ഉത്താനപാദാസനത്തില്‍ കാല്‍കളും കൈകളും ഉയര്‍ത്തുന്നു. പേരില്‍ പാദത്തെ മാത്രമേ സൂചിപ്പിട്ടുള്ളൂ എങ്കിലും കൈകളും ഉയര്‍ത്തുന്നുണ്ട്. കണ്ടാല്‍ സരളമെങ്കിലും ചെയ്യാന്‍ അത്ര എളുപ്പമല്ല.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കൈമുട്ടുകള്‍ നിലത്തൂന്നി അതിന്റെ ബലത്തില്‍ പിന്‍ ഭാഗം ഉയര്‍ത്തുക. തലയുടെ ഉച്ചി നിലത്തു കുത്തുക. ശ്വാസമെടുത്തുകൊണ്ട് കാലുകള്‍ 45 ഡിഗ്രി ഉയര്‍ത്തുക. കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കും. ശ്വാസം വിട്ടുകൊണ്ട് കൈകളും മുട്ടു വളയാത്ത രീതിയില്‍ കാലുകള്‍ക്കു സമാന്തരമായിത്തന്നെ 45 ഡിഗ്രി ഉയര്‍ത്തുക. തലയും നിതംബവും മാത്രമേ നിലത്തു തട്ടൂ. രണ്ടുകാലുകളും ചേര്‍ന്നിരിക്കും. കൈകള്‍ കൂപ്പിയ അവസ്ഥയിലായിരിക്കും. അഞ്ചോ ആറോ തവണ ദീര്‍ഘശ്വാസം ചെയ്ത ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
കാലുകള്‍ക്കും ഇടുപ്പു പേശികള്‍ക്കും ബലം നല്കുന്നു. കൈകള്‍ക്കും തോളുകള്‍ക്കും ബലം നല്‍കുന്നു. നട്ടെല്ലിന് വഴക്കം നല്‍കുന്നു. അടിവയറില്‍ രക്ത ഓട്ടം കൂട്ടുന്നു. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. മനസ്സിന് ഏകാഗ്രത ഉണ്ടാക്കുന്നു.
Comments