കോഴിക്കോട് കോടാഞ്ചേരിയിലെ ലൗജിഹാദിനെതിരെ പ്രതികരിച്ച തോമസ് എം. ജോര്‍ജിനെതിരെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി നടപടിയ്ക്ക് ഒരുങ്ങുകയാണ്. ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമെതിരെ കരുതി ജീവിക്കണമെന്ന് തന്റെ സഭാ വിശ്വാസികളോടു കുര്‍ബാന പ്രസംഗത്തിനിടെ ഉപദേശിച്ച പാലാ അതിരൂപബിഷപ്പിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഇതാ തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജേസഫ് പാംപ്ലനിയും ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”പ്രണയത്തിന്റെ മറവില്‍ ചില ഭീകരവാദസംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കുന്നുണ്ട്.”
ലൗജിഹാദിനെതിരെ കൃത്യമായ കണക്കുകള്‍ മലബാര്‍ സഭയുടെ പക്കല്‍ ഉണ്ടെന്ന് അവരുടെ സിനഡ് അവകാശപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സഭാ സിനിഡിന്റെ പ്രമേയമുണ്ട്. രണ്ടു വര്‍ഷം മുമ്പ് തൃശ്ശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലികസഭ’യില്‍ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട് എഴുതിയ ലേഖനത്തില്‍ മുസ്ലീം തീവ്രവാദസംഘടനയുടെ പിന്‍തുണയോടെ ലൗജിഹാദ് നടക്കുന്നതിന്റെ കണക്കുകള്‍ തന്നെ നിരത്തുന്നുണ്ട്. 2016-ല്‍ 21 സിറോ മലബാര്‍ പെണ്‍കുട്ടികള്‍ അവരുടെ പങ്കാളികളുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കേരളത്തില്‍ നിന്ന് പോയിട്ടുള്ളതായി സിറോ മലബാര്‍ സഭയുടെ സിനിഡിന്റെ പ്രമേയത്തില്‍ ചൂണ്ടി കാട്ടുന്നുണ്ട്. ഇതൊന്നും കാണാതെയും മനസ്സിലാക്കാതെയും അന്ധമായി പറയുന്നു ‘ലൗജിഹാദ്’ സംഘപരിവാര്‍ സൃഷ്ടിയാണ്. ഇത് എന്തൊരു വിരോധാഭാസമാണ്. എല്ലാം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെച്ച് യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ ശ്രമിക്കുകയാണ്. മുകളില്‍ സൂചിപ്പിച്ചവരെല്ലാം സംഘപരിവാറുകാരാണോ?
ഇക്കാലത്ത് ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറയുന്നതു അംഗീകരിക്കാനാവില്ല. പരസ്പരം ഇഷ്ടപ്പെടുന്നവരും അംഗീകരിക്കുന്നവരും തമ്മിലാണ് വിവാഹം കഴിക്കേണ്ടത്. അതില്‍ മതവും ജാതിയും പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍, മതം മാറാതെ ദമ്പതിമാര്‍ അവരവരുടെ മതത്തിലും വിശ്വാസത്തിനുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം നല്‍കണം. ഒരു പങ്കാളി മാത്രം തന്റെ മതത്തിലേക്ക് മാറണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? അവരവരുടെ നിലവിലെ പേരും വ്യക്തിത്വവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ദാമ്പത്യം നയിക്കുന്നതാണ് യഥാര്‍ത്ഥ സനേഹവിവാഹം. ഇവിടെ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ മാത്രം ഇസ്ലാംമതത്തിലേക്ക് മാറ്റപ്പെടുന്നു. അതേസമയം മുസ്ലീം പെണ്‍കുട്ടികള്‍ മറ്റ് മതസ്ഥരായ ആണ്‍കുട്ടികളുമായുള്ള പ്രേമവിവാഹം നടക്കുന്നുമില്ല. എടുത്തുപറയാവുന്ന ചില വിവാഹം നടന്നിട്ടുണ്ടെങ്കിലും ആ മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റിയിട്ടുമില്ല. മുസ്ലീം പുരുഷന്‍മാര്‍ക്ക് മാത്രമാണ് മറ്റു മത വിഭാഗങ്ങളിലെ പെണ്‍കുട്ടികളോട് സ്‌നേഹം തോന്നിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണ് മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താന്‍ ചില തീവ്രവാദസംഘടനകളുടെ അജണ്ട അനുസരിച്ച് ബോധപൂര്‍വ്വം പ്രണയിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നത്. സനേഹിക്കുന്ന പെണ്‍കുട്ടി കെണിയില്‍ വീണു കഴിഞ്ഞാല്‍ മതംമാറ്റല്‍ പ്രക്രിയ നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. അതിനായി പ്രത്യേകകേന്ദ്രങ്ങളിലെത്തിച്ച് മതംമാറ്റി കഴിഞ്ഞാല്‍ വിവാഹം നടക്കുന്നു. ഇത് മുസ്ലീം വധുവും വരനും തമ്മിലുള്ള വിവാഹമായിട്ടേ വരൂ. അങ്ങനെ ലൗജിഹാദ് തെളിയിക്കപ്പെടാതെ പോകുന്നു. ഏത് ഏജന്‍സി അന്വേഷിച്ചാലും ഇത്തരം വിവാഹങ്ങളെ ലൗജിഹാദിന്റെ കണക്കില്‍പ്പെടുത്താന്‍ അവര്‍ക്കാവില്ല. മുസ്ലീം വിഭാഗത്തിന്റെ പട്ടികയിലെ കണക്കാക്കൂ. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് ചില തീവ്രവാദ സംഘടനകള്‍ ലൗജിഹാദിനായി പ്രവര്‍ത്തിക്കുന്നുവെന്ന് തോമസ് എം. ജോര്‍ജിന് പ്രതികരിക്കേണ്ടിവന്നത്.
പ്രായപൂര്‍ത്തിയായ മുസ്ലീങ്ങള്‍ തമ്മിലുള്ള വിവാഹം നിയമപരമായതിനാല്‍ ലൗ ജിഹാദിനെ നിയമപരമായി നേരിടാനും കഴിയുന്നില്ല. അതുകൊണ്ട് ലൗ ജിഹാദിനെ പ്രേമവിവാഹത്തില്‍പ്പെടുത്താതെ വേര്‍തിരിച്ചുകാണേണ്ടിയിരിക്കുന്നു. അതിനായി ലൗജിഹാദിനെ നിയമപരമായ ഒരു നിര്‍വചനം നല്‍കേണ്ടിയിരിക്കുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളിലേയ്ക്ക് പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും എത്തപ്പെട്ട സംഭവങ്ങള്‍ നമുക്കറിവുള്ളതാണ്. അഫ്ഗാന്‍ ജയിലില്‍എത്തപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചും നമുക്കറിയാം. ഈ ലൗ ജിഹാദ് ഇനിയും അങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നതില്‍ സംശയം വേണ്ട.
Comments