Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ധര്‍മ്മപ്രകീര്‍ത്തനത്തിന്റെ കാവ്യാഞ്ജലി

പ്രിയദര്‍ശന്‍ലാല്

Print Edition: 29 October 2021

നാം എങ്ങോട്ട്
യു.കെ. ഗംഗാധരന്‍ നായര്‍
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്
പേജ്: 72 വില: 80 രൂപ

ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാന്‍ ഭാഗ്യമുണ്ടായ ഒരു കവിയുടെ ഏഴു പതിറ്റാണ്ടു നീളുന്ന സാഹിത്യജീവിതത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത്തിമൂന്നു രചനകളുടെ സമാഹാരമാണ് നാം എങ്ങോട്ട്. ചെറുപ്രായത്തില്‍ത്തന്നെ സ്വാമിഗുരുവരാനന്ദജിയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച് സത്ത്വസംശുദ്ധമായി ജീവിക്കുന്ന ഈ മാതൃകാദ്ധ്യാപകന് ആര്‍ഷധര്‍മ്മപ്രകീര്‍ത്തനമാണ് ഇഷ്ട വിഷയം. ഭാരതമാതാവാണ് ഉപാസ്യദേവത. സനാതന ധര്‍മ്മ പ്രവേശിക, നാമജപമാഹാത്മ്യം. അരീക്കുന്ന് വിഷ്ണുക്ഷേത്രമാഹാത്മ്യം, ശാക്തേയചരിതം തുടങ്ങിയ മറ്റുഗ്രന്ഥങ്ങളുടെ പേരുകള്‍ തന്നെ ആ മനസ്സിന്റെ മഹത്ത്വത്തെ കാട്ടിത്തരുന്നു. ഗുരുവരാനന്ദജിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന കവിതയോടുകൂടിയാണ് തുടക്കം. മഹാത്മാ അയ്യങ്കാളിക്ക് ആദരമര്‍പ്പിക്കുന്ന കവിതയോടുകൂടിയാണ് സമാപനം. ഭാരതവര്‍ഷം, ആര്‍ഷഭാരതത്തിലെ ഋഷികള്‍ തുടങ്ങിയവയാണ് കവിതകള്‍. തനിക്ക് അതതുകാലത്ത് ആരാദ്ധ്യരായവര്‍ക്കുള്ള പ്രശംസകള്‍, മംഗളപദ്യങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണങ്ങളാണ് രചനകള്‍. തന്റെ നാട്ടില്‍ തിളങ്ങിനിന്നിരുന്ന കര്‍ഷകത്തൊഴിലാളി, പാരമ്പര്യ വൈദ്യന്‍, കരകൗശല വിദഗ്ദ്ധന്‍ തുടങ്ങി യാതൊരു തരത്തിലും പുറം ലോകമറിയാനിടയില്ലാതെപോയ എത്രയോ പേര്‍ ഇദ്ദേഹത്തിന്റെ കവിതകളിലൂടെ അനശ്വരരാകുന്നു. നാം എങ്ങോട്ട്, മാറ്റുവിന്‍ ചട്ടങ്ങളെ എന്നിങ്ങനെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കുന്ന രചനകളുമുണ്ട്. ഇക്കാലത്തും ഈ പ്രതിഭയ്ക്ക് തിളക്കമുണ്ടെന്ന് പൗരത്വവും കൊറോണയും, പ്രകൃതിക്ഷോഭത്തിനു വികൃതി എന്നീ കവിതകള്‍ തെളിവാണ്. പ്രകടനപരതയില്ലാതെ ശാന്തനായി സാരസ്വതപൂജ ചെയ്യുന്ന ഗംഗാധരന്‍ നായര്‍ സമാരാദ്ധ്യനാണ്.

ഗണേശശതകം
പി.ജയന്തന്‍ നമ്പൂതിരി
വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം
പേജ്: 36 വില: 25 രൂപ

പൊന്നാനിക്കളരിയുടെ മാറ്റും മൂല്യവുമുള്ള കവിയാണ് പി.ജയന്തന്‍ നമ്പൂതിരി. ആത്മീയ വിഷയങ്ങളോടാണ് താത്പര്യാധിക്യം. പഞ്ചകം, ഷഡ്ക്കം, അഷ്ടകം, ദശകം എന്നിങ്ങനെയുള്ള സംഖ്യാധിഷ്ഠിത സങ്കേതങ്ങളോടുള്ള പ്രതിപത്തി തന്നെ നിദര്‍ശനം. വേദശാസ്ത്രാദിവിഷയങ്ങളിലും തന്ത്രശാസ്ത്രത്തിലുമുള്ള അവഗാഹം ഗണേശശതകം എന്ന ഈ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നു. പി.കുഞ്ഞിരാമന്‍ നായരിലും അക്കിത്തത്തിലും കാണുന്ന ഓജസ്സുള്ള അനുഷ്ടുപ്പിലാണ് ഇതിന്റെ രചന. നര്‍മ്മമധുരമായ സഖ്യഭക്തിയാണ് അംഗിയായ രസം. നിത്യജീവിതത്തില്‍ അഭിമുഖീകരിക്കാനിടയുള്ള വിഘ്‌നശതങ്ങളെ ജയിക്കാനുള്ള സന്മന്ത്രമാകട്ടെ ഈ ശതകം.

മദ്ധ്യേയിങ്ങനെ
പി.എം. നാരായണന്‍
വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം
പേജ്: 67 വില: 80രൂപ

ആത്മബോദ്ധ്യങ്ങളും ലോകബോദ്ധ്യങ്ങളും ഒന്നുചേരുന്ന ബിന്ദുവില്‍ നിന്നാകണം കാവ്യരചനയെന്ന് നിര്‍ബ്ബന്ധമുള്ളതിനാല്‍ വളരെക്കുറച്ചുമാത്രം എഴുതുന്ന കവിയാണ് പി.എം. നാരായണന്‍. എത്ര ഉന്നതമായ ആദര്‍ശവും പ്രായോഗികതലത്തില്‍ വികൃതവും വികലവുമാകുന്നതിന്റെ ദുരന്തം ഇദ്ദേഹത്തെ വേദനിപ്പിക്കുന്നു. മദ്ധ്യേയിങ്ങനെ എന്ന ആറാം കവിതാസമാഹാരത്തിലും ഇതുതന്നെയാണ് മുഖ്യപ്രമേയം. പക്ഷേ സ്വയം അനുകരിക്കാതിരിക്കാനുള്ള ഔചിത്യബോധവും പ്രതിഭയും എഴുപത്തെട്ടു രചനകളുള്ള ഈ സമാഹാരത്തെയും ചൈതന്യവത്താക്കുന്നു. സംസ്‌കൃതവൃത്തങ്ങളോ ദ്രാവിഡവൃത്തങ്ങളോ ലയാത്മകഗദ്യങ്ങളോ ഏതാണ് വിഷയത്തിനു യോജ്യമെന്നു തോന്നുന്നത് അതു സ്വീകരിക്കുന്നു. ഇതില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. സംഘത്തമിഴില്‍ കുറളായും പിന്നീട് ഈരടികളും അയ്യടികളുമായി വളര്‍ന്ന ഒരു രീതിക്കാണ് ഇതില്‍ പ്രാധാന്യം. പഴഞ്ചൊല്ലുകളും കടംകഥകളും വരെ ഈ രീതിയുടെ സംഭാവനകളാണ്. നാമിത് മുമ്പ് കുഞ്ഞുണ്ണി മാസ്റ്ററില്‍ കണ്ടതാണ്. വികൃതിയും നര്‍മ്മവുമാണ് കുഞ്ഞുണ്ണിക്കവിതകളില്‍ നിറഞ്ഞിരിക്കുന്നതെങ്കില്‍ ഇതില്‍ അന്യാപദേശങ്ങളുടെ തീക്ഷ്ണതയ്ക്കാണ് പ്രാധാന്യം. ‘കവിതക്കും സഹൃദയനും മദ്ധ്യേയിങ്ങനെ’ എന്ന ശീര്‍ഷകത്തില്‍ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ ആമുഖ പഠനത്തിന് ഉന്നതമായ ഒരു സാഹിത്യസൃഷ്ടിയുടെ ഉള്‍ക്കനവും അഴകുമുണ്ട്.

Share3TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies