Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കശ്മീരിലെ ഹൈബ്രിഡ് ഭീകരത

ജഗത് ജയപ്രകാശ്

Print Edition: 17 June 2022

പാകിസ്ഥാന്റെ സകലവിധ ആശീര്‍വാദത്തോടും കൂടി കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചുള്ള കൊലപാതകപരമ്പര വീണ്ടും തുടങ്ങി. അതിന്റെ ഭാഗമായി ഹൈബ്രിഡ് ഭീകരതയെന്ന (Hybrid terrorism) നീചമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വിഘടനവാദ ശക്തികള്‍. ഹൈബ്രിഡ് ഭീകരരുടെ പ്രത്യേകത എന്തെന്നാല്‍ അവരുടെ ഇരകള്‍ നിരായുധരായ ഹിന്ദുക്കളായിരിക്കുമെന്നുള്ളതാണ്. സോഫ്റ്റ് ടാര്‍ഗെറ്റുകള്‍ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ഇരകളെ തിരഞ്ഞെടുത്ത ശേഷം പൊതുജനമധ്യത്തില്‍ വെച്ച് കൊല ചെയ്യുക എന്നതാണ് ഹൈബ്രിഡ് ഭീകരരുടെ ആക്രമണ ശൈലി. ഹിന്ദുക്കളെ കൂടാതെ ഇന്ത്യയോട് കൂറ് പുലര്‍ത്തുന്ന മുസ്ലിങ്ങളെയും ഇക്കൂട്ടര്‍ വക വരുത്തുന്നുണ്ട്. അതില്‍ നിരായുധരായ കശ്മീരിലെ പോലീസുകാരും ഉള്‍പ്പെടും. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന പോലീസുകാര്‍, മറ്റു സേനവിഭാഗങ്ങള്‍ ഒക്കെയാണ് ഹൈബ്രിഡ് ഭീകരരുടെ മറ്റ് ഇരകള്‍. ഹൈബ്രിഡ് ഭീകരര്‍ കടുത്ത പ്രൊഫഷണല്‍ കൊലപാതകികളുമായതിനാല്‍ അടുത്ത ലക്ഷ്യം ആരാണെന്ന് ആര്‍ക്കും അറിയാനാകില്ല.

ആക്രമണം നടത്തിയ ശേഷം ഈ ഭീകരര്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. അജ്ഞാത മുഖങ്ങളായതിനാല്‍ ഇവരുടെ രേഖകള്‍ പോലീസ് കൈവശം കാണുകയില്ല. തങ്ങള്‍ക്കു നല്‍കിയ കൊലപാതക ജോലി പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ കാഫിറുകളെ കൊല്ലാനുള്ള അടുത്ത ഊഴത്തിനായി കാത്തിരിക്കുന്നു. ഇത്തരക്കാരെ ട്രാക്ക് ചെയ്യുന്നത് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്.

അടുത്തിടെ പിടിയിലായ ഹൈബ്രിഡ് ഭീകരര്‍ക്ക് കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. പരമാവധി അഞ്ചു പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന അവരില്‍ ഒന്നോ രണ്ടോ പേര്‍ ആയുധങ്ങള്‍ കടത്തുമ്പോള്‍, മറ്റുള്ളവര്‍ ആക്രമണം നടത്തുന്നു.

കശ്മീരില്‍ ബാക്കിയുള്ള ഹിന്ദുക്കളെയും ഏതുവിധേനയും ഉന്മൂലനം നടത്തി അവിടം പൂര്‍ണമായും ഒരു ദാര്‍-ഉള്‍-ഇസ്ലാമാക്കി മാറ്റുക എന്നതാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. ഇതിനായി ഓപ്പറേഷന്‍ ടുപാക് പദ്ധതി എണ്‍പതുകളുടെ മധ്യത്തില്‍ തന്നെ അന്നത്തെ പാകിസ്ഥാന്‍ ഏകാധിപതിയായിരുന്ന സിയാഉല്‍ഹഖിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ടു. തുടര്‍ന്നു കശ്മീരിലെ ഹിന്ദു ജനവിഭാഗമായ പണ്ഡിറ്റുകള്‍ വംശഹത്യയ്ക്ക് ഇരയായി. ഇതിനു വേണ്ടി പാക് അധീന കശ്മീരില്‍ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് രൂപീകരിക്കപ്പെട്ടു. പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ തുടങ്ങിയതോടുകൂടി തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ഹിന്ദുക്കള്‍ കൂട്ടത്തോടെ കശ്മീരില്‍ നിന്നും പലായനം ചെയ്തു.

അസ്വസ്ഥതയുടെ താഴ്‌വരയില്‍ സമാധാനത്തിന്റെ വെളിച്ചമായെത്തിയത് മോദി സര്‍ക്കാരായിരുന്നു. നെഹ്റുവിന്റെ ചരിത്രപരമായ മണ്ടത്തരത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. വികസനത്തിന്റെ വാതായനങ്ങള്‍ കശ്മീരിലെ ജനങ്ങള്‍ക്കു തുറക്കപ്പെട്ടു. ഇതില്‍ അരിശം പൂണ്ട പാകിസ്ഥാന്‍ അവരുടെ അവസാനത്തെ അടവും പുറത്തിറക്കിയതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഹിന്ദുക്കളുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്.

ഹൈബ്രിഡ് ടെററിസത്തിന്റെ ഭാഗമായി ടാര്‍ഗറ്റ് കില്ലിംഗ് എന്ന പദ്ധതിയാണ് ഇതിനുവേണ്ടി അവര്‍ രൂപീകരിച്ചത്. കശ്മീരിലെ സുരക്ഷാ ഏജന്‍സികള്‍ക്കും പ്രാദേശിക ജനതയ്ക്കും ഇത് വലിയ വെല്ലുവിളിയായി ഉയര്‍ന്നു വരുന്നു. ഇതിലൂടെ തീവ്രവാദികള്‍ക്ക് ഒരു നേട്ടവും ഉണ്ടാകുകയില്ല. പകരം, കശ്മീരിലെ ജനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കും.

എണ്‍പതുകളുടെ അവസാനത്തില്‍ ഭീകരന്മാര്‍ പാകിസ്ഥാനില്‍ പോയി പരിശീലനം നേടി വന്ന ശേഷം അവിടെ നിന്നും ആയുധങ്ങളും മറ്റും ഇന്ത്യയില്‍ എത്തിച്ചു. അതുപയോഗിച്ചായിരുന്നു ഹിന്ദു വേട്ട നടത്തിയത്. എ.കെ. 47 പോലെയുള്ള മാരക ആയുധങ്ങളുമായി അന്ന് ഭീകരന്മാര്‍ അഴിഞ്ഞാടിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് സര്‍വവും ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടേണ്ടി വന്നു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റപ്പെട്ടതോടെ സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ നന്നേ കുറഞ്ഞു. ആസാദി മുദ്രാവാക്യങ്ങള്‍ ശ്രീനഗറില്‍ ഇപ്പോള്‍ മുഴങ്ങാറില്ല. ത്രിവര്‍ണ പതാക ലാല്‍ ചൗക്കില്‍ ഉച്ചത്തില്‍ പാറിപ്പറക്കവേ ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യാ വിരുദ്ധമായ ഒരു വാക്ക് പോലും കശ്മീരില്‍ ഉച്ചരിക്കാന്‍ ആര്‍ക്കുമാവില്ല. സുരക്ഷാസേനയുടെ പഴുതടച്ച കാവലിലാണ് ഇന്ന് കശ്മീര്‍ കുടികൊള്ളുന്നത്. ഇത് മനസിലാക്കിയ ഭീകരവാദികള്‍ ഹൈബ്രിഡ് ഭീകരര്‍ക്ക് പിസ്റ്റളുകളും ഗ്രനേഡുകളും പോലുള്ള ചെറിയ ആയുധങ്ങള്‍ നല്‍കി. അതിലൂടെ വളരെ രഹസ്യമായി ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ തുടങ്ങി. ഇതിനായി പാകിസ്ഥാനില്‍ നിന്നും കടന്നു കയറിയ ഭീകരന്മാരെ കൂടാതെ അവര്‍ തദ്ദേശിയരായ ചെറുപ്പക്കാരെയും ഉപയോഗിച്ച് വരുന്നു. കൊല്ലപ്പെടേണ്ട ഹിന്ദുക്കളുടെ ഹിറ്റ്‌ലിസ്റ്റ് ഉണ്ടാക്കി അതില്‍ പെട്ടവരെ പരസ്യമായി ഒന്നൊന്നായി കൊല്ലുകയെന്ന നീചപ്രവൃത്തിയിലൂടെ അവിടെ അവശേഷിക്കുന്ന ഹിന്ദുക്കളുടെ മനസ്സില്‍ ഭയത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കഴിഞ്ഞു. ഇതും കൂടാതെ കശ്മീരില്‍ തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന സന്ദേശം നല്‍കാനും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടത്തുന്നതിലൂടെ ഭീകരര്‍ ശ്രമിക്കുന്നു. കശ്മീരി യുവാക്കളെ ഇതിനുവേണ്ടി തിരഞ്ഞുപിടിച്ചു ഇന്ത്യാ വിരുദ്ധരാക്കി മാറ്റി പാകിസ്ഥാന്‍ തങ്ങളുടെ തോല്‍വികള്‍ക്ക് പ്രതികാരം ചെയ്യുകയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹൈബ്രിഡ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 10 കശ്മീരി മുസ്ലീങ്ങളും ആറ് ഹിന്ദുക്കളും ഉള്‍പ്പെടുന്നു. ഏറ്റവും അവസാനമായി ജൂണ്‍ രണ്ടിന്, രാജസ്ഥാന്‍ സ്വദേശിയായ എല്ലക്വായ് ദേഹതി ബാങ്കിലെ ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ കുല്‍ഗാമിലെ ഓഫീസിനുള്ളില്‍ വെച്ച് ഒരു ഭീകരന്റെ കൈത്തോക്കിനിരയായി. ആ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരു വിധത്തിലും സംശയം ജനിപ്പിക്കാത്ത രീതിയിലാണ് ഹൈബ്രിഡ് ഭീകരര്‍ തങ്ങളുടെ ഇരകളുടെ അടുത്തേക്ക് എത്തുന്നത്. ഇരയുടെ ഒരു ഫോട്ടോ അല്ലാത്തപക്ഷം പേരും മേല്‍വിലാസവും മാത്രമേ ആ കൊലയാളിക്ക് തീവ്രവാദ സംഘടന കൈമാറുകയുള്ളൂ. അതിനോടൊപ്പം തന്നെ കൊല്ലാന്‍ ഉപയോഗിക്കുന്ന കൈത്തോക്കും നല്‍കും. ഇരയാക്കപ്പെടുന്ന ആ ഹിന്ദു ജോലി ചെയ്യുന്ന സ്ഥലത്തിന്റെ മേല്‍വിലാസം മനസ്സിലാക്കിയെത്തുന്ന ഭീകരന്‍ ഇരയുടെ പേര് ചോദിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് നിറയൊഴിക്കുന്നത്. ഇത്തരത്തിലുള്ള കൊലപാതകം നടത്തുന്നവര്‍ മുഴുവന്‍ സമയ ഭീകര പ്രവര്‍ത്തകര്‍ അല്ലെന്നതാണ് സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ രഹസ്യാനേഷണ വീഴ്ചയായി മുദ്രകുത്തി സുരക്ഷാസേനയ്ക്കും കേന്ദ്രസര്‍ക്കാരിനും മേലെ പഴിചാരനാണ് കേരളത്തിലെ ഇടതു-ജിഹാദി മാധ്യമങ്ങള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകള്‍ നടത്തുന്നതിനു സമാനമായ കൊലപാതകമാണ് കശ്മീരിലെ ഭീകരന്മാരും നടത്തുന്നത്. കേരളത്തില്‍ വാള്‍ ഉപയോഗിച്ച് വെട്ടി കൊല്ലുകയാണെങ്കില്‍ അതിനു പകരം കാശ്മീരില്‍ കൈത്തോക്കുപയോഗിക്കുന്നു അത്രമാത്രം! ഇവരുടെ എല്ലാം ലക്ഷ്യം ഒന്നു തന്നെ. കാഫിറുകളെ ഉന്മൂലനം ചെയ്യുക!

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കാതിരുന്ന അമര്‍നാഥ് യാത്രയ്ക്ക് ഇത്തവണ 8 ലക്ഷത്തോളം അപേക്ഷകളാണ് വന്നത്. ചരിത്രത്തിലില്ലാത്ത വിധം തീര്‍ത്ഥാടകരാണ് ഇത്തവണ മഹാദേവനെ കാണാന്‍ വരുന്നത്. ഇതിനു മുന്നോടിയായി അതിവിപുലമായ സംവിധാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി റ്റാഗിങ്ങ് സംവിധാനമുപയോഗിച്ച് ഓരോ അമര്‍നാഥ് തീര്‍ത്ഥാടകനേയും അടയാളപ്പെടുത്തുന്നതിനു വേണ്ടിയാണ് ജമ്മു കശ്മീര്‍ ഭരണകൂടം തയ്യറെടുപ്പുകള്‍ നടത്തുന്നത്. ഇതിലൂടെ തീര്‍ത്ഥാടക സുരക്ഷയെ പതിന്മടങ്ങു വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇതെല്ലം കണ്ടു കലിമൂത്ത ഇസ്ലാമിക തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് അമര്‍നാഥ് യാത്രയ്ക്ക് ഭീഷണി മുഴക്കി ഒരു കത്ത് പുറത്തുവിട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനായി അമര്‍നാഥ് യാത്രയെ ഉപയോഗിക്കാന്‍ പോകുന്നുവെന്നും ഒരു കാലത്ത് കേവലം 15,000 മാത്രം വിശ്വാസികള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 8 ലക്ഷം വരെ തീര്‍ഥാടക രജിസ്‌ട്രേഷനുകള്‍ വന്നതും 15 ദിവസം മാത്രം ഉണ്ടായിരുന്ന യാത്ര ഇന്നിപ്പോള്‍ 80 ദിവസം വരെയാക്കിയിരിക്കുന്നതും ഗൂഢ ലക്ഷ്യത്തോടു കൂടിയാണെന്നും, അമര്‍നാഥ് യാത്രയുടെ പേരില്‍ ഈ ഫാസിസ്റ്റ് ഭരണകൂടം ആര്‍എസ്എസ് സംഘികളെ താഴ്വരയിലേക്ക് കൂടുതലായി കടത്തിവിടുന്നുവെന്നും ആ കത്തിലൂടെ തീവ്രവാദികള്‍ ആരോപിച്ചു.

ഈ കത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത ഇതാണ്. അമര്‍നാഥ് യാത്ര നടത്തുന്നവരെയെല്ലാം സംഘിയാക്കി മുദ്ര കുത്തുക, അതിനു ശേഷം സംഘികള്‍ കൊല്ലപ്പെടേണ്ടവരാണെന്നു വരുത്തി തീര്‍ക്കുക. സംഘപരിവാറുകാരെ മൊത്തം ഇല്ലാതാക്കുമെന്ന് ഈയിടെ കേരളത്തിലെ ചില ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് മതേതരന്മാര്‍ നിസ്സംഗതയോടെ കേട്ടിരുന്ന കാര്യം നാം മറക്കരുത്. ആടിനെ പട്ടിയാക്കി പിന്നെ പട്ടിയെ പേപ്പട്ടിയാക്കി കൊല്ലുന്ന കുടിലതന്ത്രമാണ് തീവ്രവാദികള്‍ പയറ്റുന്നത്.

തീവ്രവാദത്തിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഒരു കരുത്തുറ്റ ഭരണകൂടമാണ് ഇവിടെയുള്ളതെന്ന സന്ദേശം വളരെ വ്യക്തമായി പാകിസ്ഥാനും അവരുടെ എച്ചിലുനക്കികളായ തീവ്രവാദികള്‍ക്കും ഭാരതം നല്കിക്കഴിഞ്ഞു. കാശ്മീരിലെ ശാന്തത എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

കൊമ്പുകുത്തുന്ന ക്യാന്‍സര്‍

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

കലാപത്തിന്റെ കരുത്ത് (വനവാസികളും സ്വാതന്ത്ര്യസമരവും 4)

സ്വദേശാഭിമാനിയുടെ ‘തനിനിറം’

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies