാവരുടെ കാലടികളെ സേവിച്ചു കൊണ്ട് മുന്നേറാന്‍ യുവതലമുറയില്‍ ഒരു ചെറിയ വിഭാഗം ശ്രമിക്കുകയാണെങ്കില്‍ അടുത്ത ഭാവിയില്‍ തന്നെ ലോകത്തിന് വെളിച്ചമേകിക്കൊ ണ്ടുള്ള പൗരസ്ത്യ സൂര്യന്റെ ഉദയം ഭാരതീയ നഭോമണ്ഡലത്തില്‍ തെളിഞ്ഞു കാണുവാന്‍ തുടങ്ങും. ഡോ. സുജാതയ്ക്ക് ഈ വഴിയിലൂടെ ബഹുദൂരം സഞ്ചരിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇ-മെയില്‍
എം.കെ. രഞ്ജിത്ത്