Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. തുടർച്ച )

സംഗീത് സദാശിവന്‍

Print Edition: 29 October 2021

1942 ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ സംഘത്തിന് അംഗബലം വര്‍ദ്ധിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആ റിപ്പോര്‍ട്ടില്‍ ഹിന്ദുമഹാസഭയുടെ പോഷക സംഘടന എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ കാലഘട്ടത്തോടെ സംഘം ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന് ബ്രിട്ടീഷുകാര്‍ വിലയിരുത്തിക്കഴിഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ രാംടെക്കിലും അഷ്ടിയിലും ചിമൂറിലും ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും സംഘപ്രവര്‍ത്തകര്‍ അതിലെല്ലാം സജീവമായി പങ്കെടുത്തു എന്ന് ബ്രിട്ടീഷുകാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്ന ആരോപണങ്ങളെ തകര്‍ക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഈ കാലഘട്ടത്തോടെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ കാണാനാകും. അത്തരത്തിലുള്ള ഒന്നായിരുന്നു മഹാരാഷ്ട്രയിലെ അഷ്ടി-ചിമൂര്‍ പ്രക്ഷോഭങ്ങള്‍. സ്വാതന്ത്ര്യസമരത്തോട് അനുബന്ധിച്ചുണ്ടായ വളരെ വലിയൊരു പ്രക്ഷോഭമായിരുന്നിട്ടുകൂടി അതെക്കുറിച്ച് മികച്ച വിവരങ്ങളോ എഴുത്തുകളോ ലഭ്യമല്ല. ഈ വിഷയസംബന്ധിയായ വിവരണങ്ങള്‍ എല്ലാംതന്നെ ഈ പ്രക്ഷോഭത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ നാഷണല്‍ ആര്‍ക്കൈവ് റിപ്പോര്‍ട്ടുകളില്‍ നിന്നാണ്.

അഷ്ടി-ചിമൂര്‍ പ്രക്ഷോഭങ്ങള്‍
സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു 1942. ”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഴികെ നാടിനോട് പ്രതിപത്തിയുള്ള എല്ലാ പാര്‍ട്ടികളും സംഘടനകളും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ക്വിറ്റ് ഇന്ത്യാ സമരം ഉള്‍പ്പെടെയുള്ള കടുത്ത പ്രക്ഷോഭ ചൂടില്‍ എത്തിയ കാലഘട്ടമായിരുന്നു അത്. ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വദേശാഭിമാനികള്‍ നികുതി അടയ്ക്കുന്നതില്‍ നിന്നും വിട്ടുനിന്നിരുന്നു.

നികുതി പിരിക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. നികുതി അടയ്ക്കാത്തതിനാല്‍ വന്‍തുകയാണ് പിഴയായി സര്‍ക്കാര്‍ ചുമത്തിയിരുന്നത്. വിഭജിച്ചുഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നതിനാല്‍ ഹിന്ദുക്കളെ മാത്രമാണ് സര്‍ക്കാര്‍ സേന ലക്ഷ്യം വെച്ചത്. ഭയന്ന ജനങ്ങള്‍ തുച്ഛമായ തുകയ്ക്ക് സ്വര്‍ണ്ണവും മറ്റും വിറ്റ് പണമടയ്ക്കാന്‍ ശ്രമിച്ചു. എങ്കിലും അവര്‍ക്ക് വളരെ പെട്ടെന്ന് സമാഹരിക്കാവുന്ന തുകയേക്കാള്‍ വലുതായിരുന്നു ബ്രിട്ടീഷുകാര്‍ ചുമത്തിയിരുന്നത്. നിസ്സഹകരണ പ്രക്ഷോഭത്തില്‍നിന്ന് മുസ്ലീം ലീഗ് വിട്ടുനില്‍ക്കുന്നുവെന്നതാണ് അതിനുകാരണമായി ബ്രിട്ടീഷുകാര്‍ നിരത്തിയത്. എന്നാല്‍ അന്ന് ഹിന്ദുക്കളെ പ്രതിനിധാനം ചെയ്തിരുന്ന ഹിന്ദുമഹാസഭയും ഇതേരീതിയില്‍ വിട്ടുനിന്നിരുന്നു എന്നത് ബ്രട്ടീഷുകാര്‍ പരിഗണിച്ചുമില്ല. അന്വേഷണറിപ്പോര്‍ട്ടില്‍ അത് എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ചിമൂര്‍ എന്നത് മഹാരാഷ്ട്രയിലെ ചാന്ദ് ജില്ലയില്‍ 6000 ആളുകള്‍ അടങ്ങിയ ഒരു ഗ്രാമമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ത്തന്നെ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. പ്രക്ഷോഭത്തില്‍ പങ്കാളികളായ വലിയ നായിക് കുടുംബങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നു.

”നായിക്കുമാരുടെയും ബെഗാഡിമാരുടെയും സര്‍ദാര്‍മാരുടെയും പോലെയുള്ള വലിയ കുടുംബങ്ങളും പഴയ വീടുകളുമുള്ള സമ്പന്ന ഗ്രാമമായിരുന്നു അത്(ചിമൂര്‍). ആ പ്രദേശം, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ഹിന്ദുമഹാസഭയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക ശാഖകളുള്ള രാഷ്ട്രീയ അവബോധം നിറഞ്ഞ പ്രദേശമായിരുന്നു.” (NAI Reference:- HOME_POLITICAL_I_1942_NA_F-3-54)

ഇതേ ഫയലിലെ ആഗസ്റ്റ് 27, 1942 ലെ മറ്റൊരു റിപ്പോര്‍ട്ടിലും ചിമൂറിലെ സംഘത്തിന്റെ സാന്നിധ്യം വിവരിച്ചിട്ടുണ്ട്.
‘ചിമൂറില്‍ ഗ്രാമ കോണ്‍ഗ്രസ് കമ്മിറ്റിയും ഹിന്ദു മഹാസഭയുടെ ശാഖയും ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘവും കോണ്‍ഗ്രസ് സൈനിക് ദളും സജീവമായ സാന്നിധ്യമായിരുന്നു.’
(NAI Reference:- HOME_POLITICAL_I_1942_NA_F-3-54)

കലാപത്തിനുകാരണമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് 1942 ആഗസ്റ്റ് 19ന് പട്ടാളം വന്നതോടെയാണ്. ബ്രിട്ടീഷ് സേനയുടെ അതിക്രമം 21-ാം തീയതിവരെ നീണ്ടുനിന്നു. അവര്‍ ആദ്യമേതന്നെ ഈ പ്രദേശങ്ങളിലുള്ള ആണുങ്ങളെ എല്ലാം അറസ്റ്റ് ചെയ്യുകയും വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമായി മാറുകയും ചെയ്തു. നികുതിയും പിഴയും ഈടാക്കുന്നതിനായി ‘മെഹര്‍ ശിപായികളും’ പട്ടാളക്കാരും കൂട്ടത്തോടെവന്ന് വീടുകളില്‍ ആക്രമിച്ചുകയറി പണം പിടിച്ചുപറിക്കാന്‍ ആരംഭിച്ചു. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ വേട്ടയാടാന്‍ ആരംഭിച്ചു. അവര്‍ വീട്ടുപകരണങ്ങള്‍ വലിച്ചുവാരിയിട്ടു, മോഷണം നടത്തി, മൂര്‍ത്തീ വിഗ്രഹങ്ങള്‍ തച്ചുടച്ചു. ചില ശിപായികള്‍ ബ്രാഹ്മണരുടെ പൂണൂല്‍ പൊട്ടിച്ചു, മറ്റുചിലര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ബ്രിട്ടീഷ് സേനയില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീകള്‍ വൈക്കോല്‍ക്കൂനക്കടിയിലും മറ്റും ഒളിച്ചിരിക്കുകയും 20-30 പേരുടെ സംഘമായി നിലകൊള്ളുകയും ചെയ്തു. 12 വയസ്സ് മുതലുള്ള സ്ത്രീകളും ഗര്‍ഭിണികളും പീഡനത്തിനിരയായി. ആ അതിക്രമങ്ങളുടെ വിവിധ റിപ്പോര്‍ട്ടുകള്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്.

ഈ അതിക്രമങ്ങള്‍ക്കുശേഷം ആഗസ്റ്റ് 22-ന് തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ്, രാഷ്ട്രീയ സ്വയംസേവക സംഘം, ഹിന്ദുമഹാസഭ എന്നീ സംഘടനാ പ്രവര്‍ത്തകരും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളും സംഘടിച്ച് പ്രത്യാക്രമണം ആരംഭിച്ചു. ജനം പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വെ സ്റ്റേഷനും സ്‌കൂളുകളും ആക്രമിച്ചു തീയിട്ടു. പോലീസുകാരെ കൊന്നു. പോലീസ് വെടിവെപ്പില്‍ ഒരു മുസ്ലീം പ്രക്ഷോഭകനും കലാപത്തില്‍ 9 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. പ്രധാനമായും മൂന്ന് പ്രദേശങ്ങളിലാണ് പ്രക്ഷോഭം ഉണ്ടായത്.

രാംടെക്
സംഭവദിവസം 500 ഓളം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും മൈനിങ്ങ് തൊഴിലാളികളും കമ്പിപ്പാരയുമായി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഇരച്ചുകയറി. ആദ്യമേതന്നെ അവര്‍ ടെലിഗ്രാഫിക് കമ്പികള്‍ മുറിച്ചു. മണ്ണെണ്ണ ഒഴിച്ച് സ്റ്റേഷന് തീയിടുകയും കമ്പിപ്പാര ഉപയോഗിച്ച് റെയില്‍പാതകള്‍ നശിപ്പിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും നാഗ്പൂരില്‍ നിന്നുള്ള ട്രെയിന്‍ വരികയും ജനങ്ങളെ ഇറക്കിയശേഷം ബോഗികള്‍ക്ക് തീയിടുകയും ചെയ്തു.

അതിനിടയില്‍ അവിടെയെത്തിയ പോലീസ് സബ് ഇന്‍സ്‌പെക്ടറെ ജനം ബന്ദിയാക്കിയിരുന്നു. അതോടൊപ്പം രാംടെക് പോലീസ് സ്റ്റേഷനിലേയ്ക്ക് നാഗ്പൂര്‍ ട്രെയിനില്‍ വന്ന മറ്റൊരു പോലീസ് സബ് ഇന്‍സ്‌പെക്ടറെയും ജനം ബന്ദിയാക്കി. അവരുടെ രണ്ടുപേരുടേയും യൂണിഫോം ഊരി ഗാന്ധിത്തൊപ്പികള്‍ ധരിപ്പിച്ച് ജാഥയായി ടൗണിലേയ്ക്ക് പ്രക്ഷോഭകര്‍ പോയി. അവര്‍ പോലീസ് സ്റ്റേഷനും തഹസില്‍ കെട്ടിടത്തിനും അടുത്തെത്തിയപ്പോള്‍ മറ്റൊരു വലിയ ജനക്കൂട്ടം അവരെ വളഞ്ഞു. ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കാതെ പോലീസുകാരെ പ്രക്ഷോഭകര്‍ ഉപേക്ഷിക്കുകയും പോലീസ് സ്റ്റേഷനും തഹസില്‍ കെട്ടിടവും പോസ്റ്റ് ഓഫീസും നശിപ്പിച്ച് തീയിടുകയും ചെയ്തശേഷം ഉമ്പാലയിലേയ്ക്ക് തിരിച്ചു.

ഉമ്പാലയില്‍ തുടര്‍ച്ചയായ രണ്ടുദിവസം നികുതി പിരിക്കുന്ന ശിപായികളുടെ തേര്‍വാഴ്ച നടന്നിരുന്നു. അവര്‍ സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീടുകളില്‍ ഉള്‍പ്പെടെ അതിക്രമിച്ച് കയറുകയും സാധനസാമഗ്രികള്‍ അപ്പാടെ നശിപ്പിക്കുകയും പണം കൊള്ളയടിക്കുകയും വിഗ്രഹങ്ങള്‍ തച്ചുടയ്ക്കുകയും ബ്രാഹ്മണന്മാരുടെ പൂണൂല്‍ പൊട്ടിക്കുകയും ചെയ്തു. നിരവധി സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു. അവര്‍ കുടിവെള്ള ടാങ്കിനുള്ളില്‍ കുളിക്കുകയും ക്ഷേത്രത്തില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തു. അഷ്ടിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടില്ല.

അഷ്ടി
കലാപത്തോട് അനുബന്ധിച്ച് അഷ്ടിയിലെ പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം ആക്രമിച്ചു. ജനങ്ങള്‍ക്കുനേരെ പോലീസ് വെടിവെക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള 5 പോലീസുകാരെ ജനക്കൂട്ടം കൊല്ലുകയും പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. സ്‌കൂളുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കി. തുടര്‍ന്ന് പ്രക്ഷോഭകര്‍ നാഗ്പൂരില്‍ നിന്നുള്ള വാഹനഗതാഗതം തടസ്സപ്പെടുത്താന്‍ വഴിനീളെ മരങ്ങള്‍ മുറിച്ചിടുകയും പാലം നശിപ്പിക്കുകയും ചെയ്തു.

ചിമൂര്‍
വെള്ളക്കാരായ പട്ടാളക്കാരും പോലീസുകാരും ശിപായികളും ചിമൂറിലെ വീടുകളില്‍ ആക്രമിച്ചുകടക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. അവര്‍ 17 സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ 13 പേരെ വെള്ളക്കാര്‍ ഉള്‍പ്പെടെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അതില്‍ ഒരു പൂര്‍ണ്ണ ഗര്‍ഭിണിയും ഉണ്ടായിരുന്നു. ഇതില്‍ ക്രൂദ്ധരായ ജനക്കൂട്ടം പോലീസ് സ്റ്റേഷനും ആശുപത്രിയും സ്‌കൂളുകളും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും തീയിട്ടുനശിപ്പിച്ചു. ചിമൂറിലെ കലാപത്തില്‍ 4 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ബ്രിട്ടീഷ് അതിക്രമങ്ങള്‍ അന്വേഷിക്കാനായി യുണൈറ്റഡ് കമ്മീഷനെ നിയമിക്കണമെന്നും യുദ്ധക്കുറ്റമായി ഈ അതിക്രമങ്ങളെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടുകളിലെ വിവിധ ഇടങ്ങളിലായി പ്രക്ഷോഭങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്.

ആഗസ്റ്റ് 16-ന് ചിമൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുമെന്ന വിവരത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെനേതൃത്വത്തില്‍ 10 പോലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും തഹസീല്‍ദാറും ചിമൂറിലെത്തിയിരുന്നു.

‘അതേസമയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റുകള്‍ നടത്താനായി സ്റ്റേഷനിലേയ്ക്ക് പോയി. അദ്ദേഹം മൂന്നുപേരെ ചെറുത്തുനില്‍പ്പില്ലാതെ അറസ്റ്റ് ചെയ്തു എങ്കിലും അവരെ ചാന്ദിലേക്ക്(ജില്ലാ ആസ്ഥാനം) മാറ്റാനാവുന്നതിനുമുമ്പ്, കോണ്‍ഗ്രസുകാരുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഒന്നിച്ച് സ്റ്റേഷനില്‍ എത്തുകയും പോലീസ് ഓഫീസര്‍മാരുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. അതിനുമുമ്പുവരെ ആര്‍.എസ്.എസ് സംഘം കോണ്‍ഗ്രസുമായി യോജിപ്പിലല്ലായിരുന്നുവെങ്കിലും സംഘം, സാവര്‍ക്കര്‍ ഈയിടെ പറഞ്ഞ ഇത്തരത്തില്‍ വ്യാഖ്യാനിക്കാവുന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിയതുപോലെ, ഈ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്.(NAI Reference:- HOME_ POLITICAL _I_1942_NA_F-3-31_42PART-II)

അതുകൂടാതെ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായി ആസൂത്രണങ്ങളെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് സംഘബന്ധമുള്ള തുക്ടോജി എന്ന സാത്വികന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും ആഗസ്റ്റ് 16 ാം തീയതിവരെ ചിമൂറില്‍ തങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ് ആഗസ്റ്റ് 16 -ലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതെന്നും ബ്രിട്ടീഷ് അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

പ്രസ്തുത റിപ്പോര്‍ട്ടിലെ, നികുതി പിഴ ഈടാക്കുന്നതിനെതിരെ പരാതിപ്പെട്ട ആളുകളെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ചുമതലയുള്ള ഒരു സംഘത്തിന്റെ കാര്യകര്‍ത്താവിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ശ്രീമതി ഭോപ്പെയുടെ ബന്ധുവായ ഒരു പുരാണിക് ആണ് ചാന്ദിലെ ആര്‍.എസ്.എസ് സംഘത്തിന്റെ ഡ്രില്‍ പരിശീലകന്‍ എന്നാണ് ആ വിവരണം.

തനിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ചിമൂറില്‍, ആര്‍.എസ്.എസ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്ന തുക്ടോജി എന്ന സന്യാസി തുക്ടോജി മഹാരാജ്, 1942 ആഗസ്റ്റ് 13-ന് ചിമൂറില്‍ എത്തി. നിരവധി ഭജനകളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തി. അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നും നിരവധി ആളുകള്‍ അദ്ദേഹത്തെ കാണാന്‍ എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസിന്റെയും ഹിന്ദു മഹാസഭയുടെയും അംഗങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ഭജനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമായെത്തി. അദ്ദേഹം ഭജനകള്‍ ചിട്ടപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പല ഭജനകളും ഉത്തേജകം സൃഷ്ടിക്കുന്നവ ആയിരുന്നു എന്നതുകൂടാതെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്ന ആഗസ്റ്റ് 16 രാവിലെവരെയുള്ള അദ്ദേഹത്തിന്റെ ചിമൂറിലെ താമസം, ഭജനകളിലൂടെ ചിമൂര്‍ നിവാസികളെ അസുഖബാധിതരാക്കിയെന്ന് തെളിവുകള്‍ വെളിവാക്കുന്നു.’ (NAI Reference:- HOME_ POLITICAL_ I_1942_ NA_F-3-31_42PART-II)

കോടതി വ്യവഹാരങ്ങളെക്കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗത്തുള്ള ഒരു വാചകം മാത്രം വിലയിരുത്തിയാല്‍ സംഘത്തിന് ചിമൂര്‍ പ്രക്ഷോഭവുമായി എത്രമാത്രം ബന്ധമുണ്ടെന്ന് വ്യക്തമാകും.

‘പ്രതി ഭാഗത്തുള്ളവര്‍ ഈ വിഷയത്തില്‍ ഇത്രമാത്രം താല്പര്യം എടുക്കുന്നതിന്റെ ആദ്യ കാരണം എന്തെന്നാല്‍ അവരെല്ലാം ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസ്. സംഘത്തിന്റെയും പ്രവര്‍ത്തകരാണ്….”(NAI Reference:-HOME_ POLITICAL_ I_1942_ NA_F-3-31_42PART-II)

അതോടൊപ്പം സംഘത്തിന്റെ ചുമതലയുള്ള വ്യക്തികളെക്കുറിച്ചും ചിമൂറിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിക്കുക കൂടി ചെയ്തിട്ടുണ്ട്.
‘1939-ല്‍ ചിമൂറില്‍വെച്ച് ആര്‍.എസ്.എസ് സംഘത്തിന്റെ വാര്‍ഷിക റാലി നടത്തുകയും ചാന്ദിലെ എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും ആ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഭോപ്പെ കുടുംബത്തിലെ ഒരാളുടെ മകള്‍ ആര്‍.എസ്.എസ്. സംഘത്തിന്റെ ചാന്ദിലെ കമാന്‍ഡന്റ് ആയ ഒരു പുരാണിക് ആണ്…’

‘…എന്‍.പി. ഭഗവത് ആര്‍.എസ്.എസ്. സംഘത്തിന്റെ ജില്ലയുടെ സംഘചാലക് ആണ്, അഭിഭാഷകനായ സാധങ്കര്‍ ഒരു സജീവ ആര്‍.എസ്.എസ്. സംഘത്തിന്റെ പ്രവര്‍ത്തകനുമാണ്. അഭിഭാഷകനായ ബി.ആര്‍. ദേശ്മുഖ് ആര്‍.എസ്.എസ്. സംഘവുമായി ബന്ധപ്പെട്ട് ചിമൂറില്‍ സ്ഥിരസന്ദര്‍ശനം നടത്തുന്ന ആളു മാണ്.’..”(NAI Reference:-HOME_ POLITICAL_ I_1942_ NA_F-3-31_42PART-II)

സപ്തംബര്‍ പകുതിക്കുശേഷമാണ് ഈ പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് കടക്കാനായതും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതും. നിരവധി ആളുകളെ കലാപത്തിലേര്‍പ്പെട്ടു എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യുകയും ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അതില്‍ നായിക് എന്ന കൂട്ടുകുടുംബത്തില്‍പ്പെട്ട 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ദാദാ നായക്കിനെതിരെ കൊലപാതകം ഉള്‍പ്പെടെ കടുത്ത കുറ്റങ്ങള്‍ കണ്ടെത്തി. കൊലപാതക കേസില്‍ നിന്ന് മോചിതനായെങ്കിലും തീവെച്ചതിന് 7 വര്‍ഷത്തെ ശിക്ഷ ലഭിച്ചു. (അദ്ദേഹം ആര്‍.എസ്.എസിന്റെ നേതൃനിരയില്‍ ഉള്ള ആളായിരുന്നു എന്ന് പറയപ്പെടുന്നു.) (NAI Reference:-HOME_POLITICAL_I_1942_NA_F-3-54_KW)

ആഗസ്റ്റ് 19 മുതല്‍ 27 വരെ ചിമൂറില്‍ നിന്ന് 171 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 27 നുശേഷം കലാപകാരികള്‍ എന്നാരോപിച്ച് 150 ലേറെപ്പേരെ അറസ്റ്റ് ചെയ്തു. നിരവധി ആളുകള്‍ക്ക് കടുത്ത ശിക്ഷയും 14 പേര്‍ക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 5 ആളുകളുടെ പേരുവിവരങ്ങള്‍ ലഭ്യമാണ്.(NAI Reference:- HOME_ POLIT ICAL_I_1945_NA_F-25-2)

അപ്പീലുകള്‍ക്ക് ശേഷം 1945 ഏപ്രിലില്‍ 7 ദേശാഭിമാനികളെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് സ്റ്റേ ലഭിച്ചു. പിന്നീട് 1945 ആഗസ്റ്റ് 16 ന് വൈസ്രോയി അവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചുകൊടുത്തു. (NAI Reference: HOME_ POLITICAL _I_1945_NA_F-3-13)

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാര്‍, അഷ്ടി-ചിമൂര്‍ കേസുകളില്‍ ജയിലിലായിരുന്ന മുഴുവന്‍ ആളുകളെയും മോചിതരാക്കുകയും നികുതിയെന്നപേരില്‍ പിടിച്ചെടുത്ത പണത്തിന് തത്തുല്യതുക തിരിച്ചു നല്‍കുകയും ചെയ്തു.
(തുടരും)

Tags: AmritMahotsavബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്.
Share32TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies