Sunday, July 6, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചാന്ദ്രലോകത്തിലെ വിസ്മയങ്ങള്‍

എ.ശ്രീവത്സന്‍

Print Edition: 22 September 2023

ചാന്ദ്രയാന്‍ ലാന്‍ഡിങ്ങിന്റെ പിറ്റേന്ന് കേശുവേട്ടനെ ചെന്ന് കണ്ടപ്പോഴേയ്ക്കും ലാന്‍ഡിംഗ് പോയന്റിന് ‘ശിവ ശക്തി’ എന്ന് പേര് വീണിരുന്നു.

‘ഹ ഹ ..’ കേശുവേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ‘അത് ഇത്തിരി കൂടിപ്പോയോ?’

‘ചന്ദ്രനില്‍ ബാക്കി ഇടത്തിന് മുഴുവന്‍ ഗ്രീക്ക് റോമന്‍ പേരുകളാണ്. പിന്നെ കുറച്ചു ചൈനീസ് റഷ്യന്‍ പേരുകളും. മുമ്പ് ഇന്ത്യ ഇട്ട തിരംഗ, ജവഹര്‍ എന്നീ പേരുകളേക്കാളും ഇപ്പോഴാണ് ശരിയായ, അര്‍ത്ഥവത്തായ ഒരു പേര് ഇട്ടത്. ചന്ദ്രക്കലാധരന്റെ ശക്തി ലോകം അറിയട്ടെ അല്ലെ?’
കേശുവേട്ടന്‍ ചിരിച്ചിട്ടു പറഞ്ഞു ‘ചന്ദ്രന്‍ എല്ലാവരുടെയും കൂടെയാ’.

‘ആയ്ക്കോട്ടെ. മനുഷ്യരാശിക്ക് മുഴുവന്‍ അവരവരുടെ ഇഷ്ടം പോലെ സങ്കല്‍പ്പിക്കാം, പേരിട്ട് വിളിക്കാം. നമ്മുടെ കലാ സാഹിത്യ രംഗങ്ങളില്‍ ചന്ദ്രനും നിലാവും പൗര്‍ണ്ണമിയും അമ്പിളിക്കലയുമൊക്കെ ഏതെല്ലാം വിധത്തില്‍ നിറഞ്ഞു നില്‍ക്കുന്നു അല്ലെ? എത്രയെത്ര ഗാനങ്ങളിലാണ് ചന്ദ്രനും നിലാവും വരുന്നത്. നോക്കൂ, ഓരോ സംസ്‌കാരത്തിനനുസരിച്ചും ചന്ദ്രനെ ആളുകള്‍ നോക്കി കാണുന്നുണ്ട്.’

‘അതെ.. കിഴക്ക് കിഴക്ക് ഒരാന പൊന്നണിഞ്ഞു നില്‍ക്കണ്. ആലവട്ടം വെഞ്ചാമരം എന്നൊക്കെ…നമ്മുടെ സംസ്‌ക്കാരമാണല്ലോ അതില്‍..’

‘അതെ..അതേ പോലെ പതിനാലാം രാവുദിച്ചത് മാനത്തോ ..എന്നതില്‍ മുസ്ലിം പശ്ചാത്തലത്തിലും കാണുന്നില്ലേ ?’
‘ശരിയാണ്..ജനങ്ങള്‍ .. ചാന്ദ്രലോകത്തില്‍ മാനവീയത ദര്‍ശിക്കുകയാണ് അല്ലെ?’

‘അതെ. പണ്ട് മുതല്‍ക്കേ മതേതര മലയാളി ‘മാനത്തുള്ളൊരു വല്യമ്മാവന് മതമില്ലാ ജാതിയുമില്ലാ’ എന്നും പാടിയിട്ടുണ്ടല്ലോ.’

‘ശരിയാണ്. ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകള്‍ക്കും കഥകള്‍ക്കും ഒരതിരില്ല. അതിപ്രാചീനകാലം തൊട്ട് എല്ലാ സംസ്‌കാരങ്ങളും ചന്ദ്രനെക്കുറിച്ചുള്ള നാടോടിക്കഥകള്‍ മെനഞ്ഞു വന്നിരുന്നു അല്ലെ?’
‘ഓ .. നമുക്ക് ചന്ദ്രന്‍ ദേവനാണെങ്കിലും ഗ്രീക്ക് പുരാണങ്ങളില്‍ ചന്ദ്രന്‍ ദേവതയാണ്. സെലീന ദേവത. നിലാവ് നമുക്ക് ചന്ദ്രികയല്ലേ?’

ഒരിക്കല്‍ സീയൂസ് ദേവന്‍ സല്‍സ്വഭാവിയായ എന്‍ഡിമിയോന്‍ എന്ന ഇടയന് അനശ്വര യൗവ്വനവും ആവശ്യമുള്ളപ്പോള്‍ ഉറക്കവും വരം നല്‍കി. സെലീന നിത്യയുവാവും സുന്ദരനുമായ എന്‍ഡിമിയോനെ കണ്ട് അനുരാഗത്തിലായി. ആ പ്രേമം ദീര്‍ഘനാള്‍ നീണ്ടു. രാത്രിയില്‍ എന്‍ഡിമിയോന്‍ ഉറങ്ങുമ്പോള്‍ സെലീന വന്നു ചുംബിച്ചു പോകുമത്രേ. അവര്‍ക്ക് 50 കുട്ടികളുണ്ടായി എന്നും കഥ.

എല്ലാം സിംബോളിക് ആണ്.

ചൈനയില്‍ ചന്ദ്രന്‍ വനിതയാണ്. ചാങേ ദേവത. ഒരിക്കല്‍ അസാധാരണനായ ഒരു മുയല്‍ ഉണ്ടായിരുന്നു. മരതക മുയല്‍ (Jade Rabbit) എന്ന പേരിലറിയപ്പെട്ട ഈ മുയല്‍ ദാനശീലനായിരുന്നു. ആ ദാനശീലത്വം പരീക്ഷിക്കാന്‍ ഒരു ദേവത വിശന്നു വലഞ്ഞ ഒരു യാത്രികന്റെ വേഷത്തില്‍ മുയലിന്റെ മുമ്പില്‍ എത്തി. എന്ത് കൊടുത്തിട്ടും യാത്രികന്റെ വിശപ്പ് തീര്‍ന്നില്ല. അവസാനം മരതക മുയല്‍ ആത്മാഹുതി ചെയ്ത് സ്വയം ഭക്ഷണമായി മാറി. അതുകണ്ട് മനസ്സലിഞ്ഞ ആ ദേവത മരതക മുയലിനെ ജീവിപ്പിച്ച് അനശ്വരനാക്കി ചന്ദ്രനിലേക്കയച്ചു. അവിടെ ചെന്ന് ചാങേ ദേവതയ്ക്ക് അമൃത് ഉണ്ടാക്കുന്ന പണിയേല്‍പ്പിച്ചു. പൗര്‍ണ്ണമി നാളില്‍ അമ്മിയും ചുറ്റികയും എടുത്ത് മരതക മുയല്‍ പണിയെടുക്കുന്നതാണത്രേ ചന്ദ്രനില്‍ നോക്കിയാല്‍ നാം കാണുന്നത്.

ജപ്പാനില്‍ ഇത് പുട്ടുകച്ചവടക്കാരനാണ്. ‘ഓട്‌സുക്കി സാമ’ നല്ല സ്വാദിഷ്ടമായ മോച്ചി (ജാപ്പനീസ് പുട്ട്) ഉണ്ടാക്കുന്ന ഗ്രാമവാസിയായിരുന്നു. നല്ല പുട്ടുണ്ടാക്കി ഓട്‌സുക്കി ചന്ദ്രന് പതിവായി നിവേദിക്കും. ഒരിക്കല്‍ കുന്നിന്‍ മുകളില്‍ കയറി പുട്ട് ആകാശത്തേയ്ക്ക് കുടഞ്ഞപ്പോള്‍ അത് മരത്തില്‍ തങ്ങി. അത് ഒരു കുരങ്ങന്‍ എടുത്തുകൊണ്ടുപോയി. കുരങ്ങന് പിന്നാലെ പോയ ഓട്‌സുക്കി മരത്തില്‍ നിന്നു വീണു മരിച്ചു. അത് കണ്ടു മനസ്സലിഞ്ഞ ചന്ദ്രദേവന്‍ ഓട്‌സുക്കിയെ ജീവിപ്പിച്ച് അനശ്വരനാക്കി അമ്മിയും ചുറ്റികയും നല്‍കി ചന്ദ്രനിലെ സ്ഥിരം പുട്ടു നിര്‍മ്മാതാവാക്കി. ഓട്‌സുക്കി ഒരു വരം ചോദിച്ചു. ഇടയ്ക്ക് ഭാര്യയെയും കുട്ടികളെയും ഒന്ന് വന്ന് കാണാന്‍ ഒരവസരം. അതാണത്രേ പൗര്‍ണ്ണമി. അന്ന് ഭാര്യയ്ക്കും മക്കള്‍ക്കും ഓട്‌സുക്കിയെ നല്ലവണ്ണം കാണാം.’

‘ഹ..ഹ..’ കേശുവേട്ടന് കഥ ‘ക്ഷ’ പിടിച്ചു.
‘അറബികള്‍ക്കും ചന്ദ്രനെ ഏറെ പ്രിയമാണല്ലോ. അവര്‍ക്കും അത് പോലെ കഥകള്‍ ഉണ്ടാവും അല്ലെ?’
‘ഉവ്വ്. ഇസ്ലാമിന് മുമ്പുണ്ടായിരുന്ന മതങ്ങളില്‍ ധാരാളം ദേവതകളും കഥകളും ഉണ്ടായിരുന്നു. എല്ലാം നശിപ്പിക്കപ്പെട്ടു. അതില്‍ ഒരു പ്രധാന ദേവത ചാന്ദ്ര ദേവതയായിരുന്നു. വിഗ്രഹാരാധന ഇല്ലാതായെങ്കിലും ചാന്ദ്ര ആരാധന പുരാതന മതത്തിലുണ്ടായിരുന്നത് ഏറെക്കുറെ പില്‍ക്കാലത്തും തുടര്‍ന്നു എന്ന് വേണം കണക്കാക്കാന്‍. അറബികള്‍ രാത്രിഞ്ചരന്മാരായതിനാല്‍ രാത്രിയില്‍ വഴികാട്ടിയായും മരുഭൂമിയില്‍ ദിശാനിര്‍ണ്ണയത്തിനും അവര്‍ ചന്ദ്രനെ ആശ്രയിച്ചു. പിന്നീട് ചാന്ദ്രമാസമായി മത കലണ്ടര്‍. കാലഗണന ഗണിച്ചല്ല നഗ്‌ന നേത്രങ്ങള്‍ കൊണ്ട് നോക്കിയാണ് മാസം നിശ്ചയിക്കുന്നത്.’
‘ഇത് പല ഡിസ്പ്യൂട്ടിനും വഴി വച്ചിട്ടുണ്ട് അല്ലെ?’

‘അതെ. ഗണിച്ചുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ അവര്‍ക്കു വശമുണ്ടായിരുന്നില്ല. ഭാരതത്തില്‍ നിന്നും പലതും കടം കൊണ്ടെങ്കിലും ജ്യോതിഷം അന്ധവിശ്വാസമായി അവര്‍ കരുതി.’
‘ശരിയാണ്.. ഇപ്പോള്‍ അവര്‍ ശാസ്ത്ര ഗവേഷണത്തില്‍ മുന്‍പന്തിയിലായിരുന്നു എന്നൊക്കെ തട്ടി വിടുന്നുണ്ട്.’

‘നമുക്ക് സൂര്യസിദ്ധാന്തം, ആര്യഭടീയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ രണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ തന്നെ ഉണ്ട്. നമ്മുടെ ജ്യോതിഷ പണ്ഡിതര്‍ സൂര്യന്റെ, ഭൂമിയുടെ, ചന്ദ്രന്റെ ഒക്കെ ഡയമീറ്റര്‍, ഭ്രമണപഥം, ഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ ഏറെക്കുറെ കൃത്യമായി പ്രവചിച്ചിരുന്നു. നോക്കൂ. ഭൂമിയുടെ ഡയമീറ്റര്‍ ഉദ്ദേശ്യം 8000 നാഴിക എന്ന് സൂര്യസിദ്ധാന്തം. 7928 എന്ന് ആധുനിക ശാസ്ത്രം. ചന്ദ്രന്റെ ഡയമീറ്റര്‍ 2400 നാഴിക എന്ന് സൂര്യസിദ്ധാന്തം 2160 എന്ന് ആധുനിക ശാസ്ത്രം. ചന്ദ്രനിലേക്കുള്ള ദൂരം 2,58,000 നാഴിക എന്ന് സൂര്യസിദ്ധാന്തം. 2,52,000 നാഴിക എന്ന് ആധുനിക ശാസ്ത്രം. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിനനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം എങ്കിലും എത്ര അടുത്താണ് കണക്ക്!

വേദങ്ങളിലും ഉപനിഷത്തുക്കളിലും നക്ഷത്ര ദര്‍ശകരായ മുനിമാരെ പറ്റി പറയുന്നുണ്ട്. ഋഗ്വേദത്തില്‍ സൂര്യഗ്രഹണം നിരീക്ഷിക്കുന്ന അത്രി മാമുനിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 18 മുനിമാരുടെ പേരിലുള്ള 18 ജ്യോതിഷ ഗ്രന്ഥങ്ങളെപ്പറ്റി പുരാതന ഗ്രന്ഥങ്ങള്‍ പറയുന്നു. ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നതല്ല എന്നും സൂര്യന്റെ പ്രകാശം തട്ടി പ്രതിബിംബിക്കുകയാണെന്നും അക്കാലം തൊട്ടേ ഭാരതീയ ഋഷീശ്വരന്മാര്‍ക്കറിയാമായിരുന്നു. ഉദ്ദേശ്യം 6000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. പാശ്ചാത്യലോകം അറിഞ്ഞത് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ്. ഗ്രീക്ക് തത്വചിന്തകന്‍ അനക്സഗോറസ് ‘ചന്ദ്രന്‍ വെറും പോളിഷ്ഡ് മാര്‍ബിള്‍ കല്ലാണ് സൂര്യന്റെ വെളിച്ചം തട്ടി പ്രതിബിംബിക്കുകയാണെന്നു’ പറഞ്ഞപ്പോഴാണ്.’

‘ഉം .. ചന്ദ്രനില്‍ ധാരാളം മിനറല്‍സ് ഉണ്ടെന്നു കേട്ടു.’
‘ചന്ദ്രനിലെ മണ്ണ് വെടിമരുന്നു പോലെയും അതില്‍ സള്‍ഫര്‍ ഉണ്ടെന്നും. വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് പോലെയുള്ള മണമാണ് ചന്ദ്രനില്‍ എന്നും അപ്പോളോ ഇറങ്ങിയ കാലം തൊട്ട് അറിയാം. എന്നാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ജലസാന്നിധ്യം ഉണ്ടെന്നത് പിന്നീടുള്ള അറിവാണ്. കൂടാതെ ഓക്‌സിജന്‍, സിലിക്കോണ്‍, സ്വര്‍ണ്ണം, വെള്ളി എന്നീ ധാതുക്കളൊക്കെ ഉണ്ടാകാം’ എന്ന് ഞാന്‍ പറയലും കേശുവേട്ടന്‍ പൊട്ടി ചിരിച്ചിട്ടുപറഞ്ഞു.
‘എന്നാല്‍ ഇനി ദുബായില്‍ പോയി ആരും മലദ്വാരത്തില്‍ ഒന്നും കൊണ്ടുവരേണ്ട’.

‘അത്ര ഈസി അല്ലല്ലോ. ആയിരം കോടി ചിലവാക്കിയാല്‍ എത്ര കൊണ്ടുവരാന്‍ പറ്റും?’
‘അല്ല കാലക്രമേണ അവിടെ കോളനിയാവും പാര്‍സല്‍ സര്‍വ്വീസ് വരെ ഉണ്ടാവും ആര്‍ക്കറിയാം!’ കേശുവേട്ടന്‍ കുലുങ്ങി ചിരിച്ചു.
‘ശരിയാ..എങ്കിലും അവിടത്തെ അന്തരീക്ഷം മനുഷ്യവാസത്തിന് യോജിച്ചതല്ല. വലിയ ഇന്‍സുലേറ്റഡ് കോംപാക്ട് കെട്ടിടങ്ങള്‍ വേണ്ടി വരും. ഗ്രാവിറ്റി കുറവാകയാല്‍ ഒഴുകിപ്പോവല്‍, വീഴ്ചകള്‍ പിന്നെ കൊടിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ലോ ബോണ്‍ ഡെന്‍സിറ്റി, ഹൈ ബ്ലഡ് പ്രെഷര്‍, ഫ്ളൂയിഡ് ഇന്‍ബാലന്‍സ് തുടങ്ങി അനവധി പ്രശ്‌നങ്ങള്‍..’

‘അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്ക് പിടിയും വലിയും വാശിയും ആവുമ്പോള്‍ എല്ലാറ്റിനും പരിഹാരം ഉണ്ടാവും.. മനുഷ്യന്‍ ദുരാഗ്രഹിയല്ലേ? ഇപ്പോള്‍ തന്നെ എല്ലാവരും ദക്ഷിണ ധ്രുവം ലാക്കാക്കി കുതിക്കാന്‍ നില്‍ക്കുകയാണ്.’
‘ചന്ദ്രന്‍ കോഴിമുട്ട പോലെയാണ്. ഗോളാകൃതിയല്ല. പുള്ളി ഭൂമിയില്‍നിന്ന് വിട്ട് ദൂരേയ്ക്ക് പോകുകയാണത്രെ. വര്‍ഷം ഒന്നര ഇഞ്ച് അകലം വര്‍ദ്ധിക്കുന്നുണ്ടത്രേ.’
‘ഓഹോ..’

’50 ബില്യണ്‍ വര്‍ഷം കഴിഞ്ഞാല്‍ ഒരു തവണ ഭൂമിയെ ചുറ്റാന്‍ 47 ദിവസം എടുക്കുമത്രേ. അതിനു മുമ്പ് തന്നെ തിഥികള്‍ തെറ്റും. പക്കം പതിനഞ്ച് എന്നത് പക്കം ഇരുപത്തിയഞ്ച് എന്നാവും. ഹിജ്രി കലണ്ടര്‍ എടുത്ത് വലിച്ചെറിയേണ്ടി വരും.’
‘ഹ..ഹ..ഹ.. വേറെന്തൊക്കെയുണ്ട് ഇനിയും വിവരം?’ കേശുവേട്ടന്‍ ചിരിച്ചു.
‘കേശുവേട്ടന് അറിയോ?.. ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ ആള് ആംസ്‌ട്രോങ് ആണ്.. എങ്കിലും ആദ്യം ‘വെളിക്കിറങ്ങിയ’ ആള് ബുസ് ആല്‍ഡ്രിന്‍ ആണ്.’
‘ഹ..ഹ.. ഇതൊക്കെ എങ്ങനെയാ ശേഖരിക്കുന്നത്?’
‘എന്ത്?.. അപ്പിയോ?’
‘ഹ..ഹ.. ഹ..’

രണ്ടാളും ഒന്നിച്ച് ചിരിച്ചപ്പോള്‍ ഞാന്‍ ബൈ പറഞ്ഞു. സ്ഥലം വിട്ടു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies