എലത്തൂര്‍ തീവണ്ടി ആക്രമണ കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫി എണ്ണം പറഞ്ഞ ഭീകരന്‍ തന്നെയാണ് എന്നകാര്യം കേരള പോലീസും എന്‍ഐഎയും സ്ഥിരീകരിച്ചിരിക്കുന്നു. പതിവുപോലെ മാനസികരോഗി, പഴയ ബി. ജെ.പിക്കാരന്‍, അല്ലെങ്കില്‍ പരിവാര്‍ അനുഭാവി തുടങ്ങിയ സ്ഥിരം പല്ലവികളുമായി ജിഹാദി ഇടതു മാധ്യമപ്രവര്‍ത്തകര്‍ ഇനിയും രംഗം കയ്യടക്കിയില്ല. ഇസ്ലാമിക ഭീകരരെ ഏതറ്റം വരെയും സഹായിക്കാനും അനുകൂല നിലപാട് എടുക്കാനും ഒരു മടിയും കാണിക്കാത്ത സംസ്ഥാന ഭരണകൂടത്തിന് ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴച്ചു. ദേശീയതലത്തില്‍ തന്നെ ആക്രമണം വാര്‍ത്തയായതോടെ കേരള പോലീസിന്റെ അന്വേഷണത്തിനോടൊപ്പം സമാന്തരമായി കേന്ദ്ര അന്വേഷണ ഏജന്‍സികളും രംഗത്ത് എത്തിയതോടെ ഭീകരനെ രക്ഷിച്ചെടുക്കാനുള്ള എല്ലാ തന്ത്രങ്ങളും ഉപേക്ഷിക്കേണ്ടിവന്നു എന്നാണ് ലഭ്യമായ സൂചന. സംഭവത്തില്‍ തീവ്രവാദിബന്ധം ഉണ്ടെന്ന കാര്യം അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന എഡിജിപി എം.ആര്‍. അജിത്കുമാര്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു. ഷാറൂഖ് ആസൂത്രിതമായാണ് തീവണ്ടി തീവെയ്പ്പ് നടത്തിയത് എന്നാണ് എന്‍ഐഎയുടെയും പ്രാഥമിക നിഗമനം. തീവണ്ടി അട്ടിമറിയും രണ്ടോ മൂന്നോ കോച്ചുകളെങ്കിലും കത്തിച്ച് കൂട്ടക്കൊല നടത്താനുള്ള പദ്ധതിയുമായാണ് ഷാറൂഖ് എത്തിയത് എന്നകാര്യം കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചാവേറാക്രമണത്തില്‍ പരിശീലനം ലഭിച്ച ഇസ്ലാമിക ജിഹാദി ഭീകരനാണ് ഷാറൂഖ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.
കേസില്‍ യുഎപിഎ ചുമത്തിയതോടെ നിയമമനുസരിച്ച് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഈ കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. യുഎപിഎയിലെ പതിനാറാം വകുപ്പ് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭീകര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഷാറൂഖ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഭീകരവാദം മൊത്തമായും ചില്ലറയായും വില്‍ക്കുന്ന സക്കീര്‍ നായിക്കിന്റെ വീഡിയോ സ്ഥിരമായി കാണുന്ന ആളായിരുന്നു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ കേരള പോലീസ് കണ്ടെത്തിയിരുന്നെങ്കിലും ബന്ധങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂരിലോ ആലുവയിലോ തീവണ്ടി ഇറങ്ങിയതായി സംശയിക്കപ്പെടുന്ന ഷാറൂഖിനെ സഹായിച്ചത് ആരെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസും എന്‍ഐഎയും നടത്തുന്നത്. കേരളത്തില്‍ ഷാറൂഖിന് വസ്ത്രവും ഭക്ഷണവും താവളവും സാമ്പത്തിക സഹായവും നല്‍കിയത് ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് സൂചന. എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ വൈകാതെ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ രണ്ടിന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഒരു പ്രകോപനവുമില്ലാതെ നിരപരാധികളായ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഷാറൂഖിനെ മൂന്നാംദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എലത്തൂരില്‍ തീവണ്ടി കത്തിച്ച ശേഷം രത്‌നഗിരി വരെ എത്താനുള്ള സംവിധാനവും മറ്റ് സഹായങ്ങളും എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ബാക്കിയാണ്. വസ്ത്രങ്ങള്‍ അടക്കമുള്ള ബാഗ് തീവണ്ടി പാളത്തില്‍ ഉപേക്ഷിച്ച ഷാറൂഖിന് വസ്ത്രം നല്‍കിയത് ആരാണ്? യാത്രാസൗകര്യം ഒരുക്കിയത് ആരാണ്? ഈ കാര്യങ്ങള്‍ കൂടിയാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ന്യൂദല്‍ഹി, സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസുമായി സഹകരിച്ച് തന്നെയായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുക. യുഎപിഎ ചുമത്തിയതിനാല്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഭീകരവിരുദ്ധ നിയമത്തിന് പുറമേ കേരള പോലീസ് ചുമത്തിയ കൊലക്കുറ്റം, തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പൊതുമുതല്‍ നശീകരണം, റെയില്‍വേയുടെ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങി കേരള പോലീസ് ചുമത്തിയ വകുപ്പുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
ഷാറൂഖ് സെയ്ഫിയുടെ ഇതുവരെയുള്ള മൊഴികളില്‍ മിക്കതും കളവാണ് എന്നകാര്യം പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേര്‍ ആകാന്‍ പരിശീലനം ലഭിച്ച ഷാറൂഖ്, പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യലിനെ നേരിടാനും പരിശീലനം നേടിയിട്ടുണ്ടെന്നാണ് സൂചന. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും അന്വേഷണ ഉദ്യോഗസ്ഥരെയും ഏജന്‍സികളെയും വഴിതെറ്റിക്കാനുമുള്ള തന്ത്രങ്ങളും ഇപ്പോള്‍ ഭീകര സംഘടനകള്‍ നല്‍കുന്ന പരിശീലന പദ്ധതിയില്‍ ഉണ്ട്. ദല്‍ഹിയിലെ ഷഹീന്‍ബാഗ് സ്വദേശി ആണെങ്കിലും ഷാരൂഖിന്റെ ഭാഷയും സംഭാഷണ ശൈലിയും ഉത്തര്‍പ്രദേശിലെ ഗ്രാമീണമേഖലയില്‍ നിന്നുള്ളതാണ്. അതുകൊണ്ടുതന്നെ കേരള പോലീസിന് ആ ഹിന്ദി മനസ്സിലാക്കാന്‍ പ്രയാസം നേരിട്ടു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഈ ഭാഷയില്‍ പ്രാവീണ്യമുള്ള, ദല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് സൂചന. വളരെ വ്യക്തമായ ആസൂത്രണത്തോടെ കേരളത്തില്‍ ഒരു വന്‍ അട്ടിമറി സൃഷ്ടിക്കാന്‍ വേണ്ടി പുറപ്പെട്ട ഷാറൂഖിന്റെ പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സുമാണ് പ്രധാനമായും അന്വേഷണത്തില്‍ എന്‍ഐഎ ഊന്നുന്നത്. ഷഹീന്‍ബാഗില്‍ നിന്ന് പുറപ്പെട്ടതിനുശേഷം ഷാറൂഖ് എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എവിടെയൊക്കെ സമയം ചെലവഴിച്ചു, ഈ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റാളുകള്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. ഇത്രയും ഗുരുതരമായ ഒരു സംഭവം ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള ബുദ്ധിശക്തിയോ കായികക്ഷമതയോ ആസൂത്രണമികവോ ഷാറൂഖിനില്ല. കേരളത്തില്‍ നിന്നുള്ള ഭീകരസംഘടന പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സഹായം ഷാറൂഖിന് ലഭിച്ചിട്ടുണ്ട് എന്നകാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഷൊര്‍ണൂരിലെ ഒരു കോളനിയും ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീടും പോലീസിന്റെ സംശയദൃഷ്ടിയിലാണ്. തീവെപ്പ് നടത്തിയ ഏപ്രില്‍ രണ്ടിന് മുമ്പ് ഒരു ദിവസം ഷാറൂഖ് ഇതേ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നു എന്ന കാര്യവും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ തീവെപ്പ് എന്ന ലക്ഷ്യം അല്ലെങ്കില്‍ ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കാര്യങ്ങള്‍ പഠിക്കാനുള്ള ശ്രമം എന്നീ നിലകളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ യാത്രയെ കാണുന്നത്.
ആക്രമണത്തെ തുടര്‍ന്ന് തീവണ്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരുടെ മൃതദേഹം തീവണ്ടി പാളത്തില്‍ കണ്ടെത്തിയ സംഭവത്തിലും ദുരൂഹത നീക്കാന്‍ പോലീസിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞിട്ടില്ല. യുഎപിഎ അഥവാ ഭീകരവിരുദ്ധ നിയമം ചുമത്തിയ സാഹചര്യത്തില്‍ കേസ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്കോ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്കോ മാറ്റിയേക്കും. യുഎപിഎ ചുമത്തുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ കഴിയും. ഇതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് എന്‍ഐഎ എന്നാണ് വ്യക്തമാവുന്നത്. ഇതിനിടെ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ഭീകരപ്രവര്‍ത്തനമാണെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ഷാരൂഖ് ലക്ഷ്യമിട്ടിരുന്നത് ഗോധ്ര പോലെ ഒരു വന്‍തീവണ്ടി ദുരന്തമായിരുന്നു എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ ഒരുകാര്യം കൂടി വ്യക്തമായി. സമാധാന മതക്കാര്‍ വളരെ സമാധാനപരമായി മതനിരപേക്ഷതയുടെ സംസ്ഥാനമായ കേരളത്തില്‍ വെള്ളരിപ്രാവുകളെ വളര്‍ത്തി ജീവിക്കുന്നു എന്ന വാദം അസ്ഥാനത്തായി. ഷാറൂഖിന് പിന്തുണ നല്‍കിയ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ഭീകര സംഘടനാപ്രവര്‍ത്തകരും അവരുടെ സ്ലീപ്പര്‍ സെല്ലുകളും കേരളത്തില്‍ ശക്തവും സജീവവുമായി ഉണ്ട് എന്ന കാര്യം ഇനിയും നിഷേധിക്കാനും മറച്ചു പിടിക്കാനും കേരള പോലീസിന് കഴിയില്ല. ഇത്രയും ദിവസം കേരളത്തില്‍ വന്ന് തമ്പടിച്ച്, രണ്ടുതവണ തീവണ്ടി കയറിയശേഷം രണ്ടാമത് ഇത്രയും വലിയ ആക്രമം നടത്തി സുഖമായി കേരളത്തില്‍നിന്ന് പുറത്തേക്ക് പോയി എന്നകാര്യം പരിശോധിക്കപ്പെടേണ്ടതല്ലേ? ഇക്കാര്യത്തില്‍ സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലേ? എലത്തൂരില്‍ അക്രമം നടത്തിയതിനു ശേഷം പ്രതി രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാനത്തിന് പുറത്തേക്കുള്ള അതിര്‍ത്തികളില്‍ പരിശോധിക്കാനും തീവണ്ടികളില്‍ പ്രതി ഉണ്ടോ എന്ന് നോക്കാനുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്ന പോലീസ് വിഭാഗം എങ്ങനെ പരാജയപ്പെട്ടു എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതല്ലേ?
കേരളം ഭീകരവാദികളുടെ താവളമായി മാറിക്കഴിഞ്ഞു എന്നകാര്യം പലതവണ ശ്രദ്ധയില്‍പ്പെട്ടതാണ്. ഇതുവരെ എന്തു നടപടികള്‍ കേരള പോലീസും ആഭ്യന്തര വകുപ്പും സ്വീകരിച്ചു? ഏറ്റവും അവസാനം ഏപ്രില്‍ 18 ചൊവ്വാഴ്ച കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് നിരോധിത മാവോവാദി സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവായ ജാര്‍ഖണ്ഡ് സ്വദേശി പിടിയിലായി. കോഴിക്കോട് ഒളവണ്ണ കൈമ്പാലത്തെ വാടകവീട്ടില്‍ നിന്നാണ് തൊറാങ് കയ്‌റോയില്‍ അജയ് ഒറോണ്‍ പിടിയിലായത്. ജാര്‍ഖണ്ഡിലെ നിരവധി പോലീസ് കേസുകളില്‍ പ്രതിയായ അജയ് ഒറോണ്‍ 2019 മുതല്‍ തന്നെ കേരളത്തില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് സൂചന. ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇത്തരം നിരവധി കേസുകളിലെ പ്രതികളെ കേന്ദ്ര ഏജന്‍സികള്‍ മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്ന് പിടികൂടിയിരുന്നു. അന്താരാഷ്ട്ര കുറ്റവാളികളുടെ ഏറ്റവും സുരക്ഷിതമായ താവളമായി കേരളം മാറിയിരിക്കുന്നു. അതിഥി തൊഴിലാളികള്‍ എന്നപേരില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഈ തൊഴിലാളികളില്‍ എത്രപേരുടെ രേഖകള്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട് എന്നത് കണ്ടറിയണം. ഭീകരസംഘടനകളുടെ ഏതുവിധത്തിലുള്ള പ്രവര്‍ത്തനവും കേരളത്തില്‍ സുഖകരമായി നടക്കുന്നു എന്ന അവസ്ഥ പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടായി മാത്രമേ കാണാന്‍ കഴിയൂ.
ഒരുകാര്യം ഉറപ്പാണ്. ഭീകരരുടെ സാന്നിധ്യം കേരളത്തില്‍ സജീവമാണ്. നമ്മുടെ പടിക്കെട്ടുകള്‍ വരെ അവര്‍ എത്തിക്കഴിഞ്ഞു എന്ന താക്കീത് ഇനിയെങ്കിലും മലയാളികള്‍ മനസ്സിലാക്കിയില്ലെങ്കില്‍ കാശ്മീര്‍ എന്ന പാഠം കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും സൂക്തങ്ങള്‍ ഇസ്ലാം ഭൂരിപക്ഷമാകുന്നത് വരെ മാത്രമേ ഉള്ളൂ എന്ന് ചരിത്രകാരന്‍ അലിസിന മുതല്‍ നിരവധി പേര്‍ ചൂണ്ടിക്കാണിച്ചത് നമ്മുടെ മുന്നിലുണ്ട്. ഇനിയെങ്കിലും ഇത് കണ്ടറിയാനും ഭീകരതയ്‌ക്കെതിരെ ഒരു ഐക്യനിര കെട്ടിപ്പടുക്കാനും ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരള രാഷ്ട്രീയത്തെ രക്ഷപ്പെടുത്താനും ബോധപൂര്‍വ്വമായ ശ്രമം അനിവാര്യമാണ്.