‘ഭാരതത്തിന്റെ ധാന്യപ്പുര’ എന്നാണ് പഞ്ചാബ് അറിയപ്പെടുന്നത്.ഭാരതത്തില്‍ ആകെയുള്ള ഗോതമ്പിന്റെ 20 ശതമാനവും അരിയുടെയും ഒമ്പത് ശതമാനവും അവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് ഈ വിളകളുടെ ആഗോള ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരും. ലോകത്തെ പരുത്തി-ഗോതമ്പ് ഉല്‍പാദനത്തിന്റെ രണ്ട് ശതമാനവും അരി ഉല്‍പാദനത്തിന്റെ ഒരു ശതമാനവും പഞ്ചാബിലാണ്. കാര്‍ഷികമേഖലയെ വ്യാവസായിക വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ഹരിത വിപ്ലവം കാരണമാണിത് എന്ന് കരുതപ്പെടുന്നു. അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ (HYV seeds), ട്രാക്ടറുകള്‍, ജലസേചന സൗകര്യങ്ങള്‍, കീടനാശിനികള്‍, വളങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക രീതികളും സാങ്കേതികവിദ്യയും അവിടെ സ്വീകരിക്കപ്പെട്ടു. 1970 ല്‍ നോര്‍മന്‍ ബോര്‍ലോഗ് തുടക്കം കുറിച്ചതാണ്ഹരിത വിപ്ലവം. എച്ച്.വൈ.വി ഗോതമ്പ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുന്നതിലേക്ക് നയിച്ചു. ഭാരതത്തെ ‘ഭിക്ഷാടനപാത്ര’ത്തില്‍ നിന്നും ‘ഭക്ഷ്യനിലവറ’യിലേക്ക് മാറ്റിയതിന്റെ ബഹുമതി പലപ്പോഴും അദ്ദേഹത്തിന് ലഭിക്കുന്നു.
ഹരിത വിപ്ലവത്തിന്റെ ഏറ്റവും പ്രശസ്തമായ വിജയഗാഥയായി പഞ്ചാബിനെയാണ് പതിവായി ചൂണ്ടിക്കാട്ടാറുള്ളത്. 1970 കളില്‍, വലിയ അളവിലുള്ള കീടനാശിനിപ്രയോഗങ്ങള്‍ ഇന്ത്യയിലെ കൃഷിരീതിയില്‍ വിപ്ലവം സൃഷ്ടിച്ചു, അതിന്റെ ഫലങ്ങള്‍ അക്കാലത്ത് നല്ലതായാണ് വിലയിരുത്തപ്പെട്ടത്. എന്നിരുന്നാലും, ഇപ്പോള്‍ അത് അത്ര ശോഭനമല്ല.
ഹരിത വിപ്ലവത്തിന്റെ അനന്തരഫലങ്ങള്‍ നിരന്തരമായ ആഗോള പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. കാലക്രമേണ, കീടങ്ങള്‍ കീടനാശിനികളെ പ്രതിരോധിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി കര്‍ഷകര്‍ രാസവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. ഇവയുടെ അമിതമായ ഉപയോഗം വായു, മണ്ണ്, ജലം എന്നിവ മലിനമാക്കുക മാത്രമല്ല, സസ്യങ്ങളെയും മനുഷ്യരെയും മായം കലര്‍ന്ന കീടനാശിനികളുടെ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നത്തിന് ഹരിതവിപ്ലവം ചില പരിഹാരങ്ങള്‍ നല്‍കിയെങ്കിലും അഴുകിയ മണ്ണ്, കീടബാധയുള്ള വിളകള്‍, കടക്കെണിയിലായ കര്‍ഷകര്‍ തുടങ്ങിയ തികച്ചും പുതിയ പ്രശ്‌നങ്ങളെ പഞ്ചാബ് അഭിമുഖീകരിക്കാന്‍ തുടങ്ങി. ഹരിത വിപ്ലവത്തിന്റെ പ്രകാശവാഹകന്‍ എന്നറിയപ്പെട്ട സംസ്ഥാനം അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ആദ്യത്തെ സംസ്ഥാനവും ആയി മാറി.പട്ടിണിക്കെതിരായ പോരാട്ടത്തില്‍ വിളവ് വര്‍ദ്ധിപ്പിക്കുന്നതിലും രോഗികള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമായി കീടനാശിനികളെ താരതമ്യം ചെയ്യുന്നതിലും ആണ് ഹരിതവിപ്ലവത്തെ അനുകൂലിക്കുന്നവര്‍ ശ്രദ്ധിക്കുന്നത്. 1960 കളില്‍ റേച്ചല്‍ കാര്‍സണ്‍ സൈലന്റ് സ്പ്രിംഗ് പ്രസിദ്ധീകരിച്ചതിനുശേഷം വളരെക്കാലം കഴിഞ്ഞും കീടനാശിനികളുടെ വിഷാംശത്തെയും ദോഷകരമായ ഫലങ്ങളെയും കുറിച്ച് ആളുകള്‍ക്ക് അറിയില്ലായിരുന്നു. എന്നിരുന്നാലും, വിളകളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്കെതിരായ ഏറ്റവും ഫലപ്രദവും സാധ്യമായതുമായ ആയുധമായി അവ ഇപ്പോഴും കണക്കാക്കപ്പെടുന്നു. തല്‍ഫലമായി, ആഭ്യന്തര കീടനാശിനി വിപണി 20,000 കോടി രൂപയായി വളര്‍ന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതം 2,17,000 ടണ്‍ കീടനാശിനികള്‍ വികസിപ്പിച്ചു.
പട്ടിണിക്കെതിരായ പോരാട്ടത്തിൽ വിളവ് വർദ്ധിപ്പിക്കുന്നതിലും രോഗികൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുമായി കീടനാശിനികളെ താരതമ്യം ചെയ്യുന്നതിലും ആണ് ഹരിതവിപ്ലവത്തെ അനുകൂലിക്കുന്നവർ ശ്രദ്ധിക്കുന്നത്. 1960 കളിൽ റേച്ചൽ കാർസൺ സൈലന്റ് സ്പ്രിംഗ് പ്രസിദ്ധീകരിച്ചതിനുശേഷം വളരെക്കാലം കഴിഞ്ഞും കീടനാശിനികളുടെ വിഷാംശത്തെയും ദോഷകരമായ ഫലങ്ങളെയും കുറിച്ച് ആളുകൾക്ക് അറിയില്ലായിരുന്നു. എന്നിരുന്നാലും, വിളകളെ നശിപ്പിക്കുന്ന കീടങ്ങൾക്കെതിരായ ഏറ്റവും ഫലപ്രദവും സാധ്യമായതുമായ ആയുധമായി അവ ഇപ്പോഴും കണക്കാക്കപ്പെടുന്നു. തൽഫലമായി, ആഭ്യന്തര കീടനാശിനി വിപണി 20,000 കോടി രൂപയായി വളർന്നു. 2019 സാമ്പത്തിക വർഷത്തിൽ ഭാരതം 217,000 ടൺ കീടനാശിനികൾ വികസിപ്പിച്ചു.
ഹരിത വിപ്ലവത്തിന്റെ ഫലമായി വലിയ തോതില്‍ കീടനാശിനികളും സിന്തറ്റിക് നൈട്രജന്‍ വളങ്ങളും ഉപയോഗിച്ചു. ഇത് മെച്ചപ്പെട്ട ജലസേചന പദ്ധതികള്‍ക്കും വിള ഇനങ്ങള്‍ക്കും കാരണമായി. ശാസ്ത്രീയ രീതികളിലൂടെ ഭക്ഷ്യസുരക്ഷ നേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നിരുന്നാലും, കീടനാശിനികളുടെ തീവ്രമായ ഉപയോഗവുമായി ബന്ധപ്പെട്ട ഉയര്‍ന്ന അപകടസാധ്യതയെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ വളരെ കുറവായിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് പഞ്ചാബ് നല്‍കിയ വില കാന്‍സര്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ചാപിള്ളയായ കുഞ്ഞുങ്ങള്‍, ജനന വൈകല്യങ്ങള്‍ എന്നിവയാണ്. പഞ്ചാബില്‍ നിരോധിച്ചിരിക്കുന്ന കീടനാശിനികളില്‍ ഫോസ്ഫാമിഡോണ്‍, മെത്തോമൈല്‍, ഫോറേറ്റ്, ട്രയാസോഫോസ്, മോണോക്രോടോഫോസ് എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ക്ലാസ് 1 കീടനാശിനികള്‍ക്കൊപ്പം അവ ഇപ്പോഴും ഇന്ത്യയില്‍ ഉപയോഗത്തിലാണ്. അവയില്‍ പലതും പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. 49 രാജ്യങ്ങളില്‍ ഫോസ്ഫാമിഡണ്‍, 37 രാജ്യങ്ങളില്‍ ഫോറേറ്റ്, 40 രാജ്യങ്ങളില്‍ ട്രയാസോഫോസ്, 60 രാജ്യങ്ങളില്‍ മോണോക്രോടോഫോസ് എന്നിവ നിരോധിച്ചിരിക്കുന്നു. ഈ കീടനാശിനികള്‍ക്ക് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ കാര്യമായ പങ്കുണ്ട്. പഞ്ചാബിലെ മാല്‍വ മേഖലയില്‍ ഇത് വ്യക്തമാണ്.
നിര്‍ദ്ദേശങ്ങളും, മുന്‍കരുതലുകളും പാലിക്കാതെ, തെറ്റായ നോസലുകളും ഉയര്‍ന്ന അളവുകളും ഉപയോഗിക്കുന്ന, പരിശീലനം ലഭിക്കാത്ത കാര്‍ഷിക തൊഴിലാളികളാണ് കീടനാശിനികള്‍ വിളകളില്‍ തളിക്കുന്നത്. ഇത് വിളകള്‍ക്ക് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുന്നു, മാത്രമല്ല പരിസ്ഥിതിനാശത്തിനും, മണ്ണിന്റെ മലിനീകരണത്തിനും കാരണമാകുന്നു. ഉല്‍പാദനക്ഷമതയെയും പരിസ്ഥിതി വ്യവസ്ഥയെയും ബാധിക്കുന്നു. നമ്മുടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗത്തിലേക്ക് അത് നയിക്കുന്നു.
പഞ്ചാബിലെ ഭക്ഷ്യ ഉല്‍പാദന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രണ്ട് ബദലുകള്‍ ലഭ്യമാണ്. ഒന്ന്, അത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള വഴി തുടരുക, മറ്റൊന്ന് ചെലവ് കുറച്ചുകൊണ്ട് ഭക്ഷ്യ ഉല്‍പാദനം സാമ്പത്തികമായും പാരിസ്ഥിതികമായും ലാഭകരമാക്കുക എന്നതാണ്. ഈ പ്രദേശത്തിന്റെ ഭൗതികസാഹചര്യത്തിനുഅനുയോജ്യമല്ലാത്ത വിളകള്‍ കൊണ്ടുവരുന്നതിനുപകരം ജൈവ വിളകള്‍ വളര്‍ത്തേണ്ടതുണ്ട്. പ്രാദേശിക വിളകളുടെ കൃഷിയും നടത്തേണ്ടതുണ്ട്. ദു:ഖകരമെന്നു പറയട്ടെ, ആദ്യ ഹരിതവിപ്ലവത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടാമതൊന്നു ആരംഭിച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ ഒന്നാമത്തെ വഴിസ്വീകരിച്ചതായി തോന്നുന്നു. ആദ്യ വിപ്ലവത്തിന്റെ പഴയ സാങ്കേതികവിദ്യകള്‍ മാറ്റി പകരം പുതിയ ബയോ-ടെക്‌നോളജികള്‍ ഉപയോഗിക്കുവാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ഗാര്‍ഹിക ഉപഭോഗത്തിനായി വിളയിച്ച ഗോതമ്പും അരിയുടെയും സ്ഥാനത്ത് കയറ്റുമതി വിപണിക്കായുള്ള പഴങ്ങളും പച്ചക്കറികളും സ്ഥാപിക്കുകയും ചെയ്യുന്നു. ഇവിടെ ഊന്നല്‍ നല്‍കുന്നത് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക്(GM വിളകൾ) ആണ്. ബിടി വഴുതനയെയും ബിടി കടുക് (സാർസൺ) വിളകളെയും ഭ്രാന്തമായി പിന്തുടരുന്നത് ഇതിന്‍റെ ഉദാഹരണമാണ്.
ബിടി വഴുതന പ്രചരിപ്പിക്കാനുള്ള മൊണ്‍സാന്റോയുടെ സമ്മര്‍ദത്തിന് മറുപടിയായി 2006 ല്‍, മഹിക്കോ-മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ് കമ്പനി സൃഷ്ടിച്ച ബിടി വഴുതനങ്ങയുടെ ഫീല്‍ഡ് ഡാറ്റ പരിശോധിക്കാന്‍ സുപ്രീംകോടതി ഈ ലേഖകന്റെ അധ്യക്ഷതയില്‍ ഒരു സ്വതന്ത്ര വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഫീല്‍ഡ് ഡാറ്റയില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കമ്മറ്റി കണ്ടെത്തി. ഫൂള്‍ പ്രൂഫ് ടെസ്റ്റുകള്‍ നടക്കുന്നതുവരെ, ഫീല്‍ഡ് ട്രയലുകള്‍ ഉടന്‍ നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തു. എന്നിട്ടും പല പരീക്ഷണങ്ങളും രഹസ്യമായി നടക്കുന്നു. ഇത് ഇന്ത്യയ്ക്ക് ദോഷകരമാണ്. ദില്ലി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പെയിന്റല്‍ മുന്നോട്ടുവച്ച ബിടി കടുകിന്റെ കാര്യവും ഇതുതന്നെ.
പഞ്ചാബില്‍ നിന്ന് ഇന്ത്യയും പ്രത്യേകിച്ച് കേരളവും പാഠം പഠിക്കണം. കേരളത്തിന്റെ മണ്ണ് പല സ്ഥലങ്ങളിലും നശിച്ചിട്ടുണ്ട്. കുട്ടനാട് ഏറ്റവും മികച്ച ഉദാഹരണമാണ്. മണ്ണ് അമ്ലമാക്കി, മണ്ണിന്റെ പി.എച്ച് യഥാര്‍ത്ഥ ആരോഗ്യകരമായ മൂല്യമായ 6-6.5 ല്‍ നിന്ന് ഇപ്പോള്‍ 3 ആയി കുറഞ്ഞു. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗത്തിനു കാരണമായ ഹരിതവിപ്ലവത്തിന്റെ ഫലമാണിത്. കേരളത്തിലെ കാലാവസ്ഥ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. മഴ കാലം തെറ്റി വരുന്നു. തീവ്രത വളരെ കുറഞ്ഞു. ഇത് ആഗോളതാപനത്തിന്റെ ഫലമാണ്- ഹരിത വിപ്ലവത്തിന്റെ നേരിട്ടുള്ള പരിണതഫലം.
യൂറിയ പോലെയുള്ള അമിതമായ രാസവളങ്ങള്‍ വിളകളില്‍ പ്രയോഗിക്കുമ്പോള്‍, നൈട്രസ് ഓക്‌സൈഡ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉണ്ടാക്കപ്പെടുന്നു. ഇത് സ്ട്രാറ്റോസ്ഫിയറിലേക്ക് വരികയും വികിരണതാപം പിടിച്ചെടുക്കുകയും ആഗോളതാപനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെ 35% ഈ പ്രതിഭാസമാണ്. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സയന്‍സ് പ്രസാധകനായ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച “Combating Global Warming – The Role of Crop Wild Relatives” എന്ന പുസ്തകത്തിൽ ഇവയെല്ലാം വിശദീകരിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ദുരന്തത്തിൽ നിന്ന് കേരളം പഠിക്കുന്നതിൽ പരാജയപ്പെട്ടാൽ നമ്മുടെ കൃഷി പൂർണമായും നശിക്കും.
(വിവര്‍ത്തനം:ഹരികൃഷ്ണന്‍ ഹരിദാസ്)