Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

രാമന്‍ എന്ന പച്ചയായ മനുഷ്യന്‍

ടി.വിജയന്‍

Print Edition: 12 August 2022

രാമായണം മനുഷ്യകഥാനുഗാനം
ഡോ.കെ.എസ്.രാധാകൃഷ്ണന്‍
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
പേജ്: 270 വില: 370

”മൂഢന്റെ കാഴ്ച സസൂക്ഷ്മമോ സുവ്യക്തമോ ആയിരിക്കില്ല. കാഴ്ച അവ്യക്തമാകുമ്പോള്‍ കാഴ്ചയുടെ അര്‍ത്ഥങ്ങളെയല്ല അനര്‍ത്ഥങ്ങളെയാകും മൂഢന്‍ മനസ്സിലാക്കുക. സ്വാഭാവികമായും അയാളുടെ വാക്കുകള്‍ സത്യത്തെ വെളിവാക്കാതെ അസത്യത്തെ പ്രകീര്‍ത്തിക്കും. അസത്യ പ്രകീര്‍ത്തനമാണ് കുത്തിത്തിരിപ്പുണ്ടാക്കുന്നത്. അത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. സ്വാഭാവികമായും ഇക്കൂട്ടര്‍ രാജ്യത്ത് നിലവിലുള്ള ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് എതിരെ കുതര്‍ക്കങ്ങള്‍ ഉന്നയിക്കും. കുതര്‍ക്കികള്‍ അര്‍ത്ഥശൂന്യമായ വാക്കുകള്‍ ഉപയോഗിച്ച് ജല്പനം നടത്തും. ഇതിന്റെ ഫലം സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കും. രാജ്യത്ത് അസ്വസ്ഥതയും അനൈക്യവും ഉണ്ടാക്കുകയും ചെയ്യും”.

ഈ ഖണ്ഡിക വായിച്ചാല്‍ സമകാലിക രാഷ്ട്രീയ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകത്തിലേതാണെന്നു സംശയം തോന്നാം. ഇത് രാമായണം മനുഷ്യകഥാനുഗാനം എന്ന ഡോക്ടര്‍ കെ.എസ്.രാധാകൃഷ്ണന്റെ പുതിയ പുസ്തകത്തിലെ വരികളാണ് (പേജ് 93). രാമായണ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നു എന്ന് സാരം. ലോകായതന്മാര്‍ അല്ലെങ്കില്‍ ചാര്‍വാകന്മാര്‍ എന്നാണ് അന്നവര്‍ അറിയപ്പെട്ടത്. ഇന്ന് ഇടതുപക്ഷക്കാര്‍ എന്ന വിശേഷണമാണ് അവരുടെ മേലങ്കി. ഈ ചാര്‍വാകന്‍മാരെ ഇല്ലാതാക്കാന്‍ അല്ല, രാമന്‍ വനവാസത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ എത്തിയ ഭരതനെ രാജനീതി ഉപദേശിക്കുമ്പോള്‍ പറഞ്ഞു കൊടുക്കുന്നത്. പകരം അവര്‍ക്ക് അര്‍ഹതപ്പെട്ട ആദരവ് നല്‍കാനാണ്. എന്നാല്‍ എക്കാലത്തും ഇവര്‍ ഭാരതത്തിന്റെ തനിമയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ”വൈവിധ്യങ്ങളോട് സമഭാവന പുലര്‍ത്തുകയും വിയോജിപ്പുകളോട് സംവദിക്കുകയും ചെയ്യുക എന്നതാണ് സമത്വത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ആണിക്കല്ല്. ഈ കാഴ്ചപ്പാടാണ് ജനാധിപത്യ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും ഊര്‍ജ്ജസ്രോതസ്സ്. അതുകൊണ്ട് അടിസ്ഥാനതത്വങ്ങളുടെ ആഖ്യാന ഗ്രന്ഥം എന്ന നിലയിലും രാമായണം പ്രസക്തമാണ് എന്ന് പറയാവുന്നതാണ്. ഇന്ത്യന്‍ സംസ്‌കാരം സഹിഷ്ണുതയ്ക്ക് പേരുകേട്ടതാണ് എന്ന് പ്രശംസിക്കപ്പെടാറുണ്ട്. ആ പ്രശംസയ്ക്ക് നമ്മെ അര്‍ഹമാക്കിയതും രാമായണം തന്നെയാണ്”.

ഈശ്വരന്റെ മനുഷ്യാവതാരം ആയല്ല, മനുഷ്യന്റെ ഈശ്വരാരോഹണ ചരിത്രമായാണ് രാമായണം വായിക്കപ്പെടേണ്ടത് എന്നാണ് ഗ്രന്ഥകാരന്റെ നിഗമനം. ദുഃഖവും ദുരന്തവും നിറഞ്ഞതാണ് മനുഷ്യജീവിതം. അത്തരമൊരു മനുഷ്യജീവിതം ആണ് രാമന്‍ അനുഭവിച്ചത്. യാദൃച്ഛികതകള്‍ ഒന്നൊന്നായി ആ ജീവിതത്തിലേക്ക് കടന്നുവന്നു. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയുള്ള വിശ്വാമിത്രന്റെ വരവ്, യാഗരക്ഷ, താടകാവധം, സീതാപരിഗ്രഹം, വിച്ഛിന്നാഭിഷേകം, വനവാസം, സീതാപഹരണം സുഗ്രീവസഖ്യം, ലങ്കാപ്രവേശം, രാമ – രാവണ യുദ്ധം തുടങ്ങിയവയൊക്കെ രാമന്റെ മുമ്പില്‍ വന്നു പെട്ടവയാണ്. എല്ലാം രാമന്റെ ജീവിതത്തില്‍ സംഘര്‍ഷവും ദുരിതവും ദുരന്തവും സമ്മാനിച്ചു. വനവാസകാലത്ത് ഒരിടത്ത് ഒതുങ്ങി കഴിഞ്ഞ് താപസജീവിതം നയിച്ചാല്‍ പോരേ രാക്ഷസന്മാരുമായി ഏറ്റുമുട്ടണോ എന്ന സീതയുടെ ചോദ്യത്തിന് സന്യാസിമാരെ രക്ഷിക്കേണ്ടത് തന്റെ കടമയാണ് എന്നാണ് രാമന്‍ മറുപടി പറഞ്ഞത്.

രാമായണം രാമന്റെ മാത്രം കഥയല്ല. സീതയുടെയും ദശരഥന്റെയും കൈകേയിയുടെയും ലക്ഷ്മണന്റെയും എല്ലാം കഥയാണ്. അതേപോലെ അയോധ്യയുടെയും ലങ്കയുടെയും കിഷ്‌കിന്ധയുടെയും എല്ലാം കഥയാണ്. ഇതില്‍ സാമൂഹ്യനീതി ഉണ്ട്, രാജനീതി ഉണ്ട്, ജനസമൂഹത്തിന്റെ ജീവിത വിശേഷങ്ങള്‍ ഉണ്ട്. ദശരഥന്‍ ഒരിക്കലും രാജ്യംവിട്ടു കാട്ടില്‍ പോകാന്‍ രാമനോട് പറഞ്ഞിട്ടില്ല. രാജ്യസഭയും ആവശ്യപ്പെട്ടിട്ടില്ല. രാജാവിനുവേണ്ടി രാജ പത്‌നിയാണ് ആവശ്യപ്പെട്ടത്. രാജനീതിപ്രകാരം അത് അനുസരിക്കാന്‍ രാമന് ബാധ്യതയില്ലെങ്കിലും അദ്ദേഹം തയ്യാറാവുകയായിരുന്നു. ഇത്തരം നിരവധി പ്രതിസന്ധികളെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.

രാമന്റെ ഈശ്വരത്വം ഘോഷിക്കുക എന്ന ദൗത്യം ഗ്രന്ഥകാരനില്ല. രാമനിലെ മനുഷ്യനെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ബാലി വധം, ശംബൂക വധം, സീതാപരിത്യാഗം എന്നിവ രാമന്റെ കളങ്കങ്ങളായി അദ്ദേഹം വിലയിരുത്തുന്നു. ഇതിന് കാരണമായി പറയുന്നത് നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും നാട്ടുകാര്‍ കുറ്റം പറയുന്നത് കാരണം സീതയെ യശോഗ്ലാനി ഭയന്നു വനത്തില്‍ ഉപേക്ഷിക്കാന്‍ തയ്യാറായി എന്നാണ്. സീതാപരിത്യാഗം രാമന് ഉണ്ടാക്കിയത് യശസ്സല്ല യശോഗ്ലാനിയാണ് എന്നാണ് ഗ്രന്ഥകാരന്റെ പക്ഷം.

മാനുഷിക ജീവിതത്തിലെ കഠിനമായ യത്‌നങ്ങളിലൂടെ ഈശ്വരത്വത്തിലേക്ക് എത്തുകയാണ് രാമന്‍ ചെയ്യുന്നത് എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. അതിനാല്‍ രാമായണം ഈശ്വരന്റെ കഥയല്ല എന്നും മനുഷ്യന്‍ ഈശ്വരനാകുന്ന കഥയാണെന്നും അതിനാല്‍ തന്നെ രാമായണം മനുഷ്യ കഥാനുഗാനമാണ് എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies