”ഹൃദയഭാഷ തന് സല്‍ക്കവേ, നീയെന്ന പരമസത്യമീകാലം മറക്കുമോ?” എന്നവസാനിക്കുന്ന ശ്രീധരനുണ്ണിയുടെ കവിത (കേസരി, 2021 മാര്‍ച്ച് 5) വിഷ്ണുപദം പൂകിയ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുള്ള തിലോദകമാണ്. ചുരുങ്ങിയ വാക്കുകളിലൂടെ കവി മഹാകവി പദവിയിലേയ്ക്കുയര്‍ന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭയേയും സാഹിത്യ ജീവിതത്തെയും വിലയിരുത്തുന്നു. കാളിദാസനെയും ഷേക്സ്പിയറെയും സമന്വയിപ്പിക്കാന്‍ കഴിയുക എന്നാല്‍ ഭാരതീയ-പാശ്ചാത്യസാഹിത്യ ചിന്തകളെ മനനം ചെയ്ത് അതിന്റെ സദ്ഫലത്തെ ലോകത്തിനു നല്‍കുക എന്നതു തന്നെയാണ്. പ്രണവവും പ്രണയവും ഒരുപോലെ കാവ്യസൃഷ്ടിയില്‍ വഴങ്ങുന്നയാളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഉദാത്തമായ ഈ കവിതയിലൂടെ ആ കവിജീവിതത്തിനു മുമ്പില്‍ പുഷ്പാഞ്ജലിയര്പ്പിക്കുന്ന കവിയ്ക്കൊപ്പം നമുക്കും ചേര്ന്നുനില്ക്കാം.