Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കോണ്‍ഗ്രസ്‌ മുഖ്യന് ആര്‍.എസ്.എസ്. പഥ്യം

ശാകല്യന്‍

Print Edition: 23 September 2022

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി മാതൃസമ്മേളനം ഇടതുപക്ഷ ക്കാരിയായ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും കൊടുവാളെടുത്തത് സംഘപരിവാറിന് അവര്‍ കല്പിച്ച അയിത്തം പാലിച്ചില്ല എന്നതിനാലാണ്. ഈ കോണ്‍ഗ്രസ് നേതാക്കളുടെ തൊണ്ടയില്‍ ഇപ്പോള്‍ വലിയൊരു മുള്ള് കുടുങ്ങിയിരിക്കുന്നു. കോണ്‍ഗ്രസുകാരനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ആ മുള്ള്. ബീനയും മറ്റും സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുക എന്ന ‘കുറ്റമേ’ ചെയ്തുള്ളു. എന്നാല്‍ ആര്‍എസ്എസിന്റെ സര്‍സംഘചാലകനെ തന്റെ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കുകയാണ് ബാഗേല്‍ ചെയ്തത്. റായ്പൂരിനടുത്ത ഛാന്ദ് ഖുരിയിലെ മാതാ കൗസല്യ മന്ദിരം പൂര്‍വ്വ പ്രൗഢിയില്‍ പുനര്‍നിര്‍മ്മിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ക്ഷേത്രവും തങ്ങളുടെ ഗോധന്‍ ഗോശാലയും സന്ദര്‍ശിക്കാന്‍ സര്‍സംഘചാലകനെ ക്ഷണിക്കുകയായിരുന്നു. ഒരു പത്രസമ്മേളനത്തില്‍ വെച്ച് പരസ്യമായാണ് ക്ഷണവിവരം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലൂടെയല്ല നേരിട്ട് കത്തു നല്‍കിയാണ് ക്ഷണിക്കേണ്ടതെന്ന് സംഘത്തിന്റെ സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ നിലപാടറിയിച്ചു. മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് കാര്യാലയത്തില്‍ ക്ഷണക്കത്ത് എത്തി. തുടര്‍ന്ന് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പ്രാന്ത സംഘചാലക് പ്രണവ് സക്‌സേനയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്തു. സംഘപരിവാറിനെ തൊട്ടവനെ തൊട്ടാല്‍ പോലും അയിത്തമാണെന്നു പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭൂപേഷിന്റെ മഹാപരാധം എങ്ങനെ സഹിക്കും? ബിജെപി മുക്ത ഭാരതത്തിനായി കന്യാകുമാരിയില്‍ നിന്ന് കാല്‍നടയാത്ര നടത്തുന്ന രാഹുലിനെയും പ്രധാനമന്ത്രി കസേര സ്വപ്‌നം കാണുന്ന അമ്മ സോണിയയെയും ഒന്നുമല്ല ബാഗേല്‍ ക്ഷണിച്ചത്. പകരം മോഹന്‍ഭാഗവതിനെയാണ്. ഇത് മാറ്റത്തിന്റെ ഒരു തുടക്കം ആണ്. ക്ഷേത്ര നവോത്ഥാനം എന്ന മാര്‍ഗ്ഗത്തിലൂടെ ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന് ആര്‍ക്കൊപ്പം നില്‍ക്കണം; ആരെ ക്ഷണിക്കണം എന്ന തിരിച്ചറിവിന്റെ മാറ്റം.

ഈ നിലപാടില്‍ അന്തംവിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട്, അമ്പലപ്പുഴ രാജാവിനോട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പാല്‍ പായസത്തിന്റെ കയ്പ് അടിയന് പഥ്യമാണ് എന്നതു പോലെ ഛത്തീസ്ഗഡ് മുഖ്യന്‍ പറയും ആര്‍.എസ്.എസ്സിന്റെ അയിത്തം അടിയന് പഥ്യമാണേ!

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies