Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ദിശാബോധമുള്ള വിദ്യാഭ്യാസം-ഭാരതീയ ചിന്താധാരകളിലൂടെ

പി. വാസുദേവന്‍ നമ്പൂതിരി

Jan 22, 2022, 10:34 am IST

സ്വാമി വിവേകാനന്ദന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. ‘മസ്തിഷ്‌കത്തിലേക്ക് ചെലുത്തി അവിടെ മരണം വരെ ദഹിക്കാതെ അനിയതമായി വ്യപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം. ജീവിതത്തെ പടുത്തുകെട്ടുന്ന, മനുഷ്യനെ വാര്‍ത്തെടുക്കുന്ന, സ്വഭാവത്തിനു രൂപം കൊടുക്കുന്ന ആശയങ്ങളെ സാത്മ്യപ്പെടുത്തുകയാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ അഞ്ച് ആശയങ്ങളെ സാത്മ്യപ്പെടുത്തിയിട്ടുങ്കെില്‍, അവയെ നിങ്ങളുടെ ജീവിതവും സ്വഭാവവുമാക്കി തീര്‍ത്തു കഴിഞ്ഞെങ്കില്‍ ഒരു ഗ്രന്ഥശാല മുഴുവന്‍ ഹൃദിസ്ഥമാക്കിയ മറ്റൊരുവനേക്കാള്‍ ഏറെ വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്”.” സ്വാമിജിയുടെ ദീര്‍ഘ വീക്ഷണത്തെ സാധൂകരിക്കുന്ന സംഭവങ്ങളാണ് അടുത്തകാലത്ത് ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ‘വിദ്യാസമ്പന്നര്‍’ എന്നു കണക്കാക്കപ്പെടുന്ന പലരും ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ചെറിയകുട്ടികള്‍ മദ്യപാനത്തിനും ലഹരിക്കും അടിമപ്പെടുന്നു. അമേരിക്കയിലെ ഒരു സ്‌കൂളില്‍ നടന്ന കൂട്ടക്കൊല ഒരു വന്‍ശക്തിയായ ആ രാജ്യത്തെ ഉലച്ചിരിക്കുകയാണെന്ന് വാഷിങ്ടണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം?

ഭാരതീയ സങ്കല്‍പ പ്രകാരം അവിദ്യയാണ് സര്‍വ്വ ദു:ഖങ്ങള്‍ക്കും ഹേതു. വിദ്യ പരാ, അപരാ എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. പരാവിദ്യ ആധ്യാത്മിക ജ്ഞാനവും അപരാവിദ്യ ഭൗതിക വിജ്ഞാനവും എന്നിങ്ങനെ ഏകദേശം തരംതിരിക്കാം. ഭൗതിക വിജ്ഞാനരംഗത്തും ഭാരതം വളരെ മുന്നിലായിരുന്നു എന്ന വസ്തുത ഇന്നും വേത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ദേശസ്‌നേഹം വളര്‍ത്തുന്നതും ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കുന്നതുമായ ഒരു പൊതു വിദ്യാഭ്യാസ പദ്ധതി നമുക്കില്ല എന്നതാണ് ഇതിനു കാരണം. ഭാരതീയര്‍ക്ക് സ്വന്തം സംസ്‌കാരത്തിലും ചരിത്രത്തിലും അഭിമാനം വരാതിരിക്കാനും നിറം കൊണ്ടും രക്തം കൊണ്ടും ഭാരതീയരെങ്കിലും ബുദ്ധിയിലും സ്വഭാവത്തിലും ഇംഗ്ലീഷുകാരെ അനുകരിക്കുന്ന പൗരന്‍മാരെ വാര്‍ത്തെടുക്കുവാനും ഹിന്ദുക്കളെ എളുപ്പത്തില്‍ മതം മാറ്റുവാനും വേണ്ടി കൊണ്ടുവന്ന വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് അഭിമാനത്തോടെ മെക്കാളെ ഇങ്ങന എഴുതുന്നുThere is no Hindu, who may keep real faith in his religion after studing English. I have full confidence that, if our education policy succeeds, then no idolator will be left in Bengal” (ഇംഗ്ലീഷ് പഠിച്ച ഒരു ഹിന്ദു വിനും സ്വന്തം മതത്തില്‍ വിശ്വാസമുായിരിക്കുകയില്ല. നമ്മുടെ വിദ്യാഭ്യാസ പദ്ധതി വിജയിച്ചു കഴി ഞ്ഞാല്‍ ബംഗാളില്‍ ഒരൊറ്റ വിഗ്രഹാരാധകനും അവശേഷിക്കുകയുമില്ല.) ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ മെക്കാളെ പ്രഭു നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതി തന്നെയാണ് വലിയ മാറ്റങ്ങളൊന്നും കൂടാതെ സ്വതന്ത്ര
ഭാരതത്തിലും നടപ്പാക്കികൊിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നേ തീരൂ.

ശാസ്ത്ര പാരമ്പര്യം
ഗണിതം, ജ്യോതിശാസ്ത്രം, ദ്രവ്യവിജ്ഞാനീയം, ആയുര്‍വേദം, തുടങ്ങി വിവിധ ശാസ്ത്രവിഷയങ്ങളില്‍ ഭാരതീയര്‍ക്കുണ്ടായിരുന്ന അറിവിന്റെ വൈപുല്യത്തെകുറിച്ച് ഒരു സാധാരണ ധാരണയുണ്ടാവാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയണം. ഉദാഹരണമായി ഗണിതശാസ്ത്രത്തില്‍ പൂജ്യം കണ്ടുപിടിച്ചത് മാത്രമാണ് ഭാരതത്തിന്റെ സംഭാവന എന്നൊരു മിഥ്യാധാരണ നമുക്കു് എന്നാല്‍ പൈത്തഗോറസിനു മുമ്പ് (”ദീര്‍ഘചതുരസ്വാക്ഷ്ണയാരജ്ജു: പാര്‍ശ്വമാനീതിര്‍യങ്മാനീ ച യത് പൃഥഗ്ഭൂതേ കുരുത: തദു ഭയം കരോതി”) (ഒരു ദീര്‍ഘ ചതുരത്തിന്റെ നീളത്തിലുള്ള ഭുജവും വിലങ്ങനെയുള്ള ഭുജവും വേറെ വേറെ ഉണ്ടാക്കുന്ന സമചതുരങ്ങളുടെ തുകക്ക് തുല്യമായ സമചതുരം ദീര്‍ഘ ചതുരത്തിന്റെ കര്‍ണ്ണമുണ്ടാക്കുന്നു.) എന്നിങ്ങനെ പൈതഗോറസ് തിയറം വ്യക്തമായി പ്രതിപാദിച്ച ശൂല്‍ബസൂത്രകാരനമാരെ കുറിച്ച് നമുക്കറിയില്ല. ആര്യഭടന്‍, ബ്രഹ്‌മഗുപ്തന്‍, സംഗമഗ്രാമമാധവന്‍, നീലകണ്ഠസോമയാജി തുടങ്ങിയവരുടെ സംഭാവനകളെക്കുറിച്ച് വേണ്ടത്ര അറിയില്ല. വേദപുരാണേതിഹാസങ്ങളില്‍ കാണുന്ന ഭൗതിക വിജ്ഞാനത്തെക്കുറിച്ചോ അതാവിഷ്‌കരിച്ച ഋഷിമാരായ ശാസ്ത്രഞ്ജന്‍മാരെക്കുറിച്ചോ അറിയില്ല. മറിച്ച് അവ യെല്ലാം അന്ധവിശ്വാസജടിലമായ കല്‍പിതകഥകളാണ് എന്ന ധാരണ പുതിയ വിദ്യാഭ്യാസം നേടിയവരില്‍ ഉണ്ടാക്കുന്നു. Euler Series (ഓയ്‌ലര്‍ ശ്രേണി) Euler (ഓയ്‌ലര്‍ക്ക്) മുമ്പ് മാധവന്റെയും Gregory Series (ഗ്രിഗറി ശ്രേണി) Gregory (ഗ്രിഗറിക്ക് മുമ്പ് പുതുമന സോമയാജിയുടേയും ഹാലിയുടെ ധൂമകേതു, ഹാലിക്കുമുമ്പ് വരാഹമിഹിരന്റെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുങ്കെിലും ആ വക കാര്യങ്ങള്‍ അതാത് വൈദേശിക ശാസ്ത്രഞ്ജന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ചന്ദ്രനില്‍ ജലമുണ്ടെന്ന് ആധുനിക ശാസ്ത്രം ഈ അടുത്ത കാലത്താണ് തെളിയിച്ചതെങ്കിലും ‘സലിലമ യേശശിനി” (ചന്ദ്രനില്‍ ജലമുണണ്ട്) എന്ന് പ്രഖ്യാപിക്കാന്‍ വരാഹമിഹിരന് സംശയമുണ്ടായിരുന്നില്ല.

അതീന്ദ്രിയജ്ഞാനം കൊണ്ടും സത്യം കത്തൊം എന്നതിന് തെളിവാണ് ശ്രീനിവാസ രാമാനുജന്‍. 1920ല്‍ മരണക്കിടക്കയില്‍ നിന്ന് തന്റെ ഗുരുവും ബ്രിട്ടീഷ് ഗണിതജ്ഞനുമായ ജി.എച്ച് ഹാര്‍ഡിക്ക് അയച്ച ഗണിത സമവാക്യങ്ങള്‍ അവ തനിക്ക് സ്വപ്നദര്‍ശനമായി ലഭിച്ചതാണെന്ന് രാമാനുജന്‍ കത്തില്‍ എഴുതിയിരുന്നുവത്രേ? ഇന്ന് ഏകദേശം 90 വര്‍ഷങ്ങള്‍ക്ക് ശേഷം രാമാനുജന്റെ കാലത്ത് ഇല്ലായിരുന്ന ആധുനിക ഗണിത സങ്കേതങ്ങളുപയോഗിച്ച് അവ ശരിയാണെന്ന് തെളിയിച്ചതായി യു.എസ്സിലെ എമറി സര്‍വ കലാശാലയിലെ കെന്‍.ഓനോയെ ഉദ്ധരിച്ച് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകളിലേക്ക് ശാസ്ത്രലോകത്തെ നയിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞത്രെ (മാതൃഭൂമി 31.12.2012)

യഥാര്‍ത്ഥ ചരിത്രം
ശാസ്ത്രരംഗത്തായാലും സാഹിത്യരംഗത്തായാലും ഭാരതം വിശ്വഗുരുസ്ഥാനം വഹിച്ചിരുന്നു എന്നതൊരു വസ്തുതയാണ്. ‘കലീലവദിംന’ എന്ന അറബി ക്ലാസിക്കിന്റ (പഞ്ചതന്ത്രം കഥകള്‍) അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്) അവതാരികയില്‍ ‘ഇബ്‌നുല്‍ മുഖഫഅ്’ ഇങ്ങനെ എഴുതുന്നു. ഇത് കലീലയും ദിംനയും എന്ന ഗ്രന്ഥമാകുന്നു. ഭാരതീയ ആചാര്യന്‍മാര്‍ ആവിഷ്‌കരിച്ച ഉള്ളടക്കം അവര്‍ക്ക് ബോധിച്ച ഏറ്റവും അര്‍ഥഗര്‍ഭമായ വചനങ്ങളില്‍ അവരാഗ്രഹിച്ച വിധം അതവതരിപ്പിച്ചിരിക്കുന്നു. കാലാകാലങ്ങ ളില്‍ സകല മത സമൂഹങ്ങളിലേയും വിജ്ഞനമാര്‍ അത് പഠിച്ച് പോന്നു ‘കൃണ്വന്തോ വിശ്വമാര്യം” എന്ന സന്ദേശവുമായി ഭാരതീയ ഋഷിമാര്‍ ലോകത്തിന്റെ നാനാഭാഗത്തുമെത്തിയിരുന്നു. അതൊന്നും കണക്കിലെടുക്കാതെ ആര്യദ്രാവിഡവാദം പോലുള്ള കെട്ടുകഥകള്‍ ചരിത്രത്തിന്റെ പരിവേഷം കൊടുത്ത് അവതരിപ്പിക്കുകയാണ് പാശ്ചാത്യ വിദ്യാഭ്യാസം ചെയ്തുപോരുന്നത്. സരസ്വതീ നദിയെക്കുറിച്ചും കാംബെ നഗരത്തെക്കുറിച്ചും മറ്റും പില്‍ക്കാലത്ത് ലഭിച്ച വിവരങ്ങള്‍ ആര്യ ദ്രാവിഡ വാദത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുക യാണ്. റൊമിള ഥാപ്പറിന്റെ വാക്കുകളില്‍ ‘“ The Theory of Asian race was European preoccupation and preconceptions and was applied to early Indian past during the period of colonial interpretation of Indian History’’ (യൂറോപ്യരുടെ പൂര്‍വ്വധാരണയില്‍ നിന്നും രൂപപ്പെട്ട ആര്യവംശവാദം ഭാരതത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള ‘കൊളോണിയല്‍” വ്യാഖ്യാനമാണ്.)കല്‍ഹണന്റെ രാജതരംഗിണി പോലുള്ള ഗ്രന്ഥങ്ങളില്‍ കാണുന്ന യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കണം.

മൂല്യശോഷണം:
ഇന്ന് മൂല്യശോഷണത്തെക്കുറിച്ച് എല്ലാവരും വിലപിച്ചുകൊിരിക്കുകയാണ്. മൂല്യബോധത്തിനാവശ്യമായ യഥാര്‍ഥ വിദ്യാഭ്യാസം ആദ്യം കിട്ടേത് കുടുംബത്തില്‍ നിന്നാണ്. കുടുംബങ്ങളില്‍ മൂല്യ ശോഷണം വന്നാല്‍ അത് സമൂഹത്തിലേക്കും വ്യാപിക്കും. ഇത് പരിഹരിക്കാന്‍ ചെപ്പടി വിദ്യകളില്ല. ധാര്‍മ്മികബോധമുള്ള കുടുംബങ്ങളാണ് ധാര്‍മ്മികബോധമുള്ള സമൂഹത്തിന്റെ സുസ്ഥിതിക്കാധാരം ‘ധാരണാത് ധര്‍മ്മ മിത്യാഹു: ധര്‍മ്മോധാരയതി പ്രജാ:” (പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം – മഹാഭാരതം) സര്‍വ്വചരാചരങ്ങളുടേയും അഭ്യുദയത്തിനും നി:ശ്രേയസ്സിനും ഹേതുവായതേതോ അതാണ് ധര്‍മ്മം എന്ന് ശങ്കരാചാര്യ സ്വാമികളും പറയുന്നു. നന്മതിന്കമളെക്കുറിച്ച് ആദ്യമായി കുട്ടിക്ക് ബോധമുണ്ടാക്കി കൊടുക്കുന്നത് അമ്മയാണ് – ഗര്‍ഭകാലത്ത് അമ്മ നയിക്കുന്ന ജീവിതരീതിയും അമ്മയുടെ മനോനിലയും കുട്ടികളുടെ ജന്മവാസനകളെ സ്വാധീനിക്കുന്നു. അതുകൊണ്ട് മാതൃത്വമാണ് ലോകത്തിന്റെ സുസ്ഥിതിക്ക് ആധാരം. ആയിരം അച്ഛനേക്കാള്‍ വലുതാണ് ഒരമ്മയെന്ന് മനു പറയുന്നു. ആധുനിക പാശ്ചാത്യമായ ആശയങ്ങളുടെ അതിപ്രസരം കൊണ്ട് ഗര്‍ഭധാരണം, പ്രസവം, ശിശുപരിപാലനം എന്നിങ്ങനെയുള്ള സ്ത്രീകളുടെ നൈസര്‍ഗിഗകമായ ധര്‍മ്മചോദനകള്‍ രണ്ടാംതരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കയാണ്. അതുകൊണ്ടാണല്ലോ മുലയൂട്ടലിനെക്കുറിച്ച് നമ്മുടെ അമ്മമാരെ പഠിപ്പിക്കാന്‍
നമുക്ക് മുലയൂട്ടല്‍വാരം ആഘോഷിക്കേണ്ടിവരുന്നത്. മാതൃത്വത്തേക്കാള്‍ വലിയൊരു ബഹുമതിയും സ്ഥാനലബ്ധിയും സ്ത്രീകള്‍ക്ക് ലഭിക്കാനില്ല എന്ന വസ്തുത നമ്മള്‍ തിരിച്ചറിയണം. മാതാപിതാക്കളെ പ്രത്യക്ഷ ദൈവങ്ങളായി കണക്കാക്കുന്ന ഭാരതീയ പാരമ്പര്യം വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് കഴിയണം. എങ്കിലേ ഉപഭോഗ സംസ്‌കാരത്തിന്റെ സന്തതികളായ വൃദ്ധസദനങ്ങളുടേയും മറ്റും വ്യാപകമായ പ്രസക്തി കുറഞ്ഞുവരൂ. ശക്തവും മാതൃകാപരവുമായ കുടുംബ ബന്ധങ്ങളില്‍
നിന്നും ഉരുത്തിരിയുന്ന സംസ്‌കാരത്തിനേ സ്ത്രീ പീഡനങ്ങളേയും മറ്റും തടയാന്‍ കഴിയൂ.

സംസ്‌കൃതവും യോഗയും
‘എല്ലാ ദേശീയ വാദികളും സംസ്‌കൃതം പഠിക്കണം” എന്ന് ഗാന്ധിജി പറയുകയുായി. ഭരണഘടനയുടെ 351-ാം വകുപ്പില്‍ (അനുച്ഛേദം) പറയുന്നതുകൊണ്ടും എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതുകൊണ്ടും സംസ്‌കൃതത്തിന് പ്രോത്സാഹനം ആവശ്യമാണെന്ന് സുപ്രീംകോടതിയും പറയുന്നു.(Sept.12.2002)  ) ശാരീരികവും മാനസികവുമായ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതില്‍ ‘യോഗ”ക്കുള്ള പ്രാധാന്യം ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സംസ്‌കൃതപഠനവും യോഗയും സൂര്യനമസ്‌കാരവും മറ്റും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഭാരതീയ ശാസ്ത്രശാഖകള്‍ക്ക് പ്രാധാന്യം കൊടുക്കണം.

ചുരുക്കത്തില്‍ ഭാരതത്തെ വീണ്ടും വിശ്വഗുരുസ്ഥാനത്തെത്തിക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയണം. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന ആര്യദ്രാവിഡവാദം പോലുള്ള കെട്ടു കഥകള്‍ക്ക് പകരം ഭാരതത്തിന്റെ ഉജ്ജ്വലമായ ചരിത്രം കുട്ടികള്‍ പഠിക്കണം. സര്‍വ്വമതങ്ങളെയും സമന്വയിപ്പിക്കുന്ന ‘യേ യഥാ മാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാ പാര്‍ത്ഥ സര്‍വ്വശ:” (ആര് എന്നെ എങ്ങിനെ സമീപിച്ചാലും ഞാനവരെ  അതനുസരിച്ച് അനുഗ്രഹിക്കുന്നു. ഒടുവില്‍ എന്നിലെത്തിച്ചേരുന്ന വഴികളില്‍ കൂടിയാണ് സകല മനുഷ്യരും പ്രയത്‌നിക്കുന്നത്.) എന്ന ഗീതാ സന്ദേശം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം.

ഗ്രന്ഥസൂചി:
ഭാരതീയ ശാസ്ത്രചിന്ത – സി. കൃഷ്ണന്‍ നമ്പൂതിരി (ഗണിതം) ദേശീയ വിദ്യാഭ്യാസം – ഡോ. കെ. ജയപ്രസാദ്,
ജി.കെ. സുരേന്ദ്രബാബു

Share1TweetSendShare

Related Posts

സഹ്യന്റെ മകന്‍ വീണ്ടും

നിർമിത ബുദ്ധിക്യാമറ  ആരുടെ ബുദ്ധി

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

മാലിന്യമനസ്സുള്ള മലയാളികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies