Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ബംഗാള്‍: കേരളത്തിനുള്ള മുന്നറിയിപ്പോ??

ഗോകുൽ ഗോപി കെ ബി

Jun 1, 2021, 12:25 pm IST

മെയ് രണ്ടിന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകളും ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്ക് നുഴഞ്ഞു കയറി വന്ന മുസ്ലീം ജിഹാദികളും ചേര്‍ന്ന് നടത്തുന്ന അക്രമപരമ്പരകള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും ബംഗാള്‍ സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് തൃണമൂല്‍ ഗുണ്ടകളും മുസ്ലീം തീവ്രവാദികളും ബംഗാളില്‍ ഇന്ന് അഴിഞ്ഞാടുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്.ഓരോ ദിവസവും ബംഗാളില്‍ നിന്നും പുറത്തു വരുന്നത് ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ്. തുടക്കത്തില്‍, ഒരു രാഷ്ട്രീയ സംഘര്‍ഷമെന്ന് ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ എഴുതി തള്ളാന്‍ ചില കുബുദ്ധികള്‍ ശ്രമിച്ചെങ്കിലും ഇന്ന് ബംഗാളില്‍ നടക്കുന്നത് ഒരു രാഷ്ട്രീയ സംഘര്‍ഷമോ വര്‍ഗ്ഗീയ കലാപമോ അല്ല എന്നു വ്യക്തമായി കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ഒരു തികഞ്ഞ ഹിന്ദു വംശഹത്യയാണ് ബംഗാളില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് പ്രാണരക്ഷാര്‍ത്ഥം ആസ്സാമിലേക്കും ഒഡീഷയിലേക്കും പലായനം ചെയ്തത് ഏകദേശം ഒരു ലക്ഷത്തോളം ഹിന്ദുക്കളാണ്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. അപ്രതീക്ഷിതമായി തനിക്കുണ്ടായ തോല്‍വിയും മൂന്ന് സീറ്റില്‍ നിന്നും എഴുപത്തിമൂന്ന് സീറ്റിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചയും മമതയെ ഞെട്ടിച്ചു.പരാജയത്തില്‍ കലിപൂണ്ട മമതാ ബാനര്‍ജി ഒരു രക്തദാഹിയായി മാറുന്ന കാഴ്ചയാണ് ബംഗാള്‍ ജനത പിന്നീട് കണ്ടത്.തന്നെ പരാജയപ്പെടുത്തിയ ഹിന്ദുക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ മമതാ ബാനര്‍ജി തീരുമാനിച്ചു എന്നു വേണം പറയാന്‍. പിന്നീട്, ബംഗാള്‍ കണ്ടത് ഹിന്ദു വംശഹത്യയുടെ നാളുകളായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അന്നു തന്നെ നന്ദിഗ്രാമില്‍ ബിജെപിയുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കളും ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയവര്‍ ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളായിരുന്നു എന്നത് ശ്രദ്ധേയം. മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും പാലൂട്ടി വളര്‍ത്തിയ ജിഹാദികളാണ് ബംഗാളില്‍ ഇന്ന് ഹിന്ദുക്കള്‍ക്ക് നേരെ ആയുധമെടുത്ത് ഇറങ്ങിയിരിക്കുന്നത്.
ഇതിനോടകം ബംഗാളില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു. ഭാരതീയ ജനതാ മഹിളാ മോര്‍ച്ച പ്രവര്‍ത്തകയായ സരസ്വതി ജന ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗങ്ങള്‍ക്ക് വിധേയരായി.അനവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.ഒരു ലക്ഷത്തിലെറെ പേര്‍ അഭയാര്‍ഥികളായി മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. കലാപം അടിച്ചമര്‍ത്തുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ നിഷക്രിയമായിരുന്നു.ഇത്ര വലിയ അനീതി കണ്‍മുന്നില്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയും ജിഹാദികളെ യഥേഷ്ടം കയറൂരി വിടുകയും ചെയ്ത മമതാ ബാനര്‍ജി പുരാണങ്ങളിലെ താടകയേയും പൂതനയേയും പോലെ ഒരു രാക്ഷസിയായി മാറിയിരിക്കുന്നു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം എന്നാണ് മമതാ ബാനര്‍ജിയും കോണ്‍ഗ്രസ്സും ഇടതുപക്ഷ ചിന്തകരും അവകാശപ്പെടുന്നതാണ്.അവര്‍ ജനാധിപത്യത്തിന്റെ വിജയമെന്നു പ്രഖ്യാപിക്കുമ്പോഴും ബംഗാളിന്റെ തെരുവുകളില്‍ ഫാസിസം പത്തി വിടര്‍ത്തിയാടുന്നതാണ് രാജ്യം കാണുന്നത്.ബംഗാളിന്റെ മണ്ണ് നിരപരാധികളായ ഹിന്ദുക്കളുടെ ചോര കൊണ്ട് ചുവന്നു.അവരുടെ നിലവിളികളാണ് ബംഗാളിന്റെ ഗ്രാമ നഗരങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ് തെരുവില്‍ സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നതും എന്നോര്‍ക്കണം.എന്തിനേറെ പറയുന്നു ബംഗാളിലെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പോലും ആക്രമിക്കപ്പെട്ടു.ഇതാണോ ജനാധിപത്യത്തിന്റെ വിജയം? അക്ഷരാര്‍ത്ഥത്തില്‍ ബംഗാളില്‍ ഇന്ന് കാണുന്നത് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന് ജനാധിപത്യത്തെ കൊന്നു കുഴിച്ചു മൂടുന്ന കാഴ്ചയാണ്.

ബംഗ്ലാദേശി കുടിയേറ്റവും തുടരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും

സ്വാമി വിവേകാനന്ദനെയും സുഭാഷ് ചന്ദ്ര ബോസിനെയും പോലെ മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണ് ബംഗാള്‍. ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബംഗാളിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അവിടം ഒരു കലാപഭൂമിയായി മാറിയെന്നു മനസ്സിലാക്കാം.1970കളില്‍ ആരംഭിച്ച ഇടതുപക്ഷത്തിന്റെ 34 വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഭരണത്തിനിടയില്‍ നൂറുകണക്കിന് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ബംഗാള്‍ വേദിയായി.മാരീച്ഝാപിയും സെന്‍ബാരിയും ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകള്‍ അവയില്‍ ചിലത് മാത്രം.2011ല്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി കൊണ്ട് അധികാരത്തില്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷത്തിന്റെ അതേ പാത തന്നെ പിന്തുടര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കൊപ്പം വര്‍ഗ്ഗീയ കലാപങ്ങളും ബംഗാളില്‍ അരങ്ങേറി.

ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള അത്തരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത മുസ്ലീം കുടിയേറ്റക്കാരാണ് എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിരുന്നു എങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് ചെവികൊണ്ടിരുന്നില്ല.2016ല്‍ ദുലാഗഢിലും കാലിയാചാക്കിലും 2017ല്‍ ബദൂരിയയിലും നുഴഞ്ഞു കയറ്റക്കാരായ ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പലപ്പോഴായി ബംഗ്ലാദേശില്‍ നിന്നും ബംഗാളിലെ അതര്‍ത്തി ജില്ലകളിലേക്ക് കുടിയേറിയ അനധികൃത മുസ്ലീം കുടിയേറ്റക്കാരെ പ്രീണിപ്പിക്കാനും വോട്ട് ബാങ്ക് ആക്കാനും ബംഗാള്‍ ഭരിച്ചിരുന്ന സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും ശ്രമിച്ചിരുന്നു.അവര്‍ക്ക് നിയമവിരുദ്ധമായി റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും നല്‍കുകയും ചെയ്തിരുന്നു.അതിന്റെ എല്ലാം അനന്തരഫലമാണ് ഇന്ന് ബംഗാളില്‍ നടക്കുന്ന ഹിന്ദു വംശഹത്യ. വര്‍ഷങ്ങളായി തുടരുന്ന ബംഗ്ലാദേശി മുസ്ലീം കുടിയേറ്റം മൂലം ബംഗ്ലാദേശ് അതര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബംഗാളിലെ ജില്ലകള്‍ പൂര്‍ണ്ണമായും മുസ്ലീം ഭൂരിപക്ഷമായി.മാള്‍ഡ, മുര്‍ഷിദാബാദ്,ഉത്തര്‍ ദിനാജ്പൂര്‍ തുടങ്ങിയ ജില്ലകള്‍ മുസ്ലീം ഭൂരിപക്ഷമായി.ബിര്‍ഭൂം,ഹൗറ ജില്ലകളില്‍ മുപ്പത്തഞ്ച് ശതമാനത്തോളം മുസ്ലീങ്ങളാണ്.ഈ പ്രദേശങ്ങളില്‍ ഇന്ന് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സ്ഥിരം സംഭവങ്ങളാണ്.സംസ്ഥാനത്ത് പലയിടങ്ങളിലും ദുര്‍ഗ്ഗാപൂജ ഉള്‍പ്പെടെയുള്ള ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നിരോധനമുണ്ട്.

കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ വാര്‍ത്ത മാധ്യമങ്ങള്‍ ഒരു മാസത്തോളമായി ബംഗാളില്‍ തുടരുന്ന ഹിന്ദു വംശഹത്യ കണ്ടില്ല എന്നു നടിയ്ക്കുകയാണ്. എന്തു കൊണ്ട് ബംഗാളില്‍ നടക്കുന്ന കലാപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങള്‍ കാണിക്കുന്നില്ല എന്നു ചാനലിലേക്ക് വിളിച്ചു ചോദിച്ച ഒരു യുവതിയ്ക്ക് മന:പൂര്‍വ്വം ആ വാര്‍ത്തകള്‍ കൊടുക്കാത്തതാണ് എന്നും ബംഗാളിലെ ഹിന്ദുക്കള്‍ പാകിസ്താന്‍കാരാണ് എന്നുമുള്ള മറുപടിയാണ് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനല്‍ നല്‍കിയത്. ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകയില്‍ നിന്നും ഇതു പോലെ ഒരു മറുപടി പൊതുസമൂഹത്തിനു ലഭിക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത് കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നാണ്.ഇതില്‍ നിന്നും കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്താണെന്ന് വളരെ വ്യക്തമാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ വാര്‍ത്തകളെ സമീപിക്കുകയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മാധ്യമഭീകരത കേരളത്തില്‍ ഇന്ന് നടമാടുകയാണ്.

ബംഗാള്‍: കേരളത്തിനുള്ള മുന്നറിയിപ്പോ?

ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി കുടിയേറിയ മുസ്ലീങ്ങളാണ് ഇന്ന് ബംഗാളില്‍ നടക്കുന്ന ഹിന്ദു വംശഹത്യയുടെ സൂത്രധാരന്മാര്‍ എന്നു പറഞ്ഞല്ലോ, വരും വര്‍ഷങ്ങളില്‍ ബംഗാളില്‍ നിന്നും ഹിന്ദുക്കളെ പരമാവധി കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനുണ്ട്.എന്നാല്‍, അതിനൊപ്പം അപകടകരമായ മറ്റൊരു വിവരം ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത മുസ്ലീം കുടിയേറ്റക്കാര്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമുണ്ട് എന്നതാണ്.

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇവരുടെ സാന്നിധ്യമുണ്ട്.എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പോലെയുള്ള സ്ഥലങ്ങള്‍ ഇവരുടെ കോളനികളായി മാറിയിരിക്കുന്നു. ഇവരുടെ ഇടയില്‍ ഇസ്ലാമിക് സ്റ്റേറ്റും ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് പോലെയുള്ള ഭീകരസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.ബംഗാളിലെ സര്‍ക്കാരുകള്‍ ചെയ്തതു പോലെ റേഷന്‍ കാര്‍ഡും മറ്റും നല്‍കി അവരെ ഇവിടത്തെ പൗരന്മാരാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ശ്രമിക്കുന്നത്.എന്തുകൊണ്ട് കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാരുകള്‍ പൗരത്വ ഭേദഗതി നിയമത്തെയും NRCയേയും എതിര്‍ക്കുന്നു എന്നു ഇതില്‍ നിന്നും വ്യക്തമാണ്.

കേരളത്തിലെ മാറി മറിയുന്ന ജനസംഖ്യാ കണക്കുകളും വിരല്‍ ചൂണ്ടുന്നത് അപകടകരമായ ഒരു ഭാവികാലത്തിലേക്കാണ്.കേരളത്തില്‍ ജനന നിരക്കില്‍ ഇപ്പോള്‍ മൂസ്ലീങ്ങള്‍ ഹിന്ദുക്കളെക്കാളും ക്രിസ്ത്യാനികളെക്കാളും വളരെ മുന്നിലാണ്.കേരളത്തില്‍ വളരെ വേഗം ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കൊണ്ടിരിക്കുന്നു.കേരളം ഒരു നിശബ്ദ ഇസ്ലാമികവത്കരണത്തിന്റെ നിഴലിലാണ്.ബംഗാളില്‍ ഇന്ന് നടക്കുന്ന ഹിന്ദു വംശഹത്യ കുറച്ച് വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തിലും പ്രതീക്ഷിക്കാം.

Share42TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies