Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

അദ്വയ താരകോപനിഷത് (യോഗപദ്ധതി 24)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 11 December 2020

ഇരുപത് യോഗ ഉപനിഷത്തുകളില്‍ പെടുന്നതാണ് അദ്വയ താരകോപനിഷത്ത്. ഇതില്‍ ഗദ്യവും പദ്യവുമായി 19 മന്ത്രങ്ങളാണുള്ളത്. ശുക്ലയജുര്‍വേദത്തിലാണ് ഇത് ചേര്‍ത്തിരിക്കുന്നത്.

ആദ്യം അധികാരിയെ (പഠിക്കാനുള്ള അര്‍ഹതയെ) പറയുന്നു. ‘ശമാദി ഷഡ്ഗുണ പൂര്‍ണായ, ജിതേന്ദ്രിയായ, യതയേ.’ ശമം (മനസ്സിന്റെ അടക്കം), ദമം (ഇന്ദ്രിയങ്ങളുടെ അടക്കം), ഉപരതി, തിതിക്ഷ, സമാധാനം ശ്രദ്ധ-ഇവയാണ് ആറു ഗുണങ്ങള്‍. വേദാന്ത ശ്രവണ-മനന-നിദിധ്യാസനം ചെയ്യുന്നവനാണ് യതി.

തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് താരകം. ജനന മരണ രൂപമായ സംസാര സാഗരത്തെ തരണം ചെയ്യുന്ന തോണിയാണ് അദ്വൈതചിന്ത, ബ്രഹ്മ ചിന്ത, അദ്വയ താരകം.

ഞാന്‍ ജ്ഞാനസ്വരൂപനാണ് എന്നു ഭാവന ചെയ്തു കൊണ്ട് കണ്ണടച്ച്, അഥവാ പാതി തുറന്ന്, ഭ്രൂമധ്യത്തില്‍ ഞാന്‍ സച്ചിദാനന്ദ മാത്രനായ ബ്രഹ്മമാണ് എന്നുറപ്പിക്കുന്നതാണ് താരക സ്വരൂപം. ഇതിന്, മൂന്നു ലക്ഷ്യങ്ങളില്‍ മനസ്സുറപ്പിക്കണം.

1. അന്തര്‍ ലക്ഷ്യം
ശരീരത്തിന്റെ അന്തര്‍ഭാഗത്ത് മൂലാധാരം മുതല്‍ ബ്രഹ്മരന്ധ്രം വരെ നീണ്ടുകിടക്കുന്ന സുഷുമ്‌നാ നാഡിയുണ്ട്. അതില്‍ കുണ്ഡലിനീ ശക്തിയും. ചൂണ്ടുവിരലുകള്‍ കൊണ്ട് ചെവിയടച്ചാല്‍ അതിന്റെ ഫൂല്‍ക്കാരം ശ്രവിക്കാം. അതിനെ ഭ്രൂമധ്യത്തിലും ഹൃദയത്തിലും ദര്‍ശിക്കണം, ആനന്ദമനുഭവിക്കണം.
2. ബഹിര്‍ ലക്ഷ്യം
മൂക്കിന്റെ അററത്ത് ദൃഷ്ടിയുറപ്പിച്ച് മുന്നില്‍ 4 അംഗുലം അകലെ പലവര്‍ണത്തിലുള്ള ആകാശം കാണുക. പിന്നെ ക്രമത്തില്‍ 6 അംഗുലം, 8അംഗുലം, 10 അംഗുലം, 12 അംഗുലം വരെ അകലെ കാണുക. അതിന്റെ പ്രകാശത്തില്‍ ശിരസ്സു മൂടണം.
3. മധ്യമ ലക്ഷ്യം
പ്രഭാതത്തില്‍ അഗ്‌നിജ്വാലകളാല്‍ മൂടിയ ചക്രാകാരത്തിലുള്ള സൂര്യബിംബത്തെയും അതിനു ചുറ്റും ശൂന്യമായ ആകാശത്തെയും – ഗുണരഹിത ആകാശം-കാണുക. അതില്‍ നിന്നും അകലെ നക്ഷത്രങ്ങള്‍ മാത്രം പ്രകാശിപ്പിക്കുന്ന ഇരുണ്ട ‘പരമാകാശം.’ പിന്നെ കാലാഗ്‌നിയാല്‍ പ്രകാശിതമായ ‘മഹാകാശം.’ പിന്നെ ‘തത്വാകാശം.’ അതു കഴിഞ്ഞ് സൂര്യാകാശം. ഈ അഞ്ച് ആകാശങ്ങള്‍ താരക ലക്ഷ്യമാണ്. അതിനാല്‍ സാധകന്‍ ‘അമനസ്‌കന്‍’ ആയിത്തീരും.

ഇതു വെച്ച് താരകത്തെ രണ്ടായും കാണാം. ഒന്ന് ഇന്ദ്രിയ-മനോവേദ്യം, മൂര്‍ത്തി താരകം. രണ്ടാമത്തേത് അമൂര്‍ത്തി താരകം. അമനസ്‌കം. അവിടെ മനസ്സിന്റെ പ്രവര്‍ത്തനമില്ല. താലു മൂലത്തില്‍ (അണ്ണാക്കില്‍) ഉള്ള തേജസ്സിനെ ധ്യാനിക്കുക. അവന് അണിമാദി സിദ്ധികള്‍ വന്നുചേരും.

ശാംഭവീ മുദ്രാ
അന്തര്‍ ദൃഷ്ടിയിലും ബഹിര്‍ ദൃഷ്ടിയിലും കണ്ണിമകള്‍ അനങ്ങാതായാല്‍ അതു ശാംഭവീ മുദ്രാ.
അന്തര്‍ ലക്ഷ്യം ബഹിര്‍ ദൃഷ്ടി:
നിമേഷോന്മേഷ വര്‍ജിതാ
ഏഷാ സാ ശാംഭവീ മുദ്രാ
സര്‍വതന്ത്രേഷു ഗോപിതാ
ലക്ഷ്യം ഉള്ളിലും ദൃഷ്ടി പുറത്തേക്കുമായി കണ്‍പീലികള്‍ അനങ്ങാതിരിക്കുന്നതാണ് സര്‍വ രഹസ്യമായ ശാംഭവീ മുദ്ര. അതറിഞ്ഞവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകും. അവന്‍ നടക്കുന്നിടം ശുദ്ധവും പവിത്രവുമാകും.

ആചാര്യ ലക്ഷണം
ഈ അന്തര്‍ ലക്ഷ്യദര്‍ശനത്തിന് ഉത്തമനായ ആചാര്യന്റെ അനുഗ്രഹം വേണം. ആചാര്യന്‍ വേദ സമ്പന്നനും വിഷ്ണുഭക്തനും മത്സര ബുദ്ധിയില്ലാത്തവനും യോഗജ്ഞനും സദാ യോഗനിഷ്ഠനുമായിരിക്കണം.
ഗു ശബ്ദസ്ത്വന്ധകാര: സ്യാത്
രു ശബ്ദസ്തന്നിരോധക:
അന്ധകാര നിരോധിത്വാത്
ഗുരുരിത്യഭിധീയതേ. (16)

‘ഗു’ എന്നാല്‍ അന്ധകാരം. ‘രു’ എന്നാല്‍ ഇരുട്ടിനെ തടയല്‍. ഇരുട്ടിനെ അകറ്റുന്നവന്‍ ഗുരു.
ഗുരു തന്നെ പരബ്രഹ്മം, പരമഗതി, പരാവിദ്യാ, പരായണം, പരമകാഷ്ഠ, പരമ ധനം. ഗുരുവിനെ ശരണം പ്രാപിക്കുക തന്നെ കരണീയം എന്നു പറഞ്ഞു കൊണ്ട് ഗ്രന്ഥം അവസാനിപ്പിക്കുന്നു.

Tags: യോഗപദ്ധതി
Share13TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies