കേരളത്തില്‍ നര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോ എന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവിനോട് ചോദിച്ചാല്‍ പറയും നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് താന്‍ കേട്ടിട്ടേയില്ല എന്ന്. ‘അല്ല സഖാവേ, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നശേഷം നമ്മുടെ സംസ്ഥാനത്തേയ്ക്കുള്ള മയക്കുമരുന്നു കടത്ത് കൂടിക്കൊണ്ടിരിക്കുകയല്ലേ?’ എന്നു ചോദിച്ചാല്‍ സഖാവ് ‘ശരി’യെന്ന് തലയാട്ടും. ‘കേരളത്തില്‍ ലഹരി കേസ്സുകളുടെ എണ്ണം കൂടിവരുകയല്ലേ സഖാവേ?’ എന്ന ചോദ്യത്തിനും സഖാവ് തലകുലുക്കും. അതിന്റെ ഇര നമ്മു ടെ യുവജനങ്ങളല്ലേ എന്ന ചോദ്യത്തിനും സഖാവിനു മറുത്തൊന്നും പറയാനില്ല. മയക്കുമരുന്നു കേസ്സില്‍ കുടുങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുകയല്ലേ സഖാവേ എന്നു ചോദിച്ചാലും സമ്മതം എന്ന മട്ടില്‍ തലകുലുക്കും. പത്രവാര്‍ത്തകളില്‍ നിന്ന് ഇതിന്റെ വിതരണക്കാര്‍ മുസ്ലിങ്ങളും ഇരകള്‍ മറ്റു സമുദായക്കാരുമാണെന്നു വ്യക്തമല്ലേ എന്നു ചോദിച്ചാല്‍ സഖാവ് പറയും ‘ഞങ്ങള്‍ അതിന്റെ കണക്കെടുത്തിട്ടില്ല’ എന്ന്. ചുരുക്കത്തില്‍ സഖാവേ, അങ്ങ് സമ്മതിക്കുന്നതെല്ലം ചേര്‍ത്തുവെച്ചാല്‍ നര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ട് എന്നല്ലേ പറയേണ്ടത് എന്ന് ചോദിച്ചാല്‍ സഖാവ് ചൂടാവും.
ഒക്‌ടോബര്‍ 27ന് സംസ്ഥാന എക്‌സൈസ് വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞത് കോവിഡ് കാലത്ത് മദ്യ ഉപയോഗം കുറഞ്ഞെങ്കിലും ലഹരിക്കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. ഈ മയക്കുമരുന്ന് എത്തുന്നത് ആരിലേക്കാണ് എന്നറിയാന്‍ കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു സത്യവാങ്മൂലം നോക്കിയാല്‍ മതി. ലഹരിമരുന്ന് കേസുകളില്‍ പ്രതികളാകുന്നതില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണെന്നും ഈ പ്രവണത അടുത്ത കാലത്ത് വര്‍ദ്ധിച്ചുവെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതികളില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ പേരുപോലും കണ്ടിട്ടില്ല. അപ്പോള്‍ സംഗതി വ്യക്തം. പൂച്ച പാലുകുടിക്കുന്നതുപോലെയുള്ള പ്രഖ്യാപനമാണ് നര്‍ക്കോട്ടിക്ക് ജിഹാദ് ഇല്ല എന്നത്.