Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഒവൈസിമാരുടെ അങ്കലാപ്പ്‌

ശാകല്യന്‍

Print Edition: 13 May 2022

ഒരു പള്ളിയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല ഉണ്ടായത്. ബാബര്‍ പള്ളി പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതുകൊണ്ടാണല്ലോ സുപ്രീം കോടതി അവിടെ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ഇപ്പോള്‍ മറ്റൊരു പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. അതോടെ മുഗളാധിപത്യത്തിന്റെ അവകാശികളായ ഒവൈസിമാര്‍ ആകെ അങ്കലാപ്പിലാണ്. ഹൈദരാബാദിലെ മജലിസ് നേതാവ് അസറുദ്ദീന്‍ ഒവൈസിയുടെ ഉഷ്ണ സഞ്ചാരം കണ്ടാല്‍ കാര്യം പിടികിട്ടും. വാരണാസിയിലെ ജ്ഞാനവാപി പള്ളി പരിസരം വീഡിയോഗ്രാഫി ചെയ്യാനും അവിടെയുള്ള ശൃംഗാര്‍ ഗൗരി വിഗ്രഹം നില്‍ക്കുന്ന സ്ഥലം സര്‍വ്വേ ചെയ്യാനുമുള്ള വാരണാസി ജില്ലാ കോടതിയുടെ നിര്‍ദ്ദേശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. 1991 വരെ ഹിന്ദുക്കള്‍ ആരാധിച്ചു വന്നിരുന്ന ശൃംഗാര്‍ ഗൗരിയുടെയും ഗണപതിയുടെയും ഹനുമാന്റെയുമൊക്കെ വിഗ്രഹങ്ങള്‍ അവിടെയുണ്ട്. 91ല്‍ അവിടെ തടയപ്പെട്ട ആരാധനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാരാണസിയിലെ ചില സ്ത്രീകള്‍ കോടതിയിലെത്തി. അവരുടെ വാദം കേട്ട ശേഷമാണ് കോടതി സര്‍വ്വേക്ക് ഉത്തരവിട്ടത്.

സര്‍വ്വേ നടന്നാല്‍ എന്ത് സംഭവിക്കുമെന്ന് ഒവൈസിക്ക് ഊഹിക്കാന്‍ കഴിയും. ആരാധന നടന്നുവരുന്ന വിഗ്രഹങ്ങളാണ് അവിടെ ഉള്ളതെന്നും അതു ക്ഷേത്രമാണെന്നും വീഡിയോ കണ്ടാല്‍ ആര്‍ക്കും ബോധ്യമാകും. തുടര്‍ന്ന് തടയപ്പെട്ട ആരാധനാ സ്വാതന്ത്ര്യം പുന:സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടാല്‍ അയോദ്ധ്യയ്ക്കു പിന്നാലെ, തങ്ങള്‍ കയ്യടക്കി വെച്ച കാശിയും കൈവിട്ടുപോകും. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് കാശിയിലെ ജ്ഞാനവാപി ക്ഷേത്രം. അത് തകര്‍ത്താണ് ഔറംഗസീബ് പള്ളി പണിതത്. അവിടെ ക്ഷേത്രം തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കോടതിയുടെ മുമ്പിലിരിക്കയാണ്. 1947 ആഗസ്റ്റ് 15ലെ അവസ്ഥയില്‍ തന്നെ ആരാധനാലയങ്ങളെ നിലനിര്‍ത്തും എന്ന 1991ലെ പാര്‍ലമെന്റ് അംഗീകരിച്ച നിയമം കാരണം പള്ളിയാക്കിയ അമ്പലങ്ങളൊന്നും മാറ്റം കൂടാതെ നിര്‍ത്താം എന്നാണ് ഒവൈസിയും കൂട്ടരും സമാധാനിച്ചിരുന്നത്. ആ നിയമപ്രകാരം സര്‍വ്വേക്ക് അനുമതി നല്‍കരുത് എന്നാണ് ഒവൈസിയുടെ ആവശ്യം. രാജ്യവ്യാപകമായി കലാപമുണ്ടാക്കി അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിന് വിലങ്ങിടാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവിടെ ക്ഷേത്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത് അവര്‍ക്ക് വലിയ അടിയായി. അതിനു പിന്നാലെയാണ് കാശിയിലെ ക്ഷേത്ര പ്രശ്‌നവും ആരാധാനാവകാശവും ഉയര്‍ന്നുവരുന്നത്. കോടതിയുടെ സര്‍വ്വേ ഉത്തരവിനെതിരെ ഒവൈസി തീതുപ്പുകയാണ്. വര്‍ഗ്ഗീയ കലാപം ഉണ്ടാകും, ചോരപ്പുഴ ഒഴുകും എന്നൊക്കെയാണ് ഭീഷണി. നട്ടെല്ലില്ലാത്ത കോണ്‍ഗ്രസ് സര്‍ക്കാറല്ല യുപിയിലും കേന്ദ്രത്തിലുമുള്ളത് എന്ന് ഒവൈസിമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies