വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ജയം ആഘോഷിക്കുന്നതിനിടയില്‍ ‘കേരളത്തിലും ബിജെപി വിജയിക്കുമെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. കേരളത്തിലെ ഇടതു-വലതു നേതാക്കളെല്ലാം ഇതിനെതിരായി പ്രസ്താവനകളുമായി രംഗത്തുവന്നു. ജനാധിപത്യ-മതേതര കേരളത്തില്‍ മോദിയുടെ രാഷ്ട്രീയം വിലപ്പോകില്ല എന്നാണ് അവര്‍ പറയുന്നത്. പക്ഷെ മോദി ഇത്തരം ഒരു പ്രസ്താവന നടത്തിയത് യു.ഡി.എഫിനേയും – എല്‍.ഡി.എഫിനേയും പരിഭ്രമിപ്പിച്ചിരിക്കുന്നു. അതിന് ചില കാരണങ്ങളുണ്ട്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതുവരെ കേരളരാഷ്ട്രീയം വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയായിരുന്നു. കേരളത്തിലെ രാഷ്ട്രീയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് 1. ഇടതുപക്ഷ രാഷ്ട്രീയം, 2. കോണ്‍ഗ്രസ് രാഷ്ട്രീയം, 3. മുസ്ലീം രാഷ്ട്രീയം, 4. ക്രൈസ്തവ രാഷ്ട്രീയം, 5. ഹിന്ദു രാഷ്ട്രീയം എന്നിവയുടെ ഒരു മിശ്രിതമാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇവയ്‌ക്കെല്ലാത്തിനും ഇളക്കം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലമായി വിവിധ മതസാമൂഹ്യസംഘടനകള്‍ പുനര്‍ധ്രുവീകരണം നടത്തുവാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. അതായത് കേരളരാഷ്ട്രീയം ഒരു മാറ്റത്തിന് സജ്ജമാകുന്നു എന്നര്‍ത്ഥം. ഈ അടിസ്ഥാനത്തില്‍ വേണം മോദിയുടെ പ്രസ്താവനയെ വിലയിരുത്താന്‍. എന്താണ് കേരളരാഷ്ട്രീയത്തില്‍ വരുന്ന മാറ്റങ്ങള്‍.
1. മുസ്ലീം രാഷ്ട്രീയം
ജനസംഖ്യയില്‍ 25-28 ശതമാനം വരുന്ന സമൂഹമാണ് മുസ്ലീങ്ങള്‍. മുസ്ലീം ശക്തി പ്രധാനമായും മലബാര്‍ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മലബാറിലെ മിക്കവാറും എല്ലാ ജില്ലകളിലും മുസ്ലീം ഭൂരിപക്ഷമുണ്ട്. ആകെ ജനസംഖ്യയില്‍ 26-28 ശതമാനം വരുന്ന മുസ്ലീം ജനസംഖ്യ മലബാറിലെ പല നിയോജകമണ്ഡലങ്ങളിലും ഭൂരിപക്ഷമാണ്. യു.ഡി.എഫുമായി ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് മുസ്ലീങ്ങള്‍ അനുവര്‍ത്തിക്കുന്നത്. അങ്ങനെ മലബാറിലെ യു.ഡി.എഫ്. സംവിധാനത്തില്‍ മുസ്ലീം വിഭാഗം – രാഷ്ട്രീയ സംഘടന മുസ്ലീംലീഗ് – മേല്‍ക്കൈ നേടിയിരിക്കുന്നു. മലബാറില്‍ യുഡിഎഫ് എന്നാല്‍ മുസ്ലീം ലീഗാണ് എന്നതായിരുന്നു ഇതുവരെ. എന്നാല്‍ ഇന്ന് മുസ്ലീംലീഗിന്റെ മാത്രം കീഴിലല്ല മുസ്ലീങ്ങള്‍. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവാദരാഷ്ട്രീയക്കാരും ഉണ്ട്.
മുസ്ലീം ശക്തി ലക്ഷ്യം വെയ്ക്കുന്നത് മലബാറിനെ അടര്‍ത്തി ഒരു പ്രത്യേക സംസ്ഥാനമാക്കുക എന്നതാണ്. പാകിസ്ഥാന്‍ ഉണ്ടായപ്പോള്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ മുഴങ്ങിയ ‘പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാന്‍’ എന്ന മുദ്രാവാക്യം നാമോര്‍ക്കണം. മലബാറിനെ അടര്‍ത്തിയെടുക്കല്‍ അതിന്റെ ഒരു പടിയായി മുസ്ലീം നേതൃത്വം കാണുന്നു. അതിന്, ഈ മുസ്ലീം നിലപാടിന് ആ ഭാഗത്തെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും പിന്തുണ നേടണമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് ലീഗ് യുഡിഎഫിനൊപ്പമാണെങ്കിലും തീവ്രവാദികളായ മുസ്ലീങ്ങള്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് നീങ്ങുന്നു. അതായത് മലബാറില്‍ പല നിയോജകമണ്ഡലങ്ങളിലും 50 ശതമാനത്തിലധികം മുസ്ലീങ്ങള്‍ ഉണ്ട്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ 50% വോട്ട് വേണ്ട. അതുകൊണ്ട് യുഡിഎഫിന്റെ നിയന്ത്രണം ലീഗിനാകുന്ന വിധത്തില്‍ മുസ്ലീം പിന്തുണ യുഡിഎഫിനും ബാക്കി ശക്തി എല്‍ഡിഎഫിലേയ്ക്കും നല്‍കുക എന്ന തന്ത്രമാണ് മുസ്ലീങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ നിലയില്‍ ലീഗി നെതിരായി നീങ്ങാന്‍ യു.ഡി.എഫിന് സാധ്യമല്ല. അങ്ങനെ യു.ഡി.എഫിന്റെ നിയന്ത്രണം ലീഗ് നേടിക്കഴിഞ്ഞു. എല്‍.ഡി.എഫിനെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരേണ്ടത് മുസ്ലീങ്ങളുടെ ആവശ്യമാണ്. സി.പി.എമ്മിന് സജീവസാന്നിദ്ധ്യം മലബാറിലുണ്ട്. അവിടെ ചെറിയൊരു ശതമാനം മുസ്ലീംവോട്ട് ലഭിച്ചാല്‍ അവര്‍ക്ക് പല നിയോജകമണ്ഡലങ്ങളിലും ജയം ഉറപ്പാണ്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ട സി.പി.എമ്മിന് കേരളത്തില്‍ അധികാരത്തില്‍ തുടരുക എന്നത് ജീവന്മരണപ്രശ്‌നമാണ്. അതുകൊണ്ട് സി.പി.എം. തീവ്രവാദി മുസ്ലീം സംഘടനകളുമായി രമ്യതയിലെത്തുകയും അതുവഴി അധികാരം പിടിച്ചെടുക്കാമെന്നു കണക്കുകൂട്ടുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലീം രാഷ്ട്രീയം മറ്റൊരു വഴിക്കാണ് ചിന്തിക്കുന്നത്. തീവ്രവാദ മുസ്ലീം സംഘടനകളുമായി സഹകരിക്കുക വഴി സി.പി.എം. അവരുടെ സ്വാധീനത്തില്‍ പെടുന്നു. പിന്നീട് സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തില്‍ തീവ്രവാദ മുസ്ലീം സംഘടനാപ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുകയും അങ്ങിനെ സി.പി.എമ്മിന് മുസ്ലീംപിന്തുണ അനിവാര്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെ മുസ്ലീം തീവ്രവാദികളുടെ ആവശ്യമായ സ്വതന്ത്രമലബാര്‍ വാദത്തിന് എല്‍.ഡി.എഫ്. പിന്തുണ ഉറപ്പിക്കുന്നു. എല്‍.ഡി.എഫും യു.ഡി.എഫും സ്വതന്ത്ര മലബാറിനെ പിന്തുണയ്ക്കുമ്പോള്‍ മറ്റുള്ളവരുടെ എതിര്‍പ്പ് വൃഥാവിലാകുന്നു. ഭാരതവിഭജനസമയത്തുണ്ടായ സാഹചര്യം ഇവിടെയും ആവര്‍ത്തിക്കപ്പെടും. പാകിസ്ഥാന്‍ വാദത്തിന് താത്ത്വികപരിവേഷം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നുവെന്നത് നാമോര്‍ക്കണം.
മുസ്ലീം രാഷ്ട്രീയത്തിന്റെ ആസൂത്രിതവും ഫലപ്രദവുമായ ഈ നടപടി കേരളത്തെ ഭാരതത്തില്‍നിന്ന് അടര്‍ത്തിക്കൊടുക്കാനുള്ള സാഹചര്യവുമുണ്ടാക്കും. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ മുസ്ലീങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന്നുള്ള തന്ത്രമാണിത്. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സും സി.പി.എമ്മും ഈ ചതിക്കുഴിയില്‍ ചെന്ന് പെടുകയും ചെയ്തു.
സി.പി.എമ്മിന്റെ മുസ്ലീം പ്രീണനം അവരുടെ അണികള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്നതാണ്. അതിനാല്‍ സി.പി.എമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞു പോകുന്നു. ഇങ്ങനെ അണികള്‍ കൊഴിഞ്ഞുപോകുമ്പോള്‍ സി.പി.എം. കൂടുതല്‍ ദുര്‍ബ്ബലമാവുകയും മുസ്ലീം പിന്തുണയ്ക്കായി കൂടുതല്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയും ചെയ്യുന്നു. ക്രമേണ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ച് അവരും യുഡിഎഫിന്റേതുപോലെ മുസ്ലീം ആധിപത്യത്തിന്‍ കീഴിലുള്ള പാര്‍ട്ടിയാവുകയും ചെയ്യും. ഒരേപോലെ യുഡിഎഫിനേയും എല്‍ഡിഎഫിനേയും മുസ്ലീം ആധിപത്യത്തിന് കീഴിലാക്കുക എന്ന ഗൂഢതന്ത്രമാണ് മുസ്ലീം രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്ത്യന്‍ രാഷ്ട്രീയം
അടുത്തകാലം വരെ യു.ഡി.എഫിന്റെ ഏറ്റവും ഉറപ്പുള്ള ഘടകമായിരുന്നു ക്രിസ്ത്യന്‍ പക്ഷം. എന്നാല്‍ ലീഗിന്റെ ശക്തിയും സ്വാധീനവും യുഡിഎഫില്‍ വര്‍ദ്ധിച്ചതുമൂലം 18-19 ശതമാനം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ സ്വാധീനം യുഡിഎഫില്‍ കുറഞ്ഞു. കൃസ്ത്യന്‍ സ്വാധീനമേഖലകളിലേയ്ക്ക് യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും പിന്തുണയോടെ മുസ്ലീം ആധിപത്യം കടന്നുവന്നു. കേന്ദ്രത്തിലെ ഭരണം കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതോടെ കൃസ്ത്യന്‍ വിഭാഗം രാഷ്ട്രീയമായി ആരുടേയും പിന്തുണ കിട്ടാത്തവരായി. മാത്രമല്ല, ജനസംഖ്യയിലും സാമ്പത്തികശക്തിയിലും മുന്നിട്ടുനില്‍ക്കുന്ന മുസ്ലീം വിഭാഗങ്ങളെ കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ ആശ്രയിക്കാനും തുടങ്ങി. യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫില്‍ പോകുക എന്നതാണ് പൊതുനയം. കേരളാ കോണ്‍ഗ്രസ്സുകള്‍ അതുകൊണ്ട് എല്‍ഡിഎഫില്‍ പോകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് എല്‍ഡിഎഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ കഴിയുന്നില്ല. മുസ്ലീം തീവ്രവാദികളെ പ്രീണിപ്പിക്കുന്നതിനാണ് എല്‍ഡിഎഫ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ആശയപരമായും സംഘടനാപരമായും കൃസ്ത്യന്‍ വിഭാഗത്തിനേക്കാള്‍ എല്‍ഡിഎഫിന് യോജിക്കുക മുസ്ലീം വിഭാഗമായിരിക്കും എന്ന കാഴ്ചപ്പാടുമുണ്ട്.
ക്രിസ്ത്യന്‍ രാഷ്ട്രീയം സവര്‍ണ്ണഹിന്ദു രാഷ്ട്രീയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. ഹിന്ദുക്കളുമായി സഹകരിക്കുകയെന്നത് അവര്‍ക്ക് കൂടുതല്‍ എളുപ്പമാണ്. മുസ്ലീം ശക്തി ക്രമേണ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് കൃസ്ത്യാനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. മുസ്ലീം സ്വാധീനത്തില്‍ പ്രതിഷേധിച്ച് സി.പി.എം വിടുന്ന ഹിന്ദുക്കള്‍ ആശ്രയമായി കാണുന്നത് ബിജെപിയെയാണ്. ഇങ്ങനെ ബിജെപിയുടെ ഹിന്ദുശക്തി വര്‍ദ്ധിക്കുന്നു. ക്രിസ്തീയ വിഭാഗത്തിന് സഹകരിക്കാന്‍ എളുപ്പം ഹിന്ദുശക്തികളുമായാണ്. ബിജെപിക്കാണ് കേന്ദ്രഭരണം എന്ന വലിയ സൗകര്യവുമുണ്ട്. അതുകൊണ്ട് ക്രിസ്ത്യന്‍ ശക്തി ക്രമേണ ബിജെപിയോട് അടുക്കുകയെന്ന നയം സ്വീകരിക്കും. കേരളത്തിന്റെ രക്ഷയ്ക്ക് ഇത് അത്യാവശ്യവുമാണ്.
കമ്യൂണിസ്റ്റ് രാഷ്ട്രീയം
കമ്യൂണിസ്റ്റ് രാഷ്ട്രീയം ഏറെ ദുര്‍ബ്ബലമായിരിക്കുന്ന കാലഘട്ടമാണിത്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടു. കേരളത്തില്‍ മാത്രമാണ് സി.പി.എം. അധികാരത്തിലുള്ളത്. കേരളത്തിലെ അധികാരം നിലനിര്‍ത്താന്‍ മുസ്ലീങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുവാനും സിപിഎം ശ്രമിക്കുന്നു. അതിനായി തീവ്രവാദ മുസ്ലീംസംഘടനകളുടെ സ്വാധീനം പ്രയോജനപ്പെടുത്തുക. കൂടാതെ സിപിഎമ്മിലെ ഹിന്ദുക്കള്‍ അവരുടെ മുസ്ലീം പ്രീണനത്തില്‍ പ്രതിഷേധിച്ചു സിപിഎമ്മിനെ ഉപേക്ഷിക്കും. ഇത്തരത്തില്‍ സിപിഎമ്മിലെ ഹിന്ദുക്കള്‍ അവരെ ഉപേക്ഷിച്ചതാണ് ബംഗാളില്‍ സിപിഎം തകരാനുണ്ടായ കാരണം. ഇവിടെയും അത് സംഭവിക്കും. ബിജെപി ശക്തിയാര്‍ജ്ജിക്കുന്നതോടെ സിപിഎമ്മില്‍ നിന്ന് ഹിന്ദുക്കളുടെ ഒഴുക്ക് ബിജെപിയിലേയ്ക്കാകും. അവസാനം തീവ്രവാദി മുസ്ലീങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കക്ഷിയായി സി.പി.എം മാറും. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധത മുസ്ലീം പ്രീണനത്തിനുവേണ്ടിയാണ്. ഈ പ്രീണനത്തിന്റെ ലക്ഷ്യം ഹിന്ദുശക്തിയെ ദുര്‍ബ്ബലപ്പെടുത്തലാണ്. എന്നാല്‍ ഈ ശ്രമത്തില്‍ സി.പി.എം. ദുര്‍ബ്ബലമാകുകയും മുസ്ലീം ശക്തി പ്രബലമാവുകയും ചെയ്യും.
കോണ്‍ഗ്രസ്സ് രാഷ്ട്രീയം
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം എന്നൊന്നില്ല. മുസ്ലീം-കൃസ്ത്യന്‍ രാഷ്ട്രീയത്തിന്റെ താളത്തിന് തുള്ളുന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. ഹിന്ദുക്കളിലെ മേല്‍ജാതിക്കാരുടെ പിന്തുണ ഉറപ്പിക്കാന്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്സ് വേണം. ഈ പാര്‍ട്ടികളുടെ ലക്ഷ്യം മാത്രമേ യുഡിഎഫില്‍ കോണ്‍ഗ്രസ്സ് നിറവേറ്റുന്നുള്ളൂ. കേരളത്തില്‍ ക്രമേണ മുസ്ലീം ജനസംഖ്യയും സാമ്പത്തികശക്തിയും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോണ്‍ഗ്രസ്സ് മുസ്ലീങ്ങളെ ആശ്രയിക്കുവാന്‍ തുടങ്ങുന്നു. കേന്ദ്രഭരണം നഷ്ടപ്പെട്ട് ദുര്‍ബ്ബലമായ കോണ്‍ഗ്രസ്സ് മുസ്ലീം പിടിയില്‍ അമര്‍ന്നു കഴിയുമ്പോള്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കൃസ്ത്യന്‍ വിഭാഗം കോണ്‍ഗ്രസ്സിനെ കൈയൊഴിയുവാനും തയ്യാറാകുന്നു. ഇതിന്റെ ഫലമായി ഇത്രകാലം കോണ്‍ഗ്രസ്സിന് ഉറച്ച പിന്തുണ നല്‍കിയിരുന്ന കൃസ്ത്യന്‍ വിഭാഗം ബിജെപിയോട് അടുക്കുന്നു. ഇത് ബിജെപിയെ ശക്തമാക്കും.
ഹൈന്ദവരാഷ്ട്രീയം
മുസ്ലീം രാഷ്ട്രീയം ദുര്‍ബ്ബലമാക്കിത്തീര്‍ത്ത എല്‍ഡിഎഫ്-യുഡിഎഫ് സംവിധാനങ്ങളും അതിലൂടെ ശക്തിയാര്‍ജ്ജിച്ച മുസ്ലീം വിഭാഗവും ഉണ്ടാകുന്നു. കൃസ്ത്യന്‍ വിഭാഗം ബിജെപിയോടടുക്കുന്നു. കേന്ദ്രഭരണം ബിജെപിയുടേതാണ് എന്നത് ഇതിന് സഹായകമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിട്ടുവരുന്ന ഹിന്ദുക്കളും യുഡിഎഫ് സംവിധാനത്തെ ഉപേക്ഷിക്കുന്ന കൃസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ബിജെപിയെ ശക്തമാക്കാന്‍ സഹായകമാകും. ഇതാണ് പ്രധാനമന്ത്രി കേരളത്തിനെക്കുറിച്ച് പറഞ്ഞതിന്റെ പശ്ചാത്തലം.
ഇവിടെ കേരളം മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഹിന്ദുശക്തി നിര്‍ണ്ണായകമാണ്. മലബാറില്‍ ലീഗ്-കോണ്‍ഗ്രസ്സ് സഖ്യം ഒരുവശത്തും മറുവശത്ത് സിപിഎം-തീവ്രവാദ മുസ്ലീം സംഘടനകളും ചേര്‍ന്ന തിരഞ്ഞെടുപ്പുപോരാട്ടം നടക്കുമ്പോള്‍ സി.പി.എമ്മില്‍ നിന്ന് കൊഴിഞ്ഞു പോവുന്ന അണികള്‍ ബിജെപിയില്‍ ചേരുന്നു. അങ്ങിനെ ബിജെപി മൂന്നാമതൊരു ശക്തിയായി വളരുന്നു. മൂന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പലയിടത്തും ബി.ജെ.പി വിജയിക്കും എന്നത് ഉറപ്പാണ്.
കേരളരാഷ്ട്രീയം
കേരളരാഷ്ട്രീയത്തില്‍ സിപിഎമ്മില്‍ നിന്ന് ഹിന്ദുക്കളും യുഡിഎഫില്‍നിന്നും ക്രിസ്ത്യന്‍ ശക്തികളും കൊഴിഞ്ഞുപോകുന്ന നിലയാണുള്ളത്. ക്രിസ്ത്യന്‍ ശക്തികള്‍ യുഡിഎഫ് വിടുന്നതോടെ സവര്‍ണ്ണ ഹിന്ദുശക്തിയും കോണ്‍ഗ്രസ്സിനെ ഉപേക്ഷിക്കും. രണ്ട് മുന്നണികളില്‍ നിന്ന് വിട്ടുപോകുന്നവരും ബിജെപിയെ തങ്ങളുടെ രക്ഷാകേന്ദ്രമായി കാണും. പക്ഷെ ഇതിന് ചില തടസ്സങ്ങള്‍ ഉണ്ട്.
ഒന്നാമതായി ക്രിസ്ത്യന്‍ ശക്തികള്‍ക്ക് ബിജെപിയുമായി സഹകരിക്കാനുള്ള പ്രധാന തടസ്സം ബിജെപി ഹിന്ദുവിനായി നിലകൊള്ളുന്നു എന്ന പ്രചരണമാണ്. ഹിന്ദുരാഷ്ട്രത്തില്‍ ഇതര മതങ്ങള്‍ രണ്ടാംകിട പൗരന്മാരായിരിക്കും എന്ന പ്രചാരണം നടക്കുന്നു. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ ഇക്കാര്യം കൃസ്ത്യന്‍സമൂഹത്തിനെ ബോദ്ധ്യപ്പെടുത്താനാവണം. അതിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഒന്നാമതായി ഭരണത്തില്‍ യാതൊ രു പക്ഷപാതവും കാണിക്കാതിരിക്കലാണ്. വികസനം ഒരുവിധ പ്രത്യേക പരിഗണനയും കൂടാതെ നടപ്പാക്കണം. ഇക്കാര്യം ബിജെപി ചെയ്യുന്നുണ്ട്. രണ്ടാമത് ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന പ്രചരണമാണ്. ഇവിടെ ബിജെപിയുടേയോ ആര്‍എസ്എസ്സിന്റേയോ ലക്ഷ്യമല്ല ഹിന്ദുരാഷ്ട്രം എന്ന കാര്യം വ്യക്തമാക്കണം. ‘ഭാരതം ഹിന്ദുരാഷ്ട്രമാണ്’ എന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ്സിന്റെ വിശ്വാസപ്രകാരം ഭാരതം ഇന്നലെയും ഇന്നും ഹിന്ദുരാഷ്ട്രമാണ്, നാളെയും ഹിന്ദുരാഷ്ട്രമായിരിക്കും. അതുകൊണ്ട് പുതുതായി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കേണ്ടതില്ല. ആര്‍എസ്എസ്സിന്റെ ലക്ഷ്യം അതിന്റെ പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘പരംവൈഭവം നേതുമേതത് സ്വരാഷ്ട്രം’ – ഈ രാഷ്ട്രത്തിന്റെ പരമമായ വൈഭവം അഥവാ ഈ സമാജത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള വളര്‍ച്ചയാണ് പരമമായ ലക്ഷ്യം. ഭാരതം വികസിതരാഷ്ട്രമാകണം. അതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ല. മാത്രമല്ല ഈ പരമവൈഭവം ധര്‍മ്മത്തിനനുകൂലവും വിധേയവുമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യം മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാത്രമല്ല ഹിന്ദുക്കളെയും ബോദ്ധ്യപ്പെടുത്തണം. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കുകയല്ല ആര്‍.എസ്.എസ് ലക്ഷ്യം എന്ന് മനസ്സിലാക്കിയാല്‍ പലരും ആര്‍.എസ്.എസ്സുമായി സഹകരിക്കും.
സര്‍വ്വതോമുഖമായ ഉന്നതി
ആര്‍എസ്എസ്സിന്റെ ലക്ഷ്യം ഭാരതത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിയാണ്. ഭാരതം എന്നും ബഹുമതരാജ്യമായിരുന്നു. അതുകൊണ്ട് ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങള്‍ ഭാരതത്തില്‍ നിലനില്‍ക്കും. ആകെ ആര്‍.എസ്.എസ് നിബന്ധന – അത് ഹിന്ദുക്കള്‍ക്കടക്കം എല്ലാ മതങ്ങള്‍ക്കും ബാധകമാണ് – ചമശേീി ളശൃേെ -നാടിന്റെ താത്പര്യങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കുക എന്നതുമാത്രമാണ്. ഇക്കാര്യത്തില്‍ മുസ്ലീങ്ങളും കൃസ്ത്യാനികളുമായി ചില വ്യത്യാസങ്ങള്‍ ഉണ്ട്.
ഭാരതം ഭരിച്ച ബ്രിട്ടീഷുകാരുമായി കൃസ്ത്യാനികള്‍ യാതൊരു ബന്ധവും നിലനിര്‍ത്തുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെ ചെയ്ത ദ്രോഹങ്ങളേയും പീഡനങ്ങളേയും അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ക്ക് ഭാരതത്തിന് പുറത്ത് തീര്‍ത്ഥാടനം ഇല്ല. ചുരുക്കത്തില്‍ മതപരിവര്‍ത്തനം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും ക്രിസ്ത്യാനികള്‍ ദേശീയ ജീവിതവുമായി ഇണങ്ങിപ്പോകുന്നു.
എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ‘മെക്ക’ എന്ന ഒരു കേന്ദ്രം ഉണ്ട്. അവര്‍ മുസ്ലീങ്ങളും മുസ്ലീം രാജാക്കന്മാരും നടപ്പാക്കിയ പീഡനങ്ങളെ ന്യായീകരിക്കുന്നു. ഭാരതത്തെ കീഴടക്കാന്‍ വന്ന വിദേശികളെ സ്വന്തം പൂര്‍വ്വികരായി കാണുന്നു. Nation first എന്ന നിലപാട് അവര്‍ക്കില്ല. ഭാരതത്തില്‍ വൈദേശികശക്തികള്‍ നേടിയ വിജയങ്ങള്‍ തങ്ങളുടെ മതക്കാര്‍ നേടിയ വിജയമായി കണക്കാക്കുന്നു. വൈദേശിക ആക്രമികള്‍ നടത്തിയ പീഡനങ്ങള്‍ ന്യായീകരിക്കുന്നു. ക്ഷേത്രധ്വംസനത്തെ ശരിയായ നടപടിയായി കാണുന്നു. ഇതെല്ലാം മുസ്ലീം മതക്കാരില്‍ പ്പെടുന്നവര്‍ മാത്രം പിന്തുടരുന്നു. ഇതുമാറി ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം. മതത്തിനല്ല, രാജ്യത്തിനാണ് പ്രാധാന്യം എന്നതംഗീകരിക്കണം.
ബിജെപിയുടെ സാധ്യത
ബിജെപിക്ക് ഇന്ന് 12-15 ശതമാനം വോട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് ഹിന്ദുക്കളും യുഡിഎഫില്‍നിന്ന് ക്രിസ്ത്യാനികളും അകലുകയും അവര്‍ ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യണമെങ്കില്‍ ബിജെപിയുടെ വളരെ പ്രധാനമായ നീക്കം ആവശ്യമാണ്. ഉദാഹരണത്തിന് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ 5 ശതമാനം വീതം വോട്ട് ബിജെപിക്ക് ലഭിച്ചാലും ബിജെപിയുടെ വോട്ടിംഗ് ശതമാനം 25 ആയിരിക്കും. ഇരുമുന്നണികളുടേയും 5 ശതമാനം വോട്ട് കുറയുകയാണെങ്കില്‍ പല നിയോജകമണ്ഡലങ്ങളിലും ബിജെപി വിജയിക്കും. ഇതാണ് ബിജെപി കേരളം പിടിക്കും എന്ന് നരേന്ദ്രമോദി പറയാനുള്ള കാരണം.
തന്ത്രം
വികസനം, അഴിമതിയില്ലാത്ത ഭരണം എന്നീ കാര്യങ്ങള്‍ മുന്നോട്ട്‌വച്ച് ബിജെപി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. ഈ ഗുഡ്‌വില്ലിനെ വോട്ടാക്കി മാറ്റിയാല്‍ വിജയം സുനിശ്ചിതമാണ്. അതേസമയം മാറിമാറി ഭരിച്ച യുഡിഎഫ്-എല്‍ഡിഫ് മുന്നണികള്‍ കേരളത്തെ കടക്കെണിയില്‍പ്പെടുത്തുകയായിരുന്നല്ലോ. കേരളത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി മേഖലകളില്‍ ഇന്നുവരെ മുന്നേറാന്‍ കഴിഞ്ഞില്ല. കേരളത്തിലെ വികസനം നടക്കാതിരിക്കുമ്പോള്‍ തൊട്ടുകിടക്കുന്ന ഇതരസംസ്ഥാനപ്രദേശങ്ങള്‍ പുരോഗതി പ്രാപിക്കുന്നു. കോയമ്പത്തൂര്‍, മൈസൂര്‍, മംഗലാപുരം എന്നീ പ്രദേശങ്ങള്‍ വികസിച്ചപ്പോള്‍ തൊട്ടടുത്ത കേരളം വികസിച്ചിട്ടില്ല. ഇതിന് കാരണം വികസനത്തെപ്പറ്റി കാഴ്ചപ്പാടുകളില്ല, അഴിമതിയുമാണ്. ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഒരു വശത്ത് വികസനത്തില്‍ പരാജിതമായ മുന്നണികള്‍ മറുവശത്ത് വികസനത്തില്‍ വിജയിച്ച ബിജെപി. ഈ ചിത്രം ജനങ്ങളില്‍ എത്തണം.
അങ്ങിനെ ബിജെപി/ആര്‍എസ്എസ് ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല മറിച്ച് സര്‍വ്വതോമുഖമായി വികസിച്ച രാഷ്ട്രമാണ് എന്ന കാര്യം പ്രചരിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക ഉയര്‍ച്ചയും വളര്‍ച്ചയും ഉറപ്പു നല്‍കുന്ന വികസനനയവും ബിജെപി മുന്നോട്ട് വെയ്ക്കണം.
ഇതിന്റെ ഫലമായി 5നും 10നും ഇടയില്‍ ശതമാനം വോട്ടുകള്‍ കൂടുതലായി നേടാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ 20-25 ശതമാനം വോട്ടുള്ള പാര്‍ട്ടിയായി ബിജെപി മാറും. അത് കേരളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ബിജെപിക്ക് അനേകം സീറ്റുകള്‍ നേടിയെടുക്കാനും സാധിക്കും.
പ്രധാനമന്ത്രി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായകശക്തിയായി മാറും എന്ന പ്രതീക്ഷ അസ്ഥാനത്തല്ല.