ജീവിത യാത്രയിലുടനീളം നന്മയുടെയും സേവനത്തിന്റെയും പാത തിരഞ്ഞെടുത്ത് മുന്നേറിയ മഹദ് വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച കൊങ്ങന്നൂര്‍ തിയ്യക്കണ്ടി മീത്തല്‍ കെ.കെ. ഭരതന്‍. സേവന പ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്നു. ജാതിയോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ രാഷ്ട്രീയമോ ഒന്നും അതിന് തടസ്സമായില്ല. രാഷ്ട്രസ്‌നേഹം നെഞ്ചിലേറ്റി സ്വയംസേവകനായ ഭരതേട്ടന്‍ പിന്നീട് ബിജെപിയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു. ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ബാലുശ്ശേരി പട്ടികജാതി വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ തന്റെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു.
തന്റെ മുന്നില്‍ എത്തുന്ന ഏതൊരു പ്രശ്‌നത്തെയും ഇഴകീറി പഠിച്ച് അതിലെ സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് നീതിപൂര്‍വ്വകമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രത്യേക കഴിവ് ഭരതേട്ടനുണ്ടായിരുന്നു. ചോയിക്കുളം റസിഡന്‍സ് അസോസിയേഷന്റെ സാരഥിയായിരുന്നപ്പോള്‍ ഭരതേട്ടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭഗിനി നിവേദിതാ ഗ്രാമസേവാസമിതിയുടെ മുഖ്യ പ്രവര്‍ത്തകനുമായിരുന്നു.
ചോയികുളത്തെ ചെറുതും വലുതുമായ വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഭരതേട്ടന്റെ വിയോഗം എല്ലാവരുടെയും മനസ്സില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്നും എല്ലാവര്‍ക്കും നന്മയുടെ സന്ദേശം പകര്‍ന്ന് എല്ലാവരുടെ മനസ്സിലും പ്രകാശം പരത്തിയ ആ സമര്‍പ്പിത ജീവിതത്തിന് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.