Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഷംസീറിന്റെ മിത്തും ഗോവിന്ദന്റെ ത്രിശങ്കുവും

ശാകല്യന്‍

Print Edition: 11 August 2023

കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു അത്ഭുത സംഭവമാണ്. സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹത്തിലെ അത്ഭുത സിദ്ധികള്‍ അധ്യാപകര്‍ തിരിച്ചറിഞ്ഞതാണ്. തലക്കനം ഒട്ടുമില്ലാത്തതിനാല്‍ താന്‍ ഏവറേജ് വിദ്യാര്‍ത്ഥി എന്നേ അദ്ദേഹം പറയൂ. ചോദ്യക്കടലാസിലെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതാത്ത വിദ്യാര്‍ത്ഥി. എന്നാല്‍ എഴുതിയ ഉത്തരത്തിന് പാഠ്യപദ്ധതിക്ക് പുറത്തുനിന്നു പോലും ചോദ്യം കണ്ടെത്തേണ്ട ഗതികേടിലായിരുന്നു അധ്യാപകര്‍. യുവജന ബഹുജന നേതൃത്വത്തിലിരിക്കുമ്പോഴും, സ്പീക്കര്‍ കസേരയിലേക്ക് മുതിര്‍ന്ന പലരേയും മറികടന്ന് റോക്കറ്റ് വിക്ഷേപണം ചെയ്യപ്പെട്ടപ്പോഴും (കെട്ടിയിറക്കിയതല്ല എന്ന് പ്രത്യേകം ഓര്‍ക്കുക) അദ്ദേഹം ഈ സിദ്ധിവിശേഷം കാണിച്ചു. ലീഗുകാര്‍ അദ്ദേഹത്തിലെ ഇസ്ലാമിനെ സംശയിച്ചപ്പോള്‍ നേരിട്ടു മറുപടി നല്‍കിയില്ല. പകരം ഒരു പ്രസംഗത്തില്‍ ഒരു മുസ്ലിം കുട്ടി ജനിക്കുമ്പോള്‍ ചെവിയില്‍ ബാങ്ക് നാദം കേള്‍പ്പിക്കുന്നതു മുതല്‍ മലക്കുകള്‍ കാവലിരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ അനര്‍ഗളമായി നിര്‍ഗളിച്ചപ്പോള്‍ ലീഗുകാര്‍ മാത്രമല്ല സക്കീര്‍ നായക് വരെ ഞെട്ടി എന്നാണ് കേട്ടത്. ഇതേ വീര്യത്തില്‍ ശാസ്ത്രബോധവും കമ്മ്യൂണിസ്റ്റുവല്‍ക്കരണവും പഠിപ്പിക്കാന്‍ പാഠ്യപദ്ധതിയിലൊരിടത്തുമില്ലാത്ത ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ കാച്ചിവിടാനും സഖാവിനു കഴിയുമെന്ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാ ജ്യോതി പ്രസംഗത്തില്‍ തെളിയിച്ചു. സംഗതി വിവാദമായപ്പോള്‍ പണ്ടത്തെ ഉത്തരക്കടലാസ് കണ്ട അധ്യാപകരുടെ അവസ്ഥയിലായി സി.പി.എം. പ്രസംഗം എന്ന വാചാ പരീക്ഷയ്ക്ക് മാര്‍ക്കിടാന്‍ പാര്‍ട്ടി ഏ.കെ. ബാലന്‍ സഖാവിനെ നിശ്ചയിച്ചു. ഗണപതി മിത്താണെന്ന ഷംസീറിന്റെ ഉത്തരത്തിന് ബാലന്‍ മാഷ് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി.

വിവാദം കനത്തപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഗോവിന്ദന്‍ സഖാവ് ഉത്തരം പരിശോധിച്ച് ഗണപതി മിത്താണെന്ന് ഉറപ്പിച്ചു. മൂന്നാം നാള്‍ ഉത്തരം പുനഃപരിശോധിച്ച ഗോവിന്ദന്‍ സഖാവ് ഗണപതി മിത്താണെന്ന് ഷംസീര്‍ പറഞ്ഞിട്ടില്ലെന്നു വെട്ടി വീണ്ടും നൂറു മാര്‍ക്ക് നല്‍കി. ചുരുക്കത്തില്‍ ഷംസീറിന്റെ ഉത്തരം വായിച്ച ഗോവിന്ദന്‍ സഖാവ് ഗണപതി മിത്താണോ അല്ലയോ എന്നറിയാതെ ത്രിശങ്കുവിലായി. പത്രസമ്മേളനത്തില്‍ ഷംസീറിനോട് താങ്കള്‍ വിശ്വാസിയാണോ എന്നു ചോദിച്ച പത്രക്കാര്‍ക്കു കിട്ടിയ മറുപടി അവരെയും ത്രിശങ്കുവിലാക്കി.

 

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies