Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home യാത്രാവിവരണം

അനുഭൂതിദായകമായ തീര്‍ത്ഥയാത്ര

ശശികുമാര്‍ പി.

Print Edition: 23 December 2022

ഭാരതഭൂമിയില്‍ പുല്ലായി പിറക്കുന്നത് പോലും പരമപുണ്യമാണെന്ന് പൂന്താനം പാടിയിട്ടുണ്ട്. ഭാരതഭൂമിയില്‍ ജനിച്ചാല്‍ അഞ്ച് കാര്യങ്ങള്‍ അനിവാര്യമാണെന്ന് പഴമൊഴിയുണ്ട്. രാമായണം പാരായണം ചെയ്യണം, ഭഗവത്ഗീത പഠിക്കണം, ഭാഗവതം കേള്‍ക്കണം, ഹിമാലയം കാണണം, ഗംഗയില്‍ സ്‌നാനം ചെയ്യണം എന്നിവയാണവ.

കോവിഡ് മഹാമാരിക്ക് തെല്ലൊരു ശമനം വന്നപ്പോള്‍ ദേവതാത്മാവായ ഹിമവാന്റെ സാനുക്കളും ഗംഗാ-യമുനാ തീരങ്ങളിലെ പുരാണ പ്രസിദ്ധങ്ങളായ പുണ്യ സ്ഥാനങ്ങളും കാണണമെന്ന ആഗ്രഹം പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഭാരതത്തിലെ പുണ്യപുരാണ പ്രസിദ്ധങ്ങളായ മഥുര, ഹരിദ്വാര്‍, ഋഷികേശ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എനിക്കും കുടുംബത്തിനും ഭാഗ്യമുണ്ടായി.

ആദ്യമെത്തിയത് ശ്രീകൃഷ്ണ ജന്മസ്ഥാനമായ മഥുരയിലാണ്. ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഒരു ജില്ലയാണ് മഥുര. ശ്രീകൃഷ്ണനോടും മഹാഭാരതത്തോടും ബന്ധപ്പെട്ട സ്ഥലമായതിനാല്‍ ഹിന്ദുക്കളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. ആഗ്രയില്‍ നിന്ന് ഏകദേശം 58 കിലോമീറ്റര്‍ വടക്കായി, ഡല്‍ഹിയില്‍ നിന്ന് 166 കിലോമീറ്റര്‍ തെക്ക് കിഴക്കായി, ഈ ജില്ല സ്ഥിതി ചെയ്യുന്നു. വൃന്ദാവന്‍ പട്ടണത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്. പുരാതന കാലത്ത് പ്രധാന നഗരപാതകള്‍ സംഗമിക്കുന്ന ഒരു സാമ്പത്തിക കേന്ദ്രമായിരുന്നു മഥുര.

ഇവിടെയാണ് ശ്രീകൃഷ്ണ ജന്മസ്ഥാന ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കള്‍ വിശുദ്ധമായി കണക്കാക്കുന്ന ഏഴ് പുണ്യനഗരങ്ങളില്‍ ഒന്നാണിത്. മറ്റുള്ളവ ഹരിദ്വാര്‍, അയോധ്യ, വാരണാസി, ഉജ്ജയിനി, ദ്വാരക, കാഞ്ചിപുരം എന്നിവയാണ്.

ഞങ്ങള്‍ ആദ്യം പോയത് ശ്രീകൃഷ്ണ ജന്മസ്ഥാന ക്ഷേത്രസമുച്ചയത്തിലേക്കാണ്. ഈ ക്ഷേത്രസമുച്ചയത്തിനകത്ത് പുരാണ കാലത്ത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ആയി കരുതപ്പെടുന്ന ഒരു ഭൂഗര്‍ഭ ജയിലറ നമുക്ക് ഇപ്പോഴും കാണാം. കംസജയിലറ എന്നാണ് അന്നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്.
എല്ലാ വര്‍ഷവും മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുകയും അത്് ടെലിവിഷന്‍ ചാനലുകളില്‍ കൂടി സംപ്രേഷണം ചെയ്യാറുമുണ്ട്.

മഥുര മ്യൂസിയത്തിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫലകം അനുസരിച്ച് ഏറ്റവും പഴയ ഭാരത ഇതിഹാസമായ രാമായണത്തില്‍ ഈ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇടതൂര്‍ന്ന മരങ്ങള്‍ ധാരാളമുള്ളതിനാല്‍ ഈ സ്ഥലം മധുവന്‍ എന്നും പിന്നീട് മധുപുര എന്നും പിന്നീട് മഥുര എന്നും അറിയപ്പെടാന്‍ തുടങ്ങി എന്നാണ് ചരിത്രം.

മഥുരയിലെ പുരാവസ്തു ഖനനങ്ങള്‍, വേദകാലഘട്ടത്തില്‍ ഒരു ഗ്രാമം ക്രമാനുഗതമായി എങ്ങനെ ഒരു പ്രധാന നഗരമായി വളര്‍ന്നു എന്ന് കാണിക്കുന്നുണ്ട്. വര്‍ഷം മുഴുവനും ധാരാളം തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുന്ന ഒരു പുണ്യപുരാണ തീര്‍ത്ഥാടനകേന്ദ്രമാണിത്. മഥുരയില്‍ എവിടെ നോക്കിയാലും ഭാരതീയരും അന്യരാജ്യക്കാരുമായ അനേകായിരം തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം.

മഥുരയിലും അതിന്റെ സമീപ നഗരങ്ങളിലും ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. ശ്രീകൃഷ്ണ ജന്മസ്ഥാന ക്ഷേത്രസമുച്ചയത്തില്‍, കേശവദേവ് ക്ഷേത്രം, ഗര്‍ഭഗൃഹ ക്ഷേത്രം, ഭാഗവത ഭവനം, മഹാഭാരത യുദ്ധത്തിന്റെ അവസാനഘട്ടം നടന്നത് എന്ന് പറയപ്പെടുന്ന രംഗഭൂമി എന്നിവ ഉള്‍പ്പെടുന്നു. മഥുരയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ദ്വാരകാധീശ ക്ഷേത്രം. കൂടാതെ വിശ്രമംഘട്ട്, ഗീതാമന്ദിര്‍, ഗോവിന്ദദേവ് ക്ഷേത്രം, ഇസ്‌കോണ്‍ ക്ഷേത്രം, കുസുമം സരോവര്‍ നാംയോഗസാധന മന്ദിരം, പിപ്പലേശ്വര്‍ മഹാദേവക്ഷേത്രം എന്നിവ പ്രത്യേകം എടുത്തുപറയത്തക്കതാണ്. ക്ഷേത്രങ്ങളുടെ ഒരു നഗരി തന്നെയാണ് മഥുര എന്നു പറയാം.

ദൂരെ നിന്ന് നോക്കുമ്പോള്‍ ശ്രീകൃഷ്ണ ജന്മസ്ഥാനക്ഷേത്രത്തിനു പുറകിലായി ഉയരത്തില്‍ ഒരു മുസ്ലിം പള്ളിയുടെ ഗോപുരം കാണാം. ഇത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ എല്ലാം നശിപ്പിക്കപ്പെടുകയും ആ സ്ഥലത്ത് മുസ്ലിം പള്ളികള്‍ പണിയുകയും ചെയ്തതിന്റെ ഭാഗമായി നിര്‍മ്മിച്ച ശാഹി-ഈദ്-ഗാ- മസ്ജിദ് ആണെന്ന് ഞങ്ങളുടെ ഗൈഡായി വന്ന മഥുര സ്വദേശിയായ സ്വാമി പറഞ്ഞു തന്നു. ഔറംഗസേബ് മഥുര നഗരത്തിന്റെ പേര് ഇസ്ലാമാബാദ് എന്ന് ആക്കി മാറ്റുകയും ചെയ്തിരുന്നു. മുഗള്‍ ഭരണം അവസാനിച്ചതോടു കൂടി കാലക്രമേണ ആ പേര് നാട്ടുകാര്‍ തന്നെ ഉപേക്ഷിക്കുകയും പഴയ പേര് തിരികെ വരികയും ചെയ്തു.

യമുനാ നദിയുടെ തീരത്ത് വിശ്രമംഘട്ടില്‍ എല്ലാ വൈകുന്നേരങ്ങളിലും ആരതി അര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ശ്രീകൃഷ്ണന്‍ അമ്മാവനായ കംസനെ വധിച്ചതിനു ശേഷം വിശ്രമിച്ച സ്ഥലമാണിത് എന്നാണ് ഐതിഹ്യം.

ശ്രീകൃഷ്ണന്‍ തന്റെ ബാല്യകാലം ചെലവഴിച്ച സമീപത്തുള്ള വൃന്ദാവനത്തില്‍ ക്ഷേത്രങ്ങളുടെ ഒരു താരാപഥം തന്നെയുണ്ട് എന്ന് പറയാം. ഇത് ഏതാണ്ട് അയ്യായിരത്തോളം വരും. മഥുരയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഇത്. മഥുരയുടെയും വൃന്ദാവനത്തിന്റെയും പരിസരത്തു നടക്കുന്ന ഒരു പ്രസിദ്ധ ചടങ്ങാണ് വൃന്ദാവന്‍ പരിക്രമണം. ശ്രീകൃഷ്ണ ജന്മസ്ഥാന ക്ഷേത്രത്തിലെ പ്രധാന വഴിപാട് പ്രസാദം പാല്‍ഗോവ ആണ്. അത് വളരെ പ്രസിദ്ധവുമാണ്.

ഞങ്ങള്‍ ഹരിദ്വാറിലേക്ക് പുറപ്പെട്ടു. ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ ഋഷികേശിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പുണ്യപുരാതന നഗരമാണ് ഹരിദ്വാര്‍. ഗംഗാനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം ഹിന്ദുക്കള്‍ക്ക് വളരെ ഏറെ പ്രിയപ്പെട്ടതാണ്.

ഇവിടെ ഗംഗാനദിയില്‍ നടത്തുന്ന ആരതി വളരെ പ്രസിദ്ധമാണ്. ഹരിദ്വാര്‍ എന്നാല്‍ ഹരി-കാ-ദ്വാര്‍ അതായത് ‘ദൈവത്തിലേക്കുള്ള വഴി’ എന്നാണ്. ഗംഗ അതിന്റെ ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലെ ഗോമുഖ്ഹിമാനിയില്‍നിന്നും 253 കിലോമീറ്റര്‍ സഞ്ചരിച്ച് ഉത്തരാഖണ്ഡിലെ സമതലത്തിലേക്ക് പ്രവേശിക്കുന്ന ഇടമാണ് ഹരിദ്വാര്‍. അതിനാലാണ് ഈ പ്രാചീന പുണ്യ നഗരത്തിന് ‘ഗംഗാദ്വാര’ എന്ന പേര് ലഭിച്ചത്. അഞ്ഞൂറിലധികം ക്ഷേത്രങ്ങളും അതിലേറെ ആശ്രമങ്ങളും കൊണ്ട് സമ്പന്നമാണ് ഹരിദ്വാര്‍ എന്ന ചെറുപട്ടണം.

ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏഴ് പുണ്യ സ്ഥലങ്ങളിലൊന്നാണ് ഹരിദ്വാര്‍. പാലാഴിമഥനശേഷം ലഭിച്ച അമൃത് ഗരുഡന്‍ കൊണ്ടു പോകുന്നതിനിടയില്‍ അബദ്ധത്തില്‍ തുളുമ്പി തെറിച്ചുവീണ ഇടങ്ങളില്‍ ഒന്നാണ് ഇത്. കുംഭം രാശിയില്‍ വ്യാഴം പ്രവേശിക്കുന്ന വിഷുസംക്രമനാളിലാണ് മഹാകുംഭമേള നടക്കുക. അന്നേദിവസം ഗംഗയില്‍ മുങ്ങിയാല്‍ മോക്ഷം കിട്ടുമെന്നു വിശ്വസിക്കപ്പെടുന്നു. അര്‍ദ്ധകുംഭം ആറുവര്‍ഷം കൂടുമ്പോള്‍ നടക്കും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും. അമൃത് വീണ ഇടം എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്‌മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്‌നാനഘട്ടം ആയി കരുതപ്പെടുന്നത്. ഹരിദ്വാര്‍ എന്നതിന്റെ സംസ്‌കൃതത്തിലുള്ള അര്‍ത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണു ഭഗവാന്റെ ഇടമായ ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെനിന്ന് ആരംഭിക്കുന്നു. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ നാലു ധാമുകള്‍ ഉള്‍പ്പെട്ട ‘ചാര്‍ധാം’ യാത്ര വളരെ ഉല്‍കൃഷ്ടമായി കരുതപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകമായ ശ്രദ്ധയുടെ ഫലമായി ‘ചാര്‍ധാം’ പുനരുദ്ധരിക്കുകയും പാതകള്‍ വിപുലീകരിക്കുകയും ചെയ്തതിനാല്‍ ഇപ്പോള്‍ തീര്‍ഥയാത്ര വളരെ സുഗമമായി കഴിഞ്ഞിരിക്കുന്നു.

ബ്രഹ്‌മാ-വിഷ്ണു മഹേശ്വരന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യസ്ഥലമാണ് ഹരിദ്വാര്‍ എന്നാണ് പുരാണമതം. ലോകത്തില്‍ ആദ്യമായി ഭാഗവതസപ്താഹം നടന്നത് ഹരിദ്വാറില്‍ ആണെന്നാണ് വിശ്വാസം. ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ പുണ്യസങ്കേതങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയുടെ തുടക്കവും ഹരിദ്വാറില്‍ നിന്നാണ്.

ദക്ഷയാഗം നടന്ന സ്ഥലം എന്നറിയപ്പെടുന്ന കങ്കല്‍-ദക്ഷേശ്വരം ക്ഷേത്രം, വളരെ പ്രസിദ്ധമാണ്. ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ഗംഗയ്ക്ക് എന്നും വൈകുന്നേരം ഭക്തജനങ്ങള്‍ ആരതി ഉഴിഞ്ഞ് പുഷ്പാര്‍ച്ചന നടത്തി ആരാധന നടത്തുന്ന ചടങ്ങ് ആണ് ഇവിടെ പ്രധാനം. സൂര്യന്‍ അസ്തമിക്കുമ്പോള്‍ കര്‍പ്പൂര ദീപാരാധനയും പൂവ് നിറച്ച ഇലക്കുമ്പിളില്‍ ദീപം കത്തിച്ച് ഒഴുക്കിവിടുന്ന ചടങ്ങും ഏതൊരു ഭക്തന്റെയും മനം കവരുന്ന ദിവ്യമായ ചടങ്ങാണ്. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് നിത്യേന ഗംഗാ-ആരാധനയില്‍ പങ്കെടുത്ത് ആത്മാനന്ദം അനുഭവിക്കുന്നത്. ഹരിദ്വാറിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമാണ് ശിവാലികുന്ന്. ഇതിന് മുകളിലാണ് ദുര്‍ഗയും ശിവനും പ്രധാന പ്രതിഷ്ഠകള്‍ ആയി ഉള്ള ‘മാനസാ ദേവി ക്ഷേത്രം’. പടികള്‍ ചവിട്ടിയും റോപ്പ്‌വേയിലൂടെയും ഇവിടെയെത്താം. റോപ്പ്‌വേയിലൂടെയുള്ള യാത്രയും കാഴ്ചകളും ഏതൊരു തീര്‍ത്ഥാടകനെയും ആനന്ദിപ്പിക്കും.
ശിവാലികുന്നിന്റെ എതിര്‍വശത്താണ് ചണ്ഡി ഹില്‍സ്. ഇവിടെയാണ് ചണ്ഡികാദേവി പ്രതിഷ്ഠയുള്ള ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. ഹനുമാന്റെയും അഞ്ജനാ ദേവിയുടെ ഓരോ ക്ഷേത്രം തൊട്ടടുത്തായി ഉണ്ട്. അഞ്ജന ഹനുമാന് ജന്മം നല്‍കിയ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് ഐതിഹ്യം. ധാരാളം കുരങ്ങന്മാരെ ഇവിടെ എപ്പോഴും കാണാം.

ഗംഗ ഹരിദ്വാറില്‍ ഏഴായി പിരിഞ്ഞാണ് ഒഴുകുന്നത്. ഏഴ് ആശ്രമം കെട്ടി തപസ്സനുഷ്ഠിച്ചിരുന്ന സപ്തര്‍ഷിമാര്‍ക്കായി ഗംഗ ഏഴ് കൈവഴികളായി പിരിഞ്ഞ് ഓരോ ആശ്രമത്തിനു സമീപത്തുകൂടിയും ഒഴുകി എന്നാണ് ഐതിഹ്യം. ഏഴായി പിരിഞ്ഞ് ഒഴുകുന്ന പ്രദേശം സപ്തസരോവരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഏഴ് കൈവഴികളും പിന്നീട് ഒന്നിച്ച് ഒരു നദിയായി ഒഴുകുന്നു.

ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശിനെകുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഇത് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ്. ഗംഗാ നദിക്കരയിലെ ഈ പുണ്യ ഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താന്‍ ആവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്.

ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് ഹിന്ദുപുരാണത്തില്‍ നിരവധി ദേവതകളുടെ വാസസ്ഥലം കൂടിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ആശ്രമങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഋഷികേശ്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനം എന്നും ഹിമാലയത്തിലേക്കുള്ള ഗര്‍വാള്‍ ഗേറ്റ്‌വേ എന്നും അറിയപ്പെടുന്നു. തീര്‍ത്ഥാടന നഗരം എന്നറിയപ്പെടുന്ന ഇത് ഹിന്ദുക്കളുടെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഹൈന്ദവ ഋഷിമാരും സന്യാസിമാരും പുരാതനകാലം മുതല്‍ ഉന്നതമായ അറിവുകള്‍ തേടി ധ്യാനിക്കുന്നതിനായി ഇവിടെ എത്താറുണ്ട്. ഭാരതത്തിന്റെ പുണ്യനദിയായ ഗംഗയുടെ തീരം വളരെയേറെ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ധാരാളം തീര്‍ത്ഥാടകര്‍ ഗംഗാതീരം മുഴുവനും നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ഗംഗാനദിയിലെ വെള്ളം വളരെ വൃത്തിയുള്ളതും സ്ഫടികംപോലെ തിളങ്ങുന്നതും ആയി തോന്നി. ഇതിന് കേന്ദ്ര സര്‍ക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിജിയുടെ ആശ്രാന്ത പരിശ്രമങ്ങളോട് നന്ദി പറഞ്ഞേ മതിയാകൂ. ഋഷികേശിലെ ഏറ്റവും പ്രസിദ്ധമായ ആശ്രമം ശിവാനന്ദാശ്രമം ആണ്. പൂര്‍വാശ്രമത്തില്‍ പ്രശസ്ത ഡോക്ടറായിരുന്ന ശിവാനന്ദ സ്വാമി സ്ഥാപിച്ച ഈ ആശ്രമത്തില്‍ വിദേശങ്ങളില്‍നിന്നുപോലും അനേകം ഭക്തന്മാര്‍ എത്തി താമസിക്കുന്നുണ്ട്. വൈകിട്ട് ഏതാണ്ട് നാലു മണിയോടുകൂടി ഞങ്ങള്‍ ഗംഗാസ്‌നാനം കഴിഞ്ഞ് ഋഷികേശിലെ പ്രധാനപ്പെട്ട ആശ്രമങ്ങളില്‍ ഒന്നായ പരമാര്‍ത്ഥ നികേതന്‍ ആശ്രമത്തിലെത്തി. അവിടെ ആശ്രമാധിപതി പൂജ്യ സ്വാമിജി ചിദാനന്ദസരസ്വതിജിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തുന്ന ഗംഗാ ആരതിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. ഏതാണ്ട് ആയിരത്തിലധികം മുറികളുള്ള ഒരു വലിയ ആശ്രമമാണ് പരമാര്‍ത്ഥ നികേതന്‍. രാജ്യത്തെ പ്രധാന വ്യക്തികള്‍ – പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മഹത്തുക്കള്‍ സന്ദര്‍ശിക്കാറുള്ള ആശ്രമം ആണിതെന്ന് അറിഞ്ഞു.

ത്രിവേണിഘട്ടിന് സമീപത്തുള്ള ഋഷികുഞ്ച് ആണ് മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. ഋഷികേശിലെ വേറൊരു പ്രധാനപ്പെട്ട ആകര്‍ഷണമാണ് വസിഷ്ഠ ഗുഹ. ഇതിനു സമീപത്തായി പ്രമുഖ ധ്യാനകേന്ദ്രമായ സ്വാമി പുരുഷോത്തമാനന്ദജിയുടെ ആശ്രമം സ്ഥിതിചെയ്യുന്നു.

തൊട്ടടുത്ത ദിവസം വിമാനമാര്‍ഗം ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. പിന്നിട്ട ഓരോ യാത്രയും ഹൃദയത്തിന് ആനന്ദവും പ്രകാശവും പകരുന്നതായിരുന്നു. ഋഷികേശിലെ ഗംഗാസ്‌നാനം കഴിഞ്ഞാല്‍ അന്നുവരെയുണ്ടായിരുന്ന ജീവിത ക്ലേശങ്ങളെല്ലാം അലിഞ്ഞു പോയതുപോലെയും ഒരു പുതിയ ജീവിതം ലഭിച്ചതായും അനുഭവപ്പെടും. കര്‍മ്മരംഗത്ത് വളരെ ശക്തമായി മുന്നോട്ടു പോകാനുള്ള ഒരു ചൈതന്യമാണ് ഭാരതത്തിലെ ഓരോ തീര്‍ത്ഥയാത്രയും.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ശ്രീ മാതാ വൈഷ്‌ണോദേവി ദര്‍ശനം- അനുഭൂതിദായകം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

മധുരിക്കും ഓര്‍മ്മകളുടെ പാരീസ്

കൊറോണയിലേക്ക് ഒരു തീര്‍ത്ഥയാത്ര…

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

ബ്രഹ്‌മപുത്ര-വിസ്മയ സേതുവില്‍ ലേഖകന്‍.

ആസ്സാം-ബ്രഹ്മപുത്ര സ്കെച്ചുകള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies