വിദ്വേഷ പ്രസംഗകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി ദല്‍ഹി, യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ സുഖമായി സ്വപ്‌നം കണ്ടു; മോദിയും യോഗിയും ജയിലില്‍ പോകുന്നത്. കണ്ണുതുറന്നപ്പോള്‍ അവര്‍ കണ്ടതോ തങ്ങളുടെ കൂടെ സ്വപ്‌നം കണ്ട സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്നു. തീര്‍ന്നില്ല. ഖാന്റെ പിറകെ വരാന്‍ കൂടുതല്‍ പേരുണ്ട്. മജ്‌ലിസ് പാര്‍ട്ടി നേതാവ് അക്ബറുദ്ദീന്‍ ഒവൈസി മുതല്‍ നീണ്ടുകിടക്കുന്നു ആ പട്ടിക. എന്നാല്‍ നമ്മുടെ മതേതര രാഷ്ട്രീയക്കാരും പത്രക്കാരും ചേര്‍ന്ന് വിദ്വേഷ പ്രസംഗകരുടെ ഒരു ‘ധവളപത്രം’ തന്നെ തയ്യാറാക്കിയിരുന്നു. മോദിയും അമിത് ഷായും യോഗിയും മുതല്‍ ഹരിദ്വാര്‍ മതസന്‍സദില്‍ പ്രസംഗിച്ചവര്‍ വരെയുള്ള വിരലിലെണ്ണാവുന്നവരുടെ പട്ടിക.
മുസ്ലിങ്ങളെ പട്ടി എന്നു വിളിച്ച മോദിയോട് പകരം വീട്ടാന്‍ ആഹ്വാനം ചെയ്താണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസംഖാന്‍ പ്രസംഗിച്ചത്. കലാപത്തിന് പ്രേരണ നല്‍കുന്ന ഈ വിദ്വേഷ പ്രസംഗത്തിനാണ് ശിക്ഷ കിട്ടിയത്. ഖാന്റെ എം. എല്‍.എ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായി. ഖാന്റെ ഒപ്പം നില്‍ക്കുന്നവര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ ബോധപൂര്‍വ്വം പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ചിലരുണ്ട്. 15 മിനുറ്റുകൊണ്ട് രാജ്യത്തെ ഹിന്ദുക്കളെ വംശഹത്യ ചെയ്യാമെന്നു പറഞ്ഞ അക്ബറുദ്ദീന്‍ ഒവൈസി. നൂപൂര്‍ ശര്‍മ്മയുടെ തലയ്ക്ക് ഒരു കോടി വില കെട്ടിയ അജ്മീര്‍ ദര്‍ഗയിലെ ആദില്‍ ചിസ്തി. ശിവലിംഗത്തെ അധിക്ഷേപിച്ച ഇല്യാസ് ഷംസുദ്ദീന്‍, യതിനരസിംഹാനന്ദയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അമാനുള്ള ഖാന്‍ തുടങ്ങി മതവിദ്വേഷ പ്രസംഗകരുടെതായി വലിയൊരു പട്ടിക തന്നെയുണ്ട്. നിയമം അതിന്റെ വഴിക്ക് പോകാന്‍ തുടങ്ങി എന്നാണ് ഖാന്റെ അനുഭവം കാണിക്കുന്നത്. ഇതോടെ ആരാണ് മതവിദ്വേഷ പ്രസംഗകര്‍ എന്നു തെളിവു സഹിതം പുറത്തുവരികയും ചെയ്യും.