എസ്.എഫ്.ഐക്കാര്‍ക്ക് മദംപൊട്ടുന്നത് കോളേജ് മാഗസിനിലൂടെയാണ്. ഇക്കൊല്ലം അത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ മാഗസിനിലൂടെയായിരുന്നു. ‘പ്രോഗ്രസീവ്’ എന്നാണ് പേരെങ്കിലും കാടന്‍ സംസ്കാരത്തിന്റെ ഉദ്ഘോഷിക്കലായിരുന്നു ഫലത്തില്‍ അത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിന് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപത്തിന്റെ അമേദ്യവര്ഷം ചൊരിഞ്ഞത് എസ്.എഫ്.ഐ തന്നെ. തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിനിലൂടെ ദേശീയ പതാകയേയും ദേശീയ ഗാനത്തേയും അധിക്ഷേപിച്ചതും ഇവര്‍ തന്നെ. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് മാഗസിനും കുന്ദംകുളം പോളിടെക്നിക് മാഗസിനും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് മാഗസിനും ഇതേ രീതിയില്‍ ദേശവിരുദ്ധവും അശ്ലീലവുമായ എഴുത്തുകള്‍ കൊണ്ട് ഒച്ചപ്പാടായതാണ്.
മറ്റു മാഗസിനുകള്‍ ബന്ധപ്പെട്ട അധികൃതര്‍ പിന്‍വലിച്ചതുപോലെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അധികൃതര്‍ ‘പോഗ്രസീവും’ പിന്‍വലിച്ചു. സമൂഹമനസ്സില്‍ മാലിന്യം കലക്കിയശേഷം പിന്‍വലിച്ചതുകൊണ്ട് എന്തുകാര്യം? പ്രതിഷേധം തണുപ്പിക്കാന്‍ പോലീസ് ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്സെടുക്കും. അതിലപ്പുറം ഒരു നടപടിയും ഉണ്ടാവില്ലെന്നറിയുന്നതുകൊണ്ട് വര്‍ഷാവര്‍ഷം എസ്.എഫ്.ഐക്കാര്‍ക്ക് ഇക്കാലത്ത് മദമിളകും. അവരെ രക്ഷിക്കാന്‍ ആളുണ്ട് എന്ന വിശ്വാസമാണ് ഇതിനുകാരണം. ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വേണ്ട മരുന്നു ജനങ്ങള്‍ തന്നെ നല്കിയാല് ഈ മദംപൊട്ടല്‍ തനിയെ ഇല്ലാതായിക്കൊള്ളും.