കേരളം കാശ്മീരാകുന്നു എന്ന അഭിപ്രായത്തിന് ചെറിയൊരു തിരുത്ത്; കാശ്മീര്‍ കേരളമാകുകയാണ്! ഇസ്ലാമികവല്‍ക്കരണം ആ രീതിയിലാണ് നീങ്ങുന്നത്. ലൗജിഹാദില്‍ കേരള മാതൃകയാണ് കാശ്മീര്‍ സ്വീകരിക്കുന്നത്. ഇയ്യിടെ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം രണ്ടു കാശ്മീരി സിക്കു പെണ്‍കുട്ടികളാണ് ലൗജിഹാദിന് ഇരയായത്. സിക്ക് സമുദായം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീനഗറിലെ മന്‍പ്രീത് കൗര്‍ ആണ് ഒരു ഇര. ഇസ്ലാമിസ്റ്റുകള്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പോര്‍ട്ടലായ ക്വിന്റ് പ്രചരിപ്പിച്ചത് 26 വയസ്സുകാരിയായ മന്‍പ്രീതിനെ 28 വയസ്സുകാരനായ സാഹീന്‍ നാസീര്‍ ബട്ട് വിവാഹം കഴിച്ചു മതംമാറ്റി എന്നാണ്. ഇവരുടെ പ്രായം സംബന്ധിച്ച വാര്‍ത്തയിലെ കള്ളക്കളിയില്‍ നിന്നാണ് ഇതിന്റെ പിന്നിലെ ആസൂത്രണം മനസ്സിലാവുക. മന്‍പ്രീതിന് 18 വയസ്സേയുള്ളു. അവളുടെ ആധാര്‍കാര്‍ഡ്, താമസസ്ഥല സര്‍ട്ടിഫിക്കറ്റ്, പഠനരേഖകള്‍ എന്നിവ ഹാജരാക്കിക്കൊണ്ട് സിക്ക് സാമൂഹ്യപ്രവര്‍ത്തകനായ അമാന്‍ ബാലി സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്ലാമിസ്റ്റ് പക്ഷത്തെ തുറന്നുകാട്ടി. അതിനെതുടര്‍ന്ന് വയസ്സ് മാത്രം വെളിപ്പെടുത്താതെ ക്വിന്റ് തങ്ങളുടെ വാര്‍ത്ത ആവര്‍ത്തിച്ചു. വിവാഹം കഴിച്ച സാഹീന്‍ നസീര്ബട്ടിന് അറുപതു വയസ്സുണ്ടെന്നും ഭാര്യയും മക്കളുമുണ്ടെന്നും വാര്‍ത്ത വന്നു.
ഒരാളെക്കൊണ്ട് പ്രേമിപ്പിച്ചു കെണിയില്‍ വീഴ്ത്തി മതം മാറ്റുക, മറ്റൊരാളെക്കൊണ്ടു വിവാഹം കഴിപ്പിക്കുക എന്ന കേരള മാതൃകയിലുള്ള ലൗജിഹാദാണ് കാശ്മീരില്‍ നടന്നത്. എന്നാല്‍ സിക്ക് സമുദാ യം പ്രതിഷേധിച്ചതോടെ രണ്ടുനാള്‍ കൊണ്ടു പോലീസ് മന്‍പ്രീതിനെ അവളുടെ വീട്ടുകാരുടെ കയ്യിലെത്തിച്ചു. ഒരു സിക്ക് യുവാവ് വിവാഹം കഴിക്കുകയും ചെയ്തു. ജമ്മുകാശ്മീരിലെ ഹിന്ദു-സിക്ക് സമുദായങ്ങള്‍ കേരളമാതൃകയിലുള്ള ലൗജിഹാദിനെ കരുതിയിരിക്കട്ടെ.